Monday, 16 January 2023

Current Affairs- 16-01-2023

1. ഇന്ത്യയിലെ ആദ്യ കൽക്കരി ഗ്യാസിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള വളം പ്ലാന്റ് നിലവിൽ വരുന്നത്- താൽച്ചർ


2. 2023- ജനുവരിയിൽ ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവലിന് വേദിയാകുന്നത്- അഹമ്മദാബാദ്


3. പൊതു ഗതാഗതം ശക്തിപ്പെടുത്താൻ ശ്രീലങ്കയ്ക്ക് 75 ബസുകൾ നൽകിയ രാജ്യം- ഇന്ത്യ


4. ഫിഫ ബാഡ്ജ് ലഭിക്കുന്ന ആദ്യ സൗദി വനിതാ റഫറി - അനൗദ് അൽ അസ്മരി


5. 2023- ജനുവരിയിൽ അന്തരിച്ച കാശ്മീരി കവി- റഹ്മാൻ റാഹി


6. 2023- ലെ ഹരിവരാസനം അവാർഡിന് അർഹനായത്- ശ്രീകുമാരൻ തമ്പി (സമ്മാനത്തുക- ഒരുലക്ഷം രൂപ)


7. ഗുണ്ടകളെ അമർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ സുപ്പാരി


8. 2023 ജനുവരിയിൽ അന്തരിച്ച ഭാഷാ ശാസ്ത്രജ്ഞനും ബഹുഭാഷാ പണ്ഡിതനുമായ വ്യക്തി- ഡോ. റൊണാൾഡ് ഇ ആഷർ

  • ബഷീറിന്റെയും തകഴിയുടെയും കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്

9. മികച്ച രീതിയിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടക്കുന്ന സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളത്തിൻറെ സ്ഥാനം- 7 


10. 2023 ജനുവരിയിൽ അന്തരിച്ച കേസരിനാഥ് ത്രിപാടി ഏത് സംസ്ഥാനത്തെ ഗവർണർ ആയിരുന്നു- പശ്ചിമബംഗാൾ


11. 2023 അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവൽ വേദി- അഹമ്മദാബാദ്


12. 2023 ജനുവരിയിൽ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്ന ആഡംബര കപ്പൽ- ഗംഗ വിലാസ്


'13. 'സ്പെയർ' എന്നത് ആരുടെ ആത്മകഥയാണ്- ഹാരി രാജകുമാരൻ


14. രാജ്യത്തെ(അമേരിക്ക) ഒറ്റുകൊടുത്ത കേസിൽ 20 വർഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വ്യക്തി- അന ബെലെൻ മോണ്ടെസ്


15. 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് കണക്കു പഠനം നിർബന്ധമാക്കാൻ പോകുന്ന രാജ്യം- ബ്രിട്ടൻ


16. ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയത്- വിരാട് കോഹ്ലി (9 എണ്ണം)


17. ഏത് മേഖലയെ അവിശ്വസനീയ നിലയിൽ എത്തിക്കാൻ ആരംഭിച്ച കാൽനൂറ്റാണ്ടിന്റെ കർമപദ്ധതിയാണ് വിഷൻ 2047- ഇന്ത്യൻ ഫുട്ബോൾ


18. 2023 ജനുവരിയിൽ ദേശീയ അംഗീകാരം ലഭിച്ച സംസ്ഥാന വ്യവസായ വകുപ്പിന്റെ പദ്ധതി- സംരംഭക വർഷം

  • കേരള ചരിത്രത്തിൽ ആദ്യമായി ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിച്ച പദ്ധതിയാണിത്.

19. കേരള ടൂറിസത്തിന്റെ ആദ്യ വാട്ടർ സ്ട്രീറ്റ് പദ്ധതി ആരംഭിച്ചത്- മറവൻതുരുത്ത് (കോട്ടയം)


20. ലോകത്തിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം- ബിർസ മുണ്ട ഹോക്കി സ്റ്റേഡിയം റൂർഖേല


21. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെത്തുടർന്ന് 2023 ജനുവരി 2- ന് 50 വർഷങ്ങൾക്കു ശേഷം ദളിത് വിഭാഗത്തിന് പ്രവേശനം നൽകിയ തമിഴ് നാട്ടിലെ ക്ഷേത്രം- വരദരാജ പെരുമാൾ ക്ഷേത്രം, കള്ളക്കുറിച്ചി, തമിഴ്നാട്


22. 2023 മെയ് മാസത്തോടെ 100% മലിനജല സംസ്കരണ സൗകര്യങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ നഗരമായി മാറുന്നത്- ഹൈദരാബാദ്


23. ഹോട്ടൽ ഭക്ഷണത്തിൽ നിന്നു വിഷബാധയേറ്റ് കോട്ടയത്തു യുവതി പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷാ നടത്തിയ പരിശോധന- ഓപ്പറേഷൻ ഹോളിഡേ


24. അടുത്തിടെ പുറത്തിറങ്ങിയ 'അംബേദ്കർ: എ ലൈഫ് എന്ന പുസ്തകത്തിന്റെ രചയിതാവ്- ശശി തരൂർ


25. കൃത്യമായ കാലാവസ്ഥാ പ്രവചനത്തിലൂടെ കർഷകരെ സഹായിക്കുന്നതിന് സഹകരിക്കുന്ന കേരളത്തിലെ സ്റ്റാർട്ടപ്പ് കമ്പനികൾ- മിസ്റ്റിയോ, ഡീപ് ലോ ടെക്നോളജീസ്


26. പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെലവ് മെന്റ് ആന്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ വേദി- കണ്ണൂർ


27. 2023- ലെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ വേദി- ഇൻഡോർ


28. മുൻ IAS ഉദ്യോഗസ്ഥനായ കാക്കി മാധവ റാവു രചിച്ച പുസ്തകം- ബ്രക്കിംഗ് ബാരിയേഴ്സ് : ദ സ്റ്റോറി ഓഫ് എ ദലിത് ചീഫ് സെക്രട്ടറി


29. 2016 നവംബർ 8- ലെ കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം ശരി വെച്ച സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷൻ- ജസ്റ്റിസ് എസ്. അബ്ദുൾ നസീർ

  • ഭൂരിപക്ഷ വിധിയോട് വിയോജിച്ച ഏക അജി- ജസ്റ്റിസ് ബി.വി. നാഗരത്ന 


30. രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ ഹാട്രിക് നേടുന്ന ബൗളർ എന്ന റെക്കോർഡിന് അർഹനായത്- ജയദേവ് ഉനദ്കട്ട്

No comments:

Post a Comment