Tuesday, 17 January 2023

Current Affairs- 17-01-2023

1. തദ്ദേശീയ കായികം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ ആരംഭിക്കുന്ന പദ്ധതി- ഭാരതീയ ഗെയിംസ്


2. 'ഏത് രാജ്യത്തിന്റെ ആദ്യ ചാന്ദ്ര ദൗത്യമാണ് ദനൂരി- ദക്ഷിണ കൊറിയ


3. അടുത്തിടെ ബി.എസ്.എഫ്. സേനാംഗങ്ങൾക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ- പ്രഹരി


4. UNന്റെ 2023- ലെ വേൾഡ് ഹാബിറ്റാറ്റ് അവാർഡ് നേടിയ ജന മിഷൻ ഏത് സംസ്ഥാനത്തെ പദ്ധതി ആണ്- ഒഡീഷ


5. 2021-2022 വർഷത്തെ രബീന്ദ്രനാഥ് ടാഗോർ ലിറ്റററി പ്രൈസ് ലഭിച്ചത് ആർക്കെല്ലാം- സുദീപ് സെൻ, ശോഭന


6. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല ക്രൂസ്- എം വി ഗംഗാ വിലാസ്


7. 2023- ലെ ഹരിവരാസന പുരസ്കാരം ലഭിച്ചത്- ശ്രീകുമാരൻ തമ്പി, 2022- ൽ ആലപ്പി രംഗനാഥ്


8. ലോകത്തിലെ ആദ്യത്തെ താളിയോല കയ്യെഴുത്തുപ്രതി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് എവിടെയാണ്- തിരുവനന്തപുരം


9. സംസ്ഥാനത്ത് നോൺ പൂവൺ വിഭാഗത്തിലെ പ്ലാസ്റ്റിക് കാരിബാഗുകൾ വിലക്കിക്കൊണ്ടുള്ള കേരള സർക്കാർ ഉത്തരവ് റദ്ദാക്കിയത്- ജസ്റ്റിസ് എൻ. നഗരേഷ്, കേരള ഹൈക്കോടതി


10. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പദ്ധതി പ്രകാരം ഡിജിറ്റൽ ബാങ്കിംഗ് നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി മാറിയത്- തൃശൂർ


11. റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാൻ എല്ലാ വർഷവും റോഡ് സുരക്ഷാ വാരം ആചരിക്കുന്നത്- ജനുവരി 11-17


12. മലയാളത്തിലെ ആദ്യ സോംബി സിനിമ- എക്സ്പിരിമെന്റ് ഫൈവ്


13. 2024 പാരിസ് ഒളിമ്പിക്സിൽ ഉൾപെടുത്തിയ പുതിയ കായിക ഇനങ്ങൾ- ബ്രേക്ക് ഡാൻസ്, സ്പോർട് ക്ലയ്ബിങ്, സ്റ്റേറ്റ് ബോർഡിങ്, സർഫിങ്


14. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൗമസൂചിക പദവി നേടിയെടുത്ത സർക്കാർ സ്ഥാപനം- കേരള കാർഷിക സർവകലാശാല


15. ഏത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന്റെ ജീവിതത്ത ആസ്പദമാക്കി പുറത്തിറങ്ങുന്ന ചലച്ചിത്രമാണ് ചക്‌ദ എക്സ്പ്രസ്- ജൂലൻ ഗോസ്വാമി


16. നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി നിയമിതനായ ഇന്ത്യൻ വംശജൻ- എ. സി. ചരണിയ


17. അധ്യാപകരെ ജെൻഡർ ഭേദമില്ലാതെ 'ടീച്ചർ' എന്ന് അഭിസംബോധന ചെയ്താൽ മതിയെന്ന സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്- ബാലാവകാശ കമ്മീഷൻ


18. 2023- ലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 85, ഒന്നാം സ്ഥാനം- ജപ്പാൻ


19. രാജ്വത്ത് ഏറ്റവും ഉയർന്ന തോതിൽ വായുമലിനീകരണം. നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള നഗരം- ഡൽഹി


20. 2023 ഓഗസ്റ്റിൽ സുവർണ ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം- KELTRON


21. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച "താർക്കികരായ ഇന്ത്യാക്കാർ' എന്ന  പുസ്തകം രചിച്ചത്- അമർത്യാ സെൻ 


22. 26-ാമത് ദേശീയ യുവജനോത്സവത്തിന് വേദിയാവുന്നത്- ഹുബ്ബള്ളി-ധർവാഡ് (കർണാടക)


23. 2023- ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ മുദ്രാവാക്യം- ആഗോള ശാസ്ത്രം, ലോകക്ഷേമത്തിനായി


24. കേരളത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണം നേരിടുന്ന നഗരം- കൊച്ചി


25. നയതന്ത്രജ്ഞരുടെ പരിശീലനത്തിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധ പ്പെട്ട് ഇന്ത്യയുമായി ധാരണാ പത്രത്തിൽ ഒപ്പ് വെച്ച രാജ്യം- പനാമ


26. ഹ്വാസോങ്-17 എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം- ഉത്തര കൊറിയ


27. 2023- ലെ 15-ാമത് പുരുഷ ഹോക്കി ലോകകപ്പിന്റെ വേദി- ഇന്ത്യ (ഒഡീഷ)


28. ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി നേടുന്ന താരമെന്ന സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡിന് ഒപ്പമെത്തിയത്- വിരാട് കോലി


29. 2023 ജനുവരിയിൽ അന്തരിച്ച വിഖ്യാതനായ സെർബിയൻ-അമേരിക്കൻ കവിയും, പുലിസ്റ്റർ പുരസ്കാര ജേതാവുമായ വ്യക്തി- ചാൾസ് സിമിക്


30. ഏറ്റവും വലിയ ഓപ്പൺ എയർ തിയറ്റർ ഫെസ്റ്റിവലായ 'ധനുയാത്ര'- യുടെ വേദി- ഒഡീഷ

No comments:

Post a Comment