Saturday, 18 February 2023

Current Affairs- 18-02-2023

1. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ- സാരസ്വതം


2. Victory City എന്ന പുസ്തകത്തിന്റെ രചയിതാവ്- Salman Rushdie


3. യു.എ.ഇ.യിലെ അൽ മിൻഹാദിന്റെ പുതിയ പേര്- ഹിന്ദ് സിറ്റി


4. പ്രകൃതി ദുരന്തങ്ങളും ആഗോള പാരിസ്ഥിതിക മാറ്റങ്ങളും പഠിക്കാൻ വേണ്ടിയുളള NASA, ISRO സംയുക്ത ദൗത്യം- NISAR


5. 2023 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ഗായിക- വാണി ജയറാം (2023- ൽ പത്മഭൂഷൺ ലഭിച്ചു)


6. 2023- ലെ വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി- ദക്ഷിണാഫ്രിക്ക


7. 2023 ഫെബ്രുവരി 10- ന് ഗൂഗിൾ ഡൂഡിൽ  തയ്യാറാക്കി ആദരിച്ച മലയാള സിനിമയിലെ ആദ്യ നായിക- പി കെ റോസി (വിഗതകുമാരനിലെ നായിക)


8. പിങ്ക് പട്രോൾ, പിങ്ക് ജനമൈത്രി ബീറ്റ്, പിങ്ക് കൺട്രോൾ റൂം, പിങ്ക് ഷാഡോ, പിങ്ക് റോമിയോ, കൗൺസലിങ് സംവിധാനം, വനിതാ സംരക്ഷണ മൊബൈൽ ആപ്പ് തുടങ്ങി പത്ത് ഘടകം ചേർന്ന പുതിയ പദ്ധതി- പിങ്ക് പ്രൊട്ടക്ഷൻ


9. രാജ്യസഭ നിയന്ത്രിക്കുന്ന ആദ്യ നോമിനേറ്റഡ് അംഗം- പി.ടി ഉഷ


10. 35-മത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്നത്- തൊടുപുഴ 


11. ISRO- യുടെ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ രണ്ടാം വിക്ഷേപണത്തിൽ ചെന്നൈയിലെ സ്പെയ്സ് കിഡ്സിന്റെ കീഴിൽ നിർമ്മിച്ച് നൽകിയ ഉപഗ്രഹം- ആസാദി സാറ്റ് 2


12. കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ മീഡിയയുടെ 'മീഡിയ പേഴ്സൺ ഓഫ് ദ ഇയർ' ആയി തിരഞ്ഞെടുക്കപ്പെട്ടത്- പാവ്ലോ ഹോൾ കോവ

  • യൂറോപ്യൻ അന്വേഷണാത്മക മാധ്യമ പ്രവർത്തകയാണ് പാലാ ഹോൾ കോവ


13. വടക്ക്-കിഴക്കൻ മേഖലയിലെ യുവാക്കൾക്ക് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ- യുവ സംഘം (YUVA SANGAM Portal)


14. 2023 ഫെബ്രുവരിയിൽ കാനറാ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ യുമായി കേന്ദ്ര സർക്കാർ നിയമിച്ചത്- കെ. സത്യനാരായണ രാജു


15. ഇംഗ്ലണ്ടിലെ റോയൽ ഫോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ അംഗീകാരം ലഭിച്ച, പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡനിൽ വികസിപ്പിച്ചെടുത്ത ഓർക്കിഡുകൾ- ഫലെനോപ്സിസ് ടൈഗർ സ്‌ട്രെപ്സ്, ഫയോ കലാന്തേ പിങ്ക് സ്പ്ലാഷ്


16. സൗദി അറേബ്യയിലെ പുതിയ ഡിജിറ്റൽ ബാങ്കായ ‘വിഷൻ ബാങ്കി’ന്റെ 10 ശതമാനം ഓഹരികൾ സ്വന്തമാക്കിയ മലയാളി- എം.എ. യൂസഫലി


17. മെട്രോ നഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാൻ റെയിൽവേ പുറത്തിറക്കുന്ന വന്ദേ ഭാരത് തീവണ്ടിയുടെ ചെറുപതിപ്പ്- വന്ദേ മെട്രോ


18. ചെറുധാന്യങ്ങളെ (മില്ലറ്റ്) പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മില്ലറ്റ് ക്യാന്റീൻ ആരംഭിക്കുന്നത്- ഡൽഹി എയിംസ് (AIIMS)


19. 2003 ഫെബ്രുവരിയിൽ ജി-20 ഉച്ചകോടിയുടെ ഭാഗമായ എനർജി ട്രാൻസിഷൻ വർക്കി ഗ്രൂപ്പ് മീറ്റിന് വേദിയായ ഇന്ത്യൻ നഗരം- ബെംഗളൂരു


20. ഇലക്ട്രോണിക് മാലിന്യം കൊണ്ട് നിർമ്മിച്ച 'മാതൃക' എന്ന പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം- കാൺപൂർ (ശില്പി- മുകേഷ് കുമാർ ജ്വാല)


21. 2013 ഫെബ്രുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ആസ്ട്രേലിയൻ താരം- ആരോൺ ഫിഞ്ച് 


22. 2023 ഫെബ്രുവരിയിൽ 59 ലക്ഷം ടൺ ലിഥിയം കണ്ടെത്തിയത് എവിടെയാണ്- സലാൽ ഹൈമാന് (ജമ്മുകാശ്മീർ)


23. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ്മ 


24. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 450 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ ബൗളർ- രവിചന്ദ്രൻ അശ്വിൻ


25. കേരള ഗാന്ധി കെ കേളപ്പന്റെ പൂർണകായ പ്രതിമ നിർമ്മിക്കുന്നത് എവിടെയാണ്- തവനൂർ 


26. 2023 ഫെബ്രുവരിയിൽ ISRO വിജയകരമായി വിക്ഷേപിച്ച ചെറു ഉപഗ്രഹങ്ങൾക്കായുള്ള വിക്ഷേപണ വാഹനം- SSLV D 2

  • EOS 01, ജാനസ് 1, ആസാദിസാറ്റ് 2 എന്നിവ ഭ്രമണപദത്തിൽ എത്തിച്ചു


27. 2023 ഫെബ്രുവരിയിൽ ലീഗ് ഫുട്ബോളിൽ 500 ഗോൾ തികച്ച താരം- ക്രിസ്റ്റിയാനോ റൊണാൾഡോ


28. ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള മത്സരമാണ് ബോർഡർ ഗവാസ്കർ ട്രോഫി- ഇന്ത്യ-ഓസ്ട്രേലിയ


29. ഉപയോക്താവിന്റെ സന്ദേശങ്ങളിലൂടെ ഉത്തരം ചോദ്യങ്ങൾക്ക് നൽകി തരംഗമായ ചാറ്റ്ബോട്ട് ആയ ചാറ്റ് ജി.പി.ടി.യെ നേരിടാൻ ഗൂഗിൾ

അവതരിപ്പിച്ച് ചാറ്റ്ബോട്ട്- ബാർഡ്

  • ഗൂഗിളിന്റെ ലാംഗ്വേജ് മോഡൽ ഫോർ ഡയലോഗ് ആപ്ലിക്കേഷൻസ് (ലാംഡാ) അടിസ്ഥാനമാക്കിയാണ് ബാർഡ് പ്രവർത്തിക്കുക.


30. 2021 ഫെബ്രുവരിയിൽ കേന്ദ്ര റവന്യൂ സെക്രട്ടറി ആയി നിയമിച്ചത് ആരെ- തരുൺ ബജാജ്

No comments:

Post a Comment