1. യു.എസ്. ജനപ്രതിനിധിസഭയുടെ ഇപ്പോഴത്തെ സ്പീക്കർ- കെവിൻ മെക്കാർത്തി (റിപ്പബ്ലിക്കൻ പാർട്ടി)
2. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗ ത്ത് പാഠ്യപദ്ധതി പരിഷ്ക്കരിക്കുന്നതിനായി രൂപവത്കരിക്കപ്പെട്ട 39 അംഗ കരിക്കുലം കമ്മിറ്റിയുടെ അധ്യക്ഷൻ- പ്രൊഫ. സുരേഷ് ദാസ്
3. 2023- ലെ പ്രവാസി ഭാരതീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായിരുന്നത്- മുഹമ്മദ് ഇർഫാൻ അലി (ഗയാന പ്രസിഡന്റ്), ചന്ദ്രികാ പെർസാദ് സന്തോകി (സുരിനാം പ്രസിഡന്റ്)
4. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് സംസ്ഥാനം- കേരളം
5. ബെസ്റ്റ് ഒറിജിനൽ സോങിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടിയ 'നാട്ടു നാട്ടു' ഏത് ചലച്ചിത്രത്തിലേതാണ്- ആർ.ആർ.ആർ. (രണം, രുധിരം, രൗദ്രം)
- തെലുഗ് ഭാഷയിലെ ചിത്രമാണ് ഇത്. ഒരു ഇന്ത്യൻ ഭാഷാ ചിത്രത്തിലെ ഗാനത്തിന് ഈ പുരസ്കാരം ലഭിക്കുന്നത് ആദ്യമാണ്.
- എം.എം. കീരവാണി (മരഗതമണി)- യാണ് ഗാനത്തിന് ഈണം പകർന്നത്.
- ഗാനരചന ചന്ദ്രബോസ്, കീരവാണിയുടെ മകൻ കാലഭൈരവയും രാഹുൽ സിപ്ലിഗുമാണ് ഗായകർ.
- സിനിമ, ടെലിവിഷൻ മേഖലകളിലെ മികവിനുള്ള ആദരമായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ 1944- ൽ ഏർപ്പെടുത്തിയതാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ.
- 2009- ൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം എ.ആർ. റഹ്മാനിലൂടെ ഇന്ത്യയിലെത്തിയിരുന്നു. എന്നാൽ വിദേശചിത്രത്തിന് (സം ഡോഗ് മില്യണയർ) സംഗീതം നൽകിയതിനായിരുന്നു പുരസ്ക്കാരം.
- മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്ക്കാരം സ്റ്റീവൻ സ്പിൽബെർഗ് നേടി.
6. 2023 ജനുവരിയിൽ കോഴിക്കോട്ട് നടന്ന 61-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല- കോഴിക്കോട്
7. 'ഇന്ത്യയിലെ താക്കോൽ ദ്വാര (Laparoscopic) ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന ഭിഷഗ്വരൻ 2023 ജനുവരി ഏഴിന് അന്തരിച്ചു. പേര്- ഡോ. ടെഹംടൺ ഇ. ഉദ് വാഡിയ
- 1990 മേയ് 31- നാണ് മുംബൈയിലെ ജെ.ജെ. സർക്കാർ ആശുപത്രിയിൽ അദ്ദേഹം രാജ്യത്തെ ആദ്യ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയത്.
8. ഏത് മലയാളകവിയുടെ ജന്മശതാബ്ദിദിനമായിരുന്നു 2023 ജനുവരി 10- ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
- 1923 ജനുവരി 10- ന് വെള്ളിനേഴിയിലാണ് ജനനം. 2000 ഏപ്രിൽ 10- ന് അന്തരിച്ചു.
- നങ്ങേമക്കുട്ടി (ഖണ്ഡകാവ്യം), നിഴലാന അശരീരികൾ, ഇലത്താളം തുടങ്ങിയവ കാവ്യസമാഹാരങ്ങളാണ്.
- കേരള കലാമണ്ഡലത്തിന്റെ ചെയർമാനായും പ്രവർത്തിച്ചിരുന്നു.
9. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല യാത്ര നടത്തുന്ന കപ്പലിന്റെ പേര്- എം വി ഗംഗാവിലാസ്
- വാരാണസിയിൽ (യു.പി.) നിന്നാരംഭിച്ച് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഢിലേക്കാണ് 51 ദിവസം നീളുന്ന 3200 കിമീറ്റർ ദൂരം താണ്ടുന്ന യാത്ര. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും 27 നദീതടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
10. 2023 ഫെബ്രുവരി 28- ന് നടക്കുന്ന ദേശീയ ശാസ്ത്രദിനാഘോഷത്തിന്റെ മുദ്രാവാക്യം- 'ആഗോള ശാസ്ത്രം ലോകക്ഷേമത്തിനായി (Global Science for Global Welbeing)
- സി.വി. രാമൻ ‘രാമൻപ്രഭാവം' കണ്ടുപിടിച്ചതിന്റെ (1928 ഫെബ്രുവരി 28) ഓർമയ്ക്കായാണ് ദിനാഘോഷം നടക്കുന്നത്.
11. രാജ്യത്ത് ഏറ്റവും ഉയർന്ന തോതിൽ വായു മലിനീകരണം നേരിടുന്ന ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത്- ഡൽഹി
- ഫരീദാബാദ് (ഹരിയാണ), ഗാസിയാബാദ് (യു.പി.) എന്നിവയാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ.
- മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2022- ലെ കണക്കുകൾ വിലയിരുത്തി നാഷണൽ ക്ലീൻ എയർ പ്രോഗ്രാമാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
12. തകഴി, ബഷീർ എന്നിവരുടെ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ അടുത്തിടെ സ്കോട്ട്ലൻഡിൽ അന്തരിച്ച ബഹുഭാഷാ പണ്ഡിതൻ- ഡോ. ആർ.ഇ. ആ ഷർ
13. കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് നൽകിവരുന്ന 2023- ലെ ഹരിവരാസനം അവാർഡ് നേടിയത്- ശ്രീകുമാരൻ തമ്പി
14. ഭൂമി ഇടിഞ്ഞുതാഴുകയും കെട്ടിടങ്ങൾക്ക് വിള്ളലുകൾ സംഭവിക്കുകയും വഴി അടുത്തിടെ വാർത്താപ്രാധാന്യം നേടിയ നഗരം- ജോഷി മഠ് (ഉത്തരാഖണ്ഡ്)
15. യൂറോ വിനിമയ നാണയമായി സ്വീകരിച്ച ഏറ്റവും പുതിയ രാജ്യം- ക്രൊയേഷ്യ
16. 2023 ജനുവരി 10- ന് അന്തരിച്ച സാറാ അബൂബക്കർ (87) ഏത് നിലകളിൽ പ്രസിദ്ധി നേടിയ വനിതയാണ്- കന്നഡ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, വിവർത്തക
- 1936- ൽ കാസർകോടാണ് ജനനം.
- ചന്ദ്രഗിരിയതീരദല്ലി, സഹന, കദനവിരാമ പ്രവാസസുളി തുടങ്ങിയവ പ്രധാന നോവലുകളാണ്.
- എട്ട് മലയാള കൃതികൾ കന്നഡയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
17. 2023- ലെ മിസ് യൂണിവേഴ്സ് ആയി തിരഞെഞ്ഞെടുക്കപ്പെട്ടത്- ആർബോണി ഗബ്രിയേൽ (യു.എസ്.എ)
18. 2023 ജനുവരിയിൽ ഒഡിഷയിൽ നടന്ന പുരുഷ ഹോക്കി ലോകകപ്പിന്റെ ഭാഗ്യചിഹ്നമായിരുന്ന ആമയുടെ പേര്- ഒലി (Olly)
- ബൽജിയത്തെ തോല്പിച്ചുകൊണ്ട് ജർമനി ഹോക്കി ലോകകപ്പ് നേടി.
19. ജൂലായ് 11- ന് ലോകജനസംഖ്യാദിനം ആചരിക്കുന്നതിന് വഴിതെളിച്ച മലയാളി കൂടിയായ ജനസംഖ്യാശാസ്ത്രജ്ഞൻ 2023 ജനുവരി 7- ന് അന്തരിച്ചു. പേര്- ഡോ. കെ.സി.സക്കറിയ
- ലോക ബാങ്ക് ഉദ്യോഗസ്ഥനായിരിക്കെ ലോക ജനസംഖ്യ 500 കോടി തികഞ്ഞത് ജൂലായ് 11- ന് (1987) എന്ന സക്കറിയയുടെ നിർദേശം അംഗീകരിച്ചുകൊണ്ടാണ് യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം (UNDP) 1989 മുതൽ ലോക ജനസംഖ്യാദിനം ആചരിക്കാൻ തീരുമാനിച്ചത്.
20. ലോകത്തിലെ ഏറ്റവും പ്രായമേറിയ വനിത അടുത്തിടെ അന്തരിച്ചു. പേര്- സിസ്റ്റർ ആന്ദ്രേ
- ആന്ദ്രേ ലൂസി റാൻഡൻ എന്ന പേരുള്ള ഈ കന്യാസ്ത്രീ 118-ാം വയസ്സിൽ ഫ്രാൻസിലെ ടോളനിലാണ് അന്തരിച്ചത്.
- കോവിഡിനെ അതിജീവിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തികൂടിയാണിവർ.
21. തദ്ദേശീയ കായികയിനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2023 മുതൽ രാജ്യത്തെ വിദ്യാലയങ്ങളിൽ നടത്തുന്ന പ്രത്യേക പദ്ധതി- ഭാരതീയ ഗെയിംസ്
22. ഗൂഗിളിന്റെ ആൻഡ്രോയിഡിനും, ആപ്പിളിന്റെ ഐ.ഒ.എസിനും ബദലായി ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം- ഭരോസ് (Bharos)
- മദ്രാസ് ഐ.ഐ.ടി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ജൻഡ് കെ ഓപ്പറേഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് 'ഭരോസി'ന്റെ ശില്പികൾ.
24. 2023- ൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി നിയമിതനാകുന്നത്- രാജേഷ് മൽഹോത്ര
25. ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെയുള പരാതികൾ പരിശോധിക്കാൻ ആരംഭിച്ച പോർട്ടൽ- GAC പോർട്ടൽ (GAC-Grievance Appellate Committee)
26. 2023- ൽ വിക്കിപീഡിയയ്ക്ക് 27000 ഡോളർ പിഴ ചുമത്തിയ രാജ്യം- റഷ്യ
27. 2023- ൽ വിയ്റ്റ്നാം പ്രസിഡന്റായി ചുമതലയേറ്റത്- Vo Van Thuong
28. ബ്രിട്ടന്റെ മറ്റുഭാഗങ്ങളിൽ നിന്നും വടക്കൻ അയർലൻഡിലേക്കുളള ചരക്കുനീക്കം സുഗമമാക്കുന്നതിനുള്ള സുപ്രധാന ഉടമ്പടി- വിൻസർ ഉടമ്പടി
29. ഇസ്രായേലിന്റെ ആദ്യ ബഹിരാകാശ ദൂരദർശിനി ദൗത്യം- അൾട്രാസാറ്റ്
30. സംരംഭകരുടെ പരാതികൾ 30 ദിവസത്തിനകം പരിഹരിക്കാൻ ഓൺലൈൻ പരാതി പരിഹാര സംവിധാനം നിലവിൽ കൊണ്ടുവന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം
Women's T-20 World Cup 2023
- ജേതാക്കൾ- ഓസ്ട്രേലിയ
- Runner Up- ദക്ഷിണാഫ്രിക്ക
- ഫൈനലിലെ താരം- Beth mooney (ഓസ്ട്രേലിയ)
- ടൂർണമെന്റിലെ താരം- Ashleigh Gardner(ഓസ്ട്രേലിയ)
- കൂടുതൽ റൺസ് നേടിയത്- Laura Wolvaardt ( ദക്ഷിണാഫ്രിക്ക
- കൂടുതൽ വിക്കറ്റ് നേടിയത്- Sophie Ecclestone (ഇംഗ്ലണ്ട്)
- വേദി- ദക്ഷിണാഫ്രിക്ക
No comments:
Post a Comment