Tuesday, 14 March 2023

Current Affairs- 14-03-2023

1. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ആൻഡമാൻ നിക്കോബറിലെ എത്ര ദ്വീപുകൾക്കാണ് യുദ്ധവീരന്മാരുടെ പേരുകൾ നൽകിയത്- 21

  • പരമവീരചക്ര ബഹുമതി ലഭിച്ച സൈനികരുടെ പേരുകളാണ് നൽകിയത്. 
  • ഏറ്റവും വലിയ ദ്വീപിന്, 1947 നവംബർ മൂന്നിന് പാകിസ്താനുമായുള്ള ഏറ്റുമുട്ടലിൽ 24-ാം വയസ്സിൽ വീരചരമം പ്രാപിച്ച പ്രഥമ പരമവിരചക്ര ജേതാവുകൂടിയായ സോംനാഥ് ശർമയുടെ പേരാണ് നൽകി
  • ദ്വീപുകളുടെ വലുപ്പത്തിനനുസരിച്ച് ആദ്യ ജേതാവുതൊട്ടുള്ള ക്രമത്തിലാണ് നാമകരണം നടത്തിയിട്ടുള്ളത്.

2. അടുത്തിടെ നാവികസേനയുടെ ഭാഗമായ കൽവാരി ശ്രേണിയിലെ അഞ്ചാം അന്തർവാഹിനി- ഐ.എൻ.എസ്. വാഗീർ

  • 1150 അടി ആഴത്തിൽ സമുദ്രത്തിൽ മുങ്ങാൻ കഴിയുന്ന അന്തർവാഹിനിക്ക് 50 ദിവസം വെള്ളത്തിൽ കഴിയാനാകും. 
  • കടലിനുമുകളിലൂടെ മണിക്കൂറിൽ 15കിലോമീറ്റർ വേഗത്തിൽ 12000 കിലോ മീറ്റർ സഞ്ചരിക്കാനും കഴിയും. 

3. രാജ്യത്ത് പുറത്തിറക്കിയ ആദ്യ സോളാർ ഇലക്ട്രിക് കാറിന്റെ പേര്- ഈവ (EVA)

  • പുണെയിലെ സ്റ്റാർട്ടപ്പായ വേയ് വി മൊബിലിറ്റിയാണ് കാർ വികസിപ്പിച്ചത്. 

4. ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ് ക്രിസ് ഹിപ്കിൻസ്- ന്യൂസിലൻഡ്

  • ജസിൻഡ ആർഡേൺ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ക്രിസ് ചുമതലയേറ്റത്. 


5. ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന വിവാദ ബി.ബി.സി. ഡോക്യുമെന്ററിയുടെ പേര്- ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ


6. റഷ്യയിലെ ഏത് അർധ സൈനിക വിഭാഗത്തെയാണ് യു.എസ്. അന്താരാഷ്ട്ര കുറ്റവാളി സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്- wagner ഗ്രൂപ്പ്

  • റഷ്യൻ പ്രസിഡന്റ് വാദിമിർ പുതിനുമായി അടുത്ത ബന്ധമുള്ള യെവ്ഗൻസി പ്രിഗോസിൻ എന്ന വ്യവസായിയുടെ നിയന്ത്രണത്തിലുള്ള വാർ ഗ്രൂപ്പ് യുക്രൈനെതിരായുള്ള യുദ്ധത്തിൽ മുൻനിരയിലുണ്ട്.

7. പാലക്കാട് ടസ്കർ ഏഴാമൻ ( PT7) എന്ന ഒറ്റയാന് നൽകിയ പേര്- ധോണി 

  • നാട്ടുകാരെ വിറപ്പിച്ച ആനയ്ക്ക് വനംവകുപ്പ് നൽകിയ കോഡ് നാമായിരുന്നു പി.ടി. 7 

8. റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരേ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തമായ സമിതിയുടെ അധ്യക്ഷ- മേരികോം 


9. വാസ്തുവിദ്യാരംഗത്തെ നൊബേൽ എന്നറിയപ്പെടുന്ന പ്രിറ്റ്സർ പുരസ്കാരം (2018) നേടിയ ആദ്യ ഇന്ത്യക്കാരനായ വാസ്തുശില്പി- ഡോ: ബാലകൃഷ്ണദോഷി

  • ബ്രിട്ടീഷ് രാജ്ഞി നേരിട്ട് സമ്മാനിക്കുന്ന റോയൽ ഗോൾഡ് മെഡൽ പുരസ്കാരം 2022- ൽ നേടിയ ഇദ്ദേഹത്തിന് 2023- ൽ പദ്മവിഭൂഷണും (മരണാനന്തരം) ലഭിച്ചു. 
  • 1951- 54 കാലത്ത് പാരിസിൽ വിഖ്യാത വാസ്തുശില്പി ലേ കോർബുഷർക്കൊപ്പം പ്രവർത്തിച്ചിരുന്നു.

10. 2023- ലെ 74-ാം റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായത് ഏത് വിദേശരാജ്യത്തെ സൈനിക വിഭാഗമാണ്- ഈജിപ്

  • ഇന്ത്യയും ഈജിപ്തും ചേർന്നുള്ള 14 ദിവസം നീണ്ട സംയുക്ത സൈനിക അഭ്യാസമായ 'സൈക്ലോൺ 1’ 2023 ജനുവരിയിൽ രാജസ്ഥാനിലെ ജയ്സാൽമാറിൽ നടന്നു. 

11. 2023- ൽ എത്ര മലയാളികൾക്കാണ് പദ്മ ശ്രീ പുരസ്ക്കാരങ്ങൾ ലഭിച്ചത്- നാല്

  • പി.പി. അപ്പുക്കുട്ടൻ പൊതുവാൾ (ഗാന്ധിയൻ), ചെറുവയൽ രാമൻ (പരമ്പരാഗത നെൽവിത്ത് സംരക്ഷകൻ), സി.ഐ. ഐസക്ക് (ചരിത്രകാരൻ), എസ്.ആർ.ഡി. പ്രസാദ് (കളരിപ്പയറ്റ് ആചാര്യൻ) എന്നിവരാണ് പദ്മശ്രീ ജേതാക്കളായ മലയാളികൾ 91 പേർക്കാണ് ഇക്കുറി പദ്മശ്രീ നൽകിയത്. 
  • മുലായംസിങ് യാദവ് (മുൻ യുപി. മുഖ്യമന്ത്രി), ഒ.ആർ.എസ് ലായനി കണ്ടുപിടിച്ച ഡോ. ദിലിപ് മഹലനോബിസ് (ബംഗാൾ), വാസ്തുശില്പി ബാലകൃഷ്ണ ദോഷി എന്നിവർക്ക് മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷൺ നൽകി. എസ്.എം. കൃഷ്ണ (മുൻ കർണാടക മുഖ്യമന്ത്രി), തബല മാന്ത്രികൻ സാക്കിർ ഹുസൈൻ, ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ് വരദൻ എന്നിവർക്കും പദ വിഭൂഷൺ ലഭിച്ചു.
  • ഒൻപതുപേർക്ക് പദ്മഭൂഷൺ ലഭിച്ചു. 


12. 'നെവർ ഗിവ് ആൻ ഇഞ്ച്: ഫൈറ്റിങ് ഫോർ ദി അമേരിക്ക ഐ ലവ് എന്ന കൃതി രചിച്ചത്- മൈക്ക് പോംപിയോ

  • മുൻ യു.എസ്. വിദേശകാര്യസെക്രട്ടറിയും സി.ഐ.എ.യുടെ മേധാവിയുമായിരുന്നു പോംപിയോ.

13. മാധ്യമമേഖലയിലെ മികവിന് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി-കേസരി പുരസ്ക്കാരം (2020) നേടിയത്- എസ്.ആർ. ശക്തിധരൻ


14. അടുത്തിടെ വാർത്താപ്രാധാന്യം നേടിയ ഹിൻഡൻബർഗ് ഏത് മേഖലയുമായി ബന്ധപ്പെട്ട ഏജൻസിയാണ്- നിക്ഷേപക ഗവേഷണ ഏജൻസി 

  • ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിൻഡൻബർഗ് 2017- ലാണ് സ്ഥാപിതമായത്.
  • അദാനി ഗ്രൂപ്പിനെതിരേ ഉയർത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ഏജൻസി വാർത്താപ്രാധാന്യം നേടിയത്.

15. സൗഹൃദ പൈപ്പ്ലൈൻ വഴി ഏത് രാജ്യത്തേക്കുള്ള ഡീസൽ വിതരണമാണ് ഇന്ത്യ ആരംഭിക്കുന്നത്- ബംഗ്ലാദേശ് 

  • 1315 കിലോമീറ്ററാണ് പൈപ്പ്ലൈനിന്റെ നീളം. ഇതിൽ 126.5 കി.മീറ്റർ ബംഗ്ലാദേശിലും അഞ്ച് കി.മീറ്റർ ഇന്ത്യയിലുമാണ്. 

16. 'മുഗൾ ഗാർഡൻ' എന്ന പേരിൽ പ്രശസ്തമായ രാഷ്ട്രപതിഭവനിലെ പൂന്തോട്ടങ്ങളുടെ പുതിയ പേര്- അമൃത് ഉദ്യാന

  • ഇംഗ്ലീഷുകാരനായ വാസ്തുശില്പി എഡ്വിൻ ലുട്യൻസ് ആണ് ഉദ്യാനങ്ങളോടെ 1917- ൽ രാഷ്ട്രപതിഭവൻ രൂപകല്പന ചെയ്തത്. 
  • 15 ഏക്കറാണ് ഈ ഉദ്യാനങ്ങളുടെ വിസ്തൃതി.


17. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ വനിതാ വിഭാഗം കിരീടം നേടിയത്- ആര്യാന സബലങ്ക (ബെലാറസ്)

  • യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ പിന്തുണയ്ക്കുന്ന രാജ്യമാണ് ബെലാറസ് അതിനാൽ സബലങ്ക 'നിഷ്പക്ഷ പതാകയ്ക്ക് കീഴിലാണ് മത്സരിച്ചത്.
  • കസാഖ്സ്താന്റെ എലെന റിമ്പാക്കിനെയാണ് മെൽബണിൽ നടന്ന മത്സരത്തിൽ തോൽപ്പിച്ചത്.
  • പുരുഷ വിഭാഗം കിരീടം നേടിയത്- നൊവാക് ജോക്കോവിച്ച് (സെർബിയ)

18. ഭൂകമ്പം തകർത്ത തുർക്കിയിൽ സഹായവുമായി പോയ ഇന്ത്യൻ വ്യോമസേനയുടെ രക്ഷാദൗത്യത്തിന്റെ പേര്- ഓപ്പറേഷൻ ദോസ്ത്


19. വിഗത കുമാരാൻ എന്ന മലയാള ചിത്രത്തിലെ നായികയെ അടുത്തിടെ ഗൂഗിൾ ഡൂഡിലായി അവതരിപ്പിച്ചു. ആരാണത്- പി.കെ. റോസി


20. നമീബിയയ്ക്കുശേഷം ചീറ്റകളെ ഏത് രാജ്യത്തുനിന്നാണ് ഇന്ത്യയിലേക്കെത്തിച്ചത്- ദക്ഷിണാഫ്രിക്ക


21. 2021-22- ൽ കേരളം എത്ര ശതമാനം സാമ്പത്തികവളർച്ച കൈവരിച്ചെന്നാണ് അടുത്തിടെ പുറത്തിറക്കിയ സംസ്ഥാന സാമ്പത്തികാ വലോകന റിപ്പോർട്ടിൽ പരാമർശിക്കുന്നത്- 12.01 ശതമാനം


22. അഞ്ച് സ്ക്രീനുകളോടുകൂടിയ മൾട്ടിപ്ലക്സ് തിയേറ്ററുകൾ ആരംഭിച്ചതോടെ രാജ്യത്ത് സിനിമാ തിയേറ്ററുള്ള ആദ്യ വിമാനത്താവളമെന്ന ബഹുമതി നേടിയത്- ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം 


23. ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായംകൂടിയ ശ്വാനനെന്ന അംഗീകാരം നേടിയ പോർച്ചുഗലിൽനിന്നുള്ള നായ- ബോബി (പ്രായം ഫെബ്രുവരി ഒന്നിന് 30 വയസ്സും 226 ദിവസവും)


24. ചൈനയുടെ ചാരബലൂൺ തങ്ങളുടെ വ്യോമമേഖലയിൽ പ്രവേശിച്ചതോടെ ഏതുരാജ്യമാണ് അത് വെടിവെച്ചിട്ടത്- യു.എസ്.എ.


25. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള "മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ' പുരസ്ക്കാരം നേടിയ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി- പെഗ്ഗി മോഹൻ (കൃതി- വാണ്ടറേഴ്സ്, കിങ്സ് ആൻഡ് മർച്ചന്റ്സ്)


26. ദക്ഷിണേന്ത്യ പശ്ചാത്തലമാക്കി വിജയനഗര സാമ്രാജ്യത്തിന്റെ കഥപറയുന്ന വിഖ്യാത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ഏറ്റവും പുതിയ നോവൽ- വിക്ടറി സിറ്റി


27. 2022-24 ലോക കാൻസർ ദിനത്തിന്റെ (ഫെബ്രുവരി 4) സന്ദേശം- Close the Care Gap


28. അടുത്തിടെ എയർപോർട്ട് കൗൺസിൽ ഇന്റർ നാഷണലിന്റെ (എ.സി.ഐ.) എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രെഡിറ്റേഷൻ ലഭിച്ച കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 


29. ദൈവനിന്ദാപരമായ ഉള്ളടക്കമാരോപിച്ച് ഏർപ്പെടുത്തിയ വിലക്ക് സർക്കാർ പിൻവലിച്ചതോടെ ഏതുരാജ്യത്താണ് വിക്കിപീഡിയ സേവനങ്ങൾ വീണ്ടും കിട്ടിത്തുടങ്ങിയത്- പാകിസ്താൻ


30. ഉപയോക്താവിന്റെ ചോദ്യങ്ങൾക്ക് സന്ദേശങ്ങളിലൂടെ ഉത്തരം നൽകി തരംഗമായ ചാറ്റ്ബോട്ട് ചാറ്റ് ജി.പി.ടി.യെ നേരിടാൻ ഗൂഗിൾ പുതുതായി പുറത്തിറക്കുന്ന ചാറ്റ്ബോട്ട്- ബാർഡ്

No comments:

Post a Comment