Friday, 24 March 2023

Current Affairs- 24-03-2023

1. 2023 മാർച്ചിൽ അന്തരിച്ച നൊബേൽ സമ്മാന ജേതാവായ പ്രശസ്ത ജപ്പാനീസ് നോവലിസ്റ്റ്- കെൻസാബു റോ ഒയെ 

  • പ്രധാന കൃതികൾ- ദ ക്യാച്ച്, എ പേഴ്സണൽ മാറ്റർ, ദ സൈലന്റ് ക ഡെത്ത് ബൈ വാട്ടർ, എ ക്വയറ്റ് ലൈഫ്, ഹിരോഷിമ നോട്ട്സ്

2. എൽ.ഐ.സി. യുടെ പുതിയ എം.ഡി.യായി നിയമിതനായത്- തബ്ലേഷ് പാണ്ഡെ, എം.ജഗന്നാഥ്


3. അടുത്തിടെ അന്തരിച്ച ഹൈജംപിലെ ഫോസ്ബറി ഫ്ളോപ്പിന്റെ ഉപജ്ഞാതാവ്- ഡിക്ക് ഫോസ്ബറി


4. ലോക ഉപഭോക്തൃ അവകാശ ദിനം (മാർച്ച് 15) 2023 ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ പ്രമേയം- Empowering Consumers Through Clean Energy Transitions 


5. കേന്ദ്ര ലളിതകലാ അക്കാദമി അധ്യക്ഷൻ ആയി നിയമിതനായത്- പ്രൊഫ.വി.നാഗ്ദാസ്


6. നാഗാലാന്റ് നിയമസഭയിലെ ആദ്യ വനിതാ മന്ത്രി- സൽ ഹൗ തുവാനോ ക്രൂസേ


7. ഇക്കൊല്ലത്തെ (2023) അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിനുള്ള ആദ്യ പട്ടികയിൽ ഇടം നേടിയ തമിഴ് സാഹിത്യകാരൻ- പെരുമാൾ മുരുകൻ

  • ‘പൂക്കുഴി' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'പർ' ആണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.
  • പരിഭാഷ നടത്തിയത്- അനിരുദ്ധൻ വാസുദേവൻ

8. 2023- ലെ ലോക സീനിയർ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ വേദി- ന്യൂഡൽഹി 

  • ഭാഗ്യചിഹ്നം- വീര എന്ന ചീറ്റ

9. Islamophobia- യെ പ്രതിരോധിക്കാനുള അന്താരാഷ്ട്ര ദിനം ആചരിക്കുന്നത്- മാർച്ച് 15 (2022 മുതൽ)


10. 2023 മാർച്ചിൽ അന്തരിച്ച നോബൽ ജേതാവായ ജാപ്പനീസ് സാഹിത്യകാരൻ- കെൻസാബുറേ  ഓയെ 

  • 1994- ലെ സാഹിത്യ നോബൽ ജേതാവ്

11. 2023 മാർച്ചിൽ അന്തരിച്ച സാർസ് രോഗത്തിന്റെ തീവ്രത ലോകത്തെ അറിയിച്ച് ചൈനീസ് ഡോക്ടർ- ജിയാങ് യാൻ യോങ്


12. 2023 മാർച്ചിൽ അഡിനോ വൈറസ് റിപ്പോർട്ട് ചെയ്ത ഇന്ത്യൻ സംസ്ഥാനം- പശ്ചിമ ബംഗാൾ


13. 2023 മാർച്ചിൽ കേന്ദ്ര ലളിതകല അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത്- വി. നാഗ്ദാസ്


14. 2023 മാർച്ചിൽ തീപിടിത്തമുണ്ടായ കേരളത്തിലെ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്- ബ്രഹ്മപുരം (കൊച്ചി)

  • പ്ലാസ്റ്റിക് തീപിടിത്തത്തിൽ പുറന്തള്ളപ്പെട്ട ഡയോക്സിന്റെ തോത് കണ്ടെത്താൻ പൊലുഷൻ കൺട്രോൾ ബോർഡ് നിർദ്ദേശിച്ച സ്ഥാപനം- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (NIIST) 

15. മധ്യപ്രദേശ് സർക്കാർ നൽകുന്ന ഏറ്റവും വലിയ അവാർഡ് ആയ അമർ ഷഹീദ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ സമ്മാനം ലഭിച്ച കേരളത്തിലെ പ്രസ്ഥാനം- ബാലഗോകുലം


16. ജി20 പുഷ്പമേള ആരംഭിച്ച നഗരം- ന്യൂഡൽഹി


17. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം- ഇന്ത്യ


18. ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സ് ഏറ്റവും ശുചിത്വമുള്ള ലോക നഗരത്തിൽ ഒന്നാമത് എത്തിയത്- ദുബൈ


19. ലെറ്റേഴ്സ് ടു ട്രംപ് എന്നത് ആരുടെ പുസ്തകമാണ്- ഡൊണാൾഡ് ട്രംപ്


20. 2023 മാർച്ചിൽ മൊസാംബിക്കിലെ മലാവിയിൽ വീശിയടിച്ച കനത്ത നാശനഷ്ടങ്ങൾ സൃഷ്ടിച്ച കൊടുങ്കാറ്റ്- ഫ്രഡി


21. കേരള മീഡിയ അക്കാദമിയുടെ ആഗോള മാധ്യമ പുസ്തക പുരസ്കാരത്തിന് അർഹനായത്- ജോസി ജോസഫ്

  • The Silent Coup : A History of India's Deep State (നിശബ്ദ അട്ടിമറി) എന്ന പുസ്തകത്തിനാണ് പുരസ്കാരം

22. കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- മാധവ് കൗശിക്

  • കേന്ദ്ര സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിത- കുമുദ് ശർമ
  • മലയാളം ഭാഷാ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടത്- കെ.പി. രാമനുണ്ണി

23. 2023 മാർച്ചിൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്ന 118 കി.മീ നീളമുള്ള അതിവേഗ പാത ബന്ധിപ്പിക്കുന്ന നഗരങ്ങൾ- മൈസൂരു-ബംഗളൂരു


24. യുവജനക്ഷേമ ബോർഡ് ട്രാൻസ്ജെൻഡേഴ്സിനായി സംഘടിപ്പിക്കുന്ന തൊഴിൽ പരിശീലന പരിപാടി- മാരിവില്ല്


25. അത്യാധുനിക മാലിന്യ നിർമാർജന പ്ലാന്റുകളുടെ പ്രവർത്തന രീതി പഠിക്കുന്നതിനായി ശുചീകരണ തൊഴിലാളികളെ സിംഗപ്പൂരിലേക്ക് അയക്കുന്ന സംസ്ഥാനം- കർണാടക


26. അടുത്തിടെ അമേരിക്കയിലെ ഗവേഷകർ കണ്ടെത്തിയ ഭൂമിയിലെ ജീവന്റെ ഉത്ഭവത്തിന് കാരണമായതെന്ന് കരുതുന്ന പെപ്റ്റൈഡ്- നിക്കൽ ബാക്ക്

  • ന്യൂജേഴ്സിയിലെ റട്ജേഴ്സ് സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തൽ നടത്തിയത്.

27. 2023 മാർച്ചിൽ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിലെ അഗ്നിപർവ്വതം- മൗണ്ട് മെറാപ്പി


28. ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ഗ്ലോബൽ പവർ സിറ്റി ഇൻഡെക്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരം- ദുബായ്

  • തുടർച്ചയായി മൂന്നാം തവണയാണ് ദുബായ് ഒന്നാം സ്ഥാനത്തെത്തുന്നത്.

29. 2023 മാർച്ചിൽ ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- ലി ചിയാങ്


30. ദേശീയ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പിലൂടെ നടപ്പാക്കുന്ന 'ദൃഷ്ടി' പദ്ധതി ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഗ്ലോക്കോമ

No comments:

Post a Comment