1. ഡിജിറ്റൽ കറൻസ് രംഗത്ത് ഇന്ത്യയുമായി സഹകരിക്കാൻ ധാരണാപത്രം ഒപ്പുവെച്ച ആദ്യ രാജ്യം- യു.എ.ഇ
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യു.എ.ഇ സെൻട്രൽ ബാങ്ക് തമ്മിലാണ് ധാരണാപത്രം കൈമാറിയത്
- ഇന്ത്യയുടെ ഡിജിറ്റൽ കറൻസി- ഇ-റുപ്പി
2. 2023- ൽ നേപ്പാളിന്റെ വൈസ് പ്രസിഡന്റായി ചുമതലയേറ്റത്- റാം സഹ്യ പ്രസാദ് യാദവ്
3. ഗിർ ദേശീയ ഉദ്യാനത്തിൽ നിന്നും 40 ഓളം സിംഹങ്ങളെ മാറ്റി പാർപ്പിക്കാൻ തീരുമാനിച്ച വന്യജീവി സങ്കേതം- ബർദ വന്യജീവി സങ്കേതം
4. തൊഴിൽ രജിസ്ട്രേഷനായി ജാർഖണ്ഡ് പുറത്തിറക്കിയ പോർട്ടൽ- Jharniyojan Portal
5. 'Bipin: The Man Behind the Uniform'- എന്ന പുസ്തകം രചിച്ചത്- Rachna Biswat Rawat
6. ലോക ജലദിനം (മാർച്ച് 22) 2023 പ്രമേയം- മാറ്റം വേഗത്തിലാക്കാം… ജല ദൗർലഭ്യവും ശുചീകരണ പ്രതിസന്ധിയും പരിഹരിക്കൽ
7. 2023 മാർച്ചിൽ അന്തരിച്ച മുൻ അഡ്വക്കേറ്റ് ജനറൽ- കെ.പി.ദണ്ഡപാണി
8. സാമ്പത്തിക സഹായത്തിന് ഐ.എം.എഫിന്റെ ഭരണ നിരീക്ഷണ നടപടികൾക്കു വഴങ്ങുന്ന ആദ്യ ഏഷ്യൻ രാജ്യം- ശ്രീലങ്ക
9. ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ ക്വാപ്റ്റൻ ആയി നിയമിതനായത്- കിലിയൻ എംബാപ
10. രാജ്യത്ത് ആദ്യമായി ഒരു വനിതാ ഹോക്കി താരത്തിന്റെ പേരിൽ സ്റ്റേഡിയം നിലവിൽ വന്ന സംസ്ഥാനം- ഉത്തർപ്രദേശ്
- ഇന്ത്യൻ വനിതാ ഹോക്കിയിലെ സൂപ്പർ താരം റാണി രാംപാലിന്റെ പേരിൽ യു.പിയിലെ റായ്ബറേലിയിലെ എം.സി.എഫ്. റായ്ബറേലി' സ്റ്റേഡിയമാണ് "റാണീസ് ഗേൾസ് ഹോക്കി ടർഫ് എന്ന പേരിൽ പുനർനാമകരണം ചെയ്തത്.
11. ആലപ്പുഴ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തകഴി സ്മാരകം ഏർപ്പെടുത്തിയ 2022 തകഴി പുരസ്കാരത്തിന് അർഹനായത്- എം മുകുന്ദൻ
12. ഹീമോഫീലിയ, അരിവാൾ രോഗം,തലാസീമിയ തുടങ്ങിയ രക്തജന്യ രോഗങ്ങളുടെ സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പദ്ധതി- ആശാധാരാ
13. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കായകൽപ്പ പുരസ്കാരം ജില്ല ആശുപത്രി വിഭാഗത്തിൽ ലഭിച്ചത് കോഴിക്കോട് ജില്ല ആശുപത്രി
14. സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കുന്നതിന് വേണ്ടി സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി- ഈ മുറ്റം
15. 2022- ലെ സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചത്- ശിവശങ്കരി
16. ഐ.എൻ.എസ് ദ്രോണാചാര്യക്ക് ലഭിച്ച രാഷ്ട്രപതി സമ്മാനിച്ച ഏറ്റവും വലിയ സൈനിക ബഹുമതി- നിഷാൻ
17. ചൈനയും ഇന്ത്യയുടെ അരുണാചൽ പ്രദേശും തമ്മിലുള്ള അന്താരാഷ്ട്ര അതിർത്തിയായി മക്മോഹൻ രേഖയെ ഔദ്യോഗികമായി അംഗീകരിച്ചു കൊണ്ട് ഏത് രാജ്യമാണ് ഉഭയകക്ഷി പ്രമേയം പാസാക്കിയത്- USA
18. ഫിഫ പ്രസിഡന്റായി എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ജിയാനി ഇൻഫന്റിനോ
19. ദേശീയ വാക്സിനേഷൻ ദിനം (മാർച്ച് 16) 2022- ലെ പ്രമേയം- "Vaccines Work for Everyone' എന്നതായിരുന്നു
20. മാലിദ്വീപിൽ വച്ച് നടന്ന IEEE IAS ഗ്ലോബൽ കോൺഫറൻസിൽ ഗ്ലോബൽ സുസ്ഥിര വികസന അവാർഡ് നേടിയത്- കെ-ഡിസ്ക് (K-DISC)
- K-DISC - Kerala Development & Innovation Strategic Council
21. മികച്ച വനിതാ മാധ്യമപ്രവർത്തകയ്ക്കുള്ള 2022- ലെ ചമേലി ദേവി ജയിൻ അവാർഡിനർഹയായ മലയാളി- ധന്യ രാജേന്ദ്രൻ
22. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ തസ്തിക നിർണയവും നിയമന അംഗീകാരവും നടത്തുന്നതി നായുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സോഫ്റ്റ്വെയർ- സമന്വയ
- 2019- ലാണ് കൈറ്റ് തയ്യാറാക്കിയ സമന്വയ പ്ലാറ്റ്ഫോം ആരംഭിച്ചത്
23. സെൻട്രൽ ബാങ്കിംഗിന്റെ 2023-ലെ ഗവർണർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായത്- ശക്തികാന്ത ദാസ്
24. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ ഗവർണർ- ശക്തികാന്ത ദാസ് (25)
25. 2022- ലെ 32-ാമത് വ്യാസ് സമ്മാൻ പുരസ്കാരത്തിന് അർഹനായത്- ഗ്യാൻ ചതുർവേദി
- "പാഗൽഖാന' എന്ന നോവലിനാണ് പുരസ്കാരം
- 31-ാമത് വ്യാസ് സമ്മാന ജേതാവ്- അസ്ഗർ വജാഹത്ത്
26. 2022- ലെ 32-ാമത് സരസ്വതി സമ്മാൻ പുരസ്കാരത്തിനർഹയായത്- ശിവശങ്കരി
- കൃതി- സൂര്യവംശം
- 2021- ലെ 31-ാമത് സരസ്വതി സമ്മാൻ പുരസ്കാര ജേതാവ്- രാംദരശ് മിശ്ര
27. ലോകത്തിലെ ആദ്യ 3D പ്രന്റഡ് റോക്കറ്റ്- ടെറാൻ - 1
- അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന റിലേറ്റിവിറ്റി സ്പേസ് എന്ന സ്വകാര്യ ബഹിരാകാശ കമ്പനിയാണ് ടെറാൻ- 1 വികസിപ്പിച്ചത്.
28. വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ, വിക്കറ്റ് നേടുന്ന ആദ്യ മലയാളി താരം- ആശ ശോഭന
- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമാണ്
29. Global Recycling Day (March 18) Theme- Creative Innovation
30. തദ്ദേശ വകുപ്പും, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും ഗവേഷണ വികസന പങ്കാളിയാക്കു ന്നതിന് ധാരണാപത്രം ഒപ്പുവയ്ക്കുന്ന സ്ഥാപനം- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR - NIIST)
No comments:
Post a Comment