Monday, 13 January 2020

Current Affairs- 13/01/2020

ഇന്ത്യൻ ചരിത്ര കോൺഗ്രസ്സിൻറ എത്രാമത് സമ്മേളനമാണ് ഇത്തവണ കണ്ണൂരിൽ നടന്നത്- 80-ാമത് 
  • 1935- ലാണ് ഐ.എച്ച്.സി. രൂപംകൊണ്ടത്. 
  • അമേയകുമാർ ബാഗ് ചി (Amiya Kumar Bagchi)- യാണ് പുതിയ അധ്യക്ഷൻ.
കേരളത്തിൽ ഏതു നിയമം നടപ്പിലായതിൻറ അൻപതാം വാർഷികമാണ് 2020 ജനുവരി ഒന്നിന് ആഘോഷിച്ചത്- ഭൂപരിഷ്കരണ നിയമം 

ഏതു വിഭാഗത്തിലുള്ള വിദ്യാലയങ്ങളാണ് ഇനി 'കോപരഹിത മേഖല'(Anger Free Zone) കളക്കാൻ നിശ്ചയിച്ചിട്ടുള്ളത്- സി.ബി.എസ്.ഇ.

ആരെ തോല്പിച്ചുകൊണ്ടാണ് മേരികോം ടോക്യോ ഒളിമ്പിക് ബോക്സിങ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്- നിഖാത് സരീൻ 

ലോക കേരള സഭ (World Kerala Assembly)- യുടെ എത്രാമത് സമ്മേളനമാണ് 2020 ജനുവരി 1- മുതൽ 3- വരെ തിരുവനന്തപുരത്ത് നടന്നത്- രണ്ടാമത് 
  • പ്രവാസി മലയാളികളുടെ പൊതുവേദിയാണ് ലോക കേരള സഭ.
  • കേരളത്തിലെ എം.പി.മാരും എം.എൽ.എ.മാരുമുൾപ്പെടെ 351 അംഗങ്ങളാണ് ലോക കേരള സഭയിലുള്ളത്.
  • 'ഒന്നിക്കാം, സംവദിക്കാം, മുന്നേറാം' എന്നതായിരുന്നു രണ്ടാം സമ്മേളനത്തിൻറെ മുദ്രാവാക്യം. 
ആണവായുധവുമായി മണിക്കൂറിൽ 33,000 കിലോമീറ്റർ വരെ വേഗത്തിൽ തെന്നിപ്പറക്കാൻ ശേഷിയുള്ള പുതിയ റഷ്യൻ മിസൈലിൻറ പേര്- അവൻഗാർഡ് (Avangard) 
  • ഇന്ത്യയുടെ അതിദീർഘദൂര ആണവ മിസൈലാണ് അഗ്നി- 5. ഇതിന്റെ വേഗം മണിക്കൂറിൽ 29,600 കി. മീറ്റർ വരെ. ദൂരപരിധി- 8000 കി.മീറ്റർ. 
ഡോൺ (Dawn) ഏത് രാജ്യത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന ദിന പത്രമാണ്- പാകിസ്താൻ
  • പാകിസ്മാനിലെ ഏറ്റവും പഴക്കമുള്ളതും പ്രചാരമുള്ളതുമായ ഇംഗ്ലീഷ് ദിനപത്രമാണ് 'ഡോൺ'.  
  • 1941 ഒക്ടോബർ 26- ന് മുസ്ലിം ലീഗിൻറ മുഖപത്രമെന്ന നിലയിൽ ഡൽഹിയിൽ നിന്നാണ് 'ഡോൺ' പ്രസിദ്ധീകരിച്ചു തുടങ്ങിയത്. സ്ഥാപകൻ മുഹമ്മദലി ജിന്ന  
  • മലയാളി പത്രപ്രവർത്തകനായ പോത്തൻ ജോസഫ് ഇതിന്റെ പത്രാധിപത്യം വഹിച്ചിരുന്നു. ഇക്കാലത്താണ് (1944 ഒക്ടോബർ) 'ഡോൺ' ദിനപത്രമായി മാറിയത്. 
  • Daily Jang (ഉർദു), The News International (ഇംഗ്ലീഷ്), The Nation (ഇംഗ്ലീഷ്) തുടങ്ങിയവയാണ് പാകിസ്താനിലെ മറ്റ് പ്രധാനപ്പെട്ട ദിനപത്രങ്ങൾ. 
"നിർഭയ ദിന'ത്തിൽ (Nirbhaya Day) 'പൊതുയിടം എൻറതും' എന്ന സന്ദേശം പകർന്നുകൊണ്ട് കേരളത്തിൽ വനിതകൾ രാത്രിനടത്തം സംഘടിപ്പിച്ചിരുന്നു. എന്നായിരുന്നു ഈ ദിനം- ഡിസംബർ 29 . 
  •  2012 ഡിസംബർ 16- ന് ഡൽഹി നഗരത്തിൽ രാത്രിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽവെച്ച് കൂട്ട ബലാത്സംഗത്തിനിരയായ 23 കാരിയാണ് 'നിർഭയ'. വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി ഡിസംബർ 29- ന് മരണപ്പെട്ടു. ആ ദിനം നിർഭയദിനമായി ആചരിക്കപ്പെടുന്നു. 
  • ഈ ദുരന്ത സംഭവത്ത ആധാരമാക്കി ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിങ് കോർപ്പറേഷൻ (BBC) നിർമിച്ച ഡോക്യുമെൻററിയാണ് 'India's Daughter'.
  • ദീപാമേത്ത സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രമാണ് 'Anatomy of Violence.' 
2019-  ലെ പത്മപ്രഭാ പുരസ്കാരം ലഭിച്ചത് ആർക്കാണ്- സന്തോഷ് ഏച്ചിക്കാനം 
  •  1996- ലാണ് പുരസ്കാരം ഏർപ്പെടുത്തിത്തുടങ്ങിയത്.  
  • 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. 
എത്രാമത് ശിവഗിരി തീർഥാടനമാണ് ഇത്തവണ നടന്നത്- 87-ാമത്  
  • എല്ലാ വർഷവും ഡിസംബർ 30, 31, ജനുവരി 1- തീയതികളി ലായാണ് ശിവഗിരി തീർഥാടനം നടക്കുന്നത്.  
  • 1904- ലാണ് ശ്രീനാരായണഗുരു ശിവഗിരി മഠം സ്ഥാപിച്ചത്.
  • 1928 സെപ്റ്റംബർ 20- ന് ശിവ ഗിരി മഠത്തിൽവെച്ചാണ് ഗുരു സമാധിയടഞ്ഞത്. 
  • ഗുരുവിൻറെ അന്ത്യവിശ്രമ സ്ഥാനം കൂടിയാണ് ശിവഗിരി. 
  • 1932- ലാണ് ആദ്യത്തെ ശിവ ഗിരി തീർഥാടനം നടന്നത്. 
ആരുടെ ജീവിതം ആധാരമാക്കിയ ഹിന്ദി-ഉർദു ചലച്ചിത്രമാണ് 'ഗുൽ മകായി' (Gul Makai)- മലാല യൂസഫ് സായി 
  • എച്ച്.ഇ. അംജദ് ഖാൻ സംവിധാനം ചെയ്യുന്ന സിനിമയിൽ റീം ഷെയ്ഖ് (Reem Shaikh) ആണ് മലാലയെ അവതരിപ്പിക്കുന്നത്.
  • ബി.ബി.സി- യുടെ ഉർദു വെബ്സൈറ്റിൽ ബ്ലോഗെഴുതുന്നതിനായി മലാല ഉപയോഗിച്ച തുലികാനാമമാണ്- 'ഗുൽ മകായി.' അർഥം- ചോളപ്പൂവ്. 
'നീതി ആയോഗ്' പുറത്തിറക്കിയ 1919-20-ലെ 'സുസ്ഥിരവികസന സുചിക'യിൽ (SDG India Index) കേരളത്തിൻറെ സ്ഥാനം എത്രാമതാണ്- ഒന്നാമത്  
  • ആരോഗ്യം, വ്യവസായ, നൂതനത്വ അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിലെ മികച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയിട്ടുള്ളത്. 
  • രണ്ടാം സ്ഥാനത്ത് ഹിമാചൽ പ്രദേശാണ്. 
റിയൽ എസ്റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനായി പുതുതായി നിലവിൽ വന്ന സംവിധാനം ഏത്- K-RERA (Kerala Real Estate Regulatory Authority). പി. എച്ച്. കുര്യനാണ് ചെയർമാൻ  
 ലോകത്താദ്യമായി കുഞ്ഞുങ്ങളിൽ ജീൻ എഡിറ്റിങ് നടത്തിയ ഗവേഷകന് ചൈനയിലെ  ഷെൻ ജെൻ കോടതി പിഴയും തടവുശിക്ഷയും വിധിച്ചു. ഗവേഷകൻറ പേര്- ഹി ജിയാൻ കുയി 
  • നിരോധനം ലംഘിച്ച് പരീക്ഷണങ്ങൾക്കായി മനുഷ്യഭ്രൂണം ഉപയോഗിച്ചതിനാണ് ശിക്ഷ
ജസ്റ്റിസ് കെ. ഹേമ കമ്മിഷൻ ഏത് വിഷയവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷനായിരുന്നു- മലയാള സിനിമാ രംഗത്ത സ്ത്രീകളുമായും തൊഴിൽ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കാനായി കേരള സർക്കാർ നിയമിച്ച കമ്മിഷൻ  
  • ജസ്റ്റിസ് ഹേ മയ്ക്ക് പുറമേ നടി ശാരദ, കെ.ബി. വൽസലകുമാരി എന്നിവരായിരുന്നു അംഗങ്ങൾ.
 അന്താരാഷ്ട്ര സസ്യാരോഗ്യ വർഷം- 2020

80- മത് കേരള ചരിത്ര കോൺഗ്രസ് വേദി- കണ്ണൂർ


ലോങ്ങ് മാർച്ച് 5 എന്ന റോക്കറ്റ് ഈയിടെ പരീക്ഷിച്ച രാജ്യം- ചൈന

മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക വിഭാഗക്കാർക്ക് 10% സംവരണം  ശുപാർശ ചെയ്ത കമ്മിറ്റി- കെ ശശിധരൻ നായർ

2019 ലോക റാപ്പിഡ് ചെസ് വനിതാ വിഭാഗം കിരീട ജേതാവ്- കൊനേരു ഹംപി 
  • (പുരുഷവിഭാഗം- മഗ്നസ് കാൾസൺ)
ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്- ബിപിൻ റാവത്ത്


ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച വനിത- ക്രിസ്റ്റീന കോച്ച്

മുസ്ലിം നവോത്ഥാന നായകനായ വക്കം അബ്ദുൾ ഖാദർ മൗലവിയുടെ സ്മാരകം നിലവിൽ വരുന്നത്- വക്കം (തിരുവനന്തപുരം)

2019- ലെ പത്മപ്രഭാ പുരസ്കാര ജേതാവ്- സന്തോഷ് എച്ചിക്കാനം

108 മണിക്കൂർ തുടർച്ചയായി പുല്ലാങ്കുഴൽ വായിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയത്- മുരളി നാരായണൻ

2020 ജനുവരി 1- ന് സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന നിയമം- കേരള ഭൂപരിഷ്കരണ നിയമം

Rabung പാലം നിലവിൽ വന്നത്- അരുണാചൽ പ്രദേശ്

മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനായുള്ള കേരള സർക്കാർ പദ്ധതി- പുനർ ഗേഹം

ഈയിടെ ഫിലിപ്പീൻസിൽ വീശിയ ചുഴലിക്കാറ്റ്- Phanfone

ഇന്ത്യയിലെ ആദ്യ തടങ്കൽ പാളയം നിലവിൽ വരുന്നത്- ഗ്വാൽപാഡ (ആസാം )

2019- ലെ സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാക്കൾ- കെ ശ്രീകാന്ത്, അൻജും ചോപ്ര

സംസ്ഥാന സർക്കാറിന്റെ 2019- ലെ ഹരിവരാസനം പുരസ്കാര ജേതാവ്- ഇളയരാജ

സുരക്ഷിതമായതും ശുദ്ധമായതുമായ ഭക്ഷണം ലഭ്യമാക്കാനായി സുഭോജനം പദ്ധതിക്ക് തുടക്കം കുറിച്ചത്- തിരുവനന്തപുരം നഗരസഭ

2019- ലെ വലയ സൂര്യഗ്രഹണം ദൃശ്യമായത്- ഡിസംബർ 26

കേന്ദ്ര സർക്കാറിന്റെ ഭരണമികവിനുള്ള സൂചികയിൽ ഒന്നാമത്- തമിഴ്നാട് 
  • (കേരളം 8- മത്)

No comments:

Post a Comment