1. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് കൊച്ചിയിൽ കേരള മുഖ്യമന്തി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ സഹകരണത്തോടെയാണ് ലാബ് സ്ഥാപിച്ചത്.
2. 'റോഡ് സുരക്ഷ', പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം
3. കേരളത്തിലെ സമ്പൂർണ്ണ നികുതി സമാഹരണജില്ലയായി തെരഞ്ഞെടുക്കപ്പെട്ടത്- എറണാകുളം
4. ആന്ധ്രാപ്രദേശ് നിയമസഭയുടെ ഉപരിസഭയായ 'ലെജിസ്ലേറ്റീവ് കൗൺസിൽ' ഒഴിവാക്കാൻ ആന്ധ്രാപ്രദേശ് മന്ത്രിസഭ തീരുമാനിച്ചു. ഇതോടുകൂടി കേരള നിയമസഭയുടെ മാതൃകയിൽ ഒരു സഭ മാത്രമുള്ള നിയമസഭയായി ആന്ധാപ്രദേശും മാറി.
5. അമേരിക്കയിലെ ഇന്ത്യൻ അംബാസഡറായി തരൺജിത് സിംഗ് സന്ദു നിയമിതനായി
6. 2020- ലെ റിപ്പബ്ലിക് ദിന പരേഡിൽ അസം സംസ്ഥാനത്തിന്റെ 'Land of Unique Craftsmanship and Culture' എന്ന നിശ്ചല ദൃശ്യം ഒന്നാം സമ്മാനത്തിന് അർഹമായി.
7. യശ്വന്ത് സിൻഹയുടെ ആത്മകഥയായ 'Relentless' മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പ്രകാശനം ചെയ്തു.
8. ഇന്ത്യയിലെ ആദ്യത്തെ Under Water Metro Project പശ്ചിമബംഗാളിലെ ഹൂഗ്ലി നദിയിൽ 2022 മാർച്ചോടെ പൂർത്തിയാകും.
9. ലോകത്തിലെ ഏറ്റവും വലിയ ധ്യന കേന്ദ്രമായ കൻഹ ശാന്തിവനം ഹൈദരാബാദിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.
10. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടന്റെ പിൻമാറ്റത്തിനായുളള ബ്രക്സിറ്റ് ഉടമ്പടി യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ചു.
11. ലോകത്തിലെ ഏറ്റവും വലിയ കരകൗശ ലമേളയായ 'സൂരജ്കുണ്ഡ് മേള- 2020' ഫെബ്രുവരി- 1 ന് ഹരിയാനയിലെ ഫരീദാബാദിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.
12. മഡഗാസ്കറിൽ വീശിയടിച്ച 'ഡയാനെ' ചുഴലിക്കാറ്റിന്റെ കെടുതികളിൽ സഹായം എത്തിക്കുവാനായി ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ- ഓപ്പറേഷൻ
വാനില
13. 92 വർഷത്തെ ഓസ്കാർ പുരസ്കാര ചരിത്രത്തിലാദ്യമായി ഒരു വിദേശ ഭാഷാ ചിത്രം മികച്ച ചിത്രത്തിനുളള ബഹുമതി നേടി. ആദ്യമായാണ് ഒരു ഇംഗ്ലീഷ് ഇതര ഭാഷ ചിത്രം ഈ പുരസ്കാരം നേടുന്നത്. പാരസെറ്റാണ് (ദക്ഷിണകൊറിയ) ഈ ചിത്രം. മികച്ച സംവിധായകൻ (ബോങ് ജുൻഹോ), തിരക്കഥ, മികച്ച വിദേശ ഭാഷാ ചിത്രം എന്നിങ്ങനെ നാല് ഓസ്കാറുകൾ ഈ ചലച്ചിത്രം വാരിക്കുട്ടി. മികച്ച നടൻ- വാക്വീൻ ഫിനിക്സ് (ചിത്രം- ജോക്കർ, സംവിധാനം- ടോഡ് ഫിലിപ്സ്) മികച്ച നടി- റിനെ സെൽവിഗർ (ചിത്രം- ജുഡി, സംവിധാനം- റൂബർട്ട് ഗൂൾഡ്)
14. 2020- ലെ കുഷ്ഠരോഗദിനത്തിന്റെ (ജനുവരി- 30) സന്ദേശം- 'Leprosy isn't what
you think'
15. 2019 - 20- ലെ ഇന്ത്യയുടെ സാമ്പത്തിക സർവ്വേ റിപ്പോർട്ട് തയ്യാറാക്കിയത്- കൃഷ്ണ മൂർത്തി സുബ്രഹമണ്യം.
16. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കേന്ദ്ര ബഡ്ജറ്റ് അവതരണം- നിർമ്മല സീതാരാമൻ (2020-21)
17. പ്രധാനമന്ത്രി മാതൃവന്ദനയോജന പദ്ധതി നടപ്പാക്കലിൽ ഒന്നാം സ്ഥാനത്തുളള സംസ്ഥാനം- മധ്യപ്രദേശ്
18. 2020- ലെ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷകീരീടം- നോവാക് ജോക്കോവിച്ച് (സെർബിയ), വനിതാ കിരീടം- സോഫിയ കൈനിൻ (അമേരിക്ക)
19. ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി റാംപാൽ 2019- ലെ 'World Games Athlete of the Year' ആയി തെരഞ്ഞെടുക്കപ്പെട്ടു.
20. കൃഷിയിടങ്ങളിൽ വെട്ടുകിളികളുടെ ആക്രമണത്തെ തുടർന്ന് പാകിസ്ഥാനിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പാകിസ്ഥാൻ പ്രസിഡന്റ്- അരിഫ് അൽവി.
21. ഇന്ത്യയുടെ പരോക്ഷനികുതി ബോർഡിന്റെ ചെയർമാനായി എം. അജിത്കുമാർ നിയമിതനായി.
22. പ്രഥമ മാതൃഭൂമി ബുക്ക് ഓഫ് ഇയർ പുരസ്കാരത്തിന് ഹിന്ദി കവിയും നോവലിസ്റ്റുമായ വിനോദ് കുമാർ ശുക്ളയുടെ 'Blue is like blue' എന്ന പുസ്തകം അർഹമായി.
23. ഏഷ്യ-പസഫിക് മേഖലയിലെ 'Central Banker of the Year 2020' ആയി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് തെരഞ്ഞെടുക്കപ്പെട്ടു.
24. പാരലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി ദീപമാലിക് തെരഞ്ഞടുക്കപ്പെട്ടു.
25. ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്കായി യുദ്ധസ്മാരകം നിലവിൽ വരുന്നത്- മീററ്റ് (ഉത്തർപ്രദേശ്).
26. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഗുഡ് വിൽ അംബാസഡർ- സൗരവ് ഗാംഗുലി (ജൂലൈ- 24 മുതൽ ആഗസ്ത്- 9 വരെയാണ് ടോക്കിയോ ഒളിമ്പിക്സസ്).
27. ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിക്കുന്ന ഹെലികോപ്റ്റർ- കാമോവ് 226 ടി.എച്ച്.എ.എൽ. റഷ്യൻ കമ്പനികളുമായി ചേർന്ന് കർണാടകയിലെ തുമകുരുവിലാണ് ഹെലികോപ്ടർ നിർമ്മിക്കുന്നത്.
28. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ സ്ഥാപിച്ച ഫിനിക്സ് ട്രസ്റ്റിന്റെ ഈ വർഷത്തെ ഗാന്ധിയൻ പുരസ്കാരത്തിന് കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. പി. പി. ബാലൻ ആർഹനായി.
29. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ശ്രീ. പി. പരമേശ്വരൻ അന്തരിച്ചു. ഇദ്ദേഹത്തിന് 2004- ൽ പദ്മശ്രീയും 2018- ൽ പദ്മ വിഭൂഷണും ലഭിച്ചിട്ടുണ്ട്.
30. മഹാരാഷ്ട്രയിലെ ദഹാന്യൂവിന് സമീപം വദാവൻ കണ്ടെയിനർ തുറമുഖം നിർമ്മിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി.
31. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരേയുളള ഇംപീച്ച്മെന്റ് പ്രമേയം അമേരിക്കൻ സെനറ്റ് തള്ളി.
32. 2008- ലെ ഗ്രാമന്യയാലയാസ് ആക്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും ഗ്രാമ ന്യായാലയം നാലാഴ്ചക്കുള്ളിൽ നടപ്പിലാക്കുവാൻ സുപ്രീംകോടതി നിർദ്ദേശിച്ചു.
33. ഇന്ത്യയുടെ പിങ്ക് സിറ്റി ജയ്പൂരിനെ യുനെസ്കോ ലോക പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു.
34. 328 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം അമേരിക്കൻ ബഹിരാകാശ യാത്രിക ക്രിസ്റ്റീന കോച്ച് ഭൂമിയിൽ തി രിച്ചെത്തി.
35. പൗരത്വഭേദഗതി നിയമത്തെ എതിർത്തു കൊണ്ട് പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം- കേരളം. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് പ്രമേയം പാസ്സാക്കിയ ആദ്യ സംസ്ഥാനം- ഗോവ
36. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ധാരണപത്രം ഒപ്പിട്ടു.
37. ബ്രിട്ടണിലേക്കുള്ള യൂറോപ്യൻ യൂണിയന്റെ പ്രഥമ അംബാസഡർ- Joao Vale de Almeida (പോർച്ചുഗൽ)
38. കോമൺ വെൽത്ത് ഓർഗനൈസേഷനിൽ നിന്നും 2016- ൽ പിൻമാറിയ മാലിദ്വീപ് 54-ാമത്തെ രാജ്യമായി വീണ്ടും കോമൺ വെൽത്ത് ഓർഗനൈസേഷനിൽ ചേർന്നു.
39. കൊറോണ വൈറസ് ചൈനയിൽ കൂടാതെ 18 രാജ്യങ്ങളിൽ കൂടി പടർന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിച്ചു (WHO: Director- Tedros Adhanom). കൊറോണ വൈറസിനെക്കുറിച്ച് ആദ്യ സൂചന നൽകിയ ചൈനീസ് ഡോക്ടർ ഡോ. ലി വെൻലിയാങ് കൊറോണ ബാധയെ തുടർന്ന് മരിച്ചു. ചൈനയിൽ കൊറോണ വൈറസ് (nCoVnovel Corona Virus) ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 1000 കടന്നു. കൂടാതെ നാൽപ്പതിനായിരത്തിലധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇപ്പോൾ ചൈനയ്ക്ക് പുറമേ 28 രാജ്യങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് കൊറോണ ബാധിച്ച് മരണം സ്ഥിരീകരിച്ച ആദ്യ രാജ്യം ഫിലിപ്പെൻസ് ആണ്. കേരളത്തിൽ ആദ്യമായി തൃശൂരും (ഇന്ത്യയിൽ ആദ്യത്തേത്) രണ്ടാമതായി ആലപ്പുഴയിലും മുന്നാമതായി കാസർഗോഡും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
No comments:
Post a Comment