Friday, 20 March 2020

Current Affairs- 23/03/2020

ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ പ്രഥമ ശ്രഷ്ഠ വനിത പുരസ്കാരം- കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. കെ.കെ. ശൈലജ ടീച്ചർക്ക് ലഭിച്ചു. 

മലേഷ്യയുടെ പുതിയ പ്രധാനമന്ത്രി- മുഹിയുദ്ദീൻ യാസീൻ 

സൗദി അറേബ്യയിൽ ആജീവനാന്ത സ്ഥിരതാമസത്തിനായി നൽകുന്ന പ്രീമിയം റെസിഡൻസി കാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ- എം.എ. യൂസഫലി 


30 വർഷത്തോളം ഈജിപ്റ്റിന്റെ പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക് അന്തരിച്ചു. 

1981 മുതൽ 1991 വരെ യു.എൻ. മേധാവിയായിരുന്ന ഫാവിയർ പെരേസ് (പെറു) അന്തരിച്ചു. 

കേരള സർക്കാർ ശാസ്ത്ര ഗവേഷണ രംഗത്തെ സംഭാവനകൾക്കായി ഏർപ്പെടുത്തിയ പ്രഥമ കൈരളി പുരസ് കാരം ലഭിച്ചത്- പ്രൊഫ. എം. വിജയൻ, ഡോ. പുതുശ്ശേരി രാമചന്ദ്രൻ 

ബി.ബി.സി. വേൾഡ് ഹിസ്റ്ററീസ് മാഗസിൻ ലോക ചരിത്രത്തിലെ ഏക്കാലത്തെയും മഹാനായ നേതാവായി തെരഞ്ഞെടുത്തത്- മഹാരാജ രഞ്ജിത് സിംഗ് 

2012 ജനുവരി മുതൽ 2013 മാർച്ച് വരെ കേരള ഗവർണർ ആയിരുന്ന എച്ച്.ആർ. ഭരദ്വാജ് അന്തരിച്ചു. 

വനിതാദിനാചരണത്തിന്റെ ഭാഗമായി രാഷ്ട്രപതി സമ്മാനിക്കുന്ന നാരീശക്തി പുരസ്കാരത്തിന് സാക്ഷരത മിഷൻ പഠിതാക്കളായി നേട്ടങ്ങൾ കൊയ്ത് കൊല്ലം ജില്ലയിലെ ഭാഗീരഥി അമ്മയും ആലപ്പുഴ ജില്ലയിലെ കാർത്ത്യായനി അമ്മയും അർഹരായി. 

ഫെബ്രുവരി 28- ന് ആചരിച്ച ദേശീയ ശാസ്ത്ര ദിനത്തിന്റെ ആശയം- 'Women in Science'

ഈ വർഷം മുതൽ ഫെബ്രുവരി 27 ദേശീയ പ്രോട്ടീൻ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. ആരോഗ്യപരിപാലനത്തിന് പ്രോട്ടീൻ എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് പൗരൻമാരിൽ അവബോധം സൃഷ്ടിക്കാനാണ് പ്രോട്ടീൻ ദിനം ആചരിക്കുന്നത്. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിലെ സമരം, രാഷ്ട്രിയ പ്രവർത്തനം എന്നിവ നിരോധിച്ചുകൊണ്ട് കേരള
ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 

നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി.) റീജിയണൽ ഹബ് കാമ്പസ് കൊൽക്കത്തയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു.

ഡി.ആർ.ഡി.ഒ യും തെല്ലും 'മേക്ക് ഇൻ ഇന്ത്യ' പദ്ധതി പ്രകാരം സംയുക്തമായി നിർമ്മിച്ച റഡാർ സംവിധാനമായ SWATHI- Weapon Locating Radar (4 എണ്ണം) വാങ്ങുവാൻ യൂറോപ്യൻ രാജ്യമായ അർമേനിയ ഇന്ത്യയുമായി കരാർ ഒപ്പിട്ടു.

ലോക വന്യ ജീവി ദിനം- മാർച്ച് 3 
  • (ഇപ്രാവശ്യത്തെ സന്ദേശം- 'Sustaining all life on Earth') 
2020 ഏപ്രിൽ 1- മുതൽ പത്ത് പൊതുമേഖല ബാങ്കുകൾ ലയിപ്പിച്ച് നാല് എണ്ണമാക്കുവാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ലയനത്തിന് ശേഷം അവശേഷിക്കുന്ന നാല് ബാങ്കുകൾ പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. 


ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ പുതിയ സെലക്ഷൻ കമ്മിറ്റി ചെയർമാൻ- സുനിൽ ജോഷി.

കേന്ദ്ര ഗവൺമെന്റിന്റെ പുതിയ സാമ്പത്തിക വകുപ്പ് സെക്രട്ടറി- അജയ് ഭൂഷൺ പാണ്ഡെ  

'ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന അസാമീസ് പരിസ്ഥിതി പ്രവർത്തകനായ ജാദവ് പായെംഗിന് ഈ വർഷത്തെ കോമൺവെൽത്ത് പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡ് ലഭിച്ചു.  

61-ാമത് കേന്ദ്ര ലളിതകാലാ അക്കാദമി അവാർഡ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ 15 കലാകാരൻമാർക്ക് സമ്മാനിച്ചു. 
  • പുരസ്കാരം ലഭിച്ച മലയാളികൾ- അനൂപ് മാൻസുകി ഗോപി, സുനിൽ തിരുവയൂർ. 
മധ്യപ്രദേശിന്റെ സാംസ്കാരിക പൈതൃകങ്ങൾ പ്രദർശിപ്പിക്കുന്ന 'നമസ്ത ഓർഘ' ഫെസ്റ്റ് ആരംഭിച്ചു.


വികലമായ മുലധന നിക്ഷേപങ്ങളിലൂടെ തകർച്ചയുടെ വക്കിലെത്തിയ 'Yes Bank'- നെ പുനരുദ്ധരിക്കാനായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്രസർക്കാരും നടപടികൾ ആരംഭിച്ചു. 
  • 2004- ൽ ആരംഭിച്ച ഈ സ്വകാര്യ ബാങ്കിന്റെ ആസ്ഥാനം മുംബൈ ആണ്. 
  • മുലധന ക്ഷാമം നേരിടുന്ന ടി ബാങ്കിനെ സംരക്ഷിക്കുവാനുളള നടപടികളുടെ ഭാഗമായി ഒരു അക്കൗണ്ടിൽ നിന്നും ഒരു മാസം പിൻവലിക്കാവുന്ന പരമാവധി തുക 50000/- രൂപയായി റിസർവ് ബാങ്ക് നിജപ്പെടുത്തി. 
  • കൂടാതെ ടി ബാ ങ്കിന്റെ നിലവിലെ ഭരണസമിതിയെ സസ്പെന്റ് ചെയ്ത് എസ്.ബി.ഐ- യുടെ മുൻ ഫിനാൻസ് ഓഫീസറായിരുന്ന പ്രശാന്ത് കുമാറിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. 
  • ടി ബാങ്കിന്റെ ഓഹരികൾ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. അടക്കമുളള ബാങ്കുകൾ വാങ്ങുവാൻ തീരുമാനിച്ചിട്ടുണ്ട്. 
  • യെസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ റവനീത് ഗിൽ ആയിരുന്നു. 
നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവെൽ കൊച്ചിയിൽ നടന്നു.  

ദേശീയപാതകളിലെ എല്ലാ ക്രോസിംഗുകളും പാലങ്ങൾ വഴിയാക്കുവാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. 'സേതു ഭാരതം' പദ്ധതിയുടെ കീഴിലാണ് പാലങ്ങൾ നിർമ്മിക്കുന്നത്.  

കേന്ദ്രതൊഴിൽ വകുപ്പ് മന്ത്രി- സന്തോഷ് ഗംഗ് വാർ. 

ദേശീയ ജൻ ഔഷധി ദിവസം- മാർച്ച് 7

2021 പകുതിയോടെ ചന്ദ്രയാൻ 3- യുടെ വിക്ഷേപണം ഉണ്ടാകുമെന്ന് ഐ.എസ്.ആർ.ഒ. പ്രഖ്യാപിച്ചു.  

ഇന്ത്യ കോസ്റ്റ് ഗാർഡ് കമ്മിഷൻ ചെയ്ത പുതിയ നിരീക്ഷണ കപ്പൽ- ഐ.സി.ജി.എസ്. വരദ് 

2020 ഐ.സി.സി. വനിത ടി20 ലോകകപ്പ് കിരീടം ഓസ്സ്ട്രേലിയയ്ക്ക്. ഇന്ത്യയെ 85 റൺസിന് പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ കിരീടം ചൂടിയത്.  

ഉത്തരഖണ്ഡിന്റെ ഉഷ്ണകാല തലസ്ഥാനം- Gairsain

National Aeronautics and Space Administration (NASA)- യുടെ 2020 ജൂലൈയിലെ ചൊവ്വ ദൗത്യത്തിന്റെ പേര്- Perseverance  

ഇന്ത്യയുടെ പുതിയ ചീഫ് ഇൻഫർമേഷൻ കമ്മിഷണർ- ബിമൽ ജുൽക

അടുത്തിടെ പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ച ദേശീയ ഉദ്യാനം- ചമ്പൽ ദേശീയ ഉദ്യാനം 

ഐ.സി.സി. ടി20 വനിത ക്രിക്കറ്റ് ബാറ്റിങ്ങിൽ രണ്ടാം റാങ്ക്- ഷഫാലിവെർമ (ഇന്ത്യ).

No comments:

Post a Comment