Wednesday, 27 May 2020

Current Affairs- 29/05/2020

May- 27 ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചരമവാർഷിക ദിനമാണ്- ജവഹർലാൽ നെഹ്റു 

 ലോകാരോഗ്യ സംഘടന കോവിഡ് രോഗികളിൽ ഏത് മരുന്നിന്റെ പരീക്ഷണമാണ് നിർത്തിവക്കണമെന്ന് നിർദ്ദേശിച്ചത്- ഹൈഡ്രോക്സി ക്ലോറോക്വിൻ 


ചൈനയിലെ ചൂതാട്ടത്തിന്റെ രാജാവ് എന്നറിയപ്പെട്ട അന്തരിച്ച വ്യക്തി ആര്- സ്റ്റാൻലി ഹോ 
  • ചൈനയുടെ സ്വയംഭരണ പ്രദേശമായ മക്കാവു വിനെ ചൂതാട്ട സാമ്രാജ്യമാക്കിയ വ്യക്തിയാണ്.
  • ഏഷ്യയിലെ ലാസ് വേഗസ് എന്നറിയപ്പെടുന്നത്- മക്കാവു.  
സർവ്വീസിലിരിക്കെ പ്രോസിക്യൂട്ട് ചെയ്യപ്പെടാനൊരുങ്ങുന്ന ഉദ്യോഗസ്ഥനാര്- ഡി.ജി.പി ജേക്കബ് തോമസ് 

  • സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം സർവ്വീസ് ചട്ടങ്ങൾ ലംഘിച്ച് എഴുതിയതിനെത്തുടർന്നാണ് നടപടി
 2020 മേയിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച സ്പാനിഷ് താരം- Aritz Aduriz


2020 മേയിൽ Indian Dispute Resolution Centre- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- A.K. Sikri (സുപ്രീംകോടതി മുൻ ജസ്റ്റിസ്)


2020 മേയിൽ 'Everybody will get employment' പദ്ധതി ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്


മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിനായി Migrant Commission ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമ്മിച്ച Personal Protection Equipment (PPE) Kit- NavRakshak


ഇന്ത്യയിലാദ്യമായി Sports- ന് Industry Status നൽകിയ സംസ്ഥാനം- മിസോറാം


ഇന്ത്യയിലാദ്യമായി വംശനാശ ഭീഷണി നേരിടുന്ന സസ്യജാലങ്ങളുടെ സംരക്ഷണത്തെപ്പറ്റി റിപ്പോർട്ട് റിലീസ് ചെയ്യുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്


തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ, മണലി, കുറുമാലി പുഴകളുടെ നീരൊഴുക്ക് പുന:സ്ഥാപിക്കുന്നതിനായി ആരംഭിച്ച പദ്ധതി- ജലപ്രയാണം


COVID 19- ന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും പ്രത്യേക വിമാനങ്ങളിൽ മലപ്പുറം ജില്ലയിലെത്തുന്നവരുടെ യാത്രാവിവരം ലഭ്യമാക്കുന്നതിനായി ആരംഭിച്ച പദ്ധതി- ജ്യോതി

എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം ഏകുവാൻ എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂളിൽ 'അതിജീവനത്തിന്റെ ചിത്രം' എന്ന പെയിന്റിങ് ഒരുക്കിയത്- World Wide Art Movement


അടുത്തിടെ അന്തരിച്ച ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസം- ബൽബീർ സിങ് 
  • ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യക്കായി ഹാട്രിക് സ്വർണം നേടി- ( 1948, 52', 56') 
  • ഒളിംപിക്സ് ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ലോക താരം 
  • ഒളിംപിക്സ് അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ലോക താരം 
  • പത്മശ്രീ പുരസ്കാരം നേടുന്ന ആദ്യ കായികതാരം (1957) 
  • 1956 ഒളിംപിക്സിന്റെ സ്മരണാർത്ഥം ഡൊമിനിക്കൻ റിപ്പബ്ലിക് 1958- ൽ സ്‌റ്റാമ്പ് പുറത്തിറക്കിയപ്പോൾ ബൽബീർ സിങ്ങിന്റെ ചിത്രവും അതിൽ ഇടംപിടിച്ചു 
  • ആത്മകഥ- ദ ഗോൾ
കോവിഡ്- 19 ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി- 'കൂടെയുണ്ട് അംഗണവാടികൾ'


'എസ്തർ', 'ബുധിനി' എന്നീ രചനകളുടെ കർത്താവ്- സാറാ ജോസഫ്


ലോക ആമദിനമെന്നാണ്- മെയ് 23 


ഇന്ത്യൻ സാമ്പത്തിക വിദഗ്ധനായ ആരെയാണ് വേൾഡ് ബാങ്കിന്റെ സൗത്ത് ഏഷ്യൻ കാലാവസ്ഥാ വ്യതിയാന നിരീക്ഷണ സമിതിത്തലവനാക്കിയത്- ആഭാസ് ഝാ 

2020 മെയ് 25- ലെ കണക്കു പ്രകാരം കോവിഡ് ബാധിതരുടെ  എണ്ണത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനമെത്ര- പത്താം സ്ഥാനം 
  • ഇറാനെയാണ് പിന്തള്ളിയത്
World Thyroid Day- മെയ് 25 


FICCI Ladies Organisation (FLO)- ന്റെ ദേശീയ പ്രസിഡന്റായി നിയമിതയായത്- Jahnabi Phookan 


കേരളത്തിൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതിന്റെ 4-ാം വാർഷികം ആഘോഷിച്ചത്- 2020 മെയ് 25


കോവിഡ്- 19 പശ്ചാത്തലത്തിൽ വ്യവസായ സംരംഭങ്ങളുടെ പുനരുജ്ജീവനത്തിനായി ReSTART പദ്ധതി ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ് 


ഉപഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി പുതിയ ബഹിരാകാശ പ്രതിരോധ യൂണിറ്റ് ആരംഭിച്ച രാജ്യം- ജപ്പാൻ 


കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി മൈഗ്രേഷൻ കമ്മീഷൻ രൂപീകരിക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ് 


ന്യൂയോർക്ക് കമ്മീഷൻ അംഗമായി നിയമിതനായ പുലിറ്റ്സർ പുരസ്കാര ജേതാവും ഇന്ത്യൻ വംശജനുമായ വ്യക്തി- സിദ്ധാർത്ഥ മുഖർജി

ഇന്ത്യൻ നാവികസേന നിർമിച്ച ശ്വസിക്കാൻ കഴിയുന്ന PPE കിറ്റ്- NavRakshak 


2020 മെയ് 25- ന് അന്തരിച്ച ബൽബീർ സിങ് സീനിയർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഹോക്കി  


National Real Estate Development Council (NAREDCO)- ന്റെ പുതിയ ഡയറക്ടർ ജനറൽ- Rajesh Goyal  


'സമഗ്ര ഭൂപരിഷ്കരണ നിയമം : പ്രസക്തിയും പ്രാധാന്യവും' എന്ന പുസ്തകത്തിന്റെ രചയിതാവ്- എം. എസ്. സാബു 


വിമാനമുപയോഗിച്ച് റോക്കറ്റ് വിക്ഷേപണം നടത്തിയ സ്വകാര്യ ബഹിരാകാശ കമ്പനി- വിർജിൻ ഓർബിറ്റ്

No comments:

Post a Comment