Thursday, 18 June 2020

General Knowledge World Part- 5

1. ബൂർബൻ രാജാക്കന്മാർ ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫ്രാൻസ് 

2. 'എ ടെയിൽ ഓഫ് ടു സിറ്റീസ് (ചാൾസ് ഡിക്കൻസ്) എന്ന നോവലിന് പശ്ചാത്തലമായ വിപ്ലവം- ഫ്രഞ്ച് വിപ്ലവം 

3. ഫ്രഞ്ച് തത്ത്വചിന്തകനായ വോൾട്ടയറിന്റെ യഥാർഥ നാമം- ഫ്രാങ്കോയിസ് മേരി അറൗട്ട് 

4. ഫ്രഞ്ച് വിപ്ലവത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം- സോഷ്യൽ കോൺട്രാക്ട് 

5. സോഷ്യൽ കോൺട്രാക്ട് എന്ന ഗ്രന്ഥം രചിച്ചതാര്- റൂസ്സാ  

6. 'ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹിക ഉടമ്പടിയുടെ ഫലമാണ് ഭരണകൂ ടം' ഇങ്ങനെ അഭിപ്രായപ്പെട്ട ഫ്രഞ്ച് ചിന്തകൻ- റൂസ്സാ 

7. ഞാനാണ് രാഷ്ട്രം എന്ന പ്രസ്താവന ഏത് ഭരണാധികാരിയുമായി ബന്ധപ്പെട്ടിരിക്കുന്നു- ലൂയി പതിന്നാലാമൻ 

8. എനിക്കുശേഷം പ്രളയം എന്ന പ്രസ്താവന ഏത് ഭരണാധികാരിയുമായി ബന്ധപ്പെട്ടിരിക്കുന്നു- ലൂയി പതിനഞ്ചാമൻ 

9. ഫ്രഞ്ച് വിപ്ലവസമയത്ത് ഫ്രാൻസിലെ ഭരണാധികാരി ആരായിരുന്നു- ലൂയി പതിനാറാമൻ 

10. 'റൊട്ടിയില്ലെങ്കിലെന്താ കേക്ക് തിന്നുകൂടെ' ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഈ വാക്കുകൾ ആരുടെതാണ്- മേരി അന്റോയിനറ്റ് 

11. ഫ്രഞ്ച് വിപ്ലവാനന്തരം ശത്രുക്കളെന്ന് തോന്നിയ എല്ലാവരെയും വിപ്ലവകാരികൾ ഗില്ലറ്റിൻ എന്ന യന്ത്രമുപയോഗിച്ച് നിഷ്കരുണം വധിച്ചിരുന്നു. ഗില്ലറ്റിന് ഇരയായ വരിൽ പ്രമുഖർ ആരെല്ലാം- ലൂയി പതിനാറാമനും,  ഭാര്യ മേരി അന്റോയിനറ്റും 

12. ലൂയി പതിനാറാമൻ വിപ്ലവകാരികളാൽ വധിക്കപ്പെട്ട വർഷം- 1793

13. ഫ്രഞ്ച് വിപ്ലവാനന്തരം ബ്രിട്ടന്റെ  നേതൃത്വത്തിൽ ഫ്രാൻസിനെതിരായി രൂപവത്കരിക്കപ്പെട്ട യൂറോപ്യൻ സഖ്യത്തെ നേരിട്ട് വിജയം വരിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തി- നെപ്പോളിയൻ ബോണപ്പാർട്ട്

14. നെപ്പോളിയൻ ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്ത വർഷം- 1799

15. ഫ്രാൻസിൽ സിങ്കിങ് ഫണ്ട് രൂപവത്കരിച്ചത് ആരാണ്- നെപ്പോളിയൻ

16. ബാങ്ക് ഓഫ് ഫ്രാൻസ് രൂപവത്കരിച്ചതാര്- നെപ്പോളിയൻ 

17. ഏത് യുദ്ധത്തിലാണ് യൂറോപ്യൻ സഖ്യസൈന്യത്തോട് നെപ്പോളിയൻ പരാജയപ്പെട്ടത്- വാട്ടർലൂ യുദ്ധം (1815)

18. വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയത് ആരാണ്- ആർതർ വെല്ലസ്ലി 

19. വാട്ടർലൂ യുദ്ധത്തെ തുടർന്ന് നെപോളിയനെ നാടുകടത്തിയ ദീപ്- സെന്റ് ഹെലേന ദ്വീപ്  

20. നെപ്പോളിയൻ അന്തരിച്ചതെന്ന്- 1821 മേയ് 5

21. തെക്കേ അമേരിക്കയുടെ ജോർജ് വാഷിങ്ടൺ- സൈമൺ ബൊളിവർ

22. കറുപ്പ് യുദ്ധം നടന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്- ബ്രിട്ടനും ചൈനയും 

23. യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ കോളനികൾക്ക് വേണ്ടി നടത്തിയ മത്സരത്തിന്റെ ഫലമായി രൂപവത്കരിക്കപ്പെട്ട സൈനികസഖ്യങ്ങൾ ഏതൊക്കെ- ത്രികക്ഷി സഖ്യം, ത്രികക്ഷിസൗഹാർദം

24. ത്രികക്ഷി സഖ്യത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതെല്ലാം- ജർമനി, ഓസ്ട്രിയ, ഹംഗറി, ഇറ്റലി 

25. ത്രികക്ഷി സൗഹാർദത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതെല്ലാം- ഇംഗ്ലണ്ട്, ഫ്രാൻസ്, റഷ്യ 

26. തീവ്രദേശീയതയിൽ അധിഷ്ഠിതമായ പാൻസ്ലാവ് പ്രസ്ഥാനം ആരംഭിച്ച രാജ്യം- റഷ്യ   

27. മൊറോക്കൻ പ്രതിസന്ധി, ബാൾക്കൺ പ്രതിസന്ധി എന്നിവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- ഒന്നാം ലോകയുദ്ധം

28. ബാൾക്കൺ പ്രദേശത്തെ സംഘർഷസാഹചര്യത്തിനിടയിൽ ബോസ്നിയൻ തലസ്ഥാനമായ സാരയാവോയിൽവെച്ച് സെർബിയൻ യുവാവായ ഗാവ് ലൊ പ്രിൻസപ് വെടിവെച്ചുകൊന്ന ഓസ്ട്രിയൻ കിരീടാവകാശി ആരാണ്- ഫ്രാൻസിസ് ഫെർഡിനന്റ്  

29. ഫ്രാൻസിസ് ഫെർഡിനന്റിന്റെ  മരണത്തിന് ഉത്തരവാദി സർബിയയാണ് എന്ന് പ്രഖ്യാപിച്ച് ഓസ്‌ട്രിയ സെർബിയയ്ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചത് എന്നാണ്- 1914 ജൂലായ് 28 

30. ഒന്നാം ലോകയുദ്ധത്തിൽ ആദ്യം ആക്രമണം തുടങ്ങിയ രാജ്യം- ഓസ്ട്രിയ

31. ഒന്നാം ലോകയുദ്ധത്തിൽ ആദ്യം ആക്രമിക്കപ്പെട്ട രാജ്യം- സെർബിയ

32. ഒന്നാം ലോകയുദ്ധം അവസാനിച്ച വർഷം- 1918

33. ഒന്നാം ലോകയുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി- വേഴ്സായ് ഉടമ്പടി 

34. ഒന്നാം ലോകയുദ്ധത്തിൽ വിജയിച്ച ബ്രിട്ടന്റെയും ഫ്രാൻസിന്റെയും നേതൃത്വത്തിൽ പാരീസിൽ വെച്ച് ജർമനിയുമായി ഒപ്പുവെച്ച സന്ധി ഏതാണ്- വേഴ്സായ് സന്ധി 

35. വേഴ്സ്സായ് സന്ധി ഒപ്പുവെച്ച വർഷം ഏതാണ്- 1919

36. വേഴ്സായ് ഉടമ്പടിയുടെ ഭാഗമായി ജർമനിയുടെ കോളനികൾ മുഴുവൻ സഖ്യകക്ഷികൾ വീതിച്ചെടുക്കുകയും യുദ്ധ നഷ്ട പരിഹാരമായി വൻ തുക ജർമനിയിൽനിന്ന് ഈടാക്കുകയും ചെയ്തു. എല്ലാറ്റിനുമുപരി യുദ്ധക്കുറ്റം ജർമനിയുടെമേൽ കെട്ടിവയ്ക്കുകയും ജർമനിയെ നിരായുധീകരിക്കുകയും ചെയ്തു.

37. ഒന്നാം ലോകയുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായ രാജ്യം- ജർമനി

38. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം സമാധാനം പുനഃസ്ഥാപിക്കാനായി രൂപംകൊണ്ട സംഘടന- സർവരാഷ്ട്ര സഖ്യം (League of Nations) 

39. ഒന്നാം ലോകമഹായുദ്ധത്തിലെ ഫ്രഞ്ച് തടവുകാരുടെ കഥ പറയുന്ന ചലച്ചിത്രം- ഗ്രാൻഡ് ഇല്യൂഷൻ

40. ഒന്നാം ലോകമഹായുദ്ധത്ത ആധാരമാക്കി 'പാത്ത് ഓഫ് ഗ്ലോറി' എന്ന സിനിമ സംവിധാനം ചെയ്തത്- സ്റ്റാൻലി കുബ്രിക്

41. ഒന്നാം ലോകമഹായുദ്ധത്ത ആധാരമാക്കി 'ഓൾ ക്വിറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്' എന്ന സിനിമ സംവിധാനം ചെയ്തത്- ലെവിസ് മെൻസ്റ്റോൺ

42. ഒന്നാം ലോകയുദ്ധസമയത്ത അമേരിക്കൻ പ്രസിഡൻറ്- വുഡ്രോ വിൽസൺ

43. 1929-ൽ ലോകത്തെയാകെ ബാധിച്ച സാമ്പത്തിക മാന്ദ്യം ആവിർഭവിച്ചത് ഏത് രാജ്യത്തു നിന്നാണ്- അമേരിക്ക

44. 'കറുത്ത വ്യാഴാഴ്ച' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- ന്യൂയോർക്ക് ഓഹരിക്കമ്പോളത്തിലുണ്ടായ തകർച്ച 

45. ഏത് ദിവസത്തെയാണ് 'കറുത്ത വ്യാഴാഴ്ച' എന്നുവിളിക്കുന്നത്- 1929 ഒക്ടോബർ 24

No comments:

Post a Comment