Friday, 23 October 2020

Current Affairs- 23/10/2020

1. ലെബനൻ പ്രധാനമന്ത്രിയായി അധികാരത്തിൽ വരുന്നത്- സഅദ് ഹരീരി 

2. വിവാഹപ്രായ ഏകീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനായി അടുത്തിടെ നിയോഗിച്ച കമ്മീഷൻ അധ്യക്ഷ- ജയ ജയറ്റ്ലി   


3. ഛിന്നഗ്രഹമായ ബെന്നുവിൽ എത്തിയ നാസയുടെ ബഹിരാകാശ പേടകം- ഒസിരിസ് - റെക്സ് 


4. ഏത് രാജ്യത്തിന്റെ അമ്പതാം സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ് (മാർച്ച് 26, 2021) പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത്- ബംഗ്ലാദേശ് 


5. Portraits of power: Half century of Being at Ring Side എന്ന ആത്മകഥയുടെ രചയിതാവ്- എൻ.കെ.സിംഗ് (15-ാം ധനകാര്യ കമ്മീഷണൻ ചെയർമാൻ)


6. നിരാലംബരും നിർധനരുമായ വയോധികരെ സംരക്ഷിക്കുന്നതിനായി അടുത്തിടെ കേരളത്തിലെ ഓരോ ജില്ലയിലും ആരംഭിച്ച കോൾ സെന്റർ- വയോക്ഷേമ


7. 2020 ഒക്ടോബറിൽ അദാനി ഗ്രൂപ്പിന് കൈമാറാൻ ഹൈക്കോടതി വിധി വന്ന അന്താരാഷ്ട്ര വിമാനത്താവളം- തിരുവനന്തപുരം 


8. ശത്രു ടാങ്കുകളുടെ ഉരുക്ക് കവചം തകർക്കുന്ന മാരക പ്രഹരശേഷിയുള്ള ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ ടാങ്ക് വേധ മിസൈൽ- നാഗ് മിസൈൽ

  • 1938- ൽ എ.പി.ജെ. അബ്ദുൽ കലാമിന്റെ നേതൃത്വത്തിലാണ് നാഗ് മിസൈൽ വികസിപ്പിക്കാനുള ദൗത്യം ആരംഭിച്ചത്
  • 32 വർഷങ്ങൾക്കു ശേഷമാണ് മിസൈൽ സേനയുടെ ഭാഗമാകുന്നത് 

9. State of global air പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2019- ൽ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രാജ്യം- ഇന്ത്യ 


10. സൂര്യനെക്കുറിച്ച് പഠിക്കാനായി ഇന്ത്യ ആദ്യമായി വിക്ഷേപിക്കുന്ന നിരീക്ഷണ പഠന ഉപഗ്രഹം- ആദിത്യ എൽ 1 


11. ഇന്ത്യൻ മണ്ണിൽനിന്ന് ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ ബഹിരാകാശ യാത്ര പദ്ധതി- ഗഗൻയാൻ (2022- ലാണ് പദ്ധതി വിക്ഷേപിക്കാൻ ഒരുങ്ങുന്നത്) 


12. ജീവികളിൽ ഏറ്റവും കാഠിന്യമേറിയ ബാഹ്യാസ്ഥികൂടമുള്ള വണ്ട്- ദ ഡയബോളിക്കൽ അയൺ ക്ലാഡ് ബീറ്റിൽ 

  • ശാസ്ത്രീയ നാമം- ഫ്ലോയിഡിസ് ഡയബോളിക്കസ്  
  • അമേരിക്കയിലും മെക്സിക്കോയിലും കാണപ്പെടുന്നു 
  • വണ്ടിന്റെ ജീവശാസ്ത്രപരമായ പ്രത്യേകതകൾ മനസിലാക്കി പ്രകൃതിദത്തമായ ആഘാത പ്രതിരോധ വസ്തുക്കൾ നിർമിക്കാൻ 80 ലക്ഷം ഡോളർ രൂപയുടെ പദ്ധതി തയ്യാറാക്കിയ രാജ്യം- അമേരിക്ക  

13. ഛിന്നഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിനും വിവരങ്ങൾ ശേഖരിക്കുന്നതിനുമായി നാസ വിക്ഷേപിച്ച പേടകം- ഒസിരിക്സ് റെക്സ് 

  • ബെന്നു എന്ന ചിന്നഗ്രഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാൻ 2016- ൽ വിക്ഷേപിച്ച പേടകം 2020- ൽ ഛിന്നഗ്രഹത്തെ ലക്ഷ്യമാക്കി താഴേക്കിറങ്ങുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. 2023- ൽ ഭൂമിയിലേക്ക് തിരിച്ചെത്തും 

14. സൗദിയുടെ രണ്ടാമത്തെ വനിതാ അംബാസിഡറായി നിയമിതയായത്- അമാൽ ബിന്ത് യാഹ്യ അൽ മൊയല്ലിമി

  • സൗദിയിലെ ആദ്യ വനിതാ അംബാസിഡർ- റീമ ബിൻത് ബന്തർ അൽ സൗദ് രാജകുമാരി 

15. ഈയിടെ ശാസ്ത്രജ്ഞർ കണ്ടെത്തിയ മനുഷ്യശരീരത്തിലെ പുതിയ അവയവം- ട്യൂബേറിയൽ സലൈവറി ഗ്ലാൻഡ്


16. കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- പഞ്ചാബ്


17. 2020 റിപ്പോർട്ട് പ്രകാരം ശരാശരി ആയുർദൈർഘ്യത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം- കേരളം


18. രാജസ്ഥാനിലെ ഏത് മരുഭൂമിയിലൂടെ ആണ് 1.72 ലക്ഷം വർഷങ്ങൾക്കുമുമ്പ് നദി ഒഴുകിയിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയത്- ബിക്കാനീർ അടുത്തുള്ള മധ്യ ഥാർ മരുഭൂമിയിൽ 


19. ഇന്ത്യൻ അത്‌ലറ്റിക്സ് ഫെഡറേഷൻ പ്രിസിഡന്റായി നിയമിതനാകുന്നത് ആര്- അദിൽ സുമരി വാല  


20. നാലുവർഷത്തെ യാത്രയ്ക്കുശേഷം നാസയുടെ ബഹിരാകാശ വാഹനം ഏത് ഛന്നഗ്രഹത്തിന്റെ ഉപരിതലത്തിൽ ആണ് എത്തിയത്- ബെന്നു ഛിന്നഗ്രഹം 


21. അന്താരാഷ്ട്ര ഷെഫ് ദിനമെന്ന്- ഒക്ടോബർ 20 (തീം- ഹെൽത്തി ഫുഡ് ഫോർ ഫ്യൂച്ചർ


22. ബഹുമാന്യ ഫ്രാൻസിസ് മാർപാപ്പയുടെ ഏത് നിലപാടിനെയാണ്  ഐക്യരാഷ്ട്രസഭ സ്വാഗതം ചെയ്തത്- സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കപ്പെടണം എന്ന അഭിപ്രായം

  • യുഎൻ സെക്രട്ടറി ജനറൽ- അന്തോണിയോ ഗുട്ടറസ്. ഇന്ത്യ ഈ നിലപാടിനെ എതിർത്തിട്ടുണ്ട്

23. മനുഷ്യ ശരീരത്തിൽ പുതിയതായി കണ്ടെത്തിയ ഗ്രന്ഥികൾ ഏത്- ഒരു ജോഡി ഉമിനീർ ഗ്രന്ഥികൾ

  • ശ്രവണ നാളിയുടെ കവാടത്തെ സംരക്ഷിക്കുന്ന ടോറസ് ടുബേറിയസിനെ പൊതിഞ്ഞു കാണപ്പെടുന്നു

24. ഐക്യരാഷ്ട്ര സഭ ദിനം ആയി ആചരിക്കുന്നത് എന്ന്- ഒക്ടോബർ 24.


25. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച് കമ്മീഷൻ ചെയ്ത അന്തർവാഹിനി  യുദ്ധ കപ്പൽ ഏതാണ്- ഐഎൻഎസ് കവരത്തി

  • കരസേനാ മേധാവി ജനറൽ എംഎം നരവനെ. നാവികസേനാ മേധാവി കരംബീർ സിംഗ്

26. സി.എസ്.ഐ.ആർ. നടത്തുന്ന കോവിഡ്- 19 ക്ലിനിക്കൽ പരീക്ഷണങ്ങളെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഓൺലൈൻ പോർട്ടൽ- CUReD (CSIR Ushered Repurposed Drugs) 


27. 2020 ഒക്ടോബറിൽ DRDO വിജയകരമായി പരീക്ഷിച്ച Anti Tank Missile- SANT- Stand off Anti Tank Missile 


28. SASTRA രാമാനുജൻ പുരസ്കാരം 2020 ൽ നേടിയ വ്യക്തി- Shai Evra

 

29. കേരളത്തിലെ ആദ്യത്തെ നീർത്തട പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്ന കായൽ- ആക്കുളം


30. കേരളത്തിലെ ആദ്യത്ത ഹരിതസമൃദ്ധി ഗ്രാമ പഞ്ചായത്ത്- കരവാരം (തിരുവനന്തപുരം)


31. 2020- ൽ നടന്ന ഇന്ത്യ ശ്രീലങ്ക സംയുക്ത 'സൈനീകഭ്യാസ പ്രകടനം- SLINEX 20


32. സംസ്ഥാന ബാല സംരക്ഷണമിഷന്റെ ബാല സൗഹൃദം പരിപാടിയുടെ ബ്രാൻഡ് അംബാസഡർ- ഗോപിനാഥ് മുതുകാട്


33. കേരളത്തിൽ പ്രവർത്തനമാരംഭിച്ച അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റി റ്റ്യൂട്ടിന്റെ പ്രഥമ ഡയറക്ടർ- അഖിൽ. സി. ബാനർജി 


34. 2020 ഒക്ടോബറിൽ കേരളത്തിൽ തൊഴിൽ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം നിലവിൽ വന്ന സ്ഥലം- കാക്കനാട് 


35. 2020 ഒക്ടോബറിൽ കേരളത്തിൽ Port Museum നിലവിൽ വരുന്ന ജില്ല- ആലപ്പുഴ 

No comments:

Post a Comment