Tuesday, 6 April 2021

Current Affairs- 19-04-2021

1. 2020 ജനുവരിയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റ് ഏത് രാജ്യക്കാരനാണ്- അമേരിക്ക 


2. ഇന്ത്യൻ നാവികസേനയുടെ ഭാഗമായി മാറിയ തദ്ദേശീയമായി നിർമിച്ച ആന്റി-ടോർപിഡോ സംവിധാനമേത്- മാരീച് 


3. ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചതെന്ന്- 2021 ജനുവരി 16 


4. ഏതെല്ലാം വാക്സിനുകളാണ് ഇന്ത്യയിൽ ആദ്യഘട്ട കോവിഡ് വാക്സിനേഷനിൽ നൽകിയത്- കൊവിഷീൽഡ്, കോവാക്സിൻ  


5. കോവാക്സിൻ വികസിപ്പിച്ചെടുത്ത സ്ഥാപനമേത്- ഭാരത് ബയോടെക് 


6. ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിൽ ആദ്യമായി റോക്കറ്റുകൾ (പിനാക) നിർമിച്ച് പരീക്ഷണം നടത്തിയ സ്വകാര്യ സ്ഥാപനമേത്- ഇക്കണോമിക് എക്സ്പ്ലോസീവ്സ് ലിമിറ്റഡ് (ഇ.ഇ.എൽ.)  


7. ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ സ്ഥാപിച്ചത് ഇന്ത്യയിൽ എവിടെയാണ്?- ദുർഗാപുർ (പശ്ചിമബംഗാൾ) 


8. ആരുടെ 200-ാം ജന്മവാർഷികത്തിന്റെ സ്മരണാർഥമാണ് 2020- നെ നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും അന്തർദേശീയ വർഷമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്- ഫ്ളോറൻസ് നൈറ്റിംഗേൽ 


9. ശ്രീലങ്കയിൽ പുതിയ പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടത്- മഹീന്ദ രജപക്സെ 


10. വെട്ടുകിളികളുടെ ശല്യം തടയാൻ 2020- ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- പാകിസ്താൻ 


11. ലോക്സഭയിലേക്കും നിയമസഭയിലേക്കും ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ നാമനിർദേശം ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനായി 2020- ൽ പാസാക്കിയ ഭരണഘടനാ ഭേദഗതി- 104-ാം ഭേദഗതി  


12. ഇന്ത്യയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ആരംഭിച്ചതെന്ന്- 2020 മാർച്ച് 24  


13. 2020- ൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച ദേശീയ മനുഷ്യാവകാശ ഏജൻസി- ആംനസ്റ്റി ഇന്റർനാഷണൽ 


14. കേരളത്തിലെ ആദ്യത്തെ മറൈൻ ആംബുലൻസിന്റെ പേര്- പ്രതീക്ഷ


15. നോവൽ കൊറോണാ വൈറസ് അഥവാ കോവിഡ് 19- നെ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതെന്ന്- 2020 മാർച്ച് 11


16. ന്യൂസീലൻഡ് സർക്കാരിൽ മന്ത്രിപദവിയിലെത്തിയ ആദ്യത്തെ ഇന്ത്യക്കാരി- പ്രിയങ്ക രാധാകൃഷ്ണൻ 


17. 2020- ലെ പരിസ്ഥിതിദിന സന്ദേശം എന്തായിരുന്നു- ടൈം ഫോർ നാച്ചർ 


18. ഇറാഖിൽ 2019-20 വർഷങ്ങളിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം അറിയപ്പെടുന്ന പേര്- തിഷ്റീൻ വിപ്ലവം


19. കോവിഡ് മൂലമുണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നതിനായി കേന്ദ്രസർക്കാർ 2020 മേയ് മാസത്തിൽ പ്രഖ്യാപിച്ച ഉത്തേജന പാക്കേജ്- ആത്മനിർഭർ ഭാരത്  


20. ഇന്ത്യയിൽ ഏത് സംസ്ഥാനത്തിനാണ് നിലവിൽ മൂന്ന് തലസ്ഥാനമുള്ളത്- ആന്ധ്രാപ്രദേശ് 


21. 2020- ൽ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്ത മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്- രഞ്ജൻ ഗൊഗോയ് 


22. 2020- ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്- സക്കറിയ 


23. വി. മധുസൂദനൻ നായർക്ക് 2019- ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി- അച്ഛൻ പിറന്ന വീട് 


24. 2020- ലെ ഫിഫ പുരസ്കാരങ്ങളിൽ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരം നേടിയത്- റോബർട്ട് ലെവൻഡോവ്സ്കി (പോളണ്ട്)


25. കോവിഡ് മഹാവ്യാധിയുമായി ബന്ധപ്പെട്ട് 2021 മാർച്ച് 24- ന്റെ പ്രാധാന്യം എന്താണ്- കേരളത്തിൽ അടച്ചിടൽ (ലോക്ക് ഡൗൺ) പ്രഖ്യാപിച്ചതിൻറ ഒന്നാം വാർഷികം 

  • 2020 മാർച്ച് 25- നാണ് രാജ്യ വ്യാപകമായി സമ്പൂർണ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നത്. 
  • ലോകത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ രാജ്യം കൂടിയാണ് ഇന്ത്യ.
  • രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ടുചെയ്തത് 2020 ജനുവരി 27- ന് തൃശ്ശൂരിലാണ്. 


26. ഭഗത്സിങ്, രാജ്ഗുരു, സുഖ് ദേവ് എന്നിവരെ ലാഹോർ ഗൂഢാ ലോചനക്കേസിൽ തൂക്കിലേറ്റിയതിന്റെ എത്രാം വാർഷികമാണ് 2021- ൽ ആചരിച്ചത്- 90 

  • 1931 മാർച്ച് 23- നാണ് ഭഗത് സിങ്ങിനെയും മറ്റു വിപ്ലവകാരികളെയും ലാഹോർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്.

27. ഏതു രാജ്യത്തിനെതിരേയാണ് അടുത്തിടെ യുറോപ്യൻ യൂണിയൻ ഉപരോധം പ്രഖ്യാപിച്ചത്- മ്യാന്മർ

  • ജനാധിപത്യസർക്കാരിനെ അട്ടിമറിച്ചതിനും സമാധാനപരമായി പ്രതിരോധിക്കുന്നവരെ അടിച്ചമർത്തുന്നതിനുമെതിരെ യാണ് മ്യാന്മറിലെ മുതിർന്ന സെനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ഉപരോധം ഏർപ്പെടുത്തിയത്.
  • ഏപ്രിൽ ആറിനു നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞടുപ്പിനോടൊപ്പം കേരളത്തിൽ ഏതു ലോകസഭാ മണ്ഡലത്തി ലേക്കാണ് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്- മലപ്പുറം


28. 2019, 2020 വർഷങ്ങളിലെ ഗാന്ധി സമാധാന പുരസ്കാരങ്ങൾ മാർച്ച് 22- നു പ്രഖ്യാപിച്ചു. ജേതാക്കൾ- ഖാബൂസ് ബിൻ സായിദ് അൽ സയിദ് (ഒമാൻ, 2019), ശൈഖ് മുജീബുർ റഹ്മാൻ (ബംഗ്ലാദേശ്, 2020) 

  • ഇരുവർക്കും മരണാനന്തര ബഹുമതിയായാണ് പുരസ്ക്കാരം നൽകുന്നത്. ഒരുകോടി രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
  • മഹാത്മജിയുടെ 125-ാം ജന്മ വാർഷികം പ്രമാണിച്ച് 1995 മുതലാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഗാന്ധി സമാധാന പുരസ്കാരം നൽകിത്തുടങ്ങിയത്. ആദ്യ ജേതാവ് ജൂലിയസ് നെരേര (ടാൻസാനിയ)
  • കുഷ്ഠ രോഗ നിർമാർജനപ്ര വർത്തനങ്ങൾക്കു നൽകിയ സംഭാവനകൾ പരിഗണിച്ച് ഡോ. യോഹി സസാകാവ (ജപ്പാൻ)- ക്കാണ് 2018- ലെ പുരസ്കാരം ലഭിച്ചത്. 


29. ലോക ജലദിനത്തിന്റെ ഭാഗമായി ആരംഭിച്ച മഴവെള്ളസംഭരണത്തിനുള്ള ജലശക്തി അഭിയാൻ പദ്ധതിയുടെ പ്രചാരണ വിഷയം എന്താണ്- പെയ്യുമ്പോൾ പെയ്യുന്നിടത്ത് മഴവെള്ളം സംഭരിക്കുക (Catch the rain, Where it falls, When it falls)


30. ഏതുരാജ്യത്തെ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര അന്വേഷണത്തിനാണ് യു.എൻ. മനുഷ്യാവകാശ കൗൺസിൽ (UNHRC) അനുവാദം നൽകിയത്- ശ്രീലങ്ക 

  • തമിഴ് പുലികളും ശ്രീലങ്കൻ സർക്കാരും തമ്മിലുണ്ടായ ആഭ്യന്തര യുദ്ധത്തിലെ മനുഷ്യാവകാശലംഘനങ്ങളാണ് അന്വേഷണപരിധിയിലുള്ളത്. 


31. ഇന്ത്യയുടെ എത്രാമത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായാണ് ജസ്റ്റിസ് എൻ.വി. രമണയെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിർദേശിച്ചിട്ടുള്ളത്- 48-ാമത് 


32. മരങ്ങൾ മുറിക്കുന്നതിന് ശാസ്ത്രീയവും നയപരവുമായ മാർഗരേഖകൾ തയ്യാറാക്കുന്നതിനായി സുപ്രീംകോടതി അടുത്തിടെ നിയമിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ- എം.കെ. രഞ്ജിത്തിങ്  ഝല 

  • പ്രസിദ്ധ വന്യജീവിവിദഗ്ധനും The Indian Blackbuck, Indian wildlife തുടങ്ങിയ കൃതികളുടെ രചയിതാവുമാണ് 


33. മാർച്ച് 26- ന് അന്തരിച്ച പി.സി. സോമൻ ഏതു രംഗങ്ങളിൽ മികവു തെളിയിച്ച കലാകാരനാണ്- നാടക-ചലച്ചിത്ര-ടി.വി. നടൻ 


34. കോവിഡ് വ്യാപനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ വിദേശയാത്ര നടത്തിയത് ഏതു രാജ്യത്തേക്കാണ്- ബംഗ്ലാദേശ് 

  • ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന്റെ 50-ാം വാർഷികം, ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവുകൂടിയായ ശൈഖ് മുജീബുർ റഹ്മാന്റെ ജന്മശതാബ്ദി ആഘോഷം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു യാത്ര.


35. കേന്ദ്ര ഏജൻസികൾ നടത്തുന്നതായി ആരോപിക്കപ്പെടുന്ന ഗൂഢാലോചന അന്വേഷിക്കാൻ സംസ്ഥാന മന്ത്രിസഭ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ- ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷൻ  

  • ഹൈക്കോടതി മുൻ ജഡ്ജിയും സംസ്ഥാന പോലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ചെയർമാനുമാണ് വി.കെ. മോഹനൻ. 


36. ഐ ലീഗ് ഫുട്ബോളിൽ കിരീടം നേടിയത്- ഗോകുലം കേരള എഫ്.സി.

  • കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മണിപ്പുർ ക്ലബ്ബ് ട്രാവു എഫ്.സി.യെ തോൽപ്പിച്ചാണ് കേരള ക്ലബ് ഐ ലീഗ് കിരീടം നേടിയത്.  


37. മാർച്ച് 25- ന് 104-ാം വയസ്സിൽ വാഷിങ്ടണിൽ അന്തരിച്ച വിഖ്യാത ബാലസാഹിത്യകാരി- ബെവർലി ക്ലിയറി 

  • കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ റമോണ ക്വിംബി, ഹെൻറി ഹഗ്ഗിൻസ് എന്നിവയുടെ സ്രഷ്ടാവാണ്. 
  • 2000- ൽ യു.എസ്. ലൈബ്രറി ഓഫ് കോൺഗ്രസ് ക്ലിയറിയെ 'ലിവിങ് ലെജൻഡായി' പ്രഖ്യാപിച്ചിരുന്നു. 


38. ഇന്ത്യാ സമുദ്രത്തിൽ മാർച്ച് 28- ന് ആരംഭിച്ച ദ്വിദിന ഇന്ത്യ-യു.എ സ്. നാവികാഭ്യാസത്തിന്റെ പേര്- പാസെക്സ് (Passex) 

  • ഇന്ത്യയുടെ ആദ്യത്തെ തദ്ദേശ നിർമിത യുദ്ധക്കപ്പലായ ശിവാലിക്, യു.എസ്. വിമാനവാഹിനിയായ തിയഡോർ റൂസ് വെൽറ്റ് തുടങ്ങിയവ അഭ്യാസത്തിൽ പങ്കെടുത്തിരുന്നു.
  • 2020 നവംബറിൽ ഇന്ത്യക്കു പുറമെ യു.എസ്., ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്നു നടത്തിയ മലബാർ നാവികാഭ്യാസത്തിന്റെ തുടർച്ചയായിരുന്നു പാസെക്സ് 


39. ലോക നാടകദിനം- മാർച്ച് 27  

  • ഇന്റർനാഷണൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ 1962 മുതൽ ദിനാചരണം നടന്നുവരുന്നു.


40. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രചരക്കുപാത- സൂയസ് കനാൽ

  • 400 മീറ്റർ നീളമുള്ള എം.വി. എവർഗിവൺ എന്ന കൂറ്റൻ ചരക്കു കപ്പൽ പാതയിൽ തകരാറിലായതിനാൽ സൂയസ് കനാലിലൂടെയുള്ള ഗതാഗതം കഴിഞ്ഞ മാർച്ച് അവസാനം തടസ്സപ്പെട്ടിരുന്നു. 
  • മെഡിറ്ററേനിയൻ കടലിനെയും (മധ്യധരണ്യാഴി) ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന ഈ മനുഷ്യനിർമിത കനാൽ ഈജിപ്തിന്റെ അധീനതയിലാണുള്ളത്. 
  • ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാത കൂടിയാണ് സൂയസ് കനാൽ. നീളം 193.3 കി.മീറ്റർ
  • ബ്രിട്ടീഷ് -ഫ്രഞ്ച് നിയന്ത്രണത്തിലായിരുന്ന സൂയസ് കനാൽ 1956 ജൂലായിലാണ് ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന ഗമാൽ അബ്ദുൾ നാസർ ദേശസാത്കരിച്ചത്.
  • മഹാത്മാഗാന്ധി ജനിച്ച വർഷമായ 1869- ലാണ് സൂയസ് കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തത് (നവം. 17). 1769- ൽ ജനിച്ച നെപ്പോളിയന്റെ ജന്മശതാബ്ദിവർഷം കൂടിയായിരുന്നു 1869.

No comments:

Post a Comment