Friday, 14 January 2022

Current Affairs- 14-01-2022

1. അടുത്തിടെ അന്തരിച്ച യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന വ്യക്തി- ഡേവിഡ് സാലൊലി  


2. 18 കോടി വർഷത്തോളം പഴക്കമുള്ള ഭീമൻ കടൽ ഡ്രാഗണിന്റെ ഫോസിൽ കണ്ടെത്തിയ രാജ്യം- ബ്രിട്ടൺ 


3. റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത പ്രസിദ്ധമലയാളം തമിഴ് സാഹിത്യകാരൻ നീലപദ്മനാഭന്റെ വിഖ്യാത നോവൽ- പള്ളികൊണ്ടപുരം ('ഡോ.ലൂബ'യാണ് നോവൽ വിവർത്തനം ചെയ്തത്) 


4. ഭോപ്പാലിലെ വൻവിഹാർ നാഷണൽ പാർക്കിൽ അടുത്തിടെ മരണപ്പെട്ട ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയതെന്ന് കരുതപ്പെടുന്ന തേൻകരടി- ഗുലാബോ 


5. അടുത്തിടെ അന്തരിച്ച ഹിന്ദി ഭാഷയും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ അധ്യാപകനും എഴുത്തുകാരനുമായിരുന്ന വ്യക്തി- ഡോ. എൻ ചന്ദ്രശേഖരൻ നായർ 

  • മലയാളത്തിന്റെ 'പ്രേംചന്ദ്' എന്ന് സാഹിത്യവൃത്തങ്ങളിൽ അറിയപ്പെട്ടിരുന്ന വ്യക്തി 
  • 2020- ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.


6. രാജ്യത്താദ്യമായി ജനപങ്കാളിത്തത്തോടെ തദ്ദേശസ്വയംഭരണവകുപ്പ് നടത്തിയ അതിദാരിദ്ര്യ സർവേയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ അതി ദരിദ്രകുടുംബങ്ങൾ ഉള്ള ജില്ല- മലപ്പുറം 


7. 14th വൈക്കം മുഹമ്മദ് ബഷീർ അവാർഡ് ലഭിച്ച വ്യക്തി- സച്ചിദാനന്ദൻ ('ദു:ഖം എന്ന വീട്' എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം) 


8. ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ വിജയകരമായി വെച്ചുപിടിപ്പിച്ച രാജ്യം- അമേരിക്ക 

  • 57 കാരനായ ഡേവിഡ് ബെന്നെറ്റാണ് ജനിതകമാറ്റം വരുത്തിയ പന്നിഹൃദയം സ്വീകരിച്ചത്. 
  • മറ്റൊരു മൃഗത്തിൽ നിന്ന് കോശമോ അവയവമോ മനുഷ്യൻ സ്വീകരിക്കുന്ന പ്രക്രിയയാണ് സീനോട്രാൻസ്പ്ലാന്റേഷൻ. 

9. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 30 മിനിട്ടിനുള്ളിൽ വായ്പ  അനുവദിക്കുന്ന 'ഫെഡറൽ ഇൻസ്റ്റോലോൺ ഡോട് കോം' എന്ന പോർട്ടൽ ആരംഭിച്ച ബാങ്ക്- ഫെഡറൽ ബാങ്ക് 


10. ദേശീയ യുവ ദിനവും സ്വാമി വിവേകാനന്ദന്റെ 150th ജന്മവാർഷികവും- ജനുവരി 12, 


11. IPL മുഖ്യ സ്പോൺസറായി തിരഞ്ഞെടുക്കപ്പെട്ടത്- TATA ഗ്രൂപ്പ് (ചൈനീസ് മൊബൈൽ കമ്പനി ആയ വിവോയ്ക്ക് പകരം) 


12. രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത്- കുമ്പളങ്ങി 


13. അടുത്തിടെ വിജയകരമായി പരീക്ഷിച്ച യുദ്ധക്കപ്പലിൽ നിന്നും സമുദ്രത്തിലെ ലക്ഷ്യങ്ങളിലേയ്ക്ക് തൊടുക്കാവുന്ന ശബ്ദാതിവേഗ ക്രൈസ് മിസൈലിന്റെ വിപുലീകരിച്ച പതിപ്പ്- ബ്രഹ് മോസ് (INS വിശാഖപട്ടണത്തിൽ നിന്നാണ് പരീക്ഷണം നടന്നത്)


14. ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്പോർട്ടുകളുടെ കണക്കെടുപ്പായ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2022- ൽ ഒന്നാമതെത്തിയ രാജ്യങ്ങൾ- ജപ്പാൻ, സിംഗപ്പുർ 

  • ഇന്ത്യയുടെ സ്ഥാനം- 83 (മുൻപ് 90 ആയിരുന്നു)
  • ഏറ്റവും പിന്നിൽ- അഫ്ഗാനിസ്ഥാൻ 


15. യുണൈറ്റഡ് സ്റ്റേറ്റ്സ് മിന്റ് പുറത്തിറങ്ങുന്ന ആദ്യ ക്വാർട്ടർ ഡോളർ നാണയത്തിന്റെ ഒരു വശത്ത് മുദ്രണം ചെയ്തിരിക്കുന്ന ചിത്രം- മായ ആഞ്ചലോ 


16. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ) 10-ാമത്തെ ചെയർമാനായി നിയമിതനായ മലയാളി- എസ്.സോമനാഥ് 

  • ഐ.എസ്.ആർ.ഒ ചെയർമാൻ പദവിയിലെത്തുന്ന 5-ാമത്തെ കേരളീയനാണ് എസ്.സോമനാഥ് 
  • നിയമനം 3 വർഷത്തേക്ക് 
  • നിലവിലെ ചെയർമാനായ ഡോ.കെ.ശിവൻ ജനുവരി 14- ന് വിരമിക്കുന്ന ഒഴിവിലേക്കാണ് സോമനാഥ് ചുമതലയേൽക്കുന്നത്. 


17. കുഴി ബോംബുകൾ മണത്ത് പിടിച്ച് ധീരതയ്ക്കുള്ള സ്വർണ്ണമെഡലും കംബോഡിയയുടെ സ്നേഹവും ഏറ്റുവാങ്ങി അടുത്തിടെ മരണപ്പെട്ട എലി- മഗാവ 


18. ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റിന്റെ ദേശീയ പുരസ്കാരം ലഭിച്ച വ്യക്തികൾ- അടൂർ ഗോപാലകൃഷ്ണൻ (ചലച്ചിത്രകാരൻ), കെ.എസ്.ചിത്ര (ഗായിക) 

  • 2020, 21 വർഷങ്ങളിലെ പുരസ്കാരങ്ങൾ ഒരുമിച്ചാണ് പ്രഖ്യാപിച്ചത് സമ്മാനത്തുക- 2 ലക്ഷം വീതം


19. പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ സംവിധാനത്തിലുായ പാളിച്ചയെക്കുറിച്ച് അന്വേഷിക്കുവാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ അധ്യക്ഷ- ഇന്ദു മൽഹോത്ര (സുപ്രീം കോടതി മുൻ ജഡ്ജി)  


20. ജോബ് ഡേ ഫൗഷൻ ജോബ് ഡേ പുരസ്കാരം 2022- ൽ ലഭിച്ചത്- ഇ.എം.രാധ (വനിത കമ്മീഷൻ അംഗം) 


21. സംസ്ഥാനത്ത് ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിൽ ഏറെപ്പേരെയും ബാധിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം- ഡെൽറ്റ 


22. കവി മുരുകൻ കാട്ടാക്കട തന്റെ കവിതകൾ മാത്രം കോർത്തിണക്കി മലയാളത്തിൽ ആദ്യമായി ഒരുക്കിയ മെഗാപൊയട്രി ഷോ- മനുഷ്യനാകണം 


23. കലാസാംസ്കാരിക വേദിയുടെ കേണൽ ജിവിരാജ പുരസ്കാരം ലഭിച്ച വ്യക്തി- മുഹമ്മദ് റിയാസ് (മന്ത്രി)


24. ഏഷ്യാകപ്പ് വനിതാ ഹോക്കി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്- സവിത (ഗോൾ കീപ്പർ)


25. ‘കോട്ടയത്തിന്റെ കഥ' എന്ന പുസ്തകം രചിച്ചത്- ജസ്റ്റിസ് കെ.ടി. തോമസ് 


26. ഏറ്റവും കൂടുതൽ സാക്ഷരതാനിരക്കുള്ള സംസ്ഥാനം (2011 സെൻസസ്)- കേരളം 


27. ഏറ്റവും കുറവ് സാക്ഷരതാനിരക്കുള്ള സംസ്ഥാനം (2011 സെൻസസ്)- ബിഹാർ 


28. ഇന്ത്യയിൽ ഏറ്റവും ഉയർന്ന സ്ത്രീ പുരുഷ അനുപാതമുള്ള സംസ്ഥാനം (2011 സെൻസസ്)- കേരളം 


29. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ സ്ത്രീ പുരുഷ അനുപാതമുള്ള സംസ്ഥാനം (2011 സെൻസസ്)- ഹരിയാന 


30. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യൻ- സംസ്ഥാനം (2011 സെൻസസ്)- ഉത്തർ പ്രദേശ്  


31. ഏറ്റവും കുറവ് ജനസംഖ്യയുള്ള ഇന്ത്യൻ സംസ്ഥാനം (2011 സെൻസസ്)- സിക്കിം 


32. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം (2011 സെൻസസ്)- ബിഹാർ 


33. ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം (2011 സെൻസസ്)- അരുണാചൽ പ്രദേശ് 


34. 2011 സെൻസസ് പ്രകാരം ഇന്ത്യയിലെ പട്ടിക ജാതി ജന സംഖ്യ എത്ര ശതമാനമാണ്- 16.6


35. 2011 സെൻസസ് പ്രകാരം ഇന്ത്യയിലെ പട്ടിക വർഗ ജനസംഖ്യ എത്ര ശതമാനമാണ്- 8.6 


36. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടിക ജാതി ജനസംഖ്യയുള്ള (2011 സെൻസസ്) സംസ്ഥാനം- ഉത്തർ പ്രദേശ് 


37. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടിക വർഗ ജനസംഖ്യയുള്ള (2011 സെൻസസ്) സംസ്ഥാനം- മധ്യപ്രദേശ് 


38. ഇന്ത്യയിൽ പട്ടികജാതി ഇല്ലാത്ത സംസ്ഥാനങ്ങൾ (2011 സെൻസസ്)- അരുണാചൽ പ്രദേശ്, നാഗാലാൻഡ് 


39. ഇന്ത്യയിൽ പട്ടിക വർഗം ഇല്ലാത്ത സംസ്ഥാനങ്ങൾ (2011 സെൻസസ്)- പഞ്ചാബ്, ഹരിയാന 


40. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പട്ടിക ജാതി വിഭാഗം (2011 സെൻസസ്) ഉള്ള സംസ്ഥാനം- പഞ്ചാബ് (31,94) 


41. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പട്ടിക വർഗക്കാർ (2011 സെൻസസ്) ഉള്ള സംസ്ഥാനം- മിസോറം (94.4) 


42. ഇന്ത്യയിലെ ഏറ്റവും വലിയ പട്ടികവർഗ വിഭാഗം- ഭിൽ (രണ്ടാമത് ഗോണ്ട്)  


43. പ്രധാനമന്ത്രിയടക്കം കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം- 78


44. പ്രധാനമന്ത്രിയടക്കം കേന്ദ്ര മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിമാരുടെ എണ്ണം- 31 


45. കേന്ദ്ര മന്ത്രിസഭയിലെ സഹമന്ത്രിമാരുടെ എണ്ണം- 47   


46. സൈനികാവശ്യത്തിനായി ഏറ്റവും കൂടുതൽ ചെലവഴി ക്കുന്ന രാജ്യം- യു.എസ്.എ. (രണ്ടാം സ്ഥാനത്ത് ചൈന) 


47. യൂറോപ്യൻ സ്പേസ് ഏജൻസി നിർമിക്കുന്ന തടി കൊണ്ടുളള ഉപഗ്രഹം- വിസ വുഡ്സാറ്റ് (2021 അവസാന ത്താടെ ന്യൂസിലൻഡിൽ നിന്നാണ് വിക്ഷേപിക്കാനാണ് ലക്ഷ്യം) 


48. ടോക്കിയോ ഒളിമ്പിക്സിൽ പുരുഷവിഭാഗം ഫുട്ബാളിൽ സ്വർണം നേടിയത്- ബ്രസീൽ (വെളളി-സ്പെയിൻ)


49. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ സ്പോൺസറായിരുന്ന സംസ്ഥാനം- ഒഡീഷ 


50. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറായിരുന്നത്- പി. ആർ. ശ്രീജേഷ് 

No comments:

Post a Comment