1. 2022 ജനുവരിയിൽ ഉപാസനയുടെ 16-ാമത് മലയാറ്റൂർ പുരസ്കാരം നേടിയത്- ഡോ. ജോർജ്ജ് ഓണക്കൂർ
2. 2022 ജനുവരിയിൽ കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കഥകളി പുരസ്കാരത്തിന് അർഹനായത്- സദനം കൃഷ്ണൻകുട്ടി
3. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ പ്രമുഖ താരമായ ജൂലൻ ഗോസ്വാമിയുടെ ജീവിതം പശ്ചാത്തലമാക്കി പുറത്തിറങ്ങുന്ന ചലച്ചിത്രം- ചക്സ് എക്സ്പ്രസ്
4. 2022- ലെ ഏഷ്യാകപ്പ് വനിതാ ഫുട്ബോളിന്റെ വേദി- ഇന്ത്യ
5. വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- മിതാലി രാജ്
6. 2021 ഡിസംബർ എട്ടിനുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ജനറൽ ബിപിൻ റാവത്തിന്റെയും സംഘത്തിന്റെയും സ്മരണാർത്ഥം സ്മൃതി കുടീരം സ്ഥാപിതമാകുന്ന തമിഴ്നാട്ടിലെ സ്ഥലം- നഞ്ചി ചത്രം
7. സ്കൂൾ കുട്ടികൾക്കായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ആരംഭിച്ച പദ്ധതി- സുരക്ഷാ രഥം
8. കേന്ദ്ര സർക്കാരിന്റെ മൂന്നാമത് ജലപുരസ്കാര പ്രഖ്യാപനത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ജില്ലയായി തെരഞ്ഞെടുത്തത്- തിരുവനന്തപുരം
9. 2022 ജനുവരിയിൽ ആർ.ബി.ഐ. യുടെ ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ച പേയ്മെന്റ് ബാങ്ക്- എയർടെൽ പേയ്മെന്റ് ബാങ്ക്
10. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ (എൻ.എസ്.ഒ) പുതിയ കണക്കുകൾ പ്രകാരം 2022 സാമ്പത്തിക വർഷം പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) എത ശതമാനമാണ്- 9.2%
- കഴിഞ്ഞ സാമ്പത്തിക വർഷം കോവിഡ് പ്രതിസന്ധിയിൽ വളർച്ച 7.3 ശതമാനമായി കുറഞ്ഞിരുന്നു
11. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പൽ ഐ. എൻ. എസ്. വിക്രാന്തിൽ വിന്യസിക്കുന്നതിനായി നാവികസേന വിജയകരമായി പരീക്ഷിച്ച പോർ വിമാനം- റംഫാൽ - എം
12. 2022 ജനുവരിയിൽ അമേരിക്കയിൽ നടക്കുന്ന ഇന്ത്യ, അമേരിക്ക, കാനഡ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസം- സീ ഡ്രാഗൺ 2022
13. സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായ ഗാനരചയിതാവും സംഗീത സംവിധായകനുമായ വ്യക്തി- ആലപ്പി രംഗനാഥ്
14. 2022- ലെ പുതൂർ ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരത്തിന് അർഹനായ മലയാള ഗാനരചയിതാവ്- ശ്രീകുമാരൻ തമ്പി
15. 2022-ലെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡുകൾ ലഭിച്ചത്-
- വൈജ്ഞാനിക സാഹിത്യം- ഡോ. പി. സുരേഷ് (കൃതി- പുഴയുടെ ഏറ്റവും താഴെയുള്ള കടവ്)
- സർഗാത്മക സാഹിത്യം- ഡി. ഷാജി (കൃതി- ദേശത്തിലെ വിധവയുടെ വീട്)
- ബാലസാഹിത്യം- എം. കൃഷ്ണദാസ് (കൃതി- സ്കൂൾ കഥകൾ)
16. കൊളംബിയയിൽ മാരകരോഗം ബാധിക്കാത്തവർക്കും ദയാവധത്തിന് അർഹതയുണ്ടെന്ന നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം പരസ്യമായി ദയാവധം നടപ്പിലാക്കിയ ആദ്യ വ്യക്തി- വിക്ടർ എസ്കോബാർ
17. വാട്സ് ആപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് സൈനികരെ വിലക്കിയ രാജ്യം- സ്വിറ്റ്സർലന്റ്
18. അടുത്തിടെ അപൂർവജീവിയായ മേഘപ്പുലിയെ കണ്ടെത്തിയ പ്രദേശം- കിഫിരെ ജില്ലയിലെ 'താനാമിർ' എന്ന ഗ്രാമത്തിൽ
- നാഗാലന്റിലെ ഇന്ത്യ-മ്യാൻമാർ അതിർത്തിയിലാണ് കിഫിരെ ജില്ല സ്ഥിതി ചെയ്യുന്നത്
- ലോകത്ത് ആദ്യമായാണ് ഇത്രയും ഉയരത്തിലുള്ള പ്രദേശത്ത് മേഘപ്പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത്.
19. പാട്ടെഴുത്തിന് 3 തവണ ഓസ്കാർ പുരസ്കാരം നേടി അടുത്തിടെ അന്തരിച്ച വ്യക്തി- മെർലിൻ ബെർഗ്മാൻ (2 തവണ ഗ്രാമി പുരസ്കാരവും 4 തവണ എമ്മി അവാർഡും നേടിയിട്ടുണ്ട്)
20. അടുത്തിടെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ (എ.ഐ.ഐ.ബി) വൈസ്പ്രസിഡന്റായി നിയമിതനായ വ്യക്തി- ഊർജിത് പട്ടേൽ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ)
21. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ച് വിദ്യാർത്ഥികളിലും യുവാക്കളിലും അവബോധം സൃഷ്ടിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ച പരിശീലന പരിപാടി- സത്യമേവജയതേ
22. കെൽപാമിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- എസ്. സുരേഷ്കുമാർ
23. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിനായി ഭക്ഷ്യസുരക്ഷാവകുപ്പ് ആവിഷ്കരിച്ച സംവിധാനം- മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി
24. എ.കെ.എസ് വേൾഡ് ചൈൽഡ് എഡ്യൂക്കേഷൻ സെന്റർ നൽകുന്ന 2021- ലെ ഗ്ലോബൽ ടീച്ചർ അവാർഡ് ലഭിച്ച വ്യക്തി- എൽ. സുഗതൻ
25. സംസ്ഥാന ആരോഗ്യവകുപ്പിൽ നഴ്സിംഗ് വിഭാഗത്തിലെ അദ്യ പി.എച്ച്.ഡി. നേടിയ വ്യക്തി- ഡിനു. എം ജോയി
26. ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയ രാജ്യം- ചൈന
27. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ എറ്റവും പ്രായം കുറഞ്ഞ (13) താരം- നിഷിയ മോമിജിയ (രാജ്യം- ജപ്പാൻ, ഇനം- സ്കേറ്റ് ബോർഡിങ്)
28. ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ഒരേ ദിവസം ഒര ഇനത്തിൽ സ്വർണം നേടിയ സഹോദരങ്ങൾ- ഹൈഫുമി ആബേ, ഉത ആബെ (ജപ്പാൻ, ഇനം- ജൂഡോ)
29. കേരളത്തിൽ ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തി- ഡോ, റംലാ ബീവി (മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ)
30. ആരുടെ സ്മരണാർഥമാണ് തിരുവനന്തപുരത്ത് (പട്ടം) കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ ശലഭോദ്യാനം തുറന്നത്- സുഗതകുമാരി
31. മിലിട്ടറി ചെലവിന്റെ കാര്യത്തിൽ ഇന്ത്യക്ക് ലോകത്ത് എതാം സ്ഥാനമാണ്- 3
32. മറ്റ് ഇന്ത്യക്കാർക്ക് ജമ്മു കശ്മീരിൽ ഭൂമി വാങ്ങുന്നതിന് അനുവാദം നിഷേധിക്കുന്ന ഭരണഘടനയുടെ 35 എ അനുച്ഛേദം റദ്ദാക്കിയ വർഷം- 2019
33. സമൂഹ മാധ്യമായ ഇൻസ്റ്റാഗ്രാമിൽ 25 കോടി പേർ പിന്തുടരുന്ന ആദ്യ വ്യക്തി- ക്രിസ്ത്യാനോ റൊണാൾഡോ
34. ചൈനയുടെ ആദ്യത്തെ എയർക്രാഫ്റ്റ് കാരിയർ- ലിയാ വോണിങ്
35. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പേസ് ടെലകോപ്പ്- ചിയോപ്സസ്
36. കേരളത്തിൽ ചരക്കുസേവന നികുതി അപ്പലേറ്റ് ട്രിബൂണൽ സ്ഥാപിക്കാൻ തീരുമാനിച്ച സ്ഥലം- തിരുവനന്തപുരം
37. ആരുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ കൃതിയാണ് കർമയോദ്ധാ ഗ്രന്ഥ- നരേന്ദ്ര മോദി
38. ലോകത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സർവകലാശാല സ്ഥാപിക്കാൻ തീരുമാനിച്ച് രാജ്യം- യു.എ.ഇ. (അബുദാബി)
39. തൗബൽ വിവിധോദ്ദേശ്യ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട സംസ്ഥാനം- മണിപ്പൂർ
40. ആരുടെ കൃതിയാണ് മെൻഡ് മാസ്റ്റർ: വിന്നിങ് ലെസൺസ് ഫം എ ചാമ്പ്യൻസ് ലൈഫ്- വിശ്വനാഥൻ ആനന്ദ്
41. പ്രശസ്ത വനിതാ ക്രിക്കറ്റർ മിതാലി രാജിന്റെ ജീവിതം അവലംബിച്ച് പുറത്തിറങ്ങുന്ന സിനിമ- സബാഷ് മിതു
42. ബോക്സിങിൽ പ്രതിഭയുള്ള പെൺകുട്ടികളെ കണ്ടത്തി ചെറുപ്പത്തിൽത്തന്നെ പരിശീലനം നൽകുന്നതിനുള്ള കേരള കായിക വകുപ്പിന്റെ പദ്ധതി- പഞ്ച്
43. ഫുട്ബോൾ പ്രതിഭകളെ സൃഷ്ടിക്കുന്നതിനുള്ള കേരള കായിക വകുപ്പിന്റെ പദ്ധതി- കിക്കോഫ്
44. കേരള കായിക വകുപ്പിന്റെ നീന്തൽ പരിശീലന പദ്ധതി- സപ്ളാഷ്
45. കേരള കായിക വകുപ്പിന്റെ ബാസ്കറ്റ്ബോൾ പരിശീലന പദ്ധതി- ഹൂപ്സ്
46. 5 മുതൽ 12 വരെയുള്ള പ്രായവിഭാഗത്തിൽ കായിക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്നതിനുള്ള കേരള കായിക വകുപ്പിന്റെ പദ്ധതി- സ്പ്രിന്റ്
47. കേന്ദ്ര മന്ത്രിസഭയിലെ മലയാളി മന്ത്രിമാരുടെ എണ്ണം- 2 (വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ)
48. ഇന്ത്യയിൽ മൂന്നാമത്തെ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച വർഷം- 2020
49. 2021- ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന്റെ തീം എന്തായിരുന്നു- കയർ
50. കേരളത്തിൽ ഏത് സ്റ്റേഡിയത്തിലാണ് ഡീഗോ മറഡോണയുടെ പ്രതിമ സ്ഥാപിക്കാൻ 2021- ൽ തീരുമാനിച്ചത്- കണ്ണൂർ ജവാഹർ സ്റ്റേഡിയം
No comments:
Post a Comment