1. 2022- ജനുവരിയിൽ, 51-ാമത് ഓടക്കുഴൽ അവാർഡ് 2021 നേടിയത്- സാറാ ജോസഫ്
2. 2022 ജനുവരിയിൽ കൊച്ചി വാട്ടർ മെട്രോ പ്രോജക്ടിനുവേണ്ടി നിർമിക്കപ്പെട്ട കേരളത്തിലെ ആദ്യ battery powered electric boat- മുസിരിസ്
3. 2022 ജനുവരിയിൽ, കുട്ടികൾ ഉൾപ്പെടെയുള്ളവർക്കു വേണ്ടി പുനെ ഇന്ററാക്ടീവ് റിസർച്ച് സ്കൂൾ ഫോർ ഹെൽത്ത് അഫയേഴ്സ് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മിഠായി- കൊറോണ ഗാർഡ്
4. 2022 ജനുവരിയിൽ പശ്ചിമഘട്ടത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടു പുതിയ സസ്യ ഇനങ്ങൾ- Fimbristylis Sunillii, Neanotis Prabhuii
5. 2022 ജനുവരിയിൽ കോവിഡാനന്തര കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ഊന്നൽ നൽകുന്നതിനും, കോവിഡ് മഹാമാരിക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുന്നതിനും വേണ്ടി സംസ്ഥാന വ്യവസായ വകുപ്പിനു കീഴിൽ നടപ്പിലാക്കുന്ന പദ്ധതി- ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം
6. 2022 ജനുവരിയിൽ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷയായി നിയമിതയാകുന്നത്- കെ.സി. റോസക്കുട്ടി
7. കേരളത്തിന്റെ പതിനാലാമത് പഞ്ചവത്സര പദ്ധതി ആരംഭിക്കുന്നത്- 2022 ഏപ്രിൽ 1 മുതൽ
8. 2022 ജനുവരിയിൽ സംസ്ഥാനത്തെ ആറു നഗരങ്ങളെ, അവയുടെ സവിശേഷതകളുടെ പേരിൽ (ബാൻഡ് ചെയ്യാനുള്ള ദൗത്യം മുന്നോട്ടു വെച്ച സ്ഥാപനം- കില (Kerala Institute of Local Administration)
9. 2022 ജനുവരിയിൽ വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള ബിൽ പഠന വിധേയമാക്കുന്നതിനായി രൂപീകരിച്ച സമിതിയിൽ ഉൾപ്പെട്ട ഏക വനിത- സുഷ്മിത ദേവ്
10. ശബ്ദം നഷ്ടപ്പെട്ട കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുന്ന 'ദി ഡേ ഐ ഓൾമോസ്റ്റ് ലോസ്റ്റ് മെ വോയിസ്' എന്ന പുസ്തകം രചിച്ചത്- നവ്യ ഭാസ്കർ
11. 2022 ഫെബ്രുവരിയിൽ 46 രാജ്യങ്ങളുമായി ആരംഭിക്കുന്ന ഇന്ത്യയുടെ മൾട്ടിനാഷണൽ നേവൽ എക്സർസൈസ്- മിലാൻ 2022
12. 2022 ജനുവരിയിൽ കേന്ദ്രവ്യവസായ BRAND മന്ത്രാലയത്തിന്റെ കീഴിൽ ആരംഭിക്കുന്ന ക്യാമ്പയിൻ- Branding India Campaign
13. 2022 ജനുവരിയിൽ ഫ്രാൻസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കോവിഡ് 19 വകഭേദം- IHU (ഐ. എച്ച്. യു) (ബി. 1640.2)
14. 2022 ജനുവരിയിൽ ഇന്ത്യയിലെ ശൈശവ വിവാഹ വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്- ഗൻജം ജില്ല (ഒഡീഷ)
15. 2022- ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ വേദി- ന്യൂസിലൻഡ്
16. 2022 ജനുവരിയിൽ പ്രാബല്യത്തിൽ വരുന്ന കേരളത്തിലെ ആദ്യ ബയോട്രീറ്റ്- തൃപ്പുണിത്തറ
17. 2022 ജനുവരിയിൽ അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയും തിരുവിതാംകൂർ കോർപ്പറേഷന്റെ ആദ്യ കൗൺസിലർമാരിൽ ഒരാളുമായ അഭിഭാഷകൻ- കെ. അയ്യപ്പൻ പിള്ള
18. പാകിസ്ഥാൻ സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയെന്ന നേട്ടം സ്വന്തമാക്കിയ വ്യക്തി- ജസ്റ്റിസ് അയിഷ മാലിക്
19. അടുത്തിടെ അന്തരിച്ച ഹോളിവുഡിലെ വംശീയ വിഭജനത്തിന്റെ മതിലുകൾ തകർത്ത മുതിർന്ന നടനും സംവിധായകനുമായിരുന്ന വ്യക്തി- സിഡ്നി പോട്യർ
- 1963- ൽ 'ലില്ലീസ് ഓഫ് ദ ഫീൽഡ്' എന്ന സിനിമയിലെ അഭിനയത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ചിരുന്നു.
- ഓസ്കാർ പുരസ്കാരം നേടിയ ആദ്യത്തെ കറുത്ത വർഗക്കാരനായിരുന്നു പോട്യർ
20. ആഫ്രിക്കയിലെ കാമറൂൺ മഴക്കാടുകളിൽ സസ്യശാസ്ത്രഞ്ജർ പുതുതായി കണ്ടെത്തിയ അപൂർവ സസ്യത്തിന് നൽകിയ ഹോളിവുഡ് താരത്തിന്റെ പേര്- ലിയൊ (ഒറിജിനൽ പേര് - യുവാരിയോസിസ് ഡി കാപ്രിയോ)
21. 2020 ഫെബ്രുവരി 21- ന് പുറത്തിറങ്ങുന്ന യു.എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സമൂഹ മാധ്യമ ആപ്- ട്രൂത്ത് സോഷ്യൽ
22. യു.എ.ഇയിൽ ചരിത്രത്തിലാദ്യമായി വെള്ളിയാഴ്ച പ്രവൃത്തി ദിവസമായത്-
2022 ജനുവരി 7
23. അടുത്തിടെ അന്തരിച്ച ഇന്ത്യൻ പരസ്യരംഗത്തെ പ്രമുഖനും സാമൂഹിക പ്രവർത്തകനുമായിരുന്ന വ്യക്തി- ജർസൺ ഡി കുഞ്ഞ
24. പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ ഔദ്യോഗിക ജീവചരിത്രമായ ‘രത്തൻ എൻ.ടാറ്റ : ദി ഓതറൈസ്ഡ് ബയോഗ്രഫി' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ.തോമസ് മാത്യു
25. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാന വാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്തിൽ വിന്യസിക്കുന്നതിനായി നാവികസേന വിജയകരമായി പരീക്ഷിച്ച പോർവിമാനം- റഫാൽ- എം
26. കേന്ദ്രസർക്കാരിന്റെ മൂന്നാമത് ജലപുരസ്കാര പ്രഖ്യാപനത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ജില്ലയായി തിരഞ്ഞെടുത്തത്- തിരുവനന്തപുരം
27. സംസ്ഥാന സർക്കാരിന്റെ 2022- ലെ ഹരിവരാസനം പുരസ്കാരം ലഭിച്ച ഗാന രചയിതാവും സംഗീത സംവിധായകനുമായ വ്യക്തി- ആലപ്പി രംഗനാഥ്
28. സ്കൂൾ കുട്ടികൾക്കായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ആരംഭിച്ച പദ്ധതി- സുരക്ഷാർഥം
29. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ (30.1 കോടി) പേർ പിന്തുടരുന്ന ആദ്യ വനിത എന്ന റെക്കോർഡ് സ്വന്തമാക്കിയത്- കെയ്മി ജൈനർ
- ഇൻസ്റ്റാഗ്രാം ജനപ്രീതിയിൽ രണ്ടാം സ്ഥാനത്താണ് കെല്ലി
- ഒന്നാം സ്ഥാനം- ക്രിസ്റ്റ്യാനോ റൊണാൾഡോ (38.9 കോടി ഫോളോവേഴ്സസ്)
30. സൗത്ത് കൊറിയയിലെ കൊറിയൻ ആർട്ട് മ്യൂസിയത്തിൽ നടന്ന 18 -ാമത് ചിയോങ്ജു ജിക് ജി അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവെൽ പുരസ്കാരം ലഭിച്ച വ്യക്തി- നാരായണ ഭട്ടതിരി
31. അടുത്തിടെ അന്തരിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ- ഡോ.ജേക്കബ് ഈപ്പൻ
- സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു
32. അമൃത വിദ്യാപീഠം സ്ഥാപിച്ചതിനുശേഷം ആദ്യമായി ഡോക്ടറേറ്റ് നൽകി ആദരിച്ച വ്യക്തികൾ-
- ഡോ.ജെഫ്രി സാക്സിനും (വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞൻ)
- കൈലാഷ് സത്യാർഥി (സമാധാന നൊബേൽ ജേതാവ്)
33. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി-
- മധുപാൽ (നടൻ- സംവിധായകൻ)
- മലയാളം മിഷൻ ഡയറക്ടർ- മുരുകൻ കാട്ടാക്കട (കവി)
- ലളിതകലാ അക്കാദമി ചെയർമാൻ - മുരളി ചിരാത്
34. ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ISFR) 2022 പ്രകാരം വനവത്കരണത്തിനും സംരക്ഷണത്തിനും മുന്നിലുള്ള സംസ്ഥാനം- ആന്ധ്രാപ്രദേശ്
35. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ദേശീയ സംഘടനയായ രാഷ്ട്രീയ രാജ്യ കർമചാരി മഹാ സംഘത്തിന്റെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- എസ്.ജയകുമാർ
36. ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- ഡോ.ആർ.രമേഷ്കുമാർ
37. 2021- ലെ ബാലസാഹിത്യ പുരസ്കാര ജേതാക്കൾ
- കഥാവിഭാഗം- സേതു (കൃതി- അപ്പുവും അച്ചുവും)
- കവിത- മടവൂർ സുരേന്ദ്രൻ (പാട്ടുപത്തായം)
- നാടകം- പ്രതീപ് കണ്ണങ്കോട് (ശാസ്ത്രത്തിന്റെ കളിയരങ്ങിൽ)
38. അടുത്തിടെ അന്തരിച്ച പ്രഗത്ഭ കഥകളി നടൻ- കലാമണ്ഡലം കുട്ടനാശാൻ
39. അടുത്തിടെ അന്തരിച്ച കവിയും പത്രാധിപരും പുരോഗമന കലാസാഹിത്യസംഘം നേതാവുമായിരുന്ന വ്യക്തി- എസ്.രമേശൻ
40. അണ്ടർ- 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിനായുള്ള മത്സരത്തിന് വേദിയാകുന്നത്- കരീബിയൻ ദ്വീപ്
No comments:
Post a Comment