1. 2022 ജനുവരിയിൽ കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലെ National Mission for Clean Ganga (NMCG)- യുടെ ഡയറക്ടർ ജനറലായി നിയമിതനായത്- അശോക് കുമാർ
2. 2022 ജനുവരിയിൽ International Solar Alliance (ISA)- ന്റെ 102ാം അംഗമായി നിയമിക്കപ്പെട്ട രാജ്യം- Antigua and Barbuda
3. 2022 ജനുവരിയിൽ കോവിഡ് 19 ന്റെ സൗത്താഫ്രിക്കൻ വകഭേദമായ ഒമിക്രോൺ വൈറസിനെ കണ്ടെത്തുന്നതിനായി Tata Medical and Diagnostics വികസിപ്പിച്ച ടെസ്റ്റ് കിറ്റ്- Omisure
4. 2022 ജനുവരിയിൽ രാജ്യത്ത് ഇന്റർനെറ്റില്ലാതെ ചെറിയ തുകകൾ ഡിജിറ്റലായി കൈമാറുന്നതിന് മാർഗരേഖ പുറത്തിറക്കിയ ബാങ്ക്- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
5. 2022 ജനുവരിയിൽ അന്തരിച്ച പത്മശ്രീ ജേതാവും 'അനാഥരുടെ അമ്മ' എന്ന് അറിയപ്പെടുകയും ചെയ്തിരുന്ന മഹാരാഷ്ട്രയിലെ സാമൂഹ്യ പ്രവർത്തക- സിന്ധുതായി സപ്കൽ
6. 2022 ജനുവരിയിൽ നടക്കുന്ന, ഇന്ത്യ ഉൾപ്പെടുന്ന ബഹുമുഖ Anti Submarine Warfare Exercise- Sea Dragon 22
7. 2022 ജനുവരിയിൽ Swachh Bharat Mission- ന്റെ ഭാഗമായി ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ Open Defication Free' ആയി തിരഞ്ഞെടുക്കപ്പെട്ടവയിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനം- തെലങ്കാന
8. 2022 ജനുവരിയിൽ നടക്കുന്ന 25-ാമത് ദേശീയ യുവജനോത്സവത്തിന്റെ വേദി- പുതുച്ചേരി
9. രാജ്യത്തെ ആദ്യ ഓപ്പൺ റോക്ക് മ്യൂസിയം നിലവിൽ വന്നത്- ഹൈദരാബാദ്
10. 2022 ജനുവരിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെക്കൻഡ് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ ബാങ്ക്- എയർടെൽ പേയ്മെന്റ് ബാങ്ക്
11. 2022 ജനുവരിയിൽ ഇന്ത്യയിലാദ്യമായി ആജീവനാന്ത ക്യാബിനറ്റ് പദവി ലഭിച്ച മുൻ ഗോവൻ മുഖ്യമന്ത്രി- പ്രതാപ് സിംഗ് റാണ
12. പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ ഔദ്യോഗിക ജീവചരിത്രം- 'രത്തൻ എൻ ടാറ്റ : ദി ഓതറൈസ്ഡ് ബയോഗ്രഫി
13. 2022 ജനുവരിയിൽ ബെയ്ജിങ് ആസ്ഥാനമായ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ (AIIB) വൈസ് പ്രസിഡന്റായി നിയമിതനായ മുൻ റിസർവ് ബാങ്ക് ഗവർണർ- ഉർജിത് പട്ടേൽ
14. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) റിപ്പോർട്ട് പ്രകാരം 2021-22 കാലഘട്ടത്തിലെ ഇന്ത്യയുടെ GDP വളർച്ചാ നിരക്ക്- 9.2 ശതമാനം
15. 2021 ഡിസംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ട കേരളത്തിലെ റോഡ്- ശേഖരി പുരം- ഗണേഷ് നഗർ റോഡ്, പാലക്കാട്
16. പൂച്ചകളിൽ അസ്ഥികളിലെ തേയ്മാനത്തിന്റെ ഫലമായുണ്ടാകുന്ന വേദന നിയന്ത്രിക്കുന്നതിനുള്ള മോണോക്ലോണേൽ ആന്റിബോഡി മരുന്നിന് ആദ്യമായി അനുമതി നൽകിയ രാജ്യം- യു.എസ്.എ (യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് അനുമതി നൽകിയത്)
17. പാനമയിലെ മഴക്കാടുകളിൽ കണ്ടെത്തിയ പുതിയ ഇനം തവളയ്ക് നൽകിയിരിക്കുന്ന പേരിന്റെ ഉടമയായ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക- ഗ്രേറ്റ് ചെൻബെർഗ്
18. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മാസ് ക്രൂസ് മിസൈൽ വാങ്ങുവാൻ പോകുന്ന രാജ്യം- ഫിലിപ്പീൻസ്
- ഇതാദ്യമായാണ് തന്ത്രപരമായി വൻമൂല്യമുള്ള ഒരായുധം ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.
- ബ്രഹ്മാസിന്റെ പിതാവായി അറിയപ്പെടുന്നത് എ. ശിവതാണുപിള്ളയാണ്.
- ലോകത്ത് ഇന്ന് നിലവിലുള്ളവയിൽ ഏറ്റവും വേഗമേറിയതും ഏക സൂപ്പർ സോണിക് ക്രൂസ് മിസൈസുമാണ് ബ്രഹ്മാസ്.
19. വിമുക്ത ഭടൻമാരുടെ പെൻഷനുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യുന്നതിനായി പ്രതിരോധമന്ത്രാലയം ആരംഭിച്ച പോർട്ടൽ- രക്ഷാപെൻഷൻ ശികായത്ത് നിവാരൺ പോർട്ടൽ
20. അടുത്തിടെ അന്തരിച്ച മുൻ കർണാടക ടൂറിസം മന്ത്രിയും ചീഫ് സെക്രട്ടറിയും ആയിരുന്ന വ്യക്തി- ജെ. അലക്സാണ്ടർ
21. അടുത്തിടെ അന്തരിച്ച മുൻ പി.എസ്.സി ചെയർമാനും മുതിർന്ന നേതാവും- പ്രൊഫ. വി. ഗോപാലകൃഷ്ണക്കുറുപ്പ്
22. 2022- ലെ വി. ബാലറാം സ്മൃതി പുരസ്കാരം ലഭിച്ച വ്യക്തി- കെ. മുരളീധരൻ
23. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ വേദിയുടെ സാഹിത്യ ശ്രേഷ്ഠ പുരസ്കാരം ലഭിച്ച വ്യക്തി- എ.കെ. പുതുശ്ശേരി
24. ഫിഷറീസ് വകുപ്പിനു കീഴിൽ കേരളത്തിലെ ആദ്യ കടൽ വിഭവ റസ്റ്റോറന്റ് നിലവിൽ വരുന്നത്- ആഴാക്കുളം (വിഴിഞ്ഞം)
25. ഇന്ത്യൻ സൂപ്പർലീഗ് ഫുഡ്ബോളിന്റെ പോയിന്റ് പട്ടികയിൽ ഹൈദരാബാദിനെ കീഴടക്കി ഒന്നാമതെത്തിയ ടീം- കേരളബ്ലാസ്റ്റേഴ്സ് (2014 സീസണിന് ശേഷം കേരളം ആദ്യമായാണ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്നത്)
26. അടുത്തിടെ അമേരിക്കയിൽ അന്തരിച്ച പ്രശസ്ത ടെലിവിഷൻ പരമ്പര നായകനും കൊമേഡിയനുമായിരുന്ന വ്യക്തി- ബോബ്സാഗറ്റ്
27. അടുത്തിടെ അന്തരിച്ച പ്രശസ്ത കന്നട കവിയും നാടകകൃത്തും പുരോഗമന ചിന്തകനും ആക്ടിവിസ്റ്റുമായിരുന്ന വ്യക്തി- പ്രൊഫ. ചന്ദ്രശേഖർ പാട്ടീൽ
- 'ചമ്പ' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്നു.
- അർധ സത്യദ ഹുഡുഗി എന്ന കാവ്യഗ്രന്ഥത്തിന് 1989- ലെ കർണാടക സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
28. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് (ഐ ട്രിപ്പിൾ ഇ- IEEE ) കേരള ഘടകത്തിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- ഡോ.മിനി ഉളനാട്ട്
29. ചരിത്രത്തിലാദ്യമായി കലാകാരൻമാരുടെ ഡയറക്ടറി തയ്യാറാക്കിയത്- ലളിതകലാ അക്കാദമീ
30. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി വീണ്ടും നിയമിതനായ വ്യക്തി- ഷാജി. എൻ. കരുൺ
31. അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന അതിദാരിദ്ര്യ നിർണയ പ്രക്രിയ പൂർണമായി നടപ്പാക്കിയ കേരളത്തിലെ ആദ്യ ജില്ല- കോട്ടയം
32. 2022 ജനുവരിയിൽ പ്രേം നസീർ സാംസ്കാരിക വേദിയുടെ പതിനഞ്ചാമത് പ്രേം നസീർ പുരസ്കാരം നേടിയത്- ആലപ്പി അഷ്റഫ്
33. 2022 ജനുവരിയിൽ നടക്കുന്ന ICC Men's T-20 World Cup- ന്റെ വേദി- Australia
34. 2022 ജനുവരിയിൽ, ഇ- ഗവേണൻസ് നൂതന ആശയങ്ങൾക്കും സംരംഭങ്ങൾക്കുമായി കേന്ദ്ര സർക്കാർ നൽകുന്ന ദേശീയ ഇ- ഗവേണൻസ് പുരസ്കാരം 2020-21 നേടിയത്- കേരളാപോലീസ് സോഷ്യൽ മീഡിയാ വിഭാഗം
35. 2022 ജനുവരിയിൽ വൈദ്യുത മേഖല സമ്പൂർണമായി സ്വകാര്യവത്കരിക്കാനൊരുങ്ങുന്ന കേന്ദ്രഭരണ പ്രദേശം- ലക്ഷദ്വീപ്
36. 2022 ജനുവരിയിൽ Khadi and Village Industries കമ്മീഷന്റെ നേത്യത്വത്തിൽ ഇന്ത്യയിലെ ആദ്യ മൊബൈൽ ഹണി പ്രോസസിംഗ് വാൻ നിലവിൽ വന്നത്- ഗാസിയാബാദ്, ഉത്തർപ്രദേശ്
37. 2022 ജനുവരിയിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ആദ്യ ട്രാൻസ്ജെൻഡർ താരം- എം. ജെ. റോഡ്രിഗസ് (പോസ്)
38. 2022 ജനുവരിയിലെ 'അന്താരാഷ് ക്രാഫ്റ്റ് അവാർഡ് 2021- ൽ ലോകത്തിലെ മികച്ച ക്രാഫ്റ്റ് വില്ലേജായി 'വേൾഡ് ക്രാഫ്റ്റ് കൗൺസിൽ ഇന്റർനാഷണൽ' തിരഞ്ഞെടുത്തത്- കേരള ആർട്സ് & ക്രാഫ്റ്റ് വില്ലേജ് ഓർഗനൈസേഷൻ, കോവളം (KACV)
39. സംസ്ഥാനത്തെ പാൽ ഉൽപാദനശേഷി അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനും കന്നുകാലി രോഗനിർണയം നടത്തുന്നതിനുമായി മൃഗസംരക്ഷണ വകുപ്പും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സംയുക്തമായി ആരംഭിക്കുന്ന പദ്ധതി- ഇ-സമൃദ്ധ
40. FIH Women's World Cup 2022- ന്റെ വേദി- സ്പെയിൻ & നെതർലൻഡ്സ്
No comments:
Post a Comment