1. 2022 ജനുവരിയിൽ ഇന്ത്യയുടെ 73-ാം ചെസ്സ് ഗ്രാൻഡ്മാസ്റ്ററായ പതിനാലു വയസ്സുകാരൻ- ഭരത് സുബ്രഹ്മണ്യം
2. 2022- ലെ ഏഷ്യകപ്പ് വനിത ഹോക്കി ടൂർണമെന്റിനുളള ഇന്ത്യൻ ടീമിനെ നയിക്കുന്നത്- സവിത പൂനിയ
3. 2022 ജനുവരിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ 100 ക്യാച്ച് തികച്ച ആറാമത്തെ ഇന്ത്യൻ ഫീൽഡർ- വിരാട് കോഹ്ലി
4. 2022 ജനുവരിയിൽ പുറത്തുവിട്ട ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം- ശ്രീലങ്ക (ഇന്ത്യ 5-ാം സ്ഥാനം)
5. ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (IsFR) 2022 പ്രകാരം വനവത്ക്കരണത്തിനും സംരക്ഷണത്തിനും മുന്നിലുള്ള സംസ്ഥാനം- ആന്ധ്രാപ്രദേശ്
6. 2022- ൽ കച്ചായ് ലെമൺ ഫെസ്റ്റിവൽ ആഘോഷിക്കപ്പെട്ട ഇന്ത്യൻ സംസ്ഥാനം- മണിപ്പൂർ
7. 2021- ലെ ഗ്ലോബൽ പ്രൈവറ്റ് ബാങ്കിങ് പുരസ്കാരങ്ങളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രവറ്റ് ബാങ്കായി തിരഞ്ഞെടുക്കപ്പെട്ടത്- എച്ച്.ഡി.എഫ്.സി. ബാങ്ക്
8. 2022 ജനുവരിയിൽ ലളിതകലാ അക്കാദമി ചെയർമാൻ ആയി നിയമിതനായ വ്യക്തി- മുരളി ചിരോത്
9. Home in the world : A memoir (ലോകത്തിലെ വീട്, ഒരു ഓർമകുറിപ്പ്) എന്ന കൃതി രചിച്ച വ്യക്തി- അമർത്യാസെൻ
10. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട്, എൽ.എൽ.സി (ലെജന്റ്സ് ലീഗ് ക്രിക്കറ്റ്) അംബാസഡറായി നിയമിതയായ ഇന്ത്യൻ വനിതാ ക്രിക്കറ്റർ- ജുലാൽ ഗോസ്വാമി
11. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ (30.1 കോടി) പേർ പിന്തുടരുന്ന ആദ്യ വനിത എന്ന റെക്കോർഡ് സ്വന്തമാക്കിയത്- കൈയി ജെന്നർ
12. 2022 ജനുവരിയിൽ ചരിത്രത്തിൽ ആദ്യമായി Badminton World Federation (BWT)- ന്റെ U-19 Girls Singles വിഭാഗം റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ താരമാകുന്ന ആദ്യ ഇന്ത്യൻ വനിതാ താരം- തസ്തിം മിർ
13. അണ്ടർ-19 ഏകദിന ക്രിക്കറ്റ് ലോകകപ്പിനായുള്ള മത്സരത്തിന് വേദിയാകുന്നത്- കരീബിയൻ ദ്വീപ്
14. മൊബൈൽ ഫോൺ കേരളത്തിലെത്തിയിട്ട് 25 വർഷം തികഞ്ഞത് എന്നാണ്- 2021 സെപ്റ്റംബർ 17
- 1996 സെപ്റ്റംബർ 17- ന് വിശ്വസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ള കൊച്ചിയിലെ ദക്ഷിണമേഖലാ നാവിക സേനാ മേധാവിയായ എ.ആർ, ടണ്ഠനുമായി സംസാരിച്ചുകൊണ്ടാണ് സംസ്ഥാനത്ത മൊബൈൽ സർവീസിന് തുടക്കംകുറിച്ചത്.
15. കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ- ഒളിംപ്യൻ പി.ആർ. ശ്രീജേഷ്
16. കീഴടങ്ങിയ മാവോവാദികളുടെ പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കുന്നത് എവിടെയാണ്- ദന്തേവാഡ (ഛത്തിസ്ഗഡ്)
17. സംസ്ഥാനത്ത് ആദ്യമായി സമ്പൂർണ് സൗജന്യ വൈഫൈ (ഇന്റർനെറ്റി സംവിധാനം സജ്ജമാക്കിയ ഗ്രാമ പഞ്ചായത്ത്- മേപ്പയൂർ (കോഴിക്കോട്)
18. ഗാന്ധിജിയുടെ വ്യക്തിജീവിതത്തിലെ ഏത് സംഭവത്തിനാണ് 2021 സെപ്റ്റംബർ 22- ന് നൂറുവർഷം തികഞ്ഞത്- വേഷവിധാനത്തിലെ മാറ്റത്തിന് .
- അതുവരെ ധരിച്ചിരുന്ന കുപ്പായവും തലപ്പാവും ഉപേക്ഷിക്കാൻ അന്നേ ദിവസം ഗാന്ധിജി തീരുമാനിച്ചു. ഒറ്റമുണ്ട് ഉടുത്ത് മറ്റൊരുമുണ്ട് പുതച്ച് തല മുണ്ഡനം ചെയ്ത് സാധാരണക്കാരന്റെ രൂപത്തിലേക്ക് അദ്ദേഹം മാറിയത് 2021 സെപ്റ്റംബർ 22- നായിരുന്നു.
- നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി 1921 സെപ്റ്റംബറിൽ തമി ഴ്നാട്ടിലെ മധുരയിൽ നടന്ന നെയ്തുകാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ വേളയിലാണ് മഹാത്മജി പുതിയ. വേഷം സ്വീകരിച്ചത്.
- ഈ ലളിത വസ്ത്രധാരണത്തെയാണ് പിൽക്കാലത്ത് വിൻസ്റ്റൺ ചർച്ചിൽ ‘അർധനഗ്നനായ ഫക്കീർ' എന്ന വിശേഷണത്തിലൂടെ ഗാന്ധിജിയെ അധിക്ഷേപിച്ചത്.
19. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം 2022- ന് അർഹനായ മലയാളി ബാലൻ- ദേവി പ്രസാദ്
20. 2022 ജനുവരിയിൽ ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച മൂഡ് ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മികച്ച ജനപ്രീതി നേടിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- നവീൻ പട്നായിക്
21. 2021- ലെ ICC Women's Cricketer of the Year ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിതാ താരം- സ്മൃതി മന്ഥാന
- ഈ പുരസ്കാരം രണ്ട് തവണ (2018, 2022) ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്ററാണ് മന്ഥന
- മികച്ച പുരുഷ താരം- ഷഹീൻ അഫ്രിദി (പാകിസ്ഥാൻ)
- ഏകദിന താരം- ബാബർ അസം (പാകിസ്ഥാൻ)
- ടെസ്റ്റ് താരം- ജോ റൂട്ട് (ഇംഗ്ലണ്ട്)
- മികച്ച അമ്പയർക്കുള്ള പുരസ്കാരം ലഭിച്ചത്- മറെയ്സ് ഇറാസ്മസ് (ദക്ഷിണാഫ്രിക്ക)
22. 2022- ൽ ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ ഇന്നൊവേഷൻ സെന്റർ നിലവിൽ വരുന്നത്- കേരളം
23. പൂർണ്ണമായും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വികസിപ്പിച്ച് 2022 ജനുവരിയിൽ സൗത്താഫ്രിക്ക വിക്ഷേപിച്ച Satellite Constellation- Maritime Domain Awareness Satellite (MDASat) Constellation
24. 2022 ജനുവരിയിൽ അന്തരിച്ച പ്രശസ്ത പുരാവസ്തു ഗവേഷകനും പത്മഭൂഷൺ ജേതാവുമായ വ്യക്തി- ആർ. നാഗസ്വാമി
25. അസം സർക്കാരിന്റെ രണ്ടാമത്തെ വലിയ സിവിലിയൻ പുരസ്കാരമായ 'അസം സൗരവ്’ ലഭിച്ച മലയാളി- ഡോ.എസ്.ലക്ഷ്മൺ (നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ)
26. ധാക്ക രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ മികച്ച നടനുള്ള അവാർഡ് ലഭിച്ചത്- ജയസുര്യ (ചിത്രം- സണ്ണി)
27. രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നോവേഷൻ സെന്റർ സ്ഥാപിക്കുന്ന സംസ്ഥാനം- കേരളം (ഡിജിറ്റൽ സർവകലാശാല, സീമാറ്റ് എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്)
28. അടുത്തിടെ അന്തരിച്ച പ്രശസ്ത പുരാവസ്തു ഗവേഷകൻ- ആർ.നാഗസ്വാമി (തമിഴ്നാട്ടിലെ പുരാവസ്തു വകുപ്പിന്റെ ആദ്യ ഡയറക്ടറായിരുന്നു)
29. അടുത്തിടെ അന്തരിച്ച പ്രശസ്ത കഥകളിച്ചെണ്ട വിദ്വാൻ- എസ്.അപ്പുമാരാർ
30. സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഐ.വി.ദാസ് പുരസ്കാരം ലഭിച്ച വ്യക്തി- കെ.സച്ചിദാനന്ദൻ (കവി)
- നിരൂപണത്തിനുള്ള കടമ്മനിട്ട പുരസ്കാരം ലഭിച്ചത്- സുനിൽ പി.ഇളയിടത്ത് .
- മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇ.എം.എസ്. പുരസ്കാരം ലഭിച്ചത്- എറണാകുളം, മുളന്തുരുത്തി പബ്ലിക് ലൈബ്രറി
- മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്കാരം ലഭിച്ചത്- അപ്പുക്കുട്ടൻ
31. കിൻഫ്രാ ഫിലിം ആന്റ് വീഡിയോ കോർപ്പറേഷൻ ചെയർമാനായി ചുമതലയേറ്റ വ്യക്തി- ജോർജ്കുട്ടി അഗസ്റ്റി
32. കേരള വനിതാ ലീഗ് ഫുട്ബോളിൽ കിരീടം നേടിയത്- ഗോകുലം കേരള എഫ്.സി.
33. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യാറ്റിക് സൊസൈറ്റിയുടെ റിച്ചഡ് ബർട്ടൺ മെഡൽ ലഭിച്ചത്- പെപിത സേത്ത് (എഴുത്തുകാരി)
34. വോട്ടർമാരെ ബോധവൽക്കരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാക്കിയതിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2021-22- ലെ ദേശീയ അവാർഡ് ലഭിച്ചത്- സത്യേന്ദ്ര പ്രകാശ്
35. ഗോർകിൻസ്, കോർണിഷോർ എന്നിങ്ങനെ അറിയപ്പെടുന്ന സംസ്കരിച്ച വെള്ളരിക്ക കയറ്റുമതിയിൽ ലോകത്ത് ഒന്നാമതെത്തിയ രാജ്യം- ഇന്ത്യ
No comments:
Post a Comment