Monday, 9 May 2022

Current Affairs- 09-05-2022

1. 2022 മെയിൽ കരസേനാ ഉപമേധാവിയായി ചുമതലയേറ്റത്- ലഫ്. ജനറൽ ബി. എസ്. രാജു


2. 2022 ഏപ്രിലിൽ ദേശീയ പട്ടികജാതി കമ്മീഷന്റെ (NCsc) അധ്യക്ഷനായി വീണ്ടും നിയമിതനായത്- Vijay Sampla


3. 2022- ൽ നടക്കുന്ന 4 -ാമത് Khelo India Youth Games 2021 ന്റെ വേദി- ഹരിയാന


4. ടൈംസ് ഹയർ എജ്യൂക്കേഷൻ (THE) ഇംപാക്ട് റാങ്കിങ് 2022 പ്രകാരമുള്ള ലോകത്തെ മികച്ച 100 സർവകലാശാലകളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ സർവകലാശാലകൾ- ലക്ഷ്മി പ്രഫഷണൽ സർവകലാശാല, അമൃത വിശ്വ വിദ്യാപീഠം


5. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാവിഗേഷൻ സംവിധാനമായ GAGAN ഉപയോഗിച്ച് എയർക്രാഫ്റ്റ് ലാൻഡ് ചെയ്ത ഏഷ്യയിലെ ആദ്യ എയർലൈൻസ്- ഇൻഡിഗോ


6. 75-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ വിജയികൾ- കേരളം 

  • കേരളത്തിന്റെ 7-ാമത് സന്തോഷ് ട്രോഫി കിരീടം. 
  • ഫൈനലിൽ ബംഗാളിനെ തോൽപ്പിച്ചു. 
  • ടൂർണമെന്റിലെ താരം- ജിജോ ജോസഫ് (കേരള ടീം ക്യാപ്റ്റൻ) 
  • ടോപ് സ്കോറർ- ടി.കെ.ജെസിൻ 
  • കേരള ടീം കോച്ച്- ബിനോ ജോർജ് 


7. കാൻ ചലച്ചിത്ര മേളയിൽ പ്രദർശന അനുമതി ലഭിച്ച മലയാള ചലച്ചിത്രം- തമ്പ് (സംവിധാനം- അരവിന്ദൻ) 


8. മധ്യപ്രദേശ് സർക്കാരിന്റെ മഹർഷി വേദവ്യാസ രാഷ്ട്രീയ പുരസ്കാര ജേതാവ്- ആർ.ബാലശങ്കർ 

  • 2 ലക്ഷം രൂപയാണ് പുരസ്കാരത്തുക.
  • ദേശീയ തലത്തിൽ മാധ്യമ-ഗ്രന്ഥ രചനാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന പുരസ്കാരം.


9. കേരളത്തിന്റെ ആദ്യ യൂണികോൺ സ്റ്റാർട്ടപ്പ്- ഓപ്പൺ 


10. 2022 സത്യജിത്ത് റായ് പുരസ്കാര ജേതാവ്- ഐ.ഷൺമുഖദാസ് 

  • 2021 ജേതാവ് അരുണ വാസുദേവ് (ആദ്യ ജേതാവ്).


11. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഫോറൻസ് നൈറ്റിംഗേൽ പുരസ്കാരം ലഭിച്ച മലയാളി വനിതകൾ- സൂസൻ ചാക്കോ, ശീല റാണി


12. ജെ.സി ഡാനിയൽ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ- നെയ്യാറ്റിൻകര  


13. സുഗതകുമാരിയുടെ പേരിൽ നിർമ്മിച്ച സ്മാരകമായ 'സുഗതസ്മൃതി' സ്ഥിതിചെയ്യുന്നത് എവിടെയാണ്- നെയ്യാറ്റിൻകര 


14. 2022 ൽ നടക്കുന്ന 2021- ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി- ഹരിയാന


15. 2022 ലെ ഇൻഡോ അമേരിക്കൻ ചേംബർ ഓഫ് കോമേഴ്സിന്റെ "വുമൺ ട്രാൻസ്ഫോമിങ് ഇന്ത്യ അവാർഡ് ജേതാവ്- ബീന മോദി


16. 2022 ഏപ്രിലിൽ ടാറ്റ സൺസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- എൻ ചന്ദ്രശേഖരൻ


17. കേരളത്തിലെ രണ്ടാമത്തെ ഡീസൽ പവർ പ്ലാന്റ്- നല്ലളം 


18. രാജ്യത്തെ ആദ്യ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ യൂണിറ്റ് നിലവിൽ വരുന്ന സംസ്ഥാനം- കർണാടക


19. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹന സൗഹൃദ ഹൈ്വേ- ഡൽഹി - ചണ്ഡീഗഡ് ഹൈവേ


20. 2022 ഏപ്രിലിൽ പേസ് എക്സസ് അന്താരാഷ്ട്ര - ബഹിരാകാശ നിലയത്തിലേക്ക് നാല് ബഹിരാകാശ് യാത്രികരെ വിക്ഷേപിച്ച നാസയുടെ ദൗത്യം- Crew - 4


21. 2022- ലെ ആസ്തി പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്ക് ഏതാണ്- HDFC


22. 2022- ലെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ opium ഉത്പാദിപ്പിക്കുന്ന രാജ്യം ഏതാണ്- അഫ്ഗാനിസ്ഥാൻ


23. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യ ജീൻ ബാങ്ക് പദ്ധതി നിലവിൽ വരുന്നതെവിടെ- മഹാരാഷ്ട


24. ദേശീയ പട്ടികജാതി കമ്മീഷൻറെ അധ്യക്ഷനായി 2022 ഏപ്രിലിൽ പുനർനിയമിതനായ വ്യക്തി- Vijay Sampla


25. കരസേനാ ഉപമേധാവിയായി 2022 ഏപ്രിലിൽ ചുമതലയേറ്റ വ്യക്തിയാര്- ലഫ്. ജനറൽ ബി. എസ്. രാജു


26. IPL ൽ 6000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരം- ശിഖർ ധവാൻ


27. 2022 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര താരം- Salim Ghouse


28. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഫോട്ടിങ് സോളാർ നിലവിൽ വന്നത്- കായംകുളം 


29. 2021-22 ലെ കാലയളവിൽ പഴങ്ങൾ ഉൽപാദിക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം- ആന്ധ്രാപ്രദേശ് 


30. 2022 ഏപ്രിലിൽ ആന്ധ്രാപ്രദേശിൽ പുതിയതായി ആരംഭിച്ച ജില്ലകൽ- 13 (നിലവിൽ ആകെ 26 ജില്ലകൾ) 


31. 2022 ഏപ്രിലിൽ ലോകാരോഗ്യ സംഘടന താൽക്കാലികമായി വിതരണം നിർത്തിയ ഭാരത് ബയോടെക് വാക്സിൻ- കോവാക്സിൻ 


32. പൂനെ ആസ്ഥാനമായ ദേശീയ പ്രതിരോധ അക്കാദമിയുടെ പുതിയ കമാൻഡർ ആയി നിയമിതനായത്- വൈസ് അഡ്മിറൽ അജയ് കൊച്ചാർ 


33. 19-ാമത് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ കബഡി ടീമിന്റെ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട മലയാളി- ഇ. ഭാസ്കരൻ 


34. 2022 ഏപ്രിലിൽ ഫെഡറേഷൻ കപ്പ് പുരുഷ ലോങ്ജംപിൽ ദേശീയ റെക്കോർഡ് നേടിയ മലയാളി താരം- എം. ശ്രീശങ്കർ 


35. 2022- ലെ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ വനിതകളുടെ ലോങ്ജംപിൽ സ്വർണം നേടി ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയ മലയാളി താരം- നയന ജയിംസ് 

  • വെള്ളി നേടിയത്- ആൻസി സോജൻ
  • വെങ്കലം നേടിയത്- സാന്ദ്രാ ബാബു 

36. 12-ാമത് ഹോക്കി ഇന്ത്യ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത്- ഹരിയാന 


37. യുദ്ധവീര്യത്തിന്റെ കെടാവിളക്കായി ഡൽഹിയിലെ ഇന്ത്യാഗേറ്റിൽ അരനൂറ്റാണ്ട് ജ്വ ലിച്ചുനിന്ന അമർ ജവാൻ ജ്യോതിയിലെ ദീപം എവിടത്തെ കെടാവിളക്കിലേക്കാണ് പകർന്നത്- ദേശീയ യുദ്ധസ്മാരകത്തിൽ (National War Memorial) 

  • ഒന്നാം ലോകമഹായുദ്ധത്തിലും 1919- ലെ മുന്നാം ആഗ്ലോ- അഫ്ഗാൻ യുദ്ധത്തിലും വീരമൃത്യുവരിച്ച 84,000 ഇന്ത്യൻ പട്ടാളക്കാരുടെ സ്മരണയ്ക്കായി ബ്രിട്ടീഷ് സർക്കാർ ഡൽഹിയിൽ നിർമിച്ചതാണ് ഇന്ത്യാഗേറ്റ്. All India war Memorial എന്നറിയപ്പെട്ടിരുന്ന 42 മീറ്റർ ഉയരമുള്ള ഈ സ്മാരകം രൂപകല്പനചെയ്തത് എഡ്വിൻ ലൂട്ടൻസാണ്. 1931 ഫെബ്രുവരി 21- ന് വൈസ്രോയി ഇർവിൻ പ്രഭുവാണ് ഇന്ത്യാഗേറ്റ് ഉദ്ഘാടനം ചെയ്തത്. 
  • 1971- ലെ പാകിസ്താനുമായുള്ള യുദ്ധവിജയത്തിനുശേഷം കേന്ദ്ര സർക്കാർ അമർ ജവാൻ ജ്യോതി, ഇന്ത്യാഗേറ്റിൽ തെളിയിച്ചു. രക്തസാക്ഷികളായ 3843 ഇന്ത്യൻ സൈനികരുടെ ഓർമ നിലനിർത്താനായി 1972 ജനുവരി 26- നാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ജ്യോതി തെളിയിച്ചത്. അണയാത്ത നാല് ജാലകൾ അടങ്ങുന്നതാണ് അമർ ജവാൻ ജ്യോതി. 
  • ഇന്ത്യാഗേറ്റ് പരിസരത്തെ പ്രിൻസസ് പാർക്കിൽ 40 ഏക്കറിലായി 2019 ഫെബ്രുവരി 25- നാണ് ദേശീയ യുദ്ധസ്മാരകം പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. സ്വതന്ത്ര ഇന്ത്യയ്ക്കുവേണ്ടി വിവിധ യുദ്ധങ്ങളിൽ വീരമൃത്യുവരിച്ച 25942 സൈനികരുടെ പേരുകൾ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. 

38. 2022 ജനുവരി 17- ന് അന്തരിച്ച ബിർജു മഹാരാജ് (84) ഏത് നൃത്തരൂപത്തെ പ്രശസ്തമാക്കിയ നർത്തകനാണ്- കഥക് 

  • ഉത്തർപ്രദേശിലെ പാരമ്പര്യ നൃത്തരൂപമാണ് കഥക്. 
  • ഒറ്റയാൾ നൃത്തമായിരുന്ന കഥകിനെ സംഘനൃത്തമായി ചിട്ടപ്പെടുത്തിയത് ബിർജു മഹാരാജാണ്. ഡൽഹിയിൽ കലാശ്രം എന്ന പേരിൽ നൃത്തവിദ്യാലയം നടത്തിയിരുന്നു. ബ്രിജ് മോഹൻ നാഥ് മിശ്ര എന്നായിരുന്നു യഥാർഥപേര്. 

39. കേരളത്തിലെ ആദ്യത്തെ ഹെൽത്ത് എ.ടി. എം. പ്രവർത്തനമാരംഭിച്ചത് എവിടെയാണ്- എറണാകുളം ജനറൽ ആശുപത്രിയിൽ 


40. യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വനിത- റോബർട്ട് മെറ്റ് സോള 

  • ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി (43) കൂടിയായ മാൾട്ടയിൽ നിന്നുള്ള മെറ്റ്സോള യൂറോപ്യൻ പാർലമെന്റിന്റെ തലപ്പത്ത് എത്തുന്ന മൂന്നാമത്തെ വനിതകൂടിയാണ്.

No comments:

Post a Comment