1. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ബസ് നിരത്തിലിറക്കിയത് എവിടെയാണ്- പൂണെ (മഹാരാഷ്ട്ര)
- കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR), കെ.പി. ഐ.ടി. ടെക്നോളജീസ് എന്നിവ ചേർന്നാണ് തദ്ദേശീയമായി ബസ് വികസിപ്പിച്ചത്.
- ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ചുണ്ടാകുന്ന വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഹൈഡ്രജൻ ബസ് വെള്ളവും താപവും മാത്രമാണ് പുറന്തള്ളുക. ഏറ്റവും പ്രകൃതി സൗഹൃദ യാത്രാമാർഗം കൂടിയാണിത്.
2. ഭൂമിയെ വലംവെക്കുന്ന ലഘു വസ്തുക്കളെ നിരീക്ഷിക്കുന്നതിനായി രാജ്യത്തെ ആദ്യ വാണിജ്യ ബഹിരാകാശ നിരീക്ഷണകേന്ദ്രം ആരംഭിച്ചത് എവിടെയാണ്- ഗർവാൾ (ഉത്തരാഖണ്ഡ്)
- ബഹിരാകാശ പരീക്ഷണങ്ങളുടെ അവശിഷ്ടങ്ങൾ, സൈനിക ഉപഗ്രഹങ്ങൾ തുടങ്ങി ബഹിരാകാശത്ത് കാണപ്പെടുന്ന എല്ലാ വസ്തുക്കളേയും നിരീക്ഷിക്കാൻ കേന്ദ്രത്തിൽ സൗകര്യമുണ്ട്. ഇന്ത്യൻ ബഹിരാകാശ സ്റ്റാർ ടപ്പ് ആയ ദിഗന്തര (Diganthara) യാണ് കേന്ദ്രം സ്ഥാപിച്ചത്.
3. യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ (UEFA) വനിതാ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കുളിക്കുന്ന ആദ്യ ഇന്ത്യൻ താരം- മനീഷാ കല്യാൺ
- പഞ്ചാബിലെ ഹോഷിയാർപൂർ സ്വദേശിനിയാണ് 20- കാരിയായ മനീഷ.
4. അടുത്തിടെ പ്രസിദ്ധീകരിച്ച 'ഇൻ ഫ്രീ ഫാറ മൈ എക്സ്പെരിമെന്റ്സ് വിത്ത് ലിവിങ് ആരുടെ ആത്മകഥയാണ്- മല്ലികാ സാരാഭായി
5. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2022- ലെ ബാലസാഹിത്യ പുരസ്കാരം നേടിയ മലയാളി- സേതു
- ചേക്കുട്ടി എന്ന നോവലിനാണ് പുരസ്കാരം
- അക്കാദമിയുടെ യുവ പുരസ്കാരം മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി' എന്ന കാവ്യസമാഹാരം രചിച്ച അനഘ ജെ. കോലത്തിനും ലഭിച്ചു.
6. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (DRDO) ചെയർമാനായി നിയമിതനായത്
സമീർ വി. കാമത്ത്
7. 2022 ഓഗസ്റ്റ് 16- ന് അന്തരിച്ച മലയാളത്തിലെ ആദ്യത്തെ ഗോത്രവർഗ നോവലിസ്റ്റ്- നാരായൻ (82)
- ആദ്യ നോവലായ കൊച്ചരേത്തിക്ക് 1999- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.
- കൊച്ചരേത്തിയുടെ വിവർത്തനത്തിനായിരുന്നു 2011- ലെ ഇക്കണോമിസ്റ്റ് ക്രോസ് വേഡ് പുരസ്കാരം.
- ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും വന്നല, നിസ്സഹായന്റെ നിലവിളി, ആരാണ് തോൽക്കുന്നവർ, കൃഷ്ണനെല്ലിന്റെ ചോറ്, തോൽവികളുടെ തമ്പുരാന്മാർ തുടങ്ങിയവ കൃതികൾ.
8. സൂര്യന് മധ്യവയസ്സു പിന്നിട്ടുവെന്നും പ്രായം 457 കോടി വർഷമായെന്നുമുള്ള നിഗമനം അടുത്തിടെ പുറത്തുവിട്ട ബഹിരാകാശ ഏജൻസി- യൂറോപ്യൻ സ്പേസ് ഏജൻസി (ESA)
- 2013- ൽ വിക്ഷേപിച്ച ഗയ (Gaia) ബഹിരാകാശ പേടകം ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് ഈ നിഗമനത്തിലെത്തിയത്.
9. 2022 ഓഗസ്റ്റ് 20- ന് കുറാച്ചിയിൽ അന്തരിച്ച പ്രശസ്ത പാകിസ്താനി ഗായിക- നയ്യാര നൂർ (71)
- 1950- ൽ അസമിലെ ഗുവാഹാട്ടിയിലാണ് ജനിച്ചത്. പിന്നീട് പാകിസ്താനിലേക്ക് കുടിയേറുകയായിരുന്നു.
- 2006- ൽ ബുൾബുൾ ഇ പാകിസ്താൻ (പാകിസ്താന്റെ വാനമ്പാടി) എന്ന ബഹുമതി നൽകി പാക് സർക്കാർ ആദരിച്ചിരുന്നു.
10. ഇന്ത്യ-യു.എസ്. കരസേനകൾ ചേർന്നുള്ള സംയുക്ത സേനാഭ്യാസമായ യുദ്ധ് അഭ്യാസ് നടന്നത് എവിടെയാണ്- ഓലി (ഉത്തരാഖണ്ഡ്)
- 2022 ഒക്ടോബർ 14 മുതൽ 31 വരെയാണ് അഭ്യാസം നടന്നത്.
- 2021- ലെ യുദ്ധ് അഭ്യാസ് യു.എസിലെ അലാസ്സയിലാണ് നടന്നത്.
11. ജെയിം വെബ്ബ് ടെലിസ്റ്റോപ്പ് പങ്കുവെച്ച വിവരങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയ പ്രപഞ്ചത്തിന്റെ ഏറ്റവും വിസ്താരമായ ചിത്രം അടുത്തിടെ പുറത്തുവിട്ടു. ചിത്രത്തിന്റെ പേര്- എപോക് I (Epoch I)
- 600 ചിത്രങ്ങൾ സംയോജിപ്പിച്ച് തയ്യാറാക്കിയ പ്രപഞ്ചചിത്രം കോസ്മിക് എവലൂഷൻ ഏർളി റിലീസ് സർവേയാണ് പുറത്തുവിട്ടത്.
12. 2022 ഓഗസ്റ്റ് 23- ന് അന്തരിച്ച മലയാള കഥാകൃത്ത്- എസ്.വി. വേണുഗോപൻ നായർ
- ഭൂമിപുത്രന്റെ വഴി രേഖയില്ലാത്ത ഒരാൾ ആദിശേഷൻ, കഥകളതിസാദരം തുടങ്ങിയവ പ്രധാന കഥാസമാഹാരങ്ങളാണ്.
13. സംസ്ഥാനത്തെ അഞ്ചാമത്തെ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്- ആലപ്പുഴ
- ജില്ലയിലെ മുഴുവൻ ബാങ്ക് അക്കൗണ്ടുകളെയും ഏകികൃത പേമെന്റ് ഇന്റർഫെയ്സ് സേവനം ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് പ്രാപ്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.
- തൃശ്ശൂർ, കോട്ടയം, പാലക്കാട്, കാസർകോട് എന്നിവയാണ് നിലവിൽ സംസ്ഥാനത്തെ സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് ജില്ലകൾ
14. പ്രതിരോധ ആവശ്യങ്ങൾക്ക് പ്രത്യേക വിക്ഷേപണ വാഹനം നിർമിക്കുന്നതിനുള്ള ഡി.ആർ.ഡി.ഒ. യുടെ പുതിയ പദ്ധതി- വേദ (Veda)
- വെഹിക്കിൾ ഫോർ ഡിഫൻസ് ആപ്ലിക്കേഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് വേദ .
- രാജ്യത്തെ ആദ്യ ഡിഫെൻസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (DSLV) കൂടിയാണ് വേദ
- ഡോ. എൻ. കിഷോർനാഥാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകുക.
15. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാ നവാഹിനി യുദ്ധക്കപ്പൽ 2022 സെപ്റ്റംബർ രണ്ടിന് നാവികസേനയുടെ ഭാഗമായി. പേര്- ഐ.എൻ.എസ്. വിക്രാന്ത്
- 20,000 കോടി രൂപ ചെലവിൽ രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ കപ്പലാണിത്.
- 1971- ലെ ഇൻഡോ-പാക് യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലായ വിക്രാന്തിന്റെ പേരാണ് ഇതിന് നൽകിയിട്ടുള്ളത്. 1997- ലാണ് പഴയ വിക്രാന്ത് ഡി കമ്മിഷൻ ചെയ്തത്.
- 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുള്ള വിക്രാന്തിന്റെ ഭാരം 45 കോടി കിലോഗ്രാം.
- 20 യുദ്ധവിമാനം, 10 ഹെലിക്കോപ്റ്റർ ഉൾപ്പെടെ 30 എയർക്രാഫ്റ്റ് വഹിക്കാനുള്ള ശേഷിയുണ്ട്.
- വേഗം 28 നോട്ടിക്കൽ മൈൽ (മണിക്കൂ റിൽ 55 കിലോമീറ്റർ)
- വിക്രാന്തിന്റെ നിർമാണത്തോടെ വിമാനവാഹിനി നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാല എന്ന ബഹുമതി കൊച്ചി കപ്പൽശാല സ്വന്തമാക്കി.
- 2013- ൽ സേനയുടെ ഭാഗമായ ഐ.എൻ. എസ്. വിക്രമാദിത്യയാണ് ഇന്ത്യയ്ക്ക് നിലവിലുണ്ടായിരുന്ന ഏക വിമാനവാഹിനി യുദ്ധക്കപ്പൽ, സംസ്കൃതപദമായ വിക്രാന്തിന്റെ അർഥം ധീരൻ എന്നാണ്.
- വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്ന വേളയിൽ പുതിയ നാവികപതാകയായ നിഷാൻ (Nishaan) പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. കോളനിവാഴ്ചയുടെ ഭൂതകാലത്തിൽനിന്നുള്ള വിടവാങ്ങൽ എന്ന നിലയിലാണ് നിഷാൻ അനാച്ഛാദനം ചെയ്തത്.
16. കേന്ദ്ര സർക്കാർ സബ് സിഡിയുള്ള രാസവളങ്ങൾക്ക് ഏത് പൊതുനാമവും ലോഗോയും നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്- ഭാരത്
- വൺ നേഷൻ, വൺ ഫെർട്ടിലൈസർ നയം പ്രകാരമാണിത്.
17. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റായി നിയമിതനായത്- ആദിൽ സുമരിവാല
- ഐ.ഐ.എ.യുടെ പ്രസിഡന്റാകുന്ന ആദ്യ ഒളിമ്പ്യനാണ്.
- ഡോ. നരീന്ദർ ധ്രുവ് ബത്ര രാജിവെച്ചതിനെത്തുടർന്നായിരുന്നു നിയമനം.
18. ദേശീയ കായികദിനം (National Sports Day) എന്നാണ്- ഓഗസ്റ്റ് 29
- ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29- നാണ് രാജ്യം ദേശീയ കായികദിനമായി ആചരിക്കുന്നത്.
- കേരള കായികദിനം ഒക്ടോബർ 13- നാണ്. കായികകേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ജി.വി. രാജയുടെ ജന്മദിനമാണ് സംസ്ഥാന കായികദിനം.
19. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷന്റെ (യു. ജി.സി.) വൈസ് ചെയർമാനായി നിയമിതനായത്- ഡോ. ദീപക് കുമാർ ശ്രീവാസ്തവ
- പ്രൊഫ. എം. ജഗദേഷ്കുമാറാണ് ചെയർമാൻ
20. 2022 ഓഗസ്റ്റ് 29- ന് അന്തരിച്ച അഭിജിത് സെൻ (72) ഏത് നിലയിൽ പ്രസിദ്ധി നേടിയ വ്യക്തിയാണ്- സാമ്പത്തികവിദഗ്ധൻ
21. ഹോൾസെയിൽ ഉപയോഗത്തിനുള്ള ഡിജിറ്റൽ രൂപ നവംബറിൽ അവതരിപ്പിച്ചത്- റിസർവ് ബാങ്ക്
22. 'എയർ ഏഷ്യ ഇന്ത്യ'യിൽ മലേഷ്യൻ കമ്പനിയായ എയർ ഏഷ്യയ്ക്കുണ്ടായിരുന്ന അവശേഷി 16.67 ശതമാനം ഓഹരികൾ കൂടി ഏറ്റെടുത്ത ഇന്ത്യൻ കമ്പനി- ടാറ്റ ഗ്രൂപ്പ്
23. 27-ാം കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ.) ഭാഗമായി സ്പി രിറ്റ് ഓഫ് സിനിമ അവാർഡ് ലഭിച്ചത്- മഹനാസ് മൊഹമ്മദി (ഇറാനിയൻ സംവിധായിക)
24. ജനിതകമാറ്റം വരുത്തിയ ഏത് വിളയുടെ കൃഷിയാണ് താത്കാലികമായി സുപ്രീംകോടതി തടഞ്ഞത്- ജി.എം. കടുക്
25. സുപ്രീകോടതിവിധിയെത്തുടർന്ന് സ്ഥാനമൊഴിയേണ്ടിവന്ന സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. രാജശ്രീക്ക് പകരം താത്കാലികമായി നിയമിതയായത്- ഡോ. സിസ തോമസ്
26. 15-ാം അർബൻ മൊബിലിറ്റി ഇന്ത്യ ദേശീയ കോൺഫറൻസിന് വേദിയായ നഗരം- കൊച്ചി
27. കേരളത്തിൽ സ്ഥിതിചെയ്യുന്ന ഏത് കേന്ദ്ര പൊതുമേഖലാ വ്യവസായസ്ഥാപനമാണ് അടുത്തിടെ 75 വർഷം പൂർത്തിയാക്കിയത്- എഫ്.എ.സി.ടി. (ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്)
28. ഐക്യരാഷ്ട്രസഭയുടെ 27-ാം കാലാവസ്ഥാ ഉച്ച കോടിക്ക് വേദിയാകുന്നത്- അൽ ഷെയ്ഖ് കൺവെൻഷൻ സെന്റർ, ഈജിപ്ത്
29. 53-ാം ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന ഉദ്ഘാടനചിത്രം- അൽ അൻഡ് ഓസ്കർ (ഓസ്ട്രിയൻ ചിത്രം)
30. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ'യുടെ ഇന്ത്യ മേധാവിസ്ഥാനത്തുനിന്ന് രാജിവെച്ച മലയാളി- അജിത് മോഹൻ
No comments:
Post a Comment