1. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനം 2023 ഫെബ്രുവരി 13 മുതൽ 17 വരെ ബെംഗളൂരു യെലഹങ്കയിലെ വ്യോമസേനാ താവളത്തിൽ നടന്നു. പേര്- എയ്റോ ഇന്ത്യ 2023 (Aero India)
- 'നൂറുകോടി അവസരങ്ങളിലേക്കുള്ള റൺവേ എന്നതായിരുന്നു പ്രദർശനത്തിന്റെ സന്ദേശം.
- പ്രതിരോധമന്ത്രാലയവും പ്രതിരോധ വികസന സ്ഥാപനമായ ഗവേഷണ ഡി.ആർ.ഡി.ഒയും സംയുക്തമായാണ് രണ്ടുവർഷം കൂടുമ്പോൾ 'എയ്റോ ഇന്ത്യ’ സംഘടിപ്പിക്കുന്നത്.
2. ഡൽഹി മുംബൈ എക്സ്പ്രസ് വേയുടെ 246 കിലോമീറ്റർ നീളമുള്ള പ്രഥമഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്- ദൗസ് (രാജസ്ഥാൻ)
- ഇന്ത്യയിലെ ഏറ്റവും നീളമുള്ള എക്സ്പ്രസ് വേയാണിത് (1386 കി.മീറ്റർ)
- ഒരു ലക്ഷം കോടി രൂപയാണ് ഈ എട്ടു വരിപ്പാതയുടെ നിർമാണച്ചെലവ്.
- പാത യാഥാർഥ്യമാകുമ്പോൾ ഡൽഹി മുംബൈ യാത്രയ്ക്ക് 12 മണിക്കൂർ മതിയാവും (ഇപ്പോൾ 24 മണിക്കൂർ),
3. ട്വിറ്ററിന്റെ ഏത് അടയാളപദ്ധതിയാണ് അടുത്തിടെ ഇന്ത്യയിലും ആരംഭിച്ചത്- നീല ശരി (ബ്ലൂ ടിക്)
4. ഇന്ത്യയിലെ ഏത് സാമൂഹിക പരിഷ്ക്കർത്താവിന്റെ 200-ാം ജന്മ വാർഷികാഘോഷത്തിനാണ് 2023 ഫെബ്രുവരി 12- ന് തുടക്കം കുറിച്ചത്- സ്വാമി ദയാനന്ദസരസ്വതി
- 1824 ഫെബ്രുവരി 12- ന് ഇന്നത്തെ ഗുജറാത്തിലാണ് ജനനം.
- മുൽശങ്കർതിവാരി എന്നാണ് യഥാർഥ പേര്
- 1875- ൽ മുംബൈയിൽ ആര്യസമാജം സ്ഥാപിച്ചു.
- 'വേദങ്ങളിലേക്ക് മടങ്ങുക' എന്ന് ആഹ്വാനം ചെയ്തു.
- സത്യാർഥപ്രകാശം, വേദഭാഷ്യം തുടങ്ങി 60- ലേറെ കൃതികൾ രചിച്ചു. 'ആര്യ സമാജത്തിന്റെ ബൈബിൾ' എന്നറിയപ്പെടുന്ന കൃതിയാണ് 'സത്യാർഥപ്രകാശം'.
- ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന് ആദ്യമായി പ്രഖ്യാപിച്ചത് സ്വാമി ദയാനന്ദ സരസ്വതിയാണ്.
- ഹിന്ദുമതം ഉപേക്ഷിച്ച് മറ്റ് മതങ്ങൾ സ്വീകരിച്ചവരെ തിരികെ എത്തിക്കുന്നതിനായി ശുദ്ധിപ്രസ്ഥാനം ആരംഭിച്ചു.
- 1883 ഒക്ടോബർ 30- ന് ജോധ്പൂർ കൊട്ടാരത്തിൽ അതിഥിയായി താമസിക്കവെ വിഷാംശം കലർന്ന ഭക്ഷണം കഴിച്ചതിനെത്തുടർന്ന് 59-ാം വയസ്സിൽ അന്തരിച്ചു.
5. മലയാള സിനിമയിലെ ആദ്യ നായികയെ 2023 ഫെബ്രുവരി 10- ന് അവരുടെ 120-ാം ജന്മദിനത്തിൽ ഗൂഗിൾ ഡൂഡിലാക്കി ആദരിച്ചു. ഇവരുടെ പേര്- പി.കെ. റോസി (രാജമ്മ)
- മലയാളത്തിലെ ആദ്യ സിനിമയായ 'വിഗതകുമാരനി'ലെ (1928) നായികയായിരുന്നു.
- പി.കെ. റോസിയുടെ ജീവിതം ആധാരമാക്കി വിനു എബ്രഹാം രചിച്ച നോവലാണ് 'നഷ്ടനായിക'.
- പ്രത്യേക ദിവസങ്ങൾ ആചരിക്കുന്നതിനായി ഗൂഗിളിന്റെ സെർച്ച് പേജിൽ ലോഗോയിൽ മാറ്റം വരുത്തിക്കൊണ്ട് ആനിമേഷനും മറ്റും ഉൾപ്പെടുത്തുന്ന രീതിയാണ് ഡൂഡിൽ.
6. അടുത്തിടെ അന്തരിച്ച കിഴക്കൻ ജർമനിയുടെ (ജർമൻ ഡമോക്രാറ്റിക് റിപ്പബ്ലിക്) അവസാനത്തെ കമ്യൂണിസ്റ്റ് പ്രധാനമന്ത്രി- ഹാൻസ് മോടദ്രോ (95)
- ജർമനിയുടെ പുനരേകീകരണം (1990) ത്തിന് വഴിതെളിച്ച പരിഷ്ക്കാരങ്ങൾക്ക് മേൽനോട്ടം വഹിച്ച വ്യക്തിയാണ്.
7. അതിദരിദ്രരായ കിടപ്പ് രോഗികൾക്ക് സൗജന്യ റേഷൻ വീടുകളിലെത്തിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ പദ്ധതി- ഒപ്പം
8. ലോക റേഡിയോദിനം എന്നാണ്- ഫെബ്രുവരി 13
9. കർണാടകയിലെ ശിവമൊഗ്ഗ വിമാനത്താവളത്തിന് ആരുടെ പേരാണ് നൽകിയിട്ടുള്ളത്- കന്നഡ മഹാകവി കുവേംപൂ
- കന്നഡയിൽനിന്നുള്ള ആദ്യ ജ്ഞാനപീഠ ജേതാവാണ്.
10. ആദ്യമായി നടക്കുന്ന ഐ.പി.എൽ വനിതാ ക്രിക്കറ്റിന്റെ താരലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചതാർക്ക്- സ്‌മൃതി മന്ഥാന
- 3.4 കോടി രൂപയാണ് ഇന്ത്യൻ ഓപ്പണർ സ്മൃതി (26)- യെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലെത്തിച്ചത്.
11. 2023- ൽ ഒരു വനിതയെ ബഹിരാകാശത്തേക്ക് എത്തിക്കാനൊരുങ്ങുന്ന അറബ് രാജ്യം- സൗദി അറേബ്യ
- റയാൻ ബർന്നാവി (Rayana Barnawi)- യാണ് യാത്രിക.
- ബഹിരാകാശത്തേക്ക് ആദ്യമായി സഞ്ചാരികളെ അയച്ച അറബ് രാജ്യം യു.എ.ഇ. ആയിരുന്നു (2019).
12. കേരള നവോത്ഥാന ചരിത്രത്തിലെ ഏത് സംഭവത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്കാണ് 2023 മാർച്ച് 3, 4 തീയതികളിൽ തുടക്കം കുറിച്ചത്- ആലുവാ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സർവമത സമ്മേളനം
- 1924 മാർച്ച് 3,4 തിയതികളിലാണ് ഏഷ്യയിലെ ആദ്യത്തെ സർവമത സമ്മേളനം ആലുവയിൽ നടന്നത്.
- 1913- ലാണ് ഗുരു അദ്വൈതാശ്രമം സ്ഥാപിച്ചത്.
- 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും' എന്നതായിരുന്നു സമ്മേളനത്തിന്റെ സന്ദേശം.
- മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ടി. സദാശിവ അയ്യർ അധ്യക്ഷത വഹിച്ച മതസമ്മേളനം ഉദ്ഘാടനം ചെയ്തത് ശ്രീ നാരായണ ഗുരുവാണ്.
13. ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റ്- മുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പു
- മുഹമ്മദ് അബ്ദുൾ ഹമീദിനുപകരമാണ് നിയമനം.
- ഷേഖ് ഹസീനയാണ് പ്രധാനമന്ത്രി.
14. ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷന്റെ കോർപ്പറേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റാബേസ് പ്രകാരം ലോകത്ത് പാലുത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം- ഇന്ത്യ
- 2021-22 വർഷത്തിൽ ലോക ക്ഷീരോ =ത്പാദനത്തിന്റെ 24 ശതമാനവും ഇന്ത്യ =യുടെ സംഭാവനയായിരുന്നു.
15. സന രാംചന്ദ് ഗുൽവാനി എന്ന പാക് വനിത അടുത്തിടെ വാർത്താപ്രാധാന്യം നേടിയതെങ്ങനെ- പാകിസ്താനിലെ ആദ്യത്തെ ഹിന്ദു വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥ
16. നിക്കോസ് ക്രിസ്റ്റൊഡൗലി ഡെസ് ഏത് രാജ്യത്തിന്റെ പുതിയ പ്രസിഡന്റാണ്- സൈപ്രസ്
17. മധ്യപ്രദേശിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഒന്നാമതെത്തിയ സംസ്ഥാനം- മഹാരാഷ്ട്ര
- 56 സ്വർണമുൾപ്പെടെ 161 മെഡലുകളാണ് മഹാരാഷ്ട്ര സ്വന്തമാക്കിയത്.
- രണ്ടാംസ്ഥാനത്ത് ഹരിയാണ (128 മെഡലുകൾ). 46 മെഡലുകളുമായി ആറാംസ്ഥാനത്താണ് കേരളം.
18. ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്ക്കാരം നേടിയ കവി- വി. മധുസൂദനൻ നായർ
19. ഐക്യരാഷ്ട്രസഭാ സാമൂഹികവികസന സമിതിയുടെ 62-ാം സെഷന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരി- രുചിര കാംബോജ്
20. ഇന്ത്യയുടെ പുതിയ യു.എസ് അംബാസിഡറായി നിയമിതനാകുന്ന വ്യക്തി- എറിക് ഗാർസേട്ടി
21. ചൈന, ഇറാൻ, റഷ്യ എന്നീ രാജ്യങ്ങൾ ഒമാൻ ഉൾക്കടലിൽ വച്ച് നടത്തുന്ന സംയുക്ത നാവികാഭ്യാസം- സെക്യൂരിറ്റി ബോണ്ട്, 2023
22. രണ്ടാമത് അഷിത സ്മാരക പുരസ്കാരം നേടിയത്- സുഭാഷ് ചന്ദ്രൻ
23. 2023 മാർച്ചിൽ അന്തരിച്ച ചേലനാട് സുഭദ്ര ഏത് കലാ രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു- കഥകളി
24. സംസ്ഥാനത്തെ 33115 അങ്കണവാടികളെ ഊർജ്ജ സ്വയം പര്യാപ്തമാക്കുന്നത് ലക്ഷ്യമിട്ട് ആരംഭിക്കുന്ന പദ്ധതി- അംഗൻജ്യോതി
25. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്ര ഉത്സവ വേദി- ആലപ്പുഴ
26. കെർമഡെക് ദ്വീപ് (Kermadec Island ) ഏത് രാജ്യത്തിന്റെ ഭാഗമാണ്- ന്യൂസിലാൻഡ്
27. 2022 വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വായു മലിനീകരണം കൂടിയ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത്- ചാഡ്
28. ന്യൂഡൽഹിയിൽ ആരംഭിച്ച ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തത്- അനുരാഗ് ഠാക്കൂർ
29. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റിൽ ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം- ആർ അശ്വിൻ
30. ഫോസ്ബറി ഫ്ലോപ്പ് എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഹൈജമ്പ്
പുതിയ ഗവർണർമാർ
- ലെഫ്. ജനറൽ കൈവല്യത്രിവിക്രം പർനായിക്- അരുണാചൽപ്രദേശ്
- ലക്ഷ്മൺ പ്രസാദ് ആചാര്യ- സിക്കിം.
- സിപി. രാധാകൃഷ്ണൻ- ജാർഖണ്ഡ്
- ശിവപ്രതാപ് ശുക്ല- ഹിമാചൽപ്രദേശ്
- ഗുലാന്ദ് കതാരിയ- അസം
- റിട്ട. ജസ്റ്റിസ് എസ്. അബ്ദുൾ നസീർ- ആന്ധ്രാപ്രദേശ്
- ബിശ്വഭൂഷൺ ഹരിചന്ദൻ- ഛത്തിസ്ഗഢ്
- അനസൂയ ഉയ് കെ- മണിപ്പൂർ
- എൻ. ഗണേശൻ- നാഗാലാൻഡ്ഫാ
- ഗു ചൗഹാൻ- മേഘാലയ
- രാജേന്ദ്രവിശ്വനാഥ് അർലേകർ- ബിഹാർ
- രമേഷ് ബൈസ്- മഹാരാഷ്ട്ര
- റിട്ട. ബ്രിഗേഡിയർ ബി.ഡി.മിശ്ര- ലഫ് ഗവർണർ, ലഡാക്
No comments:
Post a Comment