Tuesday, 10 December 2019

Current Affairs- 12/12/2019

രാത്രി സമയം വഴി യിൽ ഒറ്റപ്പെട്ട് പോകുന്ന സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി- നിഴൽ

PETA Person of the year 2019 ആയി തെരഞ്ഞെടുത്തത്- Joaquin Phoenix 
  • (PETA India's Person of the year- 2019 വിരാട് കോലി ആയിരുന്നു) 
ഇന്ത്യയിലെ പ്രഥമ മാരിടൈം ഹെരിറ്റേങ് മ്യൂസിയം സ്ഥാപിതമാകുന്നതെവിടെ- ലോത്തൽ (ഗുജറാത്ത്)
  • ഇന്ത്യയും പോർച്ചുഗീസും സംയുക്തമായി സഹകരിച്ചാണ് മ്യൂസിയം നിർമ്മിക്കുന്നത് 
കേന്ദ്രസർക്കാരിന്റെ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയായ ഇന്ദ്രധനുഷ് 2.0 എത്ര രോഗങ്ങൾക്കെതിരെയുള്ള പദ്ധതിയാണ്- 8 

നാറ്റോ സംഘടനയുടെ എത്രാമത് വാർഷികമാണ് 2019- ൽ ആഘോഷിച്ചത്- 70 

Early Indians: The story of our ancestors and where we came from എന്ന പുസ്തകത്തിന്റെ രചയിതാവ്- Tony Joseph

ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ സി.ഇ. ഒ. ആയി നിയമിതനായ ഇന്ത്യാക്കാരൻ- സുന്ദർ പിച്ചെ 

തോപ്പിൽ ഭാസി പുരസ്കാരം 2019 -ൽ ലഭിച്ചത്- മനോജ് നാരായണൻ 

പരീക്ഷാ സമ്മർദം ഒഴിവാക്കുവാൻ വിദ്യാർത്ഥികളുമായി സംവദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടി- പരീക്ഷ പേ ചർച്ച 

മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്മോർട്ടം നടത്താനുള്ള സംവിധാനമായ വെർച്വൽ ഓട്ടോപ്സി ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കുന്നത്- ഡൽഹി എയിംസ്

കോട്ടയം കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് & ആർട്സിന്റെ ഡയറക്ടറായി നിയമിതനായത്- ശങ്കർ മോഹൻ 

2019- ൽ നടന്ന മേയേഴ്സ് കപ്പ് ഫുട്ബോളിൽ ചാമ്പ്യന്മാരായത്- എസ്.ബി.ഐ

മഹാരാഷ്ട്രയിലെ പുതിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറൈ ഏത് മുന്നണിയുടെ നേതാവായാണ് അധികാരത്തിലെത്തിയത്- മഹാവികാസ് അഘാഡി 

കേരള ബാങ്ക് ഔദ്യോഗികമായി നിലവിൽ വന്നതെപ്പോൾ- 2019 നവംബർ 28 

2019- ലെ ഇന്ത്യ കറപ്ഷൻ സർവ്വേ പ്രകാരം ഏറ്റവും കൂടുതൽ അഴിമതിയുള്ള സംസ്ഥാനം- രാജസ്ഥാൻ 
  • (ഏറ്റവും കുറവ്- കേരളം) 
സംസ്ഥാന ഹരിതകേരളം അവാർഡ് 2019 ലഭിച്ച കേരളത്തിലെ നഗരസഭ- പൊന്നാനി  
  • ഗ്രാമപഞ്ചായത്ത്- പടിയൂർ (കണ്ണൂർ) 
  • ബ്ലോക്ക് പഞ്ചായത്ത്- പഴയന്നൂർ (തൃശ്ശൂർ) 
  • കോർപ്പറേഷൻ- തിരുവനന്തപുരം  
രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള പുരസ്കാരം ലഭിച്ച Aberdeen police station സ്ഥിതി ചെയ്യുന്നത്- ആൻഡമാൻ നിക്കോബാർ ദ്വീപുകൾ 

ബദൽ നോബൽ പുരസ്കാരം എന്നറിയപ്പെടുന്ന റൈറ്റ്
ലൈവിഹുഡ് പുരസ്കാരം 2019- ൽ നേടിയത്- Yanomami Shaman Davi Kopenawa 
  • (മഴക്കാടുകളുടെ ദലൈലാമ എന്നറിയപ്പെടുന്നു)
ഇന്ത്യൻ ഭരണഘടനാ നിർമാണസഭ ഭരണഘടന അംഗീകരിച്ച ദിവസം ഭരണഘടനാദിനമായി (Samvidhan Divas) ആഘാഷിക്കുന്നു. ഒരുവർഷം നീണ്ടു നിൽക്കുന്ന എഴുപതാം ഭരണഘടനാദിനാചരണം തുടങ്ങിയതെന്ന്- 2019 നവംബർ 26 

 ഗാന്ധിജിയുടെ 150-ാം ജന്മ വാർഷികത്തിന്റെ ഭാഗമായി ഒൻപത് അടി ഉയരവും 800 കിലോഗ്രാം ഭാരവുമുള്ള വെങ്കലത്തിലുള്ള ഗാന്ധി പ്രതിമ ഈയിടെ അനാച്ഛാദനം ചെയ്തു. 'ഏകതാപ്രതിമ' (Statue of Unity) യുടെ ശില്പികൂടിയായ രാം വി സുതറാണ് ഈ പ്രതിമയും നിർമിച്ചത്. എവിടെയാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്- മാഞ്ചസ്റ്റർ (ബ്രിട്ടൺ) 

അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ കേന്ദ്രമന്ത്രി സഭയുടെ അനുമതിയില്ലാതെ തീരുമാനം കൈക്കൊള്ളാൻ കേന്ദ്രസർക്കാരിൻറെ കാര്യ പരിപാടിയിലെ 12-ാം വകുപ്പ് പ്രധാനമന്ത്രിക്ക് അധികാരം നൽകുന്നു. ഇതുപ്രകാരം തീരുമാനം നടപ്പായശേഷം മന്ത്രി സഭയുടെ അനുമതി (Post facto approval) നേടിയാൽ മതിയാവും. ഈ സവിശേഷ അധികാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ ഉപയോഗിച്ചു. എപ്പോൾ- മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിൻവലിക്കാൻ. 

നിയമസഭാ സാമാജികരുടെ കൂറുമാറ്റം വാർത്തകളിൽ സജീവം. കൂറുമാറ്റ നിരോധന നിയമ പ്രകാരം നിയമസഭാംഗത്വം നഷ്ടമായ കേരളത്തിലെ ആദ്യ വ്യക്തിയാണ് ആർ. ബാലകൃ ഷ്ണപിള്ള. 1990 ജനുവരി 15- ന് പിള്ളയെ അയോഗ്യനാക്കിയ കേരള നിയമസഭാ സ്പീക്കർ- വർക്കല രാധാകൃഷ്ണൻ 

രണ്ടിലധികം കുട്ടികളുള്ള മാതാപിതാക്കൾക്ക് സർക്കാരുദ്യോഗം നൽകരുതെന്നും അവരിൽനിന്നും 50,000 രൂപ പിഴ ഈടാക്കണമെന്നുമാവശ്യപ്പെട്ട് ലോക് സഭയിൽ സ്വകാര്യബിൽ അവതരിപ്പിച്ച ഭരണകക്ഷി എം.പി- അജയ് ഭട്ട് (ഉത്തരാഖണ്ഡ്)

ശൈത്യകാലം എത്തുന്നതോടെ ഗാശാലകളിലെ പശുക്കളെയും കാളകളെയും ചണം കൊണ്ടുള്ള കോട്ടണിയിക്കാൻ തീരുമാനിച്ച മുനിസിപ്പൽ കോർപ്പറേഷൻ- അയാധ്യ മുനിസിപ്പൽ കോർപ്പറേഷൻ

1982- ൽ ഐക്യരാഷ്ട്ര സഭയിൽ നടത്തിയ പ്രസംഗത്തിൽ അന്നത്തെ മാർപാപ്പ ജോൺപോൾ രണ്ടാമൻ അഭിപ്രായപ്പെട്ടത് 'ആണവ പ്രതിരോധമെന്നത് ഒഴിവാക്കാനാവാത്ത ആപത്ത് എന്നായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഫ്രാൻസിസ് മാർപാപ്പ യുദ്ധമുന്നണികളിലെ അണ്വായുധത്തിൻറ ഉപയോഗം മനുഷ്യരാശിയോടും ഭാവിലോകത്താടും ചെയ്യുന്ന അപരാധംതന്നെയാണ് ' എന്ന വ്യത്യസ്ത അഭിപ്രായമാണ് പങ്കുവെച്ചത്. എവിടെ സന്ദർശനം നടത്തവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്- ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും. 

സംസ്ഥാനത്തെ ഗർഭിണികൾക്കും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും സൗജന്യ രോഗ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി- ആരോഗ്യകിരണം 

ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഇപ്പോഴത്തെ അധ്യക്ഷൻ- സയ്യദ് ഗയ്റൂൾ ഹസ്സൻ റിസ് വി (Sayed Ghayorul Hassan Rizvi) 

1947 ഓഗസ്റ്റ് 29- നാണ് ഭരണഘടനാ നിർമാണസഭ ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം നൽകുന്നതിനായി ഡോ. ബി.ആർ. അംബേദ്കർ അധ്യക്ഷനായ ഏഴംഗ ഡ്രാഫ്റ്റിങ് കമ്മിറ്റിയെ നിയമിച്ചത്. അംബേദ്കർക്ക് പുറമേ ഈ കമ്മിറ്റിയിലുണ്ടായിരുന്നവർ ആരൊക്കെയായി രുന്നു- കെ.എം. മുൻഷി, അല്ലാഡി കൃഷ്ണസ്വാമി അയ്യർ, എൻ. ഗോപാലസ്വാമി അയ്യങ്കാർ, മുഹമ്മദ് സാദുള്ള, ബി.എൽ. മിത്തർ, ഡി.പി. ഖയ്ക്കാൻ 
  • (1948- ൽ ഖയ്ക്കാൻ അന്തരിച്ചപ്പോൾ ടി.ടി. കൃഷ്ണമാചാരി ആ സ്ഥാനത്തത്തി). 
ഏറ്റവും മികച്ച ക്ഷീരസംഘത്തിനുള്ള മിൽമയുടെ സംസ്ഥാനതല അവാർഡ് ലഭിച്ചത് ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം  ക്ഷീരോത്പാദക സഹകരണ സംഘത്തിനാണ്. ഈ അവാർഡ് തുക എത്രയാണ്- ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും  

ജയിൽശിക്ഷ അനുഭവിച്ചു വരുന്ന വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് ഇപ്പോൾ അത്യാസന്നനിലയിലാണ്. ഇദ്ദേഹം ഇപ്പോൾ ഏത് ജയിലിലാണ് കഴിയുന്നത്- ദക്ഷിണ ലണ്ടനിലെ ബെൽ മാർഷിലെ അതിസുരക്ഷാ ജയിലിൽ.

മഹാരാഷ്ട്രയുടെ പുതിയ മുഖ്യ മന്ത്രി- ഉദ്ദവ് താക്കറെ 

ഈയിടെ അന്തരിച്ച ഏത് കാർട്ടൂണിസ്റ്റിൻറെ പ്രസിദ്ധമായ പോക്കറ്റ് കാർട്ടൂണാണ് 'This is it' (ഹിന്ദുസ്ഥാൻ ടൈംസ്)- സുധീർ ധർ 

25000 രൂപ സമ്മാനത്തുകയുള്ള 'എം.എൻ. ഗോവിന്ദൻ നായർ വിദ്യാർഥി പുരസ്കാരം' ആർക്കുള്ളതാണ്- മുൻമന്ത്രി കൂടിയായ എം.എൻ. ഗോവിന്ദൻ നായർ രൂപം നൽകിയ ലക്ഷം വീട് പദ്ധതി പ്രകാരമുള്ള കോളനികളിൽ നിന്ന് എസ്.എസ്.എൽ.സി. പരീക്ഷയിൽ കൂടുതൽ മാർക്ക് നേടുന്ന വിദ്യാർഥിക്ക്. 

സിൻഹുവ (Xinhuva) ഏത് രാജ്യത്തെ വാർത്താ ഏജൻസി- ചൈന 

ഇപ്പോഴത്തെ ലോക്സഭാ സെക്രട്ടറി ജനറൽ- സ്നേഹലതാ ശ്രീവാസ്തവ 

രാജ്യസഭയുടെ 250-ാം സമ്മേളനത്തിൻറ സ്മരണക്കായി ഈയിടെ പുറത്തിറക്കിയ വെള്ളിനാണയവും തപാൽമുദ്രയും എത്ര രൂപയ്ക്കുള്ളതാണ്- യഥാക്രമം 250, അഞ്ച് 

ചന്ദ്രയാൻ രണ്ടിൻറ തിരിച്ചടിക്കുശേഷം ഐ.എസ്.ആർ.ഒ- യുടെ ആദ്യ ദൗത്യത്തിലൂടെ ഇന്ത്യയുടെ ഒരു വിദൂര സംവേദന ഉപഗ്രഹം ഭ്രമണ പഥത്തിൽ എത്തി. പേര്-  കാർട്ടോസാറ്റ്- 3

No comments:

Post a Comment