Sunday, 6 November 2022

Current Affairs- 06-11-2022

1. ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയാണ് ദ്രൗപതി മുർമു- 15-ാമത് 

  • ഒഡിഷയിലെ മായുർ ഭജ് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിൽ സാന്താൾ ഗോത്ര  വിഭാഗത്തിൽ 1958 ജൂൺ 20- നാണ് ജനനം. 
  • 2000-2004 കാലത്ത് ഒഡിഷയിൽ മന്ത്രി പദവി വഹിച്ചിരുന്നു. 
  • 2015-21 കാലഘട്ടത്തിൽ ജാർഖണ്ഡിൽ ഗവർണർ സ്ഥാനം വഹിച്ചു. 
  • രാജ്യത്തിന്റെ രണ്ടാമത്തെ വനിതാ രാഷ്ട്പതിയും ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയുമാണ്. 
  • ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാഷ്ട്രപതിയായ വ്യക്തികൂടിയാണ്. 64 വയസ്സും രണ്ടുമാസവും ആറുദിവസവും പ്രായമുള്ളപ്പോൾ ചുമതലയേറ്റ (1977 ജൂലായ് 25- ന്) എൻ, സജിവിയുടെ റെക്കോഡാണ് ദ്രൗപദി മുർമു മറികടന്നത്. 2022 ജൂലായ് 25- ന് ചുമതലയേൽക്കുമ്പോൾ പ്രായം 64 വയസ്സ്, ഒരു മാസം, അഞ്ചുദിവസം,
  • കെ.ആർ. നാരായണനാണ് ഏറ്റവും കൂടിയ പ്രായത്തിൽ (76) രാഷ്ട്രപതിയായത്. 
  • പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥി യായ യശ്വന്ത് സിൻഹയെയാണ് ദ്രൗപതി മുർമു തോൽപ്പിച്ചത്.

2. 35 വർഷത്തെ സേവനത്തിനുശേഷം 2022 ജൂലായിൽ ഇന്ത്യൻ നാവികസേനയോട് വിടപറഞ്ഞ മുങ്ങിക്കപ്പൽ- ഐ.എൻ.എസ്. സിന്ധു ധ്വജ് (Sindhudhvaj) 

  • തദ്ദേശീയമായി വികസിപ്പിച്ച സൗണ്ട് നാവിഗേഷൻ ആൻഡ് റേഞ്ചിങ് സംവിധാനമായ ഉഷസ്, ഉപഗ്രഹ വാർത്താവിനിമയ സംവിധാനമായ രുക്മിണി എന്നിവ ഉൾപ്പെടെ ഒട്ടേറെ നവീന സംവിധാനങ്ങൾ ആദ്യം വഹിച്ചത് സിന്ധധ്വജാണ്. 

3. 2024- ലെ പാരീസ് ഒളിമ്പിക്സിന്റെ ഒൗദ്യോഗിക മുദ്രാവാക്യം- Games Wide Open 

  • 2024 ജൂലായ് 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിമ്പിക്സ് നടക്കുന്നത്. Live together, Play together എന്നതാണ് വിഷയം

4. സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കുട്ടികൾക്കായി ദേശീയ ബാലാവകാശ കമ്മിഷൻ സജ്ജമാക്കിയ പോർട്ടലിന്റെ പേര്- ട്രാക്കിങ് പോർട്ടൽ ഫോർ ഒൗട്ട് ഓഫ് സ്കൂൾ ചിൽഡ്രൻ 

  • National Commission for Protection of Child Rights (NCPCR)- ന്റെ ഇപ്പോഴത്തെ ചെയർപേഴ്സൺ പ്രിയങ്ക് കനമോ ആണ്.

5. സിംഗപ്പൂർ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ കിരീടം നേടിയത്- പി.വി. സിന്ധു 

  • രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയിട്ടുള്ള സിന്ധു, ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വർണ് മെഡൽ ജേതാവുകൂടിയായ വാങ്ഷിയെ (ചൈന)യാണ് തോൽപ്പിച്ചത്.  

6. നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവ തടയുന്ന തിനായി സംസ്ഥാന സർക്കാർ ആരം ഭിച്ച പദ്ധതി- ഓപ്പറേഷൻ ശുഭയാത്ര 


7. കേന്ദ്രസർക്കാർ അടുത്തിടെ രൂപവത്കരിച്ച താങ്ങുവില (Minimum support Price) സമിതിയുടെ അധ്യക്ഷൻ- സഞ്ജയ് അഗർവാൾ 


8. അന്താരാഷ്ട്ര ഷൂട്ടിങ് സ്മാർട്ട് ഫെഡറേഷൻ ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം- ഐശ്വരി പ്രതാപസിങ് തോമർ 


9. ഏത് സംസ്ഥാന സർക്കാരാണ് ഗോമൂത്രം ലിറ്ററിന് നാല് രൂപ നൽകി സംഭരിക്കുന്നത്- ഛത്തിസ്ഗഡ് 

  • 2020- ൽ ചാണകം കിലോഗ്രാമിന് രണ്ടു രൂപ നിരക്കിൽ വാങ്ങുന്ന പദ്ധതിയും ഛത്തിസ്ഗഡ് നടപ്പാക്കിയിരുന്നു. 

10. 2022 ജൂലായ് 19- ലെ 113-ാം ജന്മവാർഷി കദിനത്തിൽ ഏത് മലയാളി കവയിത്രിയുടെ ചിത്രമാണ് ഗൂഗിൾ സെർച്ച്ബാറിൽ ഡൂഡിൽ (doodle) ആക്കി ആദരിച്ചത്- നാലപ്പാട്ട് ബാലാമണിയമ്മ 

  • വീടിന്റെ ഉമ്മറത്തിരുന്ന് കവിത രചിക്കുന്ന ബാലാമണിയമ്മയുടെ ഡൂഡിൽ ചിത്രം വരച്ചത് മലയാളികൂടിയായ ചിത്രകാരി ദേവികാ രാമചന്ദ്രനാണ്. . 
  • 'മാതൃത്വത്തിന്റെ കവി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാലമണിയമ്മ പദ്മഭൂഷൺ (1987), സരസ്വതി സമ്മാനം (1995) തുടങ്ങിയവ നേടിയിട്ടുണ്ട്. 
  • 1909 ജൂലായ് 19- ന് ജനിച്ച അവർ 2004 സെപ്റ്റംബർ 29- നാണ് അന്തരിച്ചത്. 

11. ന്യൂയോർക്കിൽനിന്ന് പ്രസിദ്ധികരിക്കുന്ന ടൈം മാഗസിൻ തയ്യാറാക്കിയ, ഈ വർഷം ലോകത്ത് സന്ദർശിക്കേണ്ട 50 സ്ഥലങ്ങളുടെ സൂചികയിൽ (World's Greatest Places of 2022) ഉൾപ്പെട്ട സംസ്ഥാനം- കേരളം 

  • അഹമ്മദാബാദും (ഗുജറാത്ത്) സൂചികയിലുണ്ട്. 

12. 2022 ജൂലായ് 18- ന് അന്തരിച്ച അച്യുതൻ കൂടല്ലൂർ (77) ഏത് രംഗത്ത് പ്രസിദ്ധി നേടിയ വ്യക്തതിയാണ്-  ചിത്രകല 

  • ഇതേ ദിവസം അന്തരിച്ച പ്രസിദ്ധ ഗസൽ ഗായകനാണ് ഭൂപിന്ദർ സിങ് (82) 

13. 2022 ജൂലായ് 28 മുതൽ ഓഗസ്റ്റ് ഒൻപതു വരെ ചെന്നെയിലെ മഹാബലിപുരത്ത് നടന്ന ലോക ചെസ് ഒളിമ്പ്യാഡിന്റെ ഒൗദ്യോ ഗികചിഹ്നം ഏതായിരുന്നു- തമ്പി

  • തമിഴ് ഭാഷയിൽ തമ്പി എന്നാൽ ഇളയ സഹോദരൻ എന്നാണർഥം. 
  • ഇന്ത്യയിൽ ആദ്യമായാണ് ചെസ് ഒളിമ്പ്യാഡ് നടന്നത്. 

14. കേരള നിയമസഭയുടെ 15-ാം സെക്രട്ടറിയായി നിയമിതനായത്- എ.എം. ബഷിർ 

  • വടക്കാഞ്ചേരി സ്വദേശിയാണ്

15. 2020- ലെ ദേശീയ ചലച്ചിത്രപുരസ്സാരങ്ങളിൽ മികച്ച സംവിധായകനുള്ള ബഹുമതി നേടിയത്- സച്ചി (കെ.ആർ, സച്ചിദാനന്ദൻ) 

  • 2020 ജൂൺ 18- ന് അന്തരിച്ച സച്ചി സംവിധാനം ചെയ്ത 'അ അ പ്പ നും കോശിയും' ഇതുൾപ്പടെ നാല് പുരസാര ങ്ങൾ നേടി. 
  • മികച്ച ചിത്രം- സൂരരെ പോട് (തമിഴ്) 
  • മികച്ച നടന്മാർ- സൂര്യ (സൂരരൈ പോട്ര്), അജയ് ദേവ്ഗൺ (താനാജി: ദ അൺ സങ് വാരിയർ)
  • മികച്ച നടി- അപർണാ ബാലമുരളി (സൂരരൈ പോട്ര്) 
  • മികച്ച സഹനടൻ- ബിജു മേനോൻ 
  • മികച്ച ഗായിക- നഞ്ചിയമ്മ (അയ്യപ്പനും കോശിയും) 
  • ജനപ്രീതി നേടിയ ചിത്രം- താനാജി : ദി അൺസങ് വാരിയർ (ഹിന്ദി) 
  • എയർ ഡെക്കാൻ വിമാനക്കമ്പനി സ്ഥാപിച്ച് സാധാരണക്കാരുടെ വിമാന യാത്ര യാഥാർഥ്യമാക്കിയ ജി.ആർ. ഗോപിനാഥിന്റെ ജീവിതകഥയാണ് 'സുരരെ പോട്ര്' എന്ന സിനിമയുടെ പ്രതിപാദ്യം. ഇതിലൂടെ സുധാ കൊങ്ങരയും മലയാളിയായ ശാലിനി ഉഷാ നായരും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം പങ്കിട്ടു.
  • സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത 'തിങ്കളാഴ്ച നിശ്ചയ'മാണ് മലയാളത്തിലെ മികച്ച സിനിമ, 
  • മികച്ച ചലച്ചിത്രസൗഹദ സംസ്ഥാനമാ യി തിരഞ്ഞെടുക്കപ്പെട്ടത്- മധ്യപ്രദേശ്. 
  • പുസ്തകങ്ങളുടെ വിഭാഗത്തിൽ അനുപ് രാമകൃഷ്ണൻ രചിച്ച 'എം ടി. അനുഭവങ്ങള ടെ പുസ്തകം' പ്രത്യേക പരാമർശം നേടി. 
  • 68-ാം ദേശീയപുരസ്സാരമാണ് പ്രഖ്യാപിച്ചത്. 
  • സംവിധായകൻ വിപുൽ ഷാ അധ്യക്ഷനായുള്ള വിധിനിർണയ സമിതിയാണ് 66 ചിത്രങ്ങളിൽനിന്ന് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. 
  • വിജി തമ്പിയും ജൂറി അംഗമായിരുന്നു.

16. കുത്തകക്കമ്പനികൾക്കെതിരേ വ്യാപാരത്തിൽ മത്സരിക്കുന്നതിന് രാജ്യത്ത വ്യാപാരി സംഘടനകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സാണ് (സി.എ.ഐ.ടി.) ഇ-കൊമേ ഴ്സ് വികസിപ്പിക്കുന്ന പോർട്ടൽ- ഭാരത് ഇ-മാർട്ട് 


17. അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് അടുത്തിടെ വിരമിച്ച ഇന്ത്യൻ വുമൺസ് ക്രിക്കറ്റ് ടീമിലെ ഇതിഹാസതാരം- ജുലൻ ഗോസ്വാമി 


18. ഏകദിന ക്രിക്കറ്റിൽ 10000 പന്തുകൾ എറിയുന്ന ആദ്യതാരമെന്ന ബഹുമതി നേടിയ വനിതാതാരം- ജുലൻ ഗോസ്വാമി 


19. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഇന്ത്യയുടെ 75 വർഷങ്ങളിൽ നടന്ന പ്രധാന സംഭവങ്ങളിലൂന്നി ഡിസ്കവറി ചാനൽ തയ്യാറാക്കുന്ന പരമ്പരയുടെ പേര്- ദ ജേണി ഓഫ് ഇന്ത്യ 


20. സൗരയൂഥത്തിലെ ഏത് ഗ്രഹമാണ് ഭൂമിയുമായി ഏറ്റവും അടുത്തേക്ക് നീങ്ങുകയും ഭൂമിയിൽനിന്ന് നോക്കുമ്പോൾ നൂറ്റാണ്ടിലെ ഏറ്റവും കൂടിയ തിളക്കത്തിൽ അതിനെ കാണാൻ സാധിക്കുന്നതും- വ്യാഴം 


21. സാമൂഹിക ബന്ധം ശക്തമാക്കാൻ ദിവസവും ഒന്നരമണിക്കൂർ ഫോണും ഇന്റർനെറ്റും ടി.വി.യും ഉപേക്ഷിക്കാൻ തീരുമാനിച്ച മഹാരാഷ്ട്രയിലെ ഗ്രാമം- മൊഹിത്യാഞ്ച വഡ്ഗാവ് 


22. ട്വന്റി 20 ക്രിക്കറ്റിൽ ഒന്നാംസ്ഥാനം നിലനിർത്തിയ രാജ്യം- ഇന്ത്യ 


23. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഈ വർഷത്തെ റൺവേട്ടക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം- സൂര്യകുമാർ യാദവ് 


24. ഇന്ത്യയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യത്തെ പഞ്ചായത്ത്- പുല്ലമ്പാറ 


25. യു.എസിന്റെ രഹസ്യരേഖകൾ പുറത്തുവിട്ട ദേശീയ സുരക്ഷാ ഏജൻസി മുൻ ഉദ്യോഗസ്ഥൻ എഡ്വർഡ് സ്നോഡന് പൗരത്വം അനുവദിച്ച രാജ്യം- റഷ്യ 


26. എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള വുമൺ ഓഫ് ദ ഇയർ പുരസ്കാരം നേടിയ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി- സുവെല്ല ബ്രാവർമാൻ

കെ പി കേശവമേനോൻ പുരസ്കാരം ലഭിച്ചത്- അപർണ ബാലമുരളി


27. ലോക ഹിന്ദി കോൺഫെറെൻസിന് ആതിഥേയത്വം വഹിക്കുന്ന പസഫിക്കിലെ ആദ്യ രാജ്യം- ഫിജി


28. ഭിന്നശേഷിക്കാർക്ക് കേരള സർക്കാർ 4 ശതമാനം സംവരണം അനുവദിച്ചു .


29. മലയാളം ഭരണ ഭാഷയായി ഉയർത്താനുള്ള ശ്രമങ്ങൾക്ക് സംസ്ഥാന ഭാഷ അവാർഡ് നേടിയ ജില്ല- പാലക്കാട്


30. സ്ത്രീകളുടെയും കുട്ടികളുടെയും വികസന വിഭാഗത്തിൽ പശ്ചിമ ബംഗാളിന് സ്കോച്ച് അവാർഡ് നേടിക്കൊടുത്ത പദ്ധതി- Lakshmlr Bhandaar

No comments:

Post a Comment