Wednesday, 30 November 2022

Current Affairs- 30-11-2022

1. ഇൻസ്റ്റഗ്രാമിൽ 50 കോടി ആളുകൾ പിന്തുടരുന്ന ആദ്യ വെക്തി- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ ഫുട്ബോൾ താരം)


2. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതകഥ പറയുന്ന സിനിമ- മേം രഹും യാ നാ രഹും യേ ദേശ് രഹ്ന ചാഹിയേ (സംവിധാനം- രവി ജാദവ്)


3. 53-ാമത് ഗോവ ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം- അൽമ ആൻഡ് ഓസ്കാർ

(സംവിധാനം- ഡൈറ്റർ ബേണർ- ഓസ്ട്രിയൻ ചിത്രം) 

  • പനോരമ വിഭാഗത്തിലെ ആദ്യ ചിത്രം- ഹദിനേലസ്സു (സംവിധാനം- പൃഥ്വി കൊനാനൂർ- കന്നഡ ചിത്രം) 

4. അടുത്തിടെ അന്താരാഷ്ട്ര അവാർഡ് ലഭിച്ച കേരളത്തിൽ നിർമിച്ച സൗരോർജ ബോട്ട്- സ്രാവ് 

  • ആദ്വത്തേതും ഏറ്റവും മികച്ചതുമായ സൗരോർജ മത്സ്യബന്ധന ബോട്ടിനുള്ള ആഗോള അവാർഡാണ് സ്വന്തമാക്കിയത്.


5. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത്. 2022- ൽ എത്രാമത്തെ ജന്മദിനമാണ് ആഘോഷിക്കുന്നത്- 105


6. റെയിൽവേ സ്റ്റേഷനുകളിലെ സെന്ററുകളുടെ പുതിയ പേര്- സഹയോഗ്


7. 2026 Word of the year ആയി Cambridge University തിരഞ്ഞെടുത്ത വാക്ക്- Homer


8. പ്രാഥമിക ഗണിതശേഷി എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിന് Kerala Development and Strategic Council (K-DISC)- ന്റെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ പദ്ധതി- മഞ്ചാടി


9. കാലാവസ്ഥാ ദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് ധന സഹായം നൽകുന്നതിനായി G7 രാജ്യങ്ങൾ ആരംഭിച്ച സംരംഭം- ഗ്ലോബൽ ഷീൽഡ്


10. 2022 നവംബറിൽ ജി 20 അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ  

  • അധ്യക്ഷ സ്ഥാനം വഹിക്കുന്ന വ്യക്തി- ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
  • 2023- ലെ ജി 20 ഉച്ചകോടിയുടെ വേദി- ഇന്ത്യ
  •  2023- ലെ ജി 20 ഉച്ചകോടിയുടെ മുദ്രാവാക്യം- ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി


11. അക്ഷരലക്ഷം പരിപാടിയുടെ ഭാഗമായി സാക്ഷരത പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കിയ കാർത്വാനി അമ്മയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രകഥാ പുസ്തകം- 'ബെയർഫുട്ട് എംപ്രസ് 

  • പുസ്തകം പുറത്തിറക്കുന്നത്- വികാസ് ഖന്ന


12. അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ ഏറ്റവും പുതിയ ചാന്ദ്രദൗത്വം- ആർട്ടെമിസ്- 1

  • ആർട്ടെമിസ്- 1 വിക്ഷേപിച്ചത്- 2022 നവംബർ 16- ന് 
  • ആർട്ടെമിസ് -1 വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ്- എസ്.എൽ.എസ്  (സ്പേസ് ലോഞ്ച്  സിസ്റ്റം)
  • പേടകം- ഒറിയോൺ


13. മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ക്വാമ്പയിൻ- ഗോൾ ചലഞ്ച്


14. 2022 ജെ സി ബി സാഹിത്യ പുരസ്കാരം ലഭിച്ചത് ഖാലിദ് ജാവേദിന് ( ഉറുദു), നോവൽ- Paradise Of Food


15. നിർമിത ബുദ്ധിയുടെ ആഗോള കൂട്ടായ്മ GPPI- യുടെ അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ


16. സമുദ്ര നിരീക്ഷണത്തിനായി ഇന്ത്യ വികസിപ്പിച്ച ഓഷ്യൻ സാറ്റ് വിക്ഷേപിക്കുന്നത്- ഡിസംബർ 26 (54 റോക്കറ്റുകൾ ഭ്രമണ പഥത്തിലെത്തിക്കും)


17. ഗ്ലോബൽ പാർട്ണർഷിപ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജി.പി.എ.ഐ) അധ്യക്ഷ പദവി സ്വന്തമാക്കിയ രാജ്യം- ഇന്ത്യ


18. 2022 നവംബറിൽ ഭൂകമ്പമുണ്ടായ ഇന്തോനേഷയിലെ ദ്വീപ്- ജാവ ദ്വീപ് (സിയാഞ്ചർ മേഖല)


19. 53-ാമത് IFFI ൽ ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ സവിശേഷ വ്യക്തിത്വത്തിനുള്ള പുരസ്കാരം ലഭിച്ചത്- ചിരഞ്ജീവി 


20. 2022 എ.ടി.പി കപ്പ് ടെന്നീസ് ടൂർണമെന്റിൽ ജേതാവായത്- നൊവാക് ദ്യോകോവിച്ച്


21. ഫോർമുല വണ്ണിൽ ഒരു സീസണിൽ കൂടുതൽ ജയങ്ങൾ നേടുന്ന താരം എന്ന റെക്കോർഡ് നേടിയത്- മാക്സ് വെസ്തപ്പൻ 


22. അമ്പതോവർ ക്രിക്കറ്റ് മത്സരത്തിലെ ഉയർന്ന സ്കോർ നേടി റെക്കോർഡിട്ടത്- നാരായൺ ജഗദീശൻ

  • 277 റൺസ് (തമിഴ്നാട്)
  • വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ


23. സ്ത്രീകളെയും പെൺകൂട്ടികളെയും ഡിജിറ്റലി ശാക്തീകരിക്കാനായി ആരംഭിച്ച ദേശീയ ഇന്ത്യൻ പദ്ധതി- ഡിജിറ്റൽ ശക്തി ക്യാമ്പയിൻ 4.0


24. കൃഷി മേഖലയിൽ നേട്ടവും സമഗ്രമാറ്റവും മുന്നിൽ കണ്ടുകൊണ്ട് കൃഷി വകുപ്പ് ആരംഭിക്കുന്ന പുതിയ പദ്ധതി- ഫാം പ്ലാൻ


25. 2022- ൽ അർജുന അവാർഡ് ലഭിച്ച നയൻമോണി സൈകിയ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ലോൺ ബോൾ


26. 'Hybrid Thermally Efficient Core (HYTEC) project' ബഹിരാകാശ ഏജൻസിയുമായി

ബന്ധപ്പെട്ടിരിക്കുന്നു- NASA


27. ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടി യന്ത്രം (wind turbine) ഈയിടെ ഏത് സംസ്ഥാനത്താണ് സ്ഥാപിച്ചത്- Gujarat (Wind Turbine Generator (WTG) at Mundra)


28. കേരളത്തിലെ എഞ്ചിനീയറിംഗ്, പൊളി ടെക്നിക് കോളേജുകളിൽ സ്ത്രീകളുടെ സാങ്കേതിക കഴിവുകൾ ഉയർത്താനുള്ള പദ്ധതി- SHE (Scheme for Her Empowerment in Engineering Education)


29. വിവിധ വകുപ്പുകൾക്ക് കീഴിലുളള നീർത്തടാധിഷ്ഠിത പദ്ധതികളെ സംയോജിപ്പിച്ച ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിൽ തുടങ്ങുന്ന

പദ്ധതി- 2022 നവംബർ 23


30. ആദ്യത്തേതും ഏറ്റവും മികച്ചതുമായ സൗരോർജ്ജ മത്സ്യ ബന്ധന ബോട്ടിനുള്ള ആഗോള ബർമൻ അവാർഡ് കരസ്ഥമാക്കിയ കേരളത്തിൽ നിർമ്മിച്ച ബോട്ട്- സ്രാവ്

  • നിർമ്മാണം- നവാൾട്ട് സോളാർ 6 ഇലക്ട്രിക് ബോട്ട്സ്


31. 'റാംനാഥ് കോവിന്ദ് ഇന്റർനാഷണൽ സയൻസ് ആൻഡ് റിസർച്ച് ലൈബ്രറി' ആരംഭിച്ചത്- വെള്ളനാട്


32. നവംബറിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- ബാബു മണി


33. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ നിലവിൽ വരുന്നത്- സിയാൽ, കൊച്ചി


34. ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- കെ മാധവൻ


35. പോസ്കോ കുറ്റവാളികൾക്ക് ശിക്ഷ നൽകുന്നതിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം- കേരളം


2022 FIFA ഖത്തർ ലോക കപ്പ്

  • അറബ് ലോകത്തെ ആദ്യ ലോക കപ്പ്
  • ഏഷ്യയിലെ രണ്ടാം ലോക കപ്പ്
  • ഉദ്ഘാടന മത്സരം ഖത്തറും ഇക്വഡോറും തമ്മിൽ നവംബർ 20- ന് അൽബെത് സ്റ്റേഡിയത്തിൽ നടന്നു 
  • ഫൈനൽ ഡിസംബർ 18- ന്. ചാമ്പ്യന്മാർക്ക് 340 കോടി
  • 32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോക കപ്പ്, 2026 മുതൽ 48 ടീമുകൾ
  • ലോക കപ്പ് നിയന്ത്രിക്കാൻ ആദ്യമായി വനിതകൾ
  • ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ചെറിയ രാജ്യം ഖത്തർ

No comments:

Post a Comment