Wednesday, 9 November 2022

Current Affairs- 09-11-2022

1. 2022 ഒക്ടോബറിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ ഏറ്റെടുത്ത വ്യക്തി- എലോൺ മസ്ക്


2. തെരായ് എലിഫന്റ് റിസർവ് നിലവിൽ വരുന്ന ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ്


3. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയായ 'വിശ്വാസ് സ്വരൂപം' നിലവിൽ വരുന്നത്- രാജസ്ഥാൻ


4. 2022 ഒക്ടോബറിൽ ഇന്ത്യയുടെ ആദ്യ നെറ്റ് സീറോ എനർജി കമ്മ്യൂണിറ്റിയായി മാറിയ ഗ്രാമം- മൊധേര


5. അക്കാദമി ഓഫ് സയൻസ് ഫിക്ഷൻ, ഫാൻസി & ഹൊറർ ഫിലിംസ് സംഘടിപ്പിച്ച സാറ്റേൺ അവാർഡ് 2022- ൽ മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള അവാർഡ് ലഭിച്ച ചിത്രം- RRR (Rise Roar Revolt)


6. 2022 ഒക്ടോബറിൽ ഇന്ത്യൻ നാവികസേനയും സിംഗപ്പൂർ നാവികസേനയും സംയുക്തമായി നടത്തുന്ന Maritime Bilateral Exercise- SIMBEX 2022


7. അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ ജേതാക്കൾ- സ്പെയിൻ (ഫൈനലിൽ കൊളംബിയയെ പരാജയപ്പെടുത്തി)


8. അടുത്തിടെ "Employment Outlook of India' റിപ്പോർട്ട് പുറത്ത് വിട്ടത്- നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്


9. 2022 ഒക്ടോബറിൽ മച്ചു നദിക്ക് കുറുകെയുള്ള തുക്കുപാലം തകർന്ന് 91 പേർ മരണപ്പെട്ട സ്ഥലം- മോർബി (ഗുജറാത്ത്)


10. 2022- ലെ ആഗോള അനലിസ്റ്റിക്സ് സ്ഥാപനമായ ഗാലപ്പിന്റെ ക്രമസമാധാന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 60 (റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം- സിംഗപ്പുർ)


11. എം.വി.രാഘവൻ സ്മാരക ട്രസ്റ്റിന്റെ 2022- ലെ എം.വി.ആർ പുരസ്ക്കാരം നേടിയത്- ഇന്ദ്രൻസ്


12. 2022- ലെ മുണ്ടശ്ശേരി പുരസ്കാരം നേടിയത്- ഡോ. എം ലീലാവതി


13. 'ദ് ക്ലൈമറ്റ് ബുക്ക് രചിച്ചത് ആരാണ്- ഗ്രറ്റ ട്യൂൻബർഗ്


14. കേരളത്തിലെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി- 2022- 2027

  • ഉന്നത വിദ്യാഭ്യാസത്തിന്റെയും പശ്ചാത്തലമേഖലയുടെയും വികസനത്തിന് മുൻതൂക്കം നൽകുന്നതാണ് നയരേഖ

15. ക്രിക്കറ്റിൽ പുരുഷ വനിതാ താരങ്ങൾക്ക് തുല്യവേതനം നൽകുന്ന രണ്ടാമത്ത രാജ്യം- ഇന്ത്വ (ആദ്യ രാജ്യം- ന്യൂസിലൻഡ്)


16. ഇന്ത്യയിൽ ആദ്യമായി വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ അനുമതി ലഭിക്കുന്ന ജനിതക മാറ്റം വരുത്തിയ ഭക്ഷ്യാത്പന്നം- ജി.എം കടുക്


17. ഗൂഗിളിന്റെ വ്യക്തിഗത വർക്സ്പേസ് (Google Drive,Gmail, Meet etc) അക്കൗണ്ടിലെ സംഭരണശേഷി 15GB നിന്നും എത്ര GB ആയി ആണ് ഉയർത്തുന്നത്- 1000 GB (1 ടെറാബൈറ്റ്) 


18. 2022- ലെ ലോക ഇന്റർനെറ്റ് ദിനം- October 29


19. രാജ്യാന്തര - പുസ്തകോത്സവ - സമിതിയുടെ ബാലാമണിയമ്മ പുരസ്കാരത്തിന് അർഹനായത്- മധുസൂദനൻ നായർ (പുരസ്കാര തുക- 50000 രൂപ) 


20. ലഹരിമുക്ത ക്യാമ്പസുകൾക്കായുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ- ബോധപൂർണിമ 


21. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു കീഴിൽ ഓരോ ജലാശയം സംരക്ഷിക്കാനും മണ്ണ്-ജല സംരക്ഷണത്തിനുമുള്ള പദ്ധതി- നീരുറവ് 


22. യുഎൻ ഭീകരവിരുദ്ധ സമിതിയുടെ നിലവിലെ അധ്യക്ഷൻ- ഇന്ത്യ


23. 2022 ഒക്ടോബർ 31- ന് ഇന്ത്യയിലെ ആദ്യ ഡാർക് സ്കൈ റിസർവ് ഏത് സ്ഥലത്താണ് ആരംഭിക്കുന്നത്- ലഡാക്


24. 2022 വിജിലൻസ് അവബോധ വാരത്തിന്റെ തീം- Corruption- free india for a developed nation


25. മുൻ ISRO ചെയർമാൻ കെ ശിവനെ 2022 നവംബർ 1- ന് കർണാടക സർക്കാർ Rajyothsava Awaard നൽകി ആദരിക്കും 


26. പട്ടേൽ ജന്മദിനമായ ഒക്ടോബർ 31 ഹരിയാന സർക്കാർ രാഷ്ട്രീയ ഏകതാ ദിവസ് ആയി ആചരിച്ചു


27. കേന്ദ്ര സർക്കാരിന്റെ പദ്മപുരസ്കാര മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു 


28. എം ടി വാസുദേവൻ നായർക്കാണ് കേരള ജ്യോതി 


29. നടൻ മമ്മൂട്ടി, എഴുത്തുകാരൻ ഓംചേരി എൻ എൻ പിള്ള , മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ആദിവാസി ക്ഷേമ പ്രവർത്തകനുമായ ടി മാധവമേനോൻ എന്നിവർ കേരളപ്രഭ യ്ക്ക് അർഹരായി. 


30. ശില്പി കാനായി കുഞ്ഞിരാമൻ , കേരള ശാസ്ത്ര സാഹിത്യ പരിഷത് സ്ഥാപക നേതാക്കളിൽ ഒരാളായ എം പി പരമേശ്വരൻ , മജീഷ്യൻ ഗോപിനാഥ് മുതുകാട് , വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി , ജീവശാസ്ത്ര ഗവേഷകൻ ഡോ സത്യഭാമദാസ് ബിജു , ഗായിക വൈക്കം വിജയലക്ഷ്മി എന്നിവർ കേരളശ്രീ പുരസ്കാരത്തിനും അർഹരായി. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം . ക്യാഷ് അവാർഡ് ഇല്ല)


31. കാലാവധി തീർന്നതിനെ തുടർന്ന് റെസ്റ്റോറന്റ് ആക്കാൻ തീരുമാനിച്ച വിമാനം- എയർബസ് A-320 


32. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനെ തുടർന്ന് പുറത്താക്കപ്പെട്ട ട്വിറ്റർ CEO- പരാഗ് അഗർവാൾ 


33. 30 വർഷത്തിനിടെ ആദ്യമായി സ്ത്രീ സംരക്ഷണ നിയമം പരിഷ്കരിച്ച രാജ്യം- ചൈന 


34. യുഎൻ ബഹുമുഖ ദാരിദ്ര്യ സൂചിക (UN Multidimensional Poverty Index- MPI) പ്രകാരം ലോകമെമ്പാടും ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യം ഏതാണ്- ഇന്ത്യ


35. രാജ്യത്തെ ആദ്യത്തെ നീളമേറിയ എലിവേറ്റഡ് റെയിൽവേ ട്രാക്ക് നിലവിൽ വന്നത്- റോഹ്താക് (ഹരിയാന) 

No comments:

Post a Comment