Thursday, 5 September 2019

Current Affairs- 06/09/2019


2019 ലെ വള്ളത്തോൾ പുരസ്കാര ജേതാവ്- സക്കറിയ

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്- ജസ്റ്റിസ്.എസ്.മണികുമാർ 


അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ഏറ്റവും ഭാരം കൂടിയ താരം- ആർ.കോൺവാൾ

ISSF ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ മത്സരത്തിൽ വനിതാ വിഭാഗം ചാമ്പ്യനായത്- യശസ്വിനി ദേശാൾ

2019- ൽ രാഷ്ട്രീയ പോഷൺ മാസമായി ആചരിക്കുന്ന മാസം- സെപ്തംബർ

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച അജന്ത മെൻഡിസ് ഏത് രാജ്യത്തെ താരമാണ്- ശ്രീലങ്ക

പുതുതായി നിയമിതരായ ഗവർണർമാർ
  • കേരളം- ആരിഫ് മുഹമ്മദ് ഖാൻ
  • തെലങ്കാന- ഡോ.തമിഴിസൈ സൗന്ദർരാജൻ
  • മഹാരാഷ്ട്ര- ഭഗത്സിങ് കോശി
  • ഹിമാചൽപ്രദേശ്- ബന്ദാരു ദത്താത്രയ
  • രാജസ്ഥാൻ- കൽരാജ് മിശ്ര
അടുത്തിടെ അന്തരിച്ച പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ
വ്യക്തി- ഗുരുവായൂർ എസ്. ശ്രീകൃഷ്ണൻ

സ്വാതന്ത്ര്യസമര സേനാനി പി.വി.സാമിയുടെ പേരിൽ ഏർപ്പെ ടുത്തിയ പുരസ്കാരം 2019- ൽ ലഭിച്ചത്- മമ്മൂട്ടി

ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് വിക്കറ്റ് നേടിയ മൂന്നാമത്തെ ഇന്ത്യൻ
താരം- ജസ്പ്രീത് ബുംറ

2019 മുതൽ നിലവിൽ വന്ന പുതുക്കിയ പിഴ നിരക്കുകൾ  
  • ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ- 5000 രൂപ  
  • ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ- 10000 രൂപ  
  • മദ്യപിച്ച്/ലഹരിക്കടിമപ്പെട്ട് വാഹനമോടിച്ചാൽ- 10000 രൂപ
  • പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ- 25000 രൂപ  
  • ഹെൽമറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ- 1000 രൂപ  
  • ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ- 2000 രൂപ

2019 ലെ നെഹ്റു ട്രോഫി വള്ളംകളി ചാമ്പ്യന്മാർ- നടുഭാഗം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)

ഐ.പി.എൽ മാതൃകയിൽ വള്ളം കളിയ്ക്കായി ആരംഭിച്ച ചാമ്പ്യൻസ് ബോട്ട് ലീഗിലെ ആദ്യ മത്സരവേദിയായ നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്തത്- സച്ചിൻ ടെൻഡുൽക്കർ

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിതന്ന ക്യാപ്റ്റൻ- വിരാട് കോഹ് ലി

2019 ബുക്കർ സമ്മാനത്തിനുള്ള ചുരുക്കപെട്ടികയിൽ ഇടം നേടിയ ഇന്ത്യൻ- സൽമാൻ റുഷ്ദി

അന്താരാഷ്ട്ര ട്വന്റി ട്വൻറി ക്രിക്കറ്റ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം- ലസിത് മലിംഗ

അമേരിക്കയിലെ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ അവാർഡ് ലഭിച്ച ഇന്ത്യൻ പദ്ധതി- സ്വഛ് ഭാരത് അഭിയാൻ

ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് 2019 
  • 2019- ലെ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് വേദിയായത്- ബേസൽ (സ്വിറ്റ്സർലാന്റ്) 
  • ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് 2019 പുരുഷവിഭാഗം ചാമ്പ്യൻ- കെന്റോ മൊമോട്ട (ജപ്പാൻ) 
  • ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് 2019 പുരുഷവി ഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യാക്കാരൻ- സായ് പ്രണീത് (മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനായ പുരു ഷതാരം) 
  • ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് 2019 വനിതാ വിഭാഗം ചാമ്പ്യൻ- പി.വി.സിന്ധു (ഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാ ജയപ്പെടുത്തി) 
  • പാരാ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് 2019- ൽ സ്വർണ്ണം നേടിയ ഇന്ത്യൻ വനിത താരം- മാനസി ജോഷി
2019- ൽ 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് 4 എണ്ണ മാക്കാൻ തീരുമാനിച്ചതിൽ ഉൾപ്പെട്ട ബാങ്കുകൾ 
  • ഓറിയന്റൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കും. 
  • സിൻഡിക്കേറ്റ് ബാങ്ക് കനറാബാങ്കിൽ ലയിക്കും  ആന്ധ്രബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്കിൽ ലയിക്കും. 
  • അലഹബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിൽ ലയിക്കും. (ലയനത്തോടെ രാജ്യത്തെ ആകെ പൊതു മേഖലാ ബാങ്കുകളുടെ എണ്ണം 12 ആകും)
ദേശീയ അന്തർസംസ്ഥാന സീനിയർ അത്‌ലറ്റിക്സ് മീറ്റിൽ ഓവറോൾ കിരീടം 2019- ൽ നേടിയത്- കേരളം  


വ്യോമസേനയിൽ വനിത ഫ്ലൈറ്റ് കമാൻഡറാകുന്ന ആദ്യ വനിത- വിങ് കമാൻഡർ ഷലിസ ധാമി

No comments:

Post a Comment