ഇന്ത്യയിൽ നിലവിലുള്ള ആണവ റിയാക്ടറുകളുടെ എണ്ണം- 22
ആണവോർജ കമ്മിഷൻ ഇപ്പോഴത്തെ ചെയർമാൻ- കെ.എൻ. വ്യാസ്
ഈയിടെ 99-ാം വയസ്സിൽ ഹവാനയിൽ അന്തരിച്ച അലീഷ്യ അലൻസോ (Alicia Alonso) ഏതു രംഗത്ത് വിഖ്യാതയായ നർത്തകിയാണ്- ക്യൂബൻ ബാലെ
കശ്മീർ വിഷയത്തിൽ പാകിസ്താൻ അനുകൂല നിലപാട് കൈക്കൊ ണ്ടതിൽ പ്രതിഷേധിച്ച് ഏതു രാജ്യത്തു നടത്താനിരുന്ന സന്ദർശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിവാക്കിയത്- തുർക്കി
അമേരിക്കൻ ഐക്യനാടുകളുടെ പാർലമെൻറ് മന്ദിരമായ കാപിറ്റോൾ (Capitol) ബിൽഡിങ്ങിനു മുന്നിൽ കാലാവസ്ഥാ വ്യതിയാന സമരത്തിൽ പങ്കെടുത്തതിന് ഈയിടെ രണ്ടാമതും അറസ്റ്റു ചെയ്യപ്പെട്ട മുൻ ചലച്ചിത്രനടിയും സാമൂഹിക പ്രവർത്തകയുമായ എൺപത്തൊന്നുകാരി- ജെയിൻ ഫോൻഡ (Jane Fonda)
ഇപ്പോഴത്തെ കേരള ലോകായുക്ത്- ജസ്റ്റിസ് സിറിയക് ജോസഫ്
1969 ഒക്ടോബർ 21- ന് ലഡാക്കിൽ 10 സി.ആർ.പി.എഫ്. ഭടന്മാർ ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൻറ ഓർമയ്ക്കായി ഒക്ടോബർ 21 ഏതു ദിനമായാണ് ആചരിക്കുന്നത്- പോലിസ് ദിനം
ജപ്പാൻ 126-ാം ചക്രവർത്തിയായി സ്ഥാനാരോഹണം ചെയ്തതാര്- നാറുഹിതോ (Naruhito)
മുൻ സംസ്ഥാനമന്ത്രിയും മുൻ സുപ്രിംകോടതി ജഡ്ജിയും പ്രസിദ്ധ മിസോറാമിൻ ഗവർണറാകുന്ന എത്രാമത്തെ മലയാളിയാണ് പി.എസ്. ശ്രീധരൻ പിള്ള- മൂന്നാമത്തെ
- (വക്കം പുരു ഷോത്തമൻ, കുമ്മനം രാജ ശേഖരൻ എന്നിവരാണ് മറ്റു രണ്ടുപേർ)
നിയമജ്ഞനുമായിരുന്ന വി.ആർ. കൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ 15 ഏത് ദിനമായി ആചരിക്കാനാണ് കേരള സർക്കാർ തീരുമാനിച്ചിട്ടുള്ളത്- പ്രൊബേഷൻ (Probation) ദിനം
- (സാമൂഹിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസ ത്തിനായാണ് ഈ ദിനം ആചരിക്കുന്നത്).
എൽ.ഐ.സി. ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ചെയർമാൻ- എം.ആർ. കുമാർ
ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധമേഖല എന്ന് വിശേഷണമുള്ള പ്രദേശം ഇന്ത്യയിലാണ്. ഇതിൻറെ ഒരുഭാഗം വിനോദസഞ്ചാരത്തിനായി തുറന്നുകൊടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഏതാണ് ഈ മേഖല- സിയാച്ചിൻ
കാനഡയിലെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ രണ്ടാം വട്ടവും അധികാരത്തിലെത്തിയതാര്- Justin Trudeau
ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2017- ലെ കണക്കുകൾപ്രകാരം പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിന് രജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യസ്ഥാനത്തുള്ള സംസ്ഥാനങ്ങൾ ഏവ- മധ്യപ്രദേശ്, ഉത്തർപ്രദേശ്
മക്കൾ രണ്ടിൽ കൂടിയവർക്ക് സർ ക്കാരുദ്യോഗം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയ സംസ്ഥാനം- അസം
സംസ്ഥാനത്ത് പുതുതായി ക്യാബിനറ്റ് പദവി ലഭിച്ചതേതിന്- അഡ്വക്കറ്റ് ജനറൽ
- (ഇപ്പോൾ ഈ പദവി വഹിക്കുന്നത് സി.പി. സുധാകരപ്രസാദ്)
ബി.എസ്.എൻ.എല്ലിനോടൊപ്പം ഏത് സ്ഥാപനത്തെ ലയിപ്പിച്ചു കൊണ്ട് സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കേന്ദ്ര സർക്കാർ പുനരുജ്ജീവന പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്- മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (MTNL)
കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറിൻറ ആസ്ഥാനം എവിടെയാണ്- ആലപ്പുഴ
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (SSC) പുതിയ ചെയർമാൻ- ബി.ആർ. ശർമ (B.R.Sharm)
രണ്ടാം ലോകമഹായുദ്ധത്തി.ൻറ മുന്നൊരുക്കം എന്നാണ് സാനിഷ് ആഭ്യന്തര യുദ്ധം (1936-1939) അറിയപ്പെടുന്നത്. രക്തരൂഷിതമായ ആഭ്യന്തരയുദ്ധത്തെതുടർന്ന് അധികാരത്തിലേറിയ ഏകാധിപതി കൂടിയായ പട്ടാള ഭരണാധികാരി 1975- ൽ തൻറ മരണംവരെ സ്പെയിനിൽ അധികാരത്തിൽ തുടർന്നു. ഇദ്ദേഹത്തിൻറെ ശവകുടീരം ഈയിടെ മാറ്റി സ്ഥാപിക്കുകയുണ്ടായി. ഇദ്ദേഹത്തിൻറെ പേര്- ഫ്രാൻസിസ്കോ ഫ്രാങ്കോ
സംസ്ഥാനത്ത് ആറാം ധന കാര്യ കമ്മിഷൻറ അധ്യക്ഷനായി നിയമിതനായതാര്- എസ്.എം. വിജയാനന്ദ്
18-ാമത് ചേരിചേരാ ഉച്ചകോടി നടന്നതെവിടെ- ബകു (Baku - അസർബൈജാൻ)
മഹാരാഷ്ട്ര നിയമസഭാതിരഞ്ഞടുപ്പിൽ ഒരു മണ്ഡലത്തിൽ 27,500 വോട്ടുകൾ നേടിക്കൊണ്ട് രണ്ടാം സ്ഥാനത്തെത്തിയത് സ്ഥാനാർ ഥിയായിരുന്നില്ല. മറിച്ച് 'നോട്ട' (None of the above) ആണ്. മണ്ഡലം ഏത്- ലാത്തൂർ
ഇന്ത്യയിലെ പുതിയ കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു-കാശ്മീർ, ലഡാക്ക് എന്നിവ നിലവിൽ വന്നത് എപ്പോൾ- 2019 നവംബർ 1
മുൻ പ്രതിരോധ സെക്രട്ടറിയും മുൻ മുഖ്യ വിവരാവകാശ കമ്മിഷണറുമായ രാധാകൃഷ്ണ മാഥുർ ഇപ്പോൾ ഏത് കേന്ദ്ര ഭരണ പ്രദേശത്തിൻറെ ആദ്യ ലഫ്റ്റനൻറ് ഗവർണറായാണ് നിയമിക്ക പ്പെട്ടിട്ടുള്ളത്- ലഡാക്ക്
ജമ്മു-കാശ്മീരിൻറ ആദ്യ ലഫ്റ്റനൻറ് ഗവർണർ ആരാണ്- ഗിരീഷ്ചന്ദ്ര മുർമു (G.C.Murmu)
ലോകബാങ്ക് പുറത്തിറക്കിയ 190 ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളു .ടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്- 63
സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന 'ഭാരത് കി ലക്ഷ്മി' (Bharat Ki Lakshmi) പദ്ധതിയുടെ അംബാസഡർമാർ- ദീപിക പദുകോൺ, പി.വി. സിന്ധു
No comments:
Post a Comment