Sunday, 24 November 2019

Current Affairs- 25/11/2019

സ്ഥാപിതമാകാൻ പോകുന്ന കേരള ബാങ്കിന്റെ സി.ഇ.ഒ. ആയി നിയമിക്കാൻ തീരുമാനിച്ച വ്യക്തി- പി.എസ്. രാജൻ 
  • നിലവിൽ ഇദ്ദേഹം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറൽ മാനേജർ ആണ്.
ബാങ്കിങ് രംഗത്തെ നിയമനങ്ങൾക്ക് നിർമ്മിത ബുദ്ധി ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ ബാങ്ക്- ഫെഡറൽ ബാങ്ക് 

ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ജപ്പാൻ പ്രധാനമന്ത്രി എന്ന ബഹുമതി നേടിയ വ്യക്തി- Shinzo Abe 
  • നിലവിൽ ജപ്പാന്റെ പ്രധാനമന്ത്രി 
ലോകത്തിലെ ആദ്യ മുസ്ലീം യോഗാ ക്യാംപ് സംഘടിപ്പിക്കുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്. 
  • ഉത്തരാഖണ്ഡിലെ കോട്ട് ദ്വാർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 'കൻവ' എന്ന ആശ്രമത്തിലാണ് സംഘടിപ്പിക്കുന്നത്.
People for the Ethical Treatment of Animals (PETA) തിരഞ്ഞെടുത്ത India's person of the year for 2019 ആയ ഇന്ത്യൻ ക്രിക്കറ്റ് താരം- വിരാട് കോലി 

രാജസ്ഥാനിലെ സാംഭാർ തടാകത്തിൽ ദേശാടന പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണമായ അസുഖം- Avian Botulism. 
  • പേശികളെ ബാധിക്കുന്ന ഈ അസുഖമാണിതിന് കാരണമെന്ന് കണ്ടെത്തിയത് Indian Veterinary Research Institute (IVRI) 
വനിതകൾക്കായി അടുത്തിടെ അരുന്ധതി സ്വർണ്ണ യോജന ആരംഭിച്ച സംസ്ഥാനം- അസം. 
  • വിവാഹിതയാകാൻ പോകുന്ന യുവതികൾക്ക് 10 ഗ്രാം സ്വർണ്ണം വാങ്ങാൻ വേണ്ട പണം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Fed Cup Tennis 2019 വിജയി- ഫ്രാൻസ് 
  • World Cup of Tennis എന്നറിയപ്പെടുന്ന ടൂർണമെന്റാണ്- Fed cup
യു.എസ്. സർക്കാർ പുറത്തിറക്കിയ ലോകത്തെ ഏറ്റവും അപകടകാരികളായ ഭീകരസംഘടനകളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്ത്യയിലെ സി.പി.ഐ. മാവോയിസ്റ്റുകൾ. അഞ്ചാംസ്ഥാനം വരെയുള്ള സംഘടനകൾ യഥാക്രമം ഏവ- 
  • താലിബാൻ
  • ഐ.എസ്, അൽഷ ബാബ് (ആഫ്രിക്ക)
  • ബോക്കോഹറം (ആഫ്രിക്ക)
  • കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫിലിപ്പീൻസ്
അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിച്ച ചിത്രമായ 'സാത് ഹിന്ദുസ്ഥാനി' പുറത്തിറങ്ങിയത് 1969 നവംബർ ഏഴിന്. ബച്ചൻറ ചലച്ചിത്ര ജീവിതത്തിന് അരനൂറ്റാണ്ട്. കെ.എ. അബ്ബാസ് ഗോവാ വിമോചനത്തിൻറെ പശ്ചാത്തലത്തിൽ സംവിധാനം ചെയ്ത ഈ സിനിമയിൽ മലയാളനടൻ മധുവും അഭിനയിച്ചിരുന്നു. 2019-ലെ ഫാൽക്കെ അവാർഡ് ജേതാവു കുടിയായ അമിതാഭ് ബച്ചൻ ഒരു മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സിനിമ- കാണ്ഡഹാർ 
  • (സംവിധാനം മേജർ രവി)
'കൈൽസ' (KELSA) യുടെ പൂർ ണരൂപം- കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി 

കോൺഗ്രസ് ഇടക്കാല പ്രസിഡൻറ് സോണിയാഗാന്ധിക്കും മക്കളായ രാഹുലിനും പ്രിയങ്കയ്ക്കും കുടുംബാംഗങ്ങൾക്കുമുള്ള എസ്.പി.ജി. (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇവർക്ക് ഇനിയുള്ള സുരക്ഷാസംവിധാനം ഏത്- സി.ആർ.പി.എഫ്. 
  • കമാൻഡോകളുടെ സൈഡ് പ്ലസ് (Z+) സുരക്ഷ
ഇന്ത്യയിലെയും പാകിസ്താനിലെയും രണ്ട് സിഖ് തീർഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴി ഈയിടെ തുറന്നു. പേര്- കർത്താർപൂർ ഇടനാഴി (Kartarpur Corridor)

ഇരുജർമനികളെയും വിഭജിച്ചു കൊണ്ട് 1961- ൽ നിലവിൽ വന്ന Berlin Wall ജനക്കൂട്ടം തകർത്തിട്ട് മുപ്പതു വർഷം തികഞത്തു. മതിലിൻറെ തകർച്ച പൂർവ-പശ്ചിമ ജർമനികളുടെ ഏകീകരണത്തിന് വഴിതെളിച്ചു. എന്നായിരുന്നു ബർലിൻ മതിലിൻറ തകർച്ച- 1989 നവംബർ- 9

ഏതു ദക്ഷിണേന്ത്യൻ ക്ഷേത്രത്തിലാണ് ദർശനത്തിനെത്തുന്ന ഭക്തർക്ക് ഇനി സൗജന്യമായി ലഡു നൽകുന്നത്- മധുരമീനാക്ഷി ക്ഷേത്രം (തമിഴ്നാട്) 

ലോകത്തിലാദ്യമായി ബ്ലഡ് വെസ്സലോടുകൂടിയ 3D- Printed ഹൃദയം നിർമ്മിച്ച രാജ്യം- ഇസ്രായേൽ 

ലോകത്തിലാദ്യമായി ദേശീയ തലത്തിൽ 5G മൊബൈൽ നെറ്റ് വർക്ക് ആരംഭിച്ച രാജ്യം- ദക്ഷിണ കൊറിയ 

ലോകത്തിലാദ്യമായി വൃക്ക ദാനം ചെയ്ത് HIV പോസിറ്റീവായ വനിത- Nina Martinez (അത് ലാന്റാ)

2019- ൽ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളെ ബാധിച്ച മാൽവേർ- Agent Smith 

Sonali എന്ന പേരിൽ ചണനാരിൽ നിന്നും low cost bio-degradable cellulose ഷീറ്റുകൾ വികസിപ്പിച്ച രാജ്യം- ബംഗ്ലാദേശ് 

2019 ഏപ്രിലിൽ ഫിലിപ്പീൻസിലെ Callao ഗുഹയ്ക്കുള്ളിൽ നിന്നും കണ്ടെടുത്തത് ഏത് പുരാതന മനുഷ്യവർഗ്ഗത്തിന്റെ അവശിഷ്ടങ്ങളാണ്- Homo luzonensis 

2019 ഏപ്രിലിൽ ഏത് രാജ്യത്തുനിന്നാണ് 220- മില്ല്യൺ വർഷം പഴക്കമുള്ള Dinosaur fossil- ലുകൾ കണ്ടെത്തിയത്-അർജന്റീന  

2019 ഏപ്രിലിൽ യൂണിവേഴ്സിറ്റി ഓഫ് എഡിൻ ബർഗിലെ ഗവേഷകർ കണ്ടെത്തിയ ദ്രവ്യത്തിന്റെ പുതിയ അവസ്ഥ- ചെയിൻ മെൽറ്റഡ് സ്റ്റേറ്റ്

ശ്രീലങ്കയുടെ പ്രഥമ സാറ്റലൈറ്റ്- Raavana - 1 

നേപ്പാളിന്റെ പ്രഥമ സാറ്റലൈറ്റ്- NepaliSat - 1

ലോകത്തിലാദ്യമായി മലേറിയ രോഗത്തിന് വാക്സിൻ വികസിപ്പിച്ച രാജ്യം- മലാവി 
  • (RTS, S- ആണ് വാക്സിന്റെ പേര്) 
ലോകത്തിലെ Highest-resolution image sensor പുറത്തിറക്കിയ കമ്പനി- സാംസങ്ങ് 

ലോകത്തിലെ ഏറ്റവും ചെറിയ പിക്സലുകൾ വികസിപ്പിച്ച സർവ്വകലാശാല- University of Cambridge

2019 ഏപ്രിലിൽ തമോഗർത്തത്തിന്റെ ചിത്രം പകർത്തിയ ടെലിസ്കോപ്പ്- Event Horizon Telescope 
  • (ചിത്രം പകർത്തിയ ദൗത്യത്തിൽ പങ്കാളിയായ മലയാളി വനിത- ധന്യ. ജി. നായർ) 
2019 ഏപ്രിലിൽ IVF സാങ്കേതിക വിദ്യയിലൂടെ 'Three person' baby ജനിച്ച രാജ്യം- ഗ്രീസ്

ഇസ്രായേലിന്റെ പ്രഥമ ചാന്ദ്ര ദൗത്യം- Beresheet (ദൗത്യം പരാജയപ്പെട്ടു)

ജപ്പാന്റെ ആദ്യ സ്വകാര്യ നിർമ്മിത ഉപഗ്രഹം- Momo-3 

'Lasso' എന്ന വീഡിയോ ആപ്പ് ആരംഭിച്ച സാമുഹിക മാധ്യമം- ഫേസ്ബുക്ക് 

'Why am I seeing this post' എന്ന സംവിധാനം ആരംഭിച്ച സാമൂഹ്യ മാധ്യമം- ഫേസ്ബുക്ക് 

ഗൂഗിൾ ആരംഭിച്ച പുതിയ Cloud Platform- Anthos 

2019 ഏപ്രിലിൽ ഗൂഗിൾ നിർത്തലാക്കിയ സോഷ്യൽ മീഡിയ- ഗൂഗിൾ പ്ലസ്

UAE- യുടെ ആദ്യ ബഹി രാകാശ സഞ്ചാരി- Hazzaa Al Mansoori 
  • (International Space Station (ISS) ദൗത്യത്തിലേക്ക് ആണ്  ഇദ്ദേഹത്ത തിരഞ്ഞെടുത്തത്)
അമേരിക്കൻ Food and Drug Administration- ന്റെ അനുമതി ലഭിച്ച ഡങ്കിപ്പനിക്കെതിരെയുള്ള ആദ്യ വാക്സിൻ- Dengvaxia 

2019 മേയിൽ റഷ്യ പുറത്തിറക്കിയ Nuclear powered Ice breaker ship- Ural 

2020- ലെ ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി അത് ലറ്റുകൾക് വേണ്ടി Cooling Vest വികസിപ്പിച്ച യൂണിവേഴ്സിറ്റി- ഹിരോഷിമ യൂണിവേഴ്സിറ്റി 

2022- ഓടുകൂടി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ തീരുമാനിച്ച രാജ്യം- പാകിസ്ഥാൻ

നാസയുടെ ആദ്യ Astrobee Robot- Bumble 
  • (നാസയുടെ free - flying robot സംവിധാനമാണ് Astrobee)
2019 ഏപ്രിലിൽ നാസയിലെ ഗവേഷകർ കണ്ടെത്തിയ പ്രപഞ്ചത്തിലെ ആദ്യ തന്മാത- Helium Hydride 

ഫേസ്ബുക്ക് ആരംഭിച്ച് പുതിയ ക്രിപ്റ്റോ കറൻസി- Libra 

ഫേസ്ബു ക്ക് ആരംഭിച്ച Cryptocurrency firm ആയ Libra Networks LLC- യുടെ ആസ്ഥാനം- ജനീവ 

2020-ഓടുകൂടി ഫേസ്ബുക്ക് ആരംഭിക്കുന്ന Crypto currency- GlobalCoin 

ആദ്യമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് വേണ്ടി റിലയൻസ് ജിയോ ഫേസ്ബുക്കുമായി ചേർന്ന് ആരംഭിക്കുന്ന ഡിജിറ്റൽ ലിറ്ററസി സംരംഭം- Digital Udaan

ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയതിന്റെ എത്രാമത് വാർഷികമാണ് 2019- ൽ ആചരിച്ചത്- 50-ാമത് 
  • (1969 ജൂലൈ- 20 നാണ് ആദ്യമായി മനുഷ്യൻ ചന്ദ്രനിലിറങ്ങിയത്)
2024- ൽ വിക്ഷേപിക്കുന്ന നാസയുടെ ചാന്ദ്ര ദൗത്യത്തിന് നൽകിയിരിക്കുന്ന പേര്- Artemis 
  • (നാസയിൽ നിന്ന് വനിതകളെ ആദ്യമായി ചന്ദ്രനിൽ എത്തിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു)
2019 മേയിൽ NASA- യുടെ New Horizon Space Craft എവിടെ നിന്നാണ് ജലാംശം കണ്ടത്തിയത്- Ultima Thule
  • (Kuiper Belt- ൽ കാണപ്പെടുന്ന വസ്തു)
2020- ഓടുകൂടി പ്രവർത്തനത്തിൽ നിന്നും പിൻവലിക്കുന്ന നാസയുടെ ബഹിരാകാശ ടെലസ്കോപ്പ്-  Spitzer

No comments:

Post a Comment