Saturday, 2 July 2022

Current Affairs- 02-07-2022

1. മലയാള സാംസ്കാരിക വേദിയുടെ കാക്കനാടൻ സാഹിത്യ പഠന ഗവേഷണ കേന്ദ്രത്തിന്റെ 5 -ാമത് കാക്കനാടൻ പുരസ്കാര ജേതാവ്- ജോസ്. ടി. തോമസ് ('കുരിശും, യുദ്ധവും, സമാധാനവും')


2. 2022 ജൂൺ 26- ലെ അന്താരാഷ്ട് ലഹരി വിരുദ്ധ ദിനത്തിലെ പ്രമേയം- Addressing drug challenges in health and humanitarian crises


3. ആനകളെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഓട്ടോമാറ്റിക് സൈറണുകൾ സ്ഥാപിക്കാൻ 2022 ജൂണിൽ പദ്ധതിയിട്ട ഡേൻകനൽ സദർ റേഞ്ച് ഉൾപ്പെടുന്ന സംസ്ഥാനം- ഒഡീഷ


4. 2022 ജൂണിൽ അന്തരിച്ച BHEL, SAIL, മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്നിവയുടെ മുൻ ചെയർമാനും ഇന്ത്യയുടെ ടേൺഎറൗണ്ട് മാൻ എന്നും അറിയപ്പെടുന്ന വ്യക്തി- വി. കൃഷ്ണമൂർത്തി


5. 2022- ലെ രഞ്ജി ട്രോഫി കിരീട ജേതാക്കൾ- മധ്യപ്രദേശ് (റണ്ണേഴ്സ് അപ്പ്- മുംബൈ)


6. വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായത്- ഹർമൻ പ്രീത് കൗർ 


7. 2022 ജൂണിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര Surface-to-air മിസൈൽ- VL-SRSAM 


8. പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന് ആവശ്യമായ പരിശീലനം നൽകുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതി- ധീര പദ്ധതി 


9. 2022 ജൂണിൽ രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്നും കണ്ടെത്തിയ  ‘സ്യൂഡോമോഗ്രസ് സുധി' ഏതിനം ജീവിയാണ്- ചിലന്തി


10. ഇന്ത്യൻ വനിതകൾക്ക് വേണ്ടി ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായിമാറി ഇന്ത്യൻ ക്യാപ്റ്റൻ- ഹർമൻപ്രീത് കൗർ 


11. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം (ജൂൺ 26) 2022 Theme- “Addressing drug challenges in health and humanitarian crises" (ആരോഗ്യത്തിലെയും മാനുഷിക പ്രതിസന്ധികളിലെയും മയക്കുമരുന്ന് വെല്ലുവിളികളെ അഭിസംബോധന ചെയ്യുക) 


12. 2021-22 രഞ്ജി ട്രോഫി കിരീടം നേടിയത്- മധ്യപ്രദേശ്


13. 2023 ജി 20 ഉച്ചകോടി വേദി- ഇന്ത്യ, ജമ്മു കാശ്മീർ 


14. 2022- ൽ വൻകിട വ്യവസായങ്ങൾക്ക് സൂപ്പർ ടാക്സ് ഏർപ്പെടുത്തിയ രാജ്യം- പാക്കിസ്ഥാൻ


15. 2022 ലെ യുഎൻ ജൈവ വൈവിധ്യ സമ്മേളനത്തിന്റെ (COP 15) വേദി- മോൺട്രിയൽ, കാനഡ 


16. 2022- ലെ അമ്പെയ്ത്ത്ത് ലോകകപ്പിൽ സ്റ്റേജ് ത്രീയിലെ കോംപൗണ്ട് മിക്സ്ഡ് ടീം ഇനത്തിൽ സ്വർണ്ണം നേടിയത്- ഇന്ത്യ

  • അഭിഷേക് വർമ-ജ്യോതി സുരേഖ വെന്നം സഖ്യമാണ് സ്വർണ്ണം നേടിയത്.

17. 2022- ൽ കാക്കനാടൻ പുരസ്കാരം നേടിയത്- ജോസ്.ടി. തോമസ്


18. 2022 ജൂണിൽ ഉദ്ഘാടനം ചെയ്ത ബംഗ്ലാദേശിലെ ഏറ്റവും വലിയ റെയിൽ - റോഡ് പാലം ഏത് നദിക്ക് കുറുകെയാണ്- പദ്മ

  • ഗംഗ നദി ബംഗ്ലാദേശിൽ അറിയപ്പെടുന്ന പേരാണ് പദ്മ

19. സംസ്ഥാനത്ത് ആദ്യമായി മുഴുവൻ വീടുകളും സോളാർ വിൻഡ് ഹൈബ്രിഡ് ഊർജ്ജസാതസ്സ് ഉപയോഗിച്ചു വൈദ്യുതീകരിച്ച് ആദിവാസി കോളനി- വേലപ്പൻകണ്ടി, മേപ്പാടി 


20. ഇതര സ്ഥാനത്തുനിന്നും എത്തിയവർക്ക് 10% സാമ്പത്തിക സംവരണം (EWS) അനുവദിക്കാൻ തീരുമാനിച്ച് സംസ്ഥാനം- കേരളം 


21. സ്ത്രീ സുരക്ഷ ലക്ഷ്യം വച്ചുകൊണ്ട് റെയിൽവേ പാട്ടക്ഷൻ ഫോഴ്സ് (RPF) മെയ് 3 മുതൽ 31 വരെ നടത്തിയ ഒരു പാൻ ഇന്ത്യ ഡ്രൈവ്- ഓപ്പറേഷൻ മഹിളാ സുരക്ഷാ 


22. മലപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ നടന്ന പത്താമത് മിസ് കേരള കിരീടം നേടിയത്- സെറീന ആൻ ജോൺസൺ 


23. ഫേസ്ബുക്കിന്റെ (Meta) പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിതനായത്- ജാവിയർ ഒലിവൻ 


24. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടറായി നിയമിതനായത്- എ.ജി. ഒലീന  


25. യു.എൻ. അംഗീകാരം നൽകിയ "തുർക്കിയുടെ' പുതിയ പേര്- തുർക്കിയ 


26. ജൂൺ രണ്ടിന് നടന്ന ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ ജേതാക്കളായത്- Ena Shibahara (Japan), Wesley Koohof (Netherlands) 


27. വെബ്ലിയിൽ നടന്ന ഫൈനലിസിമയുടെ അവസാന മത്സരത്തിൽ ഇറ്റലിയെ തോൽപ്പിച്ച് ജേതാക്കളായത്- അർജന്റീന 


28. അടുത്തിടെ അന്തരിച്ച പ്രശസ്ത സന്തൂർ സംഗീതജ്ഞൻ- പണ്ഡിറ്റ് ഭജൻ സോപോരി


29. 2022 ജൂണിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്ന സംസ്ഥാനത്തെ ആദ്യ ആദിവാസി പൈതൃകഗ്രാമം- എൻ ഊര് (വയനാട്)


30. സമൂഹത്തിൽ വിവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കായി കൗൺസിലിംഗ്, നിയമസഹായം, പോലീസ് സഹായം എന്നിവ നൽകുന്ന വനിത ശിശു വികസന വകുപ്പിന്റെ പദ്ധതി- കാതോർത്ത്


31. ബ്ലൂംബർഗിന്റെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഏഷ്യയിലെ അതിസമ്പന്നൻ- മുകേഷ് അംബാനി (ആസ്തി - 99.7 ബില്യൻ ഡോളർ)


32. നബാർഡിന്റെ കേരള മേഖല ചീഫ് ജനറൽ മാനേജറായി നിയമിതനായത്- ഡോ. ജി. ഗോപകുമാരൻ നായർ


33. 2022 ജൂണിൽ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ വേദി- ഹരിയാന (പഞ്ചകുള ദേവിലാൽ സ്റ്റേഡിയം) 


34. 2022-ലെ ഏഷ്യകപ്പ് പുരുഷ ഹോക്കി ജേതാക്കൾ- ദക്ഷിണ കൊറിയ (റണ്ണറപ്പ്- മലേഷ്യ) 


35. മനുഷ്യാവകാശ പ്രവർത്തനത്തിനുള്ള നോബേൽ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര മാർട്ടിൻ എന്നൽസ് പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത്- ഫാ. സ്റ്റാൻ സ്വാമി


36. ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്ന (ജൂൺ 12) 2022 തീം- 'Universal Social Protection to End Child Labour' 


37. കേരളത്തിലെ നാട്ടുമാവുകളെ കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായി കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ച അപൂർവ്വയിനം മാമ്പഴം- കെ.യു. മാമ്പഴം 


38. 2022 ജൂണിൽ ബൈഖോ ഉത്സവം ആഘോഷിക്കപ്പെട്ട ഇന്ത്യൻ സംസ്ഥാനം- അസം


39. ഐ.ഐ.ടി. മദ്രാസ് വികസിപ്പിച്ചെടുത്ത മനുഷ്യന്റെ സഹായം ഇല്ലാതെതന്നെ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുന്ന റോബോട്ട്- HomoSEP 


40. ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്താൻ തീരുമാനിച്ച ആദ്യ രാജ്യം- കാനഡ

No comments:

Post a Comment