1. 2022 ജൂണിൽ കേരള കോളേജ് ഇക്കോണമി - മിഷൻ ഡയറക്ടറായി നിയമിതയായത്- ഡോ. പി.എസ് ശ്രീകല
2. 2022 ജൂണിൽ റിലയൻസ് ജിയോയുടെ പുതിയ ചെയർമാൻ ആയത്- ആകാശ് അംബാനി
3. നവോത്ഥാന നായകൻ ചട്ടമ്പിസ്വാമിയുടെ പേരിൽ പുതുതായി ക്ഷേത്രം നിലവിൽ വരുന്നത്- കണ്ണമ്മൂല, തിരുവനന്തപുരം
4. തലച്ചോറിലെ കണക്റ്റിവിറ്റി പഠിക്കാൻ മെഷീൻ ലേണിംഗ് അൽഗോരിതം വികസിപ്പിച്ചെടുത്ത സ്ഥാപനം- IISc (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്)
5. 2022 ലെ 26 -ാമത് കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിന്റെ (CHOGM) വേദി- കിഗാലി (റുവാണ്ട്)
6. 2022- ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് ജേതാവ്- Khushi Patel (യു.കെ.)
7. ഇന്ത്യയിലെ ആദ്യത്തെ ഭാഗിക ഉടമസ്ഥതയിലുള്ള സോളാർ പവർ പ്ലാന്റ് സ്ഥാപിതമാകുന്നത്- കർണാടക
8. 2022 ജൂണിൽ DRDO യും ഇന്ത്യൻ സൈന്യവും ചേർന്ന് വികസിപ്പിച്ച ലേസർ ഗൈഡഡ് ആന്റി ടാങ്ക് മിസൈൽ (ATGM) പരീക്ഷിച്ച സ്ഥലം- അഹമ്മദ്നഗർ (മഹാരാഷ്ട്ര)
9. ഓൾ ഇന്ത്യ സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡെഫ് (AIsCD) സംഘടിപ്പിക്കുന്ന പ്രഥമ ബധിര ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ വേദി- തിരുവനന്തപുരം
10. 2022 ജൂണിൽ അന്തരിച്ച 1972- ലെ മ്യൂണിക് ഒളിംമ്പിക്സിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായിരുന്ന താരം- വരീന്ദർ സിംഗ്
11. ബഹിരാകാശ വകുപ്പിന്റെ കോർപ്പറേറ്റ് വിഭാഗമായ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ (NSIL) രണ്ടാമത്തെ ദൗത്യം- പിഎസ്എൽവി സി 53
- 2022 ജൂൺ 30- നായിരുന്നു വിക്ഷേപണനം.
- ഇന്ത്യയിൽ നിന്നുള്ള ഐഎസ്ആർഒ യുടെ ആദ്യത്തെ സമ്പൂർണ വാണിജ്യ വിക്ഷേപണം- പിഎസ്എൽവി സി 53
- ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് ജൂൺ 22- നു വിക്ഷേപിച്ച ജിസാറ്റ് 24- ലാണ് ന്യൂ സ്പേസ് ലിമിറ്റഡിന്റെ ആദ്യത്തെ സമ്പൂർണ വാണിജ്യ വിക്ഷേപണം.
- ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപിച്ചത്.
- സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഡി എസ് ഇ ഒ, NeuSAR (സിംഗപ്പൂർ), സിംഗപ്പൂരിലെ നന്വാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (NTU) സ്കൂബ്-1 എന്നീ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചു.
12. 2022 ജൂണിൽ 3 മാസത്തേക്ക് കൂടി കാലാവധി നീട്ടിക്കിട്ടിയ ഇന്ത്യയുടെ അറ്റോർണി ജനറൽ- കെ.കെ. വേണുഗോപാൽ
13. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണകടലാസ് രഹിത ഹൈക്കോടതി- കേരള ഹൈക്കോടതി
14. ആദിവാസി നേതാവ് പി കെ ജാനു പ്രധാന റോളിൽ അഭിനയിക്കുന്ന സിനിമ- പസീന
15. കേരള വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ- കെ സി റോസക്കുട്ടി
16. സർ പദവി ലഭിച്ച ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി- ടോണി ബ്ലയർ
17. കുടുംബ തർക്കം പരിഹരിക്കാൻ ജില്ലാ അടിസ്ഥാനത്തിലുള്ള പുതിയ സർക്കാർ സംരംഭം- സ്വസ്ഥം
18. പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്താൻ ശുപാർശ ചെയ്ത കമ്മിറ്റി ഏത്- ജയ ജയ്റ്റലി കമ്മിറ്റി
19. ശബ്ദമില്ലാത്ത കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുന്ന The day I almost lost my voice എന്ന പുസ്തകം രചിച്ചത്- നവ്യ ഭാസ്കർ
20. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പുതിയ പേര്- വിദ്യാകിരണം
21. മേജർ ധ്യാൻചന്ദ് സ്പോർട്ട് യുണിവേഴ്സിറ്റി നിലവിൽ വരുന്നത് എവിടെയാണ്- മീററ്റ് (ഉത്തർപ്രദേശ്)
22. കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് (IPRD) ആരംഭിച്ച ഓൺലൈൻ റേഡിയോ ഏത്- റേഡിയോ കേരള
23. പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ജീവ ചരിത്രമായ 'ദി മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ' രചിച്ചതാര്- ആർ.എൻ. ഭാസ്കർ
24. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംശയങ്ങൾക്ക് വിശദമായി മറുപടി നൽകുന്ന സംവാദ പരിപാടി- 'ജനസമക്ഷം സിൽവർ ലൈൻ'
25. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ എ.സി റെയിൽവേസ്റ്റേഷൻ ഏതാണ്- വിശ്വേശരയ്യ റെയിൽവേ ടെർമിനൽ (ബാംഗ്ലൂർ)
26. 2022 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ്സിൻറെ പുതിയ ക്യാമ്പസ് എവിടെയാണ്- ബാംഗ്ലൂർ
27. 2022 ജൂണിൽ കൊളംബിയയുടെ പ്രസിഡന്റായി ചുമതലയേറ്റ വ്യക്തി- ഗുസ്താവോപെട്രോ
28. "Protection of civil rights' ADGP ആയി 2022 ജൂണിൽ നിയമിതനായ വ്യക്തി- എം. ആർ. അജിത്കുമാർ
29. ഇന്ത്യയുടെ 74-ാമത് ഗ്രാൻഡ് മാസ്റ്റർ ആയത്- രാഹുൽ ശ്രീവത്സവ് (തെലങ്കാന)
30. ദേശീയ കസ്റ്റംസ് മ്യൂസിയം ആൻഡ് ജി.എസ്.ടി. 2022 ജൂണിൽ ഉദ്ഘാടനം ചെയ്ത് സംസ്ഥാനം- ഗോവ
31. ഇന്ത്യയിലെ ആദ്യത്തെ ഡിപ്ലേ ഫാബ്രിക്കേഷൻ യൂണിറ്റ് സ്ഥാപിതമാകുന്നതെവിടെ- തെലങ്കാന
32. WTO യുടെ 12- മത് Ministerial conference- ൻറെ വേദി- ജനീവ, സ്വിറ്റ്സർലൻഡ്
33. 2022- ൽ പ്രകാശനം ചെയ്ത 'ഒരു വട്ടം കൂടിയെൻ ഓർമകൾ മേയുന്ന' എന്ന ആത്മകഥ ആരുടേതാണ്- കാർട്ടൂണിസ്റ്റ് യേശുദാസിൻറെ
34. മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ നേർവഴിക്ക് നയിക്കാൻ കേരള പോലീസ് ആരംഭിച്ച പദ്ധതി- കൂട്ട്
35. യു.എസ്. പ്രസിഡന്റിൻറെ ശാസ്ത്ര ഉപദേഷ്ടാവായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജ- ആരതി പ്രഭാകർ
36. ജാവലിയൻ തായിൽ പുതിയ ദേശീയ റെക്കോർഡ് 2022 ജൂണിൽ സ്ഥാപിച്ചതാര്- നീരജ് ചോപ്ര
37. 2022- ലെ IWF യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യാക്കാരൻ- Gurunaidu Sanapathi
38. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിൽ Affordable Talent വിഭാഗത്തിൽ ഏഷ്യയിൽ നിന്ന് ഒന്നാംസ്ഥാനം നേടിയത്- കേരളം
39. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സ്വകാര്യ ട്രെയിൻ സർവ്വീസ് 2022 ജൂണിൽ ആരംഭിച്ചതെവിടെ നിന്ന്- കോയമ്പത്തുർ - ഷിർദി
40. ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) ഡയറക്ടർ ജനറൽ ആയി നിയമിതനായത്- ദിൻകർ ഗുപ്ത
No comments:
Post a Comment