Friday, 1 July 2022

Current Affairs- 01-07-2022

1. 2022 ജൂണിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) ന്റെ ചെയർമാനായി നിയമിതനായ വ്യക്തി- നിതിൻ ഗുപ്ത


2. 2022 ജൂണിൽ അന്താരാഷ്ട്ര ഭാരോദ്ദേഹന - ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്- മുഹമ്മദ് ഹസ്സൻ ജലൂദ് (ഇറാഖ്)


3. 2022 ജൂണിൽ അന്തരിച്ച 'ഐവെയർ' ബ്രാൻഡ് ആയ റെയ് ബാൻ, ഓക്ലി മുതലായവയുടെ ഉടമ- ലിയനാർഡോ ഡെൽവെക്കിയോ


4. 2022 ജൂണിൽ കമ്മീഷൻ ചെയ്ത ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്രോജക്ട് വന്ന സ്ഥലം- കായംകുളം (ടാറ്റ പവർ സോളാർ സിസ്റ്റംസ്)


5. യുഎസിനു പുറത്തുള്ള വാണിജ്യ ബഹിരാകാശ പോർട്ടിൽ നിന്ന് നാസയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം നടന്ന സ്ഥലം- ആർനെം (Arnhem) സ്പേസ് സെന്റർ, ആസ്ട്രേലിയ


6. 2022 ജൂണിൽ Commonwealth ൽ അംഗങ്ങളായ പുതിയ രാജ്യങ്ങൾ- ഗാബോൺ, ടോഗോ


7. മലയാള സാംസ്കാരിക വേദിയുടെ കാക്കനാടൻ സാഹിത്യ പുരസ്കാര ജേതാവ്- ജോസ് ടി.തോമസ്

  • 'കുരിശും യുദ്ധവും സമാധാനവും' എന്ന കൃതിക്കാണ് പുരസ്കാരം. 

8. അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് തീയിലെ കോംപൗണ്ട് മിക്സ്ഡ് ടീം ഇനത്തിൽ സ്വർണം നേടിയത്- അഭിഷേക്-ജ്യോതി സഖ്യം 


9. 2022 ജൂണിൽ ഉദ്ഘാടനം ചെയ്ത ബംഗ്ലാദേശിലെ ഏറ്റവും വലിയ റെയിൽ- റോഡ് പാലം ഏതു നദിക്ക് കുറുകെയാണ്- പദ്മാ നദിക്ക് കുറുകെ (6.15 കിലോമീറ്റർ നീളം) 


10. ലോകത്തിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ബാക്ടീരിയ- Thiomargarita Magnifica


11. രാജസ്ഥാനിൽ പുതുതായി നിലവിൽ വരുന്ന തണ്ണീർതടം- മനേർ (ഉദയ്പൂർ ജില്ല)  


12. 2022- ലെ 48-മത് G7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ജർമ്മനി


13. സേവന കാലത്ത് മരണമടയുന്ന "അഗ്നിവീർ" സേനാനികളുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക- 1 കോടി രൂപ


14. വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ തദ്ദേശിയ പട്ടിക തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം


15. സംസ്ഥാനത്ത അതിഥി തൊഴിലാളികൾക്ക് വ്യത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യം ഒരുക്കുവാൻ ആരംഭിച്ച പദ്ധതി- ആലയ്


16. 2021- ലെ പ്രവാസി ഭാരതീയ പുരസ്കാരം ലഭിച്ച ന്യൂസിലാന്റ് മന്ത്രി- പ്രിയങ്ക രാധാകൃഷ്ണൻ


17. 2022 ജൂണിൽ ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്- തപൻകുമാർ ദേക്ക


18. 2022 ജൂണിൽ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) മേധാവിയായി ആരുടെ കാലാവധിയാണ് നീട്ടിയത്- സാമന്ത് ഗോയൽ


19. മലയാളത്തിലേക്കുള്ള വിവർത്തനത്തിനുള്ള 2021- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്- സുനിൽ ഞാളിയത്ത്

  • മഹാശ്വേതാ ദേവിയുടെ 'ഓപ്പറേഷൻ ബാഷായി ടു ഡു' എന്ന ബംഗാളി നോവലിന്റെ മലയാള പരിഭാഷയ്ക്കാണ് പുരസ്കാരം

20. 2023- ലെ ജി-20 ഉച്ചകോടിയുടെ വേദി- ഇന്ത്യ


21. അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ "ഇടിഞ്ഞു പൊളിഞ്ഞ ലോകം", "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം" എന്നീ കൃതികൾ കന്നടയിലേക്ക് വിവർത്തനം ചെയ്തത് ആരാണ്- സുഷമ ശങ്കർ


22. കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ കേരളത്തിലാദ്യമായി ശീതീകരിച്ച ഗോഡൗൺ സ്ഥാപിക്കുന്ന ജില്ല- എറണാകുളം 


23. ഭക്ഷ്യവിഷബാധയും ജലജന്യരോഗങ്ങളും തടയാൻ കോഴിക്കോട് ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി- ഓപ്പറേഷൻ വിബ്രിയോ


24. ജീവിതശൈലി രോഗങ്ങളും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും യോഗയിലൂടെയും മെഡിറ്റേഷനിലൂടെയും മാറ്റുന്നത്തിനായി കർണാടകയിൽ പുറത്തിറങ്ങിയ ആപ്പ്- AAYU


25. കർദ്ദിനാൾ പദവിയിലെത്തുന്ന ആദ്യ തെലുങ്കൻ | ദളിത് വ്യക്തി- ആന്റണി പൂല   


26. ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷന്റെ 2022- ലെ ലീഡർഷിപ്പ് പുരസ്കാരം ലഭിച്ചത്- എസ്. സോമനാഥ് (ISRO ചെയർമാൻ) 


27. ഇന്ത്യയിലെ ആദ്യ Tribal Technical Training Programme ആരംഭിച്ചത്- ഭോപ്പാൽ, മധ്യപ്രദേശ് 


28. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ അറബ് രാജ്യം- അബുദാബി 


29. ഇന്ത്യയിലെ ഏറ്റവും വലിയ ഡാൺ ഫെസ്റ്റിവൽ ആ 2 "Bharat Drone Mahotsav 2022' വേദി- ന്യൂഡൽഹി (പ്രഗതി മൈതാൻ) 


30. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) 2021-22 സാമ്പത്തിക വർഷത്തെ 4-ാം പാദമായ ജനുവരി - മാർച്ച് കാലയളവിൽ എത്ര ശതമാനം വളർച്ചയാണ് കൈവരിച്ചത്- 4.1%


31. 2022 മെയ്- ൽ അന്തരിച്ച മലയാളിയായ പ്രശസ്ത ബോളിവുഡ് ഗായകൻ- കൃഷ്ണകുമാർ കുന്നത്ത് (കെ.കെ.)


32. 2022 ജൂണിൽ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ (NIC) ഡയറക്ടർ ജനറലായി നിയമിതനായ ശാസ്ത്രജ്ഞൻ- Rajesh Gera 


33. 2021-22 വർഷത്തിൽ ഉത്തർപ്രദേശിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക സംസ്ഥാനമായത്- മഹാരാഷ്ട 


34. 2022- ൽ ദേശീയ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായത്- ഗുജറാത്ത് 


35. നേവൽ ഫിസിക്സ് ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (NPOL) ഡയറക്ടറായി നിയമിതനായത്- ഡോ.കെ. അജിത് കുമാർ


36. ജൂണിൽ പ്രകാശനം ചെയ്ത മുൻ മന്ത്രി സി. ദിവാകരന്റെ ലേഖന സമാഹാരം- വിചാരങ്ങൾ വിചിന്തനങ്ങൾ 


37. 'A place called Home' എന്ന നോവലിന്റെ രചയിതാവ്- പ്രീതി ഷേണായ് 


38. അഗത ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം- മെക്സിക്കോ


39. 2022- ലെ ടൈംസ് ബിസിനസ് അവാർഡ് നേടിയ യുവ വനിതാ സംരംഭക- Rashmi Sahoo 


40. ഏഷ്യാ കപ്പ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയത്- ഇന്ത്യ (ജപ്പാനെ തോൽപ്പിച്ചു) 

No comments:

Post a Comment