1. ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിലിലേക്ക് 2022-23 കാലയളവിൽ താൽക്കാലിക അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങൾ- ഇക്വഡോർ, ജപ്പാൻ, മാൾട്ട, മൊസാംബിക്, സ്വിറ്റ്സർലൻഡ്
2. International Institute of Sports Management (ISM) പുറത്തിറക്കിയ കായിക വിപണനത്തെ കുറിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പുസ്തകം- 'Business of Sports : The Winning Formula for Success'
3. പ്രസാർ ഭാരതിയുടെ സി.ഇ.ഒ. ആയി അധിക ചുമതല നൽകപ്പെട്ട ദൂരദർശന്റെ ഡയറക്ടർ ജനറൽ- മായങ്ക് കുമാർ അഗർവാൾ
4. ഉത്തര കൊറിയയിൽ വിദേശകാര്യമന്ത്രി ആയി നിയമിതയായ ആദ്യ വനിത- ചോ സൺ ഹുയി
5. RBL ബാങ്കിന്റെ എം.ഡി. യും സി.ഇ.ഒ. യുമായി റിസർവ്വ് ബാങ്ക് നിയമിച്ചതാരെയാണ്- R. Suhramania Kumar
6. നോർവേ ചെസ്സ് ഗ്രൂപ്പ് എ ഓപ്പൺ ചെസ്സ് ടൂർണമെന്റിൽ കിരീടം നേടുന്ന ഇന്ത്യൻ താരം- R. Praggnanandhaa
7. 2022- ൽ സിതാര - ഇ- പാകിസ്ഥാൻ (Sitara-e-Pakistan) അവാർഡ് നേടിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം താരം- ഡാരൻ സമി
8. സംസ്ഥാനത്തുടനീളമുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ചുരുങ്ങിയത് ഒരു വിനോദ സഞ്ചാര മേഖലയെങ്കിലും കണ്ടെത്താനായി ടൂറിസം വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി- Destination Challenge
9. 2022 ജൂണിൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനം- സുരക്ഷാ മിത്ര
10. ഇന്ത്യയിലെ ആദ്യത്തെ സോളാർ ഇൻവെർട്ടർ പവർഹൗസ് സ്ഥാപിതമായത്- നെടുങ്കണ്ടം (ഇടുക്കി)
11. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ നൈപുണ്യ മേഖലയിൽ ഏറ്റവും മികച്ച പദ്ധതിക്കുള്ള അവാർഡ് സ്വന്തമാക്കിയ ജില്ല- തൃശ്ശൂർ
12. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് റിപ്പോർട്ട് പ്രകാരം ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം- 2-ാം സ്ഥാനം
13. 75 കി.മീ. ദേശീയപാത 105 മണിക്കൂറിനുള്ളിൽ ടാറിങ് പൂർത്തിയാക്കി ലോക റെക്കോർഡ് ഇട്ടത്- നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ
14. 2022 ജൂണിൽ പുറത്തിറക്കിയ Bloomberg Billionaires List- ൽ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി- മുകേഷ് അംബാനി
15. വുമൺ ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്- ലതാ നായർ
16. ഐ.എം.എഫ്. ന്റെ ഏഷ്യാ - പസഫിക് വിഭാഗം ഡയറക്ടറായി നിയമിതനായത്- കൃഷ്ണ ശ്രീനിവാസൻ
17. ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ മൂന്ന് സെഞ്ച്വറികൾ രണ്ടുവട്ടം നേടുന്ന ആദ്യ താരം- ബാബർ അസം (പാകിസ്ഥാൻ)
18. ലോക ചെസ് ഒളിംപ്യാഡിന്റെ ഡെപ്യൂട്ടി ചീഫ് ആർബിറ്ററായി തെരഞ്ഞെടുക്കപ്പെട്ട മലയാളി- ഗോപകുമാർ സുധാകരൻ
19. അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബോളിൽ ശാസ്ത്രീയ പരിശീലനം നൽകാൻ സംസ്ഥാന കായിക വകുപ്പ് തയ്യാറാക്കുന്ന പദ്ധതി- ഗോൾ
20. മഹാകവി അക്കിത്തത്തിന്റെ ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നീ കൃതികൾ കന്നട ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്- ഡോ.സുഷമ ശങ്കർ
- ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം- ഇപ്പത്തനേയ ശതമാനദ ഇതിഹാസ
- ഇടിഞ്ഞു പൊളിഞ്ഞ ലോകം- കുസിദു ബിദ്ദലോക
21. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായത്- വി.വേണു
22. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ
സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട വർദ്ധിപ്പിച്ച തുകകൾ-
- പഞ്ചായത്ത്- 2000 രൂപ (നിലവിൽ 1000 രൂപ)
- ബ്ലോക്ക് പഞ്ചായത്ത്- 4000 രൂപ (നിലവിൽ 2000 രൂപ)
- ജില്ലാ പഞ്ചായത്ത്- 5000 രൂപ (നിലവിൽ 3000 രൂപ)
- പട്ടികജാതി പട്ടികവർഗ്ഗ സ്ഥാനാർത്ഥികൾ നിർദിഷ്ട തുകയുടെ പകുതിയാണ് കെട്ടിവയ്ക്കേണ്ടത്.
23. അണ്ടർ- 17 വനിതാ ലോകകപ്പ് ഫുട്ബോൾ വേദി- ഇന്ത്യ
24. സോഷ്യലിസ്റ്റ് കേന്ദ്രയുടെ മദർ തെരേസ ശ്രേഷ്ഠ പുരസ്കാര ജേതാവ്- അശ്വതി തിരുനാൾ ലക്ഷ്മിബായി
25. വിവർത്തനത്തിനുള്ള 2021- ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്- സുനിൽ ഞാളിയത്ത്
- 50000 രൂപയാണ് പുരസ്കാരത്തുക.
- മഹാശ്വേതാ ദേവിയുടെ 'ഓപ്പറേഷൻ ബാഷായി ടുഡു' എന്ന ബംഗാളി നോവലിന്റെ മലയാള പരിഭാഷയ്ക്കാണ് പുരസ്കാരം.
26. നിതി ആയോഗിന്റെ പുതിയ സി.ഇ.ഒ. ആയി നിയമിതനായത്- പരമേശ്വരൻ അയ്യർ
- 2 വർഷത്തേക്കാണ് നിയമനം
- അമിതാബ് കാന്ത് വിരമിക്കുന്ന ഒഴിവിലാണ് നിയമനം
- കോഴിക്കോട് സ്വദേശിയാണ് പരമേശ്വരൻ അയ്യർ
- നിതി ആയോഗ് വൈസ് ചെയർമാൻ- സുമൻ ബെറി
27. 2022 ജൂണിൽ രാജ്യത്തെ 7-11 വയസ്സുകാർക്ക് നൽകാൻ വിദഗ്ധ സമിതി ശിപാർശ ചെയ്ത കോവിഡ് വാക്സിൻ- കോവോവാക്സ്
- സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സിൻ.
- യു.എസ്.കമ്പനിയായ നോവവാക്സ് വികസിപ്പിച്ച വാക്സിനാണ് കോവോവാക്സ് എന്ന പേരിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിക്കുന്നത്.
- 2 ഡോസ് വാക്സിൻ (മൂന്ന് ആഴ്ചമുതൽ നാലാഴ്ച ഇടവേളയിൽ രണ്ടാമത്തെ ഡോസ് എടുക്കാം)
28. ഇന്റലിജൻസ് ബ്യൂറോ (ഐ.ബി.) മേധാവിയായി നിയമിതനായത്- തപൻ കുമാർ ദേക്ക
29. സമൂഹമാധ്യമങ്ങളിൽ 30 ലക്ഷം ഫോളോവേഴ്സുള്ള ഇന്ത്യയിലെ ആദ്യ ഫുട്ബോൾ ക്ലബ്ബ്- കേരള ബ്ലാസ്റ്റേഴ്സ്
30. കേരളത്തിലെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനാവുന്നത്- V വേണു
31. ബഹിരാകാശ സഞ്ചാരികൾക്ക് ബഹിരാകാശത്ത് യോഗ ചെയ്യുന്നതിനായി ഒരു ബോഡി സ്യൂട്ട് വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം- AlIMS, ഡൽഹി
32. നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി. രാമണ് 2022 ഓഗസ്റ്റ് 26- ന് വിരമിക്കുന്നതോടുകൂടി ഇന്ത്യയുടെ 49- മത് ചീഫ് ജസ്റ്റിസ് ആയി
നിയമിതനാകുന്നതാര്- യു.യു ലളിത്
- 2022 നവംബർ 8- ന് യു.യു. ലളിത് വിരമിക്കുന്നതോടുകൂടി ഇന്ത്യയുടെ 50- മത് ചീഫ് ജസ്റ്റിസാകുന്നത്- ഡി.വൈ. ചന്ദ്രചൂഡ്)
33. 2022 - ലെ മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിൻറെ ബെസ്റ്റ് ഡോക്യുമെന്ററി ഫിലിമിനുള്ള Golden Conch award നേടിയത്- 'Turn your Body to the sun'
34. 2022- ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിൻറെ (June 7) പ്രമേയം- 'സുരക്ഷിതമായ ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം'
35. കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് 2022 ജൂണിൽ കാഴ്ച വൈകല്യമുള്ള കുട്ടികൾക്കായി ആരംഭിച്ച ശബ്ദ പുസ്തകങ്ങളുടെ ലൈബ്രറി പദ്ധതി- 'ശ്രുതിപാഠം സഹപാഠിക്കൊരു കൈത്താങ്ങ്’
36. സിക്കിമിൻറെ സംസ്ഥാന ചിത്രശലഭമായി 2022 ജൂണിൽ പ്രഖ്യാപിച്ചത്- ബ്ലൂ ഡ്യുക്ക്
37. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി 2022 ജൂണിൽ 'ACB14400' എന്ന ആപ്പ് പുറത്തിറക്കിയ ഇന്ത്യൻ സംസ്ഥാനം- ആന്ധ്രാപ്രദേശ്
38. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ- യുടെ മാനേജിംഗ് ഡയറക്ടറായി 2022 ജൂണിൽ നിയമിതനായ വ്യക്തി- അലോക് കുമാർ ചൗധരി
39. 2022- ലെ ലോക പരിസ്ഥിതി പ്രവൃത്തി സൂചികയിൽ (Environment performance index) ഇന്ത്യയുടെ സ്ഥാനം 180
- ഒന്നാംസ്ഥാനം- ഡെന്മാർക്ക്
- രണ്ടാം സ്ഥാനം- യു.കെ
40. 2022 ജൂണിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചആണവായുധ വാഹക ശേഷിയുള്ള ദീർഘദൂര മിസൈൽ- അഗ്നി 4
No comments:
Post a Comment