Saturday, 30 July 2022

Current Affairs- 30-07-2022

1. കേന്ദ്ര ഉപഭോക്തൃ കാര്യവകുപ്പ് ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനും അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി പുറത്തിറക്കിയ ഭാഗ്യചിഹ്നം- ജാഗ്രിതി


2. 2022- ലെ NIRF റാങ്ക് പട്ടികപ്രകാരം കേരളത്തിലെ ഏറ്റവും മികച്ച കോളേജ്- യൂണിവേഴ്സിറ്റി കോളേജ് (24th)


3. 2022 ജൂലൈയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ കടന്നുപോകുന്ന ഉത്തർപ്രദേശിലെ ജില്ലകളുടെ എണ്ണം- ഏഴ്


4. ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ് പകർത്തുന്ന ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്യാനുള്ള നാസയുടെ സംഘത്തിൽ ഉൾപ്പെട്ട മലയാളികൾ- ജെസ്സി ജോസ്, മനോജ് പുറവങ്കര


5. ഭാരതീയ ചികിത്സാ വകുപ്പും ആയുഷ് മിഷനും ചേർന്ന് കുട്ടികൾക്കായി ആരംഭിച്ച പരിപാടി- ചിറകുകൾ


6. കഴുകന്മാരുടെ സംരക്ഷണത്തിനും പ്രജനനത്തിനും ഉള്ള ലോകത്തെ ആദ്യ കേന്ദ്രം നിലവിൽ വരുന്നത്- ഗോരഖ്പൂർ, ഉത്തർപ്രദേശ്


7. മണ്ണിരകമ്പോസ്റ്റ് നിർമിക്കാൻ ഗോമൂത്രം സംരക്ഷിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം-

ഛത്തീസ്ഗഡ് 


8. 2022- ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ പൊതു അവധി ഒഴിവാക്കിയത് സംസ്ഥാനം- ഉത്തർപ്രദേശ്


9. 2021- ലെ സാമൂഹ്യനീതിക്കുള്ള മദർ തെരേസ സ്മാരക അവാർഡുകൾ ലഭിച്ചത്- ദിയ മിർസ (UNEP ദേശീയ ഗുഡ്വിൽ അംബാസഡർ), അഫ്രോസ് ഷാ (പരിസ്ഥിതി പ്രവർത്തകൻ)


10. 2022- ലെ എപിജെ അവാർഡ് ജേതാവ്- ടെസി തോമസ് (missile women of India)


11. ഹിമാചൽപ്രദേശിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തി- ആർ.ഡി. ധിമാൻ


12. ഇന്ത്യൻ സംസ്ഥാനങ്ങളായ അസമും അരുണാചൽപ്രദേശും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി നടത്തിയ പ്രഖ്യാപനം- നാംസായ് പ്രഖ്യാപനം


13. ഷാങ്ഹായ് കോ- ഓപ്പറേഷൻ ഓർഗനൈസേഷന്റെ (sco) ആദ്യ സാംസ്കാരിക ടൂറിസം തലസ്ഥാനമായി മാറിയ ഇന്ത്യയിലെ സ്ഥലം- വാരണാസി


14. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും സി. ഇ. ഒയും ആയി നിയമിതനായ വ്യക്തി- ആശിഷ് കുമാർ ചൗഹാൻ


15. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, 2022- ലെ ഏറ്റവും വേഗതയേറിയ പുരുഷ താരം- ഫ്രെഡ് കെർലി


16. 2022 ജൂലൈയിൽ രാജിവച്ച ഇറ്റലി പ്രധാനമന്ത്രി- മാരിയോ ദാഗി 


17. നിയമസഭാ സെക്രട്ടറിയായി നിയമിതനായത്- എ.എം.ബഷീർ


18. നിതി ആയോഗ് പുറത്തിറക്കിയ 2021- ലെ ഇന്ത്യ ഇന്നൊവേഷൻ ഇൻഡെക്സിൽ കേരളത്തിന്റെ സ്ഥാനം- 8 (2020- ൽ 5-ാം സ്ഥാനം ആയിരുന്നു)


19. ഗാർഹിക പീഡനം അനുഭവിക്കുന്നവർക്ക് ജില്ലാ പോലീസ് സൂപ്രണ്ടിന് നേരിട്ട് പരാതി നൽകുന്നതിന് കേരള പോലീസ് ആരംഭിച്ച പദ്ധതി- ദ്യഷ്ടി 


20. ഇന്ത്യയിലെ കോവിഡ് രോഗികളിൽ "ബോൺ ഡെത്ത്” എന്ന് രോഗം സ്ഥിരീകരിച്ച ആദ്യ സംസ്ഥാനം- മഹാരാഷ്ട്ര 


21. കങ്കുമപ്പുവിന്റെ കൃഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കാശ്മീരുമായി കരാറിൽ ഒപ്പുവച്ച സംസ്ഥാനം- സിക്കിം 


22. World Economic Forum പുറത്തിറക്കിയ 2022- ലെ ലിംഗ സമത്വ റിപ്പോർട്ട് പ്രകാരം ഒന്നാം സ്ഥാനത്തെ രാജ്യം- ഐസ്ലാൻഡ്


23. ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ നിലവിൽ വരുന്നത്- കൊൽക്കത്ത


24. സംസ്ഥാന യുവജനക്ഷേമബോർഡ് രൂപീകരിക്കുന്ന ട്രാൻസ്ജെൻഡർ ക്ലബ്- മാരിവില് 


25. സംസ്ഥാന ബാലസാഹിത്യ സമഗ്രസംഭാവന പുരസ്കാരം ലഭിച്ചത്- മലയത്ത് അപ്പുണ്ണി 


26. കോവിഡ് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകർക്കും കൃഷി സംഘങ്ങൾക്കുമായി കുടുംബശ്രീ നടത്തുന്ന ക്യാമ്പയിൻ- കരുതൽ 


27. ഇന്ത്യയിൽ എവിടെയാണ് കാഞ്ചോത്ത് ഉത്സവം നടക്കുന്നത്- ജമ്മു കാശ്മീർ  


28. ഇന്ത്യൻ ക്രിക്കറ്റ് പ്രീമിയർ ലീഗിലെ (IPL) അഹമ്മദാബാദ് ഫാഞ്ചസി ടീമിന്റെ പുതിയ പേര്- ഗുജറാത്ത് ടൈറ്റൻസ് 


29. നിക്ഷേപം നടത്തുന്നവർക്കും സംരംഭകർക്കും ആവശ്യമായ അനുമതികൾ ലഭിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശം- ജമ്മു കാശ്മീർ 


30. രാജ്യത്തെ ഏറ്റവും ഉയരത്തിൽ ഉയർത്തിയിട്ടുള്ള രണ്ടാമത്തെ ദേശീയ പതാക സ്ഥാപിച്ചിരിക്കുന്ന സംസ്ഥാനം- അരുണാചൽപ്രദേശ് (104 അടി)


31. കടുത്ത ചൂടു മൂലം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- ബ്രിട്ടൻ


32. എയർപോർട്ടിൽ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനായി 'ഏവിയേഷൻ പാസഞ്ചർ ചാർട്ടർ 'പുറത്തിറക്കിയ രാജ്യം- ബ്രിട്ടൻ


33. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020ന്റെ ഭാഗമായി 'ബാലവാടിക' പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- ഉത്തരാഖണ്ഡ്


34. പശ്ചിമബംഗാളിന്റെ പുതിയ ഗവർണറായി ചുമതലയേറ്റത്- ലാ ഗണേശൻ


35. കോഴിക്കോട് ജില്ലയിൽ ഭക്ഷ്യവിഷബാധയും ജലജന്യരോഗങ്ങളും തടയാൻ ആരംഭിക്കുന്ന പദ്ധതി- ഓപ്പറേഷൻ വിബ്രിയോ  


36. രാജ്യത്ത് ആദ്യമായി ജനപങ്കാളിത്തത്തോടെ അതിദരിദ്ര സർവേ നടത്തിയ സംസ്ഥാനമാണ് കേരളം. സർവ്വേ പ്രകാരം ഏറ്റവും കുറവ് അതിദരിദ്രർ ഉള്ള ജില്ല- കോട്ടയം 


37. ഇന്ത്യയുടെ മിലിറ്ററി സെക്രട്ടറിയായി നിയമിതനായ മലയാളി ആരാണ്- പി ജി കെ മേനോൻ 


38. സപ്പെകോയുടെ പ്രവർത്തനം മെച്ചപ്പെടുത്താനായി നിർമ്മിച്ച ഫീഡ് സപ്ലെകോ, ട്രാക്ക് സപ്ലെകോ എന്നീ മൊബൈൽ ആപ്പുകൾ പുറത്തിറക്കിയത് ആരാണ്- ജി ആർ അനിൽ 


39. 10000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ ദേശീയ പതാക എവിടെയാണ് സ്ഥിതിചെയ്യുന്നത്- അരുണാചൽപ്രദേശ്  


40. കേരളത്തിലെ അട്ടപ്പാടി മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പല്ലി- ഈസ 


41. വാരിയന്റ് (VB variant) എന്ന പേരു നൽകിയ മാരകശേഷിയുള്ള പുതിയ HIV വൈറസ് വകഭേദം കണ്ടെത്തിയ രാജ്യം- നെതർലാൻഡ് 


42. യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻന്റെ പുതിയ ചെയർമാൻ- എം ജഗദീഷ് കുമാർ 


43. ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹവിഗ്രഹമായ രാമാനുജാചാര്യ സ്വാമിയുടെ പ്രതിമ എവിടെയാണ് സ്ഥിതി ചെയ്യുന്നത്- തെലുങ്കാന


44. ലോക പൈതൃകദിനം (International Day for Monuments and Sites) എന്നാണ്- ഏപ്രിൽ 18 

45. ആണവോർജ കമ്മിഷന്റെ ചെയർമാൻ- കെ.എൻ, വ്യാസ്. 

  • 2018- ൽ ചെയർമാനായ വ്യാസിന്റെ കാലാവധി രണ്ടാമതും ദീർഘിപ്പിക്കുകയായിരുന്നു. 

46. 2022 ഏപ്രിൽ 16- ന് അന്തരിച്ച റൊസാരിയോ ഇബാറ ഏതുനിലയിൽ പ്രസിദ്ധി നേടിയ വനിതയാണ്- മെക്സിക്കോയിലെ മനുഷ്യാവകാശപ്പോരാളി 


47. ഇന്ത്യയുടെ പുതിയ കരസേനാ മേധാവി- ലെഫ്റ്റ്. ജനറൽ മനോജ് പാണ്ഡ 

  • എം.എം. നരവണ വിരമിച്ച ഒഴിവിലാണ് നിയമനം. 

48. പരമ്പരാഗത ചികിത്സാരീതികൾക്കുള്ള ലോകാരോഗ്യസംഘടനയുടെ ആദ്യത്തെ CAB (Global Centre for Traditional Medicine) എവിടെയാണ് പ്രവർത്തനമാരംഭിക്കുന്നത്- ജാം നഗർ (ഗുജറാത്ത്)

  • കേന്ദ്ര ആയുഷ് മന്ത്രാലയവും WHO- യും ചേർന്നാണ് കേന്ദ്രം ആരംഭിക്കുന്നത്. 

49. ലോക ഭൗമദിനം എന്നാണ്- ഏപ്രിൽ 22 


50. കേരള ഒളിമ്പിക് അസോസിയേഷന്റെ കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2021- ലെ പുരസ്സാരം നേടിയത്- മേരികോം 

  • അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക

No comments:

Post a Comment