Wednesday, 3 August 2022

Current Affairs- 03-08-2022

1. 2022 ജൂലൈയിൽ ലോക ബാങ്കിന്റെ മുഖ്യ സാമ്പത്തികവിദഗ്ധനായി നിയമിതനായ ഇന്ത്യാക്കാരൻ- ഇന്ദർമീത് ഗിൽ


2. കേരളത്തിലെ ചക്കകളിൽ ആദ്യമായി ബാധിച്ച കുമിൾ രോഗത്തിന് കാരണമായ രോഗാണു- അഥീലിയ റോൾഫ്സി


3. 18 -ാമത് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം- അമേരിക്ക


4. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിലെ മികച്ച ഹിന്ദി എഴുത്തുകാർക്ക് മധ്യപ്രദേശ് സർക്കാർ നൽകുന്ന രാഷ്ട്രീയ ഹിന്ദി സേവ സമ്മാൻ പുരസ്കാരത്തിന് അർഹയായ മലയാളി- ഡോ. ഷീലാ കുമാരി


5. 2022 ജൂലൈയിലെ കണക്ക് പ്രകാരം നിലവിൽ ഇന്ത്യയിലെ റാംസർ സൈറ്റുകളുടെ എണ്ണം- 54


6. 2022 ജൂലൈയിൽ അന്തരിച്ച 1998- ലെ നൊബേൽ സമ്മാന ജേതാവായ 'ഗുഡ് ഫ്രഡേ ഉടമ്പടിക്ക് നേതൃത്വം കൊടുത്ത വ്യക്തി- വില്യം ഡേവിഡ് ട്രിംബിൾ


7. 2021- ൽ രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസം സമ്മേളിച്ച നിയമസഭ- കേരള നിയമസഭ 

  • ഏറ്റവും കുടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ചതും കേരളം 

8. 2025 വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി- ഇന്ത്യ 


9. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ ചാന്ദ്രദൗത്യം- ആർട്ടെമിസ്- 1 


10. ഇംഗ്ലണ്ടിലെ ലെസ്റ്റർ ക്രിക്കറ്റ് ഗ്രൗണ്ടിന് ഏത് ഇന്ത്യൻ താരത്തിന്റെ പേരാണ് നൽകിയത്- സുനിൽ ഗവാസ്ക്കർ

  • യുറോപ്പിലെ ഒരു സ്റ്റേഡിയത്തിന് ഇന്ത്യൻ താരത്തിന്റെ പേരിടുന്നത് ആദ്യം

11. ഐ.എസ്.ആർ.ഒ. യുടെ ഹ്യൂമൺ സ്പേസ് ഫ്ലൈറ്റ് എക്സ്പോ നടക്കുന്നത്- ബംഗലുരു 


12. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം- ഗുസ്താവ് മക്കിയോൺ (ഫ്രാൻസ്)


13. തെക്കൻ സ്പെയിനിലെ സെവിയ്യ നഗരം നേരിടുന്ന ഉഷ്ണ തരംഗത്തിന്റെ പേര്- സോയി

  • ലോകത്ത് ആദ്യമായാണ് ഉഷ്ണ തരംഗത്തിന് പേരിടുന്നത്.

14. ഭരതൻ സ്മതി വേദിയുടെ 'ഭരതൻ പുരസ്കാരത്തിന് 2022- ൽ അർഹനായ മലയാള സിനിമ സംവിധായകൻ- സിബി മലയിൽ


15. കുവൈറ്റിലെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി- ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാ


16. ജീവന്റെ ഉൽപ്പത്തിയെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഉത്തേജനം പകരാൻ ചൈന വിക്ഷേപിച്ച ലാബ് മൊഡ്യൂൾ- വെൻഷ്യൻ ലാബ് മൊഡ്യൂൾ


17. 36 -ാമത് ദേശീയ ഗെയിംസിന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്


18. 2022 ജൂലൈയിൽ അന്തരിച്ച ഇന്ത്യൻ ഇന്റർനെറ്റിന്റെ പിതാവ്' എന്നറിയപ്പെടുന്ന വ്യക്തി- ബിജേന്ദ്ര കുമാർ സിംഗൽ


19. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവിലുള്ള 'ഇന്ത്യടുഡേ ഹെൽത്ത് ഗിരി അവാർഡ് നേടിയ സംസ്ഥാനം- കേരളം 


20. 2021- ലെ ആഗോള വിശപ്പ് സൂചികയിൽ (Global Hunger Index) ഇന്ത്യയുടെ സ്ഥാനം- 101


21. വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഛായ ചിത്രത്തിനുള്ള യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് നേടിയ കാർഗിൽ രക്തസാക്ഷിയും പരം വീർ ചക്ര  ജേതാവുമായ ക്യാപ്റ്റൻ വിക്രം ബ്രതയുടെ ഛായ ചിത്രം വരച്ചത്- ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ് 


22. 2021- ലെ 29-മത് എഴുത്തച്ഛൻ പുരസ്കാരം നേടിയത്- പി.വത്സല (2020- സക്കറിയ)

  • സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം. 
  • എഴുത്തച്ഛൻ പുരസ്കാരം സമ്മാനത്തുക- 5 ലക്ഷം.
  • സംസ്ഥാന സാഹിത്യ അക്കാദമി ചെയർമാൻ- കെ സച്ചിദാനന്ദൻ.

23. ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ വെർട്ടിക്കൽ ലിഫ്റ്റിങ് കടൽ പാലം- പാമ്പൻ പാലം 


24. ലോകബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ- ഇന്ദർമിത് ഗിൽ 


25. ഹിന്ദി മാതൃഭാഷയല്ലാത്ത എഴുത്തുകാർക്ക് മധ്യപ്രദേശ് സർക്കാർ നൽകുന്ന ദേശീയ ഹിന്ദി പുരസ്കാരം 2022- ൽ നേടിയത്- ഷീലാ കുമാരി


26. സൗദി മന്ത്രിസഭായോഗത്തിൽ പങ്കെടുത്ത ആദ്യ വനിത- അൽ ശൈഹാന സ്വാലിഹ്


27. അടിയന്തരാവസ്ഥയുടെ കഥ പറയുന്ന ചലച്ചിത്രമായ എമർജൻസിയിൽ ഇന്ദിര ഗാന്ധിയായി വേഷമിടുന്ന നടി ആരാണ്- കങ്കണ റണൗട്ട്


28. വയോജനങ്ങൾക്ക് ആവശ്യമായ മരുന്ന് വീട്ടിൽ എത്തിച്ചു നൽകുന്നതിനായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി- കാരുണ്യ അറ്റ് ഹോം 


29. 2022- ൽ ഫ്രാൻസുമായി ചേർന്ന് ഭൂമിയുടെ ഉപരിതല താപനിലയെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യ വിക്ഷേപിക്കുന്ന ഉപഗ്രഹം- തൃഷ്ണ  


30. ഇന്ത്യൻ പ്രസിഡന്റായ ശ്രീ. ദ്രൗപദി മുർമു ഏത് ഗോത്ര വർഗ്ഗത്തിലെ അംഗമാണ്- സാന്താൾ 

  • സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ട്രപതിയും, ആദ്യ ഗോത്രവർഗ അംഗമായ രാഷ്ട്രപതിയും ശ്രീ. ദ്രൗപദി മുർമു തന്നെയാണ്. 
  • സാന്താൾ കലാപത്തിന്റെ കാലഘട്ടം ഏതാണ്- 1855- 1856 

31. കിഫ് ബിയുടെ കീഴിൽ നിലവിൽ വരുന്ന കൺസൾട്ടൻസി കമ്പനിയുടെ പേരെന്ത്- കിഫ് കോൺ (1999- ലാണ് കിഫ് ബി നിലവിൽ വന്നത്)


32. ആരാണ് കേരളത്തിന്റെ സഹകരണ വകുപ്പ് മന്ത്രി- വി. എൻ. വാസവൻ


33. നഗരങ്ങളുടെ 360 ഡിഗ്രി കാഴ്ച്ച നൽകുന്ന ഗൂഗിളിന്റെ പദ്ധതിയുടെ പേരെന്ത്- സ്ട്രീറ്റ് വ്യൂ 


34. ഭാരതത്തിന്റെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പലായ INS വിക്രാന്ത് നിർമ്മിച്ചത് ഏതു കപ്പൽശാലയിലാണ്- കൊച്ചി കപ്പൽ ശാല


35. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ജില്ല- തൃശ്ശൂർ (രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ല കോട്ടയം) 


36. പച്ച കലർന്ന ചുവപ്പ് എന്ന ആത്മകഥാംശം ഉൾക്കൊള്ളുന്ന പുസ്തകമെഴുതിയത്- കെ ടി ജലീൽ 


37. കൃഷിപരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികളിൽ മാനസിക സാമൂഹിക തലങ്ങളിൽ മാറ്റം വരുത്തുവാനായി ആരംഭിച്ച പദ്ധതി- ബ്ലോസം പദ്ധതി  


38. മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമാക്കി കേന്ദ്രത്തിന്റെ ധന സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി- എൽഡർ ലൈൻ പദ്ധതി  


39. ട്രാൻസ്ജെൻഡർ വിഭാഗത്തിന് അധ്യാപക ജോലിയിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- കർണാടകം 


40. രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ല ആവുന്നത്- കൊല്ലം (പ്രഖ്യാപനം 2022 ആഗസ്റ്റ് 14- ന്) 


41. ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാർക്ക് സഹായം നൽകുന്ന കേരള സാമൂഹിക സുരക്ഷാ മിഷൻ പദ്ധതി- സ്നേഹസ്പർശം പദ്ധതി  


42. ഇന്ത്യയിലെ ആദ്യത്തെ അക്ഷരം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്- കോട്ടയം


43. ലോക പുരുഷ 20-20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന രാജ്യമേതാണ്- ഓസ്ട്രേലിയ


44. കോമൺവെൽത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ മുഖ്യ അതിഥി ആരായിരുന്നു- മലാല യൂസഫ്സായി


45. ഫേസ്ബുക്കിന്റെയും, ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയുടെ പേരെന്താണ്- മെറ്റ


46. അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്ന ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനു വേണ്ടി സംസ്ഥാന സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി- കരുതൽ 


47. യുക്രൈൻ -റഷ്യ യുദ്ധത്തെ തുടർന്ന് റഷ്യയുടെ അധീനതയിലായ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം- സാഫോറീസിയ 


48. ശ്രീനാരായണ ഗുരുവിന്റെ പേരിൽ റെസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കുന്ന സംസ്ഥാനം- കർണാടക 


49. സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരം ലഭിച്ച പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത- വൈക്കം വിജയലക്ഷ്മി


50. രാജ്യത്തെ മികച്ച കോവിഡ് വാക്സിനേറ്റർക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച മലയാളി- ടി ഭവാനി

No comments:

Post a Comment