Tuesday, 23 August 2022

Current Affairs- 23-08-2022

1. ഉപ്പ് ഉൽപ്പാദന മേഖലയിലെ തൊഴിലാളികൾക്കു സ്ഥിര വരുമാനം ഉറപ്പാക്കാനായി തമിഴ്നാട് പുറത്തിറക്കിയ ഉപ്പ് ബ്രാൻഡ്- നെയ്തൽ ഉപ്പ്  


2. ഐ.എസ്.ആർ.ഒ. യുടെ ചാന്ദ്രദൗത്യമായ 'മംഗൾയാൻ', അടിസ്ഥാനമാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്കൃത ഭാഷയിലുള്ള ഡോക്യുമെന്ററി സിനിമ- യാനം 


3. സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യ തീവണ്ടി- വന്ദേഭാരത് എക്സ്പ്രസ് 


4. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിതനായത്- ഡോ.എം.സത്യൻ


5. ലോക ചെസ് ഒളിംപ്യാഡ് കിരീടം നേടിയ രാജ്യം- ഉസ്ബെക്കിസ്ഥാൻ

  • ഇന്ത്യക്ക് വെങ്കലം വനിതാ വിഭാഗത്തിൽ സ്വർണം നേടിയത്- യുക്രെയ്ൻ 
  • വ്യക്തിഗത വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ- ഡി.ഗുകേഷ്, നിഹാൽ സരിൻ 

6. ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്കരണത്തിനായി സർക്കാർ നിയോഗിച്ച സർക്കാർ നിയോഗിച്ച കമ്മീഷൻ അധ്യക്ഷൻ- ശ്യാം ബി.മേനോൻ  


7. ഇന്ത്യയിലെ മികച്ച പാപ്പാനുള്ള ഗജഗൗരവ് അവാർഡ് നേടിയത്- കെ.ബാബുരാജ് 

  • കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അവാർഡ് നൽകുന്നത്

8. 2022 ഓഗസ്റ്റിൽ കാറപകടത്തിൽ കൊല്ലപ്പെട്ട ദക്ഷിണാഫ്രിക്കൻ രാജ്യാന്തര ക്രിക്കറ്റ് അംപയർ- റുഡി കേട്സൻ


9. 2022- ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരത്തിന് അർഹനായത്- കെ ജയകുമാർ 


10. 2022- ലെ - കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റണിൽ സ്വർണ്ണമെഡൽ നേടിയത്- പി വി സിന്ധു 


11. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ മേൽനോട്ടത്തിൽ സ്ത്രീകൾക്കായി ആരംഭിക്കുന്ന ക്ലബ്ബ്- അവളിടം 


12. ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സൈനികാഭ്യാസമാണ് ‘യുദ്ധ് അഭ്യാസ്’- യുഎസ്എ 


13. UNESCO- യുടെ വംശനാശഭീഷണി നേരിടുന്ന പ്രധാന പൈത്യക നിരീക്ഷണ കേന്ദ്രങ്ങളുടെ പട്ടികയിൽ ഏത് സംസ്ഥാന ജ്യോതിശാസ്ത്ര നിരീക്ഷണാലയമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്- ബിഹാർ


14. ഇന്ത്യയിലെ കുരങ്ങുപനി സ്ഥിതിഗതികൾ നിരീക്ഷിക്കാൻ അടുത്തിടെ കേന്ദ്രം രൂപീകരിച്ച് ടാസ്ക് ഫോഴ്സിന്റെ തലവൻ ആരാണ്- Dr VK Paul, member (Health), NITI Aayog


15. ISRO- യുടെ Human Space Flight Expo ക്ക് വേദിയായത്- ജവഹർലാൽ നെഹ് പ്ലാനറ്റോറിയം, ബംഗളൂരു


16. 2022 ഓഗസ്റ്റിൽ Terrestrial Ecosystem Carbon Monitoring Satellite വിക്ഷേപിച്ച രാജ്യം- ചൈന


17. ചരിത്രത്തിലാദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് നടത്തിയ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി- കേരള ഹൈക്കോടതി 


18. 2022 ഓഗസ്റ്റിൽ അന്തരിച്ച മുദാക്കൽ ഗോപിനാഥൻ നായർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- കഥകളി സംഗീതം 


19. ISRO വിക്ഷേപിച്ച 75 ഗ്രാമീണ സ്കൂളുകളിലായി 750 പെൺകുട്ടികൾ വികസിപ്പിച്ചെടുത്ത ഉപഗ്രഹത്തിന്റെ പേരെന്താണ്- AzaadiSAT 


20. റാംസർ സൈറ്റുകളായി പ്രഖ്യാപിക്കപ്പെട്ട വേടാന്തങ്കൽ പക്ഷിസങ്കേതവും കൂന്തൻകുളം പക്ഷിസങ്കേതവും ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്- തമിഴ്നാട്


21. എല്ലാ വീടുകളിലും ഓഫീസുകളിലും പൊതുസ്ഥാപനങ്ങളിലും ആഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തുന്നതിനായുള്ള പദ്ധതി- ഹർ ഘർ തിരംഗ 


22. 2022 ഓഗസ്റ്റിൽ ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ബഹുമതി നേടിയത്- ശശി തരൂർ 


23. മുതിർന്നവർക്ക് സവിശേഷ സേവനം ചെയ്യുന്ന, പ്രത്യേകിച്ച് അപമാനിക്കപ്പെട്ട മുതിർന്ന പൗരന്മാർക്ക്, പ്രമുഖരായ മുതിർന്ന പൗരന്മാർക്കും സ്ഥാപനങ്ങൾക്കും നൽകുന്ന ദേശീയ പുരസ്കാരം- വയോശ്രേഷ്ഠ സമ്മാനം 


24. യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ- റയൽ മഡ്രിഡ് 


25. 2022 ഓഗസ്റ്റിൽ അന്തരിച്ച ഏഷ്യൻ സ്പ്രിന്റ് റാണിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഫിലിപ്പീൻസ് ഇതിഹാസ താരം- ലിഡിയ ഡി വേഗ


26. 2022 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ വിറ്റ്മോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- എൻ രാജൻ 


27. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പുതിയ ലോഗോ രൂപകൽപന ചെയ്ത വ്യക്തി- അൻസാർ മംഗലത്താപ്പ് 


28. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ ലോഗോയിൽ ഗുരുവിന്റെ രേഖാ ചിത്രത്തോടൊപ്പമുള്ള ഗുരുവചനം- വിദ്യകൊണ്ട് സ്വതന്ത്രരാവുക 


29. ഇന്ത്യയിലെ ആദ്യത്തെ ഡോൺ സ്കൂൾ നിലവിൽ വരുന്നത്- ഗ്വാളിയോർ 


30. ഷീ ദ പീപ്പിളിന്റെ പ്രഥമ പുരസ്കാരം ലഭിച്ച സാഹിത്യകാരി- സാറാജോസഫ് (കൃതി- ബുധിനി) 


31. സംസ്ഥാനത്തെ മികച്ച കർഷകനുള്ള കർഷകോത്തമ പുരസ്കാരം ലഭിച്ച വ്യക്തി- ശിവാനന്ദ 


32. 26- മത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലഭിച്ച സംവിധായിക- ലിസാ ചലാൻ 


33. തുടർച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം എന്ന പദവി നിലനിർത്തിയ രാജ്യം- ഫിൻലന്റ് (പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 136)


34. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരഹിതരും ഭവനരഹിതരുമുള്ള ജില്ല- പാലക്കാട് 


35. ഇന്റർനെറ്റ് അടിമകളായ കുട്ടികൾക്കുള്ള കേരള പോലീസിന്റെ പദ്ധതി- ഡി -ഡാഡ്

No comments:

Post a Comment