Friday, 19 August 2022

Current Affairs- 19-08-2022

1. 2022- ലെ 'സർ വിൻസ്റ്റൺ ചർച്ചിൽ ലീഡർഷിപ്പ് അവാർഡിന് അർഹനായ യുക്രെയ്ൻ പ്രസിഡന്റ്- വ്ളാഡിമിർ സെലെൻസ്കി 


2. BCCI ഇന്ത്യയിൽ സംഘടിപ്പിക്കുന്ന എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര മത്സരങ്ങളുടെയും ടൈറ്റിൽ സ്പോൺസറായി തിരഞ്ഞെടുക്കപ്പെട്ടത്- മാസ്റ്റർ കാർഡ്


3. 2022 ആഗസ്റ്റിൽ ആരംഭിക്കുന്ന കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ്- കേരള സവാരി


4. സ്വാതന്ത്ര്യത്തിന്റെ അമ്യത മഹോത്സവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതി- ഫ്രീഡം വാൾ


5. 2022- ലെ 44-ാമത് ഫിഡെ ലോക ചെസ് ഒളിംപ്യാഡിൽ കിരീടം നേടിയ ടീം- ഉസ്ബെക്കിസ്ഥാൻ


6. 2023- ലെ 19 -ാമത് ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന ചൈനയിലെ നഗരം- ഹാങ്ഷൗവ്


7. ശ്രീ ചിത്തിര തിരുനാൾ പുരസ്കാര ജേതാവ്- അഡ്വക്കേറ്റ് ജയറാം 


8. നാസയുടെ ബഹിരാകാശ യാത്രാ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട മലയാളി- ആതിര പ്രീത റാണി 


9. ഭരത് മുരളി കൾചറൽ സെന്ററിന്റെ ഭരത് മുരളി ചലച്ചിത്ര അവാർഡ് ജേതാവ്- ദുർഗ്ഗ കൃഷ്ണ (ഉടൽ എന്ന സിനിമയിലെ അഭിനയത്തിന്) 


10. ഐ.എസ്.ആർ.ഒ. ആദ്യമായി വിക്ഷേപിക്കുന്ന മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്.എസ്. എൽ.വി.) റോക്കറ്റ് വഹിക്കുന്ന ഉപഗ്രഹങ്ങൾ- എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് (ഇ.ഒ.എസ്-02), ആസാദി സാറ്റ് 

  • സ്പേസ് കിഡ്സ് ഇന്ത്യ എന്ന സ്റ്റാർട്ടപ്പിന്റെ നേത്യത്വത്തിൽ ഇന്ത്യയിൽ ഗ്രാമീണ മേഖലയിൽ നിന്നുള്ള 750 വിദ്യാർത്ഥികൾ വികസിപ്പിച്ചതാണ് ആസാദി സാറ്റ് 

11. പവർ ഫിനാൻസ് കോർപറേഷൻ ചെയർമാനായി നിയമിതനായത്- പ്രേമൻ ദിനരാജ് 


12. ലോക അണ്ടർ 20 ചാംപ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം- രൂപൽ ചൗധരി


13. സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പുതിയ ചെയർപേഴ്സൺ ആയി നിയമിതനായത്- കെ സി റോസക്കുട്ടി


14. ദക്ഷിണ ധ്രുവത്തിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ആദ്യ ഇന്ത്യൻ വംശജ എന്ന നേട്ടം കൈവരിച്ചത്- ഹർമൻപ്രീത് ചാണ്ടി.


15. "നീതിയുടെ വിളക്കുമരം" എന്ന പുസ്തകത്തിന്റെ രചയിതാവ്- സുനിൽ പി ഇളയിടം


16. ലേബർ കമ്മീഷണറായി നിയമിതയായ മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ- നവജ്യോത് ഖോസ 


17. ഇന്ത്യയിലെ ഏത് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ലംഗത് സിംഗ് കോളേജിലെ ജ്യോതിശാസ്ത്ര ലാബാണ് യുനസ്കോയുടെ ലോകപൈത്യക പട്ടികയിൽ ഉൾപ്പെട്ടത്- ബീഹാർ


18. 'മാഡം പ്രസിഡണ്ട്: എ ബയോഗ്രഫി ഓഫ് ദ്രൗപദി മുർമു' എന്ന പേരിൽ ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയുടെ ജീവചരിത്രം രചിക്കുന്നത് ആരാണ്- സന്ദീപ് സാഹു


19. 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ ലോങ്ജംപിൽ വെള്ളി മെഡൽ സ്വന്തമാക്കിയ മലയാളി- മുരളി ശ്രീശങ്കർ

  • കോമൺവെൽത്ത് ഗെയിംസിൽ പുരുഷ ലോങ്ജംപിൽ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡൽ നേടാനാകുന്നത്.

20. കോമൺവെൽത്ത് ഗെയിംസ് ഹൈജമ്പിൽ ആദ്യമായി മെഡൽ നേടിയ ഇന്ത്യക്കാരൻ- തേജസ്വിൻ ശങ്കർ

  • വെങ്കല മെഡലാണ് തേജസ്വിൻ ശങ്കർ നേടിയത്.

21. 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ ഒന്നാമത് എത്തിയത്- എലെയ്ൻ തോംപ്സൺ ഹൈ0 ജമൈക്ക

  • പുരുഷവിഭാഗം 100 മീറ്ററിൽ സ്വർണം നേടിയ ഫെർഡിനാൻഡ് ഒമാൻയാല ഏത് രാജ്യക്കാരനാണ്- കെനിയ

22. സുപ്രീംകോടതിയുടെ 49-ാമത്തെ ചീഫ് ജസ്റ്റിസായി നിലവിലെ ചീഫ് ജസ്റ്റിസ് എൻ. വി രമണ ആരുടെ പേരാണ് ശുപാർശ ചെയ്തത്- ജസ്റ്റിസ് യു.യു ലളിത്.


23. നാസയുടെ ബഹിരാകാശ യാത്ര പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട മലയാളി- ആതിര പ്രീത റാണി


24. 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റണിൽ സ്വർണ്ണ മെഡൽ നേടിയത്- പി.വി.സിന്ധു


25. ഓഗസ്റ്റ് ഏഴിന് നടന്ന നീതി ആയോഗിന്റെ ഏഴാമത് ഗവേർണിംഗ് കൗൺസിൽ

യോഗത്തിന്റെ വേദി- ന്യൂഡൽഹി


26. 2022 ഓഗസ്റ്റിൽ Terrestrial Ecosystem Carbon Monitoring Satellite വിക്ഷേപിച്ച രാജ്യം- China


27. അന്താരാഷ്ട്ര ചെസ് സംഘടനയായ FIDE- യുടെ ഡെപ്യൂട്ടി പ്രസിഡായി ചുമതലയേറ്റത- വിശ്വനാഥൻ ആനന്ദ്


28. 2021- ൽ വിപണി മൂല്യത്തിൽ മുന്നിൽ നിൽക്കുന്ന ക്രിപ്റ്റോ കറൻസികളിൽ  ബിറ്റ്കോയിനെ പിന്നിലാക്കിയ ക്രിപ്റ്റോകറൻസി- Ethereum


29. പ്രഥമ ഗ്രാൻഡിസ് കാച്ചി കറ്റോലിക്കാ ഇന്റർനാഷണൽ ചെസ്സ് ടൂർണ്ണമെന്റിൽ കിരീടം നേടിയത്- എസ് എൽ നാരായണൻ


30. ബാല്യകാലത്തിൽ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള വനിതാ ശിശു വകുപ്പ് ആരംഭിക്കുന്ന പദ്ധതി- ധീര


31. കേരള ഗവൺമെന്റിന്റെ കനിവ് 108 ആംബുലൻസിന്റെ ആദ്യ വനിതാ സാരഥി- ദീപാ മോൾ 


32. രാജ്യാന്തര ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന പുരുഷ താരം- രോഹിത് ശർമ 


33. ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലോങ്ങ് ലിസ്റ്റിൽ ഇടംപിടിച്ച രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ രചയിതാവ്- ഗീതാഞ്ജലി ശ്രീ 


34. 2022 പുറത്തുവന്ന രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2017 -19 കണക്കുപ്രകാരം രാജ്യത്തെ ഏറ്റവും കുറവ് മാതൃമരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം- കേരളം 


35. പൊതുവിദ്യാലയങ്ങളിൽ സർക്കാർ സ്ഥാപിക്കുന്ന ആദ്യത്തെ ഗണിത പാർക്ക് നിലവിൽ വരുന്നത്- നേമം ഗവൺമെന്റ് യുപി സ്കൂൾ (തിരുവനന്തപുരം)

No comments:

Post a Comment