Tuesday, 16 August 2022

Current Affairs- 16-08-2022

1. 2022 ആഗസ്റ്റിൽ കൊളംബോ തീരത്തടുക്കുകയും, ശ്രീലങ്കൻ നാവിക സേനയുമായി സൈനികാഭ്യാസത്തിലേർപ്പെടുകയും ചെയ്ത പാകിസ്ഥാന്റെ ചൈനീസ് നിർമ്മിത യുദ്ധ കപ്പൽ- PNS തൈമൂർ


2. ഇന്ത്യയിലെ കാലാവസ്ഥ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പുമായും, UNDP- യുമായും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച വിദേശ രാജ്യം- ജപ്പാൻ


3. Nature Index Rankings 2022 ഒന്നാംസ്ഥാനം നേടിയ യൂണിവേഴ്സിറ്റി- യുണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്


4. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (EWS) കുട്ടികൾക്കായി ഹരിയാന സർക്കാർ അവതരിപ്പിച്ച പുതിയ പദ്ധതി- CHEERAG (Chief Minister Equal Education Relief, Assistance and Grant)


5. ഉപ്പ് ഉൽപ്പാദന മേഖലയിലെ തൊഴിലാളികൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനായി 'നെയ്തൽ ഉപ്പ് എന്ന പേരിൽ സ്വന്തം ബാൻഡ് പുറത്തിറക്കിയ സംസ്ഥാനം- തമിഴ്നാട്


6. തീരസംരക്ഷണ സേനയുടെ വിഴിഞ്ഞം സ്റ്റേഷന് പുതുതായി ലഭിച്ച അതിവേഗ പട്രോളിംഗ് കപ്പൽ- ICGS അനഘ് (IcGS-246)


7. ഉത്തർപ്രദേശ് ഹിന്ദി സംസ്ഥാനിന്റെ 2021 ലെ സൗഹാർദ് സമ്മാൻ ജേതാവ്- പ്രൊഫ. കെ.എസ്.സോമനാഥൻ നായർ (2.5 ലക്ഷം രൂപയാണ് സമ്മാനത്തുക)


8. കേന്ദ്ര വിജിലൻസ് കമ്മീഷണർ ആയി നിയമിതനായത്- സുരേഷ് എൻ.പട്ടേൽ


9. വിജിലൻസ് കമ്മീഷണർമാരായി നിയമിതരായത്- അരവിന്ദ് കുമാർ, പ്രവീൺ കുമാർ ശ്രീശാസ്തവ.


10. സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ കുട്ടികളെ സംരക്ഷിക്കുന്ന സംവിധാനം- ക്രഷ്


11. ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരം- ട്രീസ ജോളി


12. അടുത്തിടെ 7 ജില്ലകൾ പുതുതായി രൂപീകരിച്ച സംസ്ഥാനം- വെസ്റ്റ് ബംഗാൾ (വെസ്റ്റ് ബംഗാളിലെ ആകെ ജില്ലകൾ- 30)


13. കോമൺവെൽത്ത് ഗെയിംസിൽ ഏത് ഇനത്തിലാണ് സുശീലാ ദേവി വെള്ളി മെഡൽ നേടിയത്- ജൂഡോ


14. 2022- ലെ ഫ്രഞ്ച് സൂപ്പർ ഫുട്ബോൾ കപ്പ് നേടിയത്- പിഎസ്ജി


15. 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ 73 കിലോഗ്രാം വിഭാഗത്തിൽ ഭാരോദ്വഹനത്തിൽ സ്വർണം നേടിയത്- അചിന്ത ഷിയോളി


16. 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ സ്വർണം നേടിയത്- ജെറമി ലാൽറിനുങ്ക


17. "EX VINBAX " ഏത് രാജ്യവുമായി നടത്തിയ സൈനികാഭ്യാസമാണ്- വിയറ്റ്നാം


18. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ISRO രൂപകല്പന ചെയ്ത് സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (SSLV) ആദ്യ വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ നിന്ന് നടന്നതെന്ന്- ഓഗസ്റ്റ് 7 (ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-2, ആസാദി സാറ്റ് എന്നീ ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിക്കും)


19. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ വനിതാ അംഗം- K R ഗൗരിയമ്മ


20. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ജീവചരിത്രം പുസ്തകമായി എഴുതുന്ന വ്യക്തി- സന്ദീപ് സാഹുവാൻ


21. പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ സഹകരണ ബാങ്ക് നിലവിൽ വന്ന സംസ്ഥാനം- രാജസ്ഥാൻ


22. പ്രഥമ ഖേലോ ഇന്ത്യ വനിതാ ഫെൻസിങ് ലീഗിന് വേദിയാകുന്നത്- ന്യൂഡൽഹി 


23. കേന്ദ്ര വിജിലൻസ് കമ്മീഷണറായി ചുമതലയേറ്റത്- സുരേഷ് എൻ.പട്ടേൽ


24. സെമികണ്ടക്ടർ പോളിസി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ഗുജറാത്ത് 


25. 2022- ലെ F1 ഹംഗേറിയൻ ഗ്രാൻഡ് പ്രിക്സ് ജേതാവ്- മാക്സ് വെസ്തപ്പൻ  


26. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 750 വിദ്യാർത്ഥിനികൾ ചേർന്ന് രൂപകൽപ്പന ചെയ്ത ചെറു ഉപഗ്രഹം- AzaadiSAT


27. 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ലോൺ ബോൾസിൽ സ്വർണ്ണം നേടിയത്- ഇന്ത്യ


28. താജ് മഹോത്സവ് നടക്കുന്ന ഇന്ത്യൻ നഗരം- ആഗ്ര 


29. എണ്ണ ഇറക്കുമതി പ്രതിസന്ധി കാരണം ദിവസേന ഏഴര മണിക്കൂർ വൈദ്യുതി പവർകട്ട് പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം- ശീലങ്ക


30. ഗുരുവായൂർ ദേവസ്വത്തിന്റെ 2022 വർഷത്തെ ജ്ഞാനപ്പാന പുരസ്കാരജേതാവ്- കെ ജയകുമാർ 


31. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ 2022- ലെ ബാലാമണിയമ്മ പുരസ്കാരം ലഭിച്ചത് ആർക്ക്- പ്രൊഫ. എം കെ സാനു 


32. 2022- ലെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം- "ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന ജീവികളെ വീണ്ടെടുക്കല്" 


33. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ അംഗങ്ങൾ പോലീസുമായി സഹകരിപ്പിച്ച് രൂപീകരിക്കുന്ന പ്രത്യേകസംഘം- സ്ത്രതീ കർമ്മ സേന 


34. ചെന്നെ കോർപ്പറേഷന്റെ മേയർ ആകുന്ന ആദ്യത്തെ ദളിത് വനിത- ആർ പ്രിയ  


35. സംസ്ഥാനത്ത് തൊഴിൽ പരാതികൾ സ്ത്രീകൾക്ക് നേരിട്ട് അറിയിക്കാനുള്ള സർക്കാറിന്റെ കോൾ സെന്റർ സംവിധാനം- സഹജ്‌

No comments:

Post a Comment