Friday, 7 October 2022

Current Affairs- 07-10-2022

1. ഓർഗനൈസേഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽ പ്രൊഡ്യൂസേഴ്സ് ഓഫ് ഇന്ത്യ (OPPI)- യുടെ പ്രസിഡന്റായി നിയമിതനായ മലയാളി- സുരേഷ് പട്ടത്തിൽ


2. കേന്ദ്രസർക്കാരിന്റെ ആരോഗ്യ മന്ഥൻ 3.0 - പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള പുരസ്കാരം ലഭിച്ചത്- കേരളം


3. 2022 സെപ്റ്റംബറിൽ അന്തരിച്ച മലയാള സിനിമാ സംവിധായകനും ഐ. ടി. വ്യവസായി സംരംഭകനുമായിരുന്ന വ്യക്തി- അശോക് കുമാർ ആർ (അശോകൻ)


4. ആപ്പിൾ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 14- ന്റെ ഉൽപാദനം ആരംഭിച്ച് ഇന്ത്യയിലെ സംസ്ഥാനം- തമിഴ്നാട് (ചെന്നൈ)


5. 2022 സെപ്റ്റംബറിൽ ഇന്ത്യയിലെ ആദ്യ ഹിമപാത നിരീക്ഷണ റഡാർ സ്ഥാപിച്ച സംസ്ഥാനം- സിക്കിം


6. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം- ജുലൻ ഗോസ്വാമി


7. 2020 (52-ാമത്) ദാദാ സാഹേബ് ഫാൽക്കെ പുരസ്കാര ജേതാവ്- ആശാ പരേഖ് (ഹിന്ദി നടി) 

  • ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയാണ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം. 
  • 2019- ലെ പുരസ്കാര ജേതാവ്- രജനീകാന്ത്
  • 10 ലക്ഷം രൂപയും ശിൽപവും ഉൾപ്പെടുന്നതാണ് പുരസ്കാരം 

8. ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ചിന്ന ഗ്രഹങ്ങളെ വഴിതിരിച്ചുവിടാൻ ലക്ഷ്യമിട്ട് നാസ നടത്തിയ ആദ്യ ഭൗമപ്രതിരോധ ദൗത്യം- ഡാർട്ട് ദൗത്യം 

  • ഡൈ ഫോർമോസ് എന്ന ചെറു ഛിന്ന ഗ്രഹത്തിലേക്കാണ് ഡാർട്ട് പേടകം ഇടിച്ചിറക്കിയത്. 

9. തുടർച്ചയായി നാലാം തവണയും സമഗ്രടൂറിസം വികസന വിഭാഗത്തിൽ ദേശീയ പുരസ്കാരം നേടി 'ഹാൾ ഓഫ് ഫെയിം' ബഹുമതിക്ക് അർഹമായ സംസ്ഥാനം- കേരളം 


10. രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലായി തിരഞ്ഞെടുക്കപ്പെട്ടത്- കോഴിക്കോട് 


11. ലോക റാബീസ് ദിനം- സെപ്റ്റംബർ 28 

  • 2022 റാബീസ് ദിനത്തിന്റെ സന്ദേശം- One Health Zero Death 

12. ഭൂകമ്പ പ്രവചനത്തിനായുള്ള കേരളത്തിലെ ആദ്യ ഭൗമകേന്ദ്രം സ്ഥാപിച്ചത്- കുസാറ്റിൽ


13. നീതി ആയോഗ് മാതൃകയിൽ സംസ്ഥാന അടിസ്ഥാനത്തിൽ ക്രമീകരണം ഉണ്ടാക്കുന്ന സംസ്ഥാനം- മഹാരാഷ്ട്ര 


14. ടോറെന്റോ ഫെസ്റ്റിവലിൽ മികച്ച മനുഷ്യാവകാശ ചലച്ചിത്രം ആയി തിരഞ്ഞെടുക്കപ്പെട്ട, കൊലചെയ്യപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ ജീവിതം ചിത്രീകരിച്ച സിനിമ- ഗൗരി 


15. ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ഷൻ ടെസ്റ്റ്, ഏത് ബഹിരാകാശ ഏജൻസിയുടെ സംരംഭമാണ്- NASA

  • DART - ചിന്ന ഗ്രഹങ്ങളെ ഇടിച്ച് ദിശ തെറ്റിക്കാൻ സാധിക്കുമോ എന്ന് പരീക്ഷണത്തിലെ നാസയുടെ ആദ്യ ബഹിരാകാശ മിഷൻ

16. ഇന്ത്യയിൽ ആദ്യമായി ഹിമപാത നിരീക്ഷണ റഡാർ സ്ഥാപിച്ചത്- സിക്കിം . 


17. ഓൺലൈനിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സി.ബി.ഐ. നടത്തിയ ഓപ്പറേഷൻ- ഓപ്പറേഷൻ മേഘ ചക്ര 


18. കുട്ടികളുടെ പഠന ഭാരം കുറക്കാൻ ലക്ഷ്യമിട്ടു നോ ബാഗ് ഡേ എന്ന പേരിൽ പദ്ധതി കൊണ്ടുവന്ന സംസ്ഥാനം- ബീഹാർ


19. അടുത്തിടെ കന്നുകാലികളിൽ വ്യാപകമായി കണ്ടുവരുന്ന ലംപി ഡിസീസിനു കാരണമാകുന്നത്- Virus


20. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറലായി നിമിതനായത്- ഡോക്ടർ രാജീവ് ഭാൽ 


21. 2022, 36- മത് ദേശീയ ഗെയിംസിൽ ഉദ്ഘാടന വേളയിൽ കേരളത്തിന്റെ പതാക വഹിക്കുന്നത്- മുരളി ശ്രീശങ്കർ


22. 2022 സെപ്റ്റംബറിൽ കാണ്ടാമൃഗത്തിന്റെ കൊമ്പുകളുടെ ചാരം കൊണ്ട് നിർമ്മിച്ച സ്മാരകം അനാച്ഛാദനം ചെയ്തത്- കാസിരംഗ നാഷണൽ പാർക്ക്

  • യൂണികോണുകളുടെ വാസസ്ഥലം എന്നാണ് ഇതിന് പേര് നൽകിയത്

23. ശഹീദ് ഭഗത് സിംഗ് ഇന്റർനാഷണൽ എയർപോർട്ട് എന്നറിയപ്പെടുന്നത്- ഛണ്ഡീഗഡ് വിമാനത്താവളം


24. 2022 സെപ്റ്റംബറിൽ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ (ഐഎൻഎസ് 2022-23- ലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- കെ. രാജ പ്രസാദ് റെഡ്‌ഢി 


25. 2022 സെപ്റ്റംബറിൽ ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ദിലീപ് ടിർക്കി


26. Nato- യുടെ ഡിഫൻസ് ഗ്രൂപ്പിൽ അംഗം ആവുന്ന ആദ്യ ഏഷ്യൻ രാജ്യം- സൗത്ത് കൊറിയ


27. 17- മത് പ്രവാസി ഭാരതീയ ദിവസ് 2023 ഏത് നഗരത്തിലാണ് നടക്കുന്നത്- ഇൻഡോർ (മധ്യപ്രദേശ്) 

  • 1915 ജനുവരി 9 ന് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്തിന്റെ സ്മരണയ്ക്ക് ആഘോഷിക്കുന്നു 

28. 2022 ലോക U20 ഗുസ്തി ചാമ്പ്യൻഷിപ്പ് വേദി- ബൾഗേറിയ 

  • ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ 45-ാം പതിപ്പാണ് 

29. രാജ്യത്തെ ആദ്യത്തെ സമ്പൂർണ് Functionally Literate ജില്ല- മാണ്ട് ല (മധ്യപ്രദേശ്) ആദിവാസി ആധിപത്യമുള്ള ജില്ലയാണ് മാണ്ട് ല


30. ലോക ബ്രെയിൻ ദിനം ആയി ആചരിക്കുന്നത് (ജൂലൈ 22) 2022- ലെ പ്രമേയം- എല്ലാവർക്കും മസ്തിഷ്കാരോഗ്യം 


31. നിയമസഭാ സെക്രട്ടറിയായി നിയമിതനായത്- എ.എം ബഷീർ 


32. നീതി ആയോഗ് പുറത്തിറക്കിയ 2021- ലെ ഇന്ത്യ ഇന്നൊവേഷൻ ഇൻഡെക്സസിൽ കേരളത്തിന്റെ സ്ഥാനം- 8-ാം സ്ഥാനം 


33. ഓയിൽ ആൻഡ് നാച്യുറൽ ഗ്യാസ് കോർപ്പറേഷന്റെ വിദേശ നിക്ഷേപ ശാഖയായ ONGCC വിദേശ് ലിമിറ്റഡിന്റെ എം.ഡിയായി നിയമിതനായത്- രാജർഷി ഗുപ്ത 


34. 2022- ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ റാങ്ക്- 87 (ഒന്നാം സ്ഥാനം- ജപ്പാൻ) 


35. The Board of Control for Cricket in India (BCCI) യുടെ ഓംബുഡ്സ്മാനും എത്തിക്സ് ഓഫീസറുമായി നിയമിതനായത്- വിനീത് ശരൺ 


36. Paytm Payment Service Ltd. ന്റെ സി.ഇ.ഒ ആയി നിയമിതനായത്- നകുൽ ജയൻ 


37. ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള വ്യാപാരബന്ധം പ്രാത്സാഹിപ്പിക്കുന്നതിനായി ചെന്നെ യിൽ ആരംഭിച്ച ഒരു പുതിയ വ്യവസായ സംഘടന- Indo UAE Economic Chamber of Commerce 


38. ശ്രീലങ്കൻ പ്രധാനമന്ത്രിയായി നിയമിതനാകുന്നത്- ദിനേശ് ഗുണവർധനെ  


39. നിയമസഭ സെക്രട്ടറിയായി നിയമിതനായത്- മാരിയോ ദാഗി


40. 2022 ആഗസ്റ്റിൽ പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മികച്ച കടുവ സംരക്ഷണ പ്രവർത്തനം കാഴ്ചവയ്ക്കുന്ന സംസ്ഥാനം- കേരളം 


41. രാജ്യത്തെ ആദ്യ മങ്കിപോക്സ് മരണം നടന്നത്- കേരളം (തൃശ്ശൂർ) 


42. ലേബർ കമ്മീഷണറായി നിയമിതയായ മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ- നവജ്യോത് ഖാസ


43. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ ആദ്യ ഗ്രാമവണ്ടി പോൺസർ ചെയ്യുന്നത്- കൊല്ലയിൽ ഗ്രാമപഞ്ചായത്ത് (പാറശ്ശാല, തിരുവനന്തപുരം) 


44. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വ്യക്തി- ഉമ്മൻചാണ്ടി (18728 ദിവസം) 


45. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ രൂപകല്പന ചെയ്ത സ്മാൾ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (SSLV) ആദ്യ വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ നിന്ന് നടക്കുന്നത്- ആഗസ്റ്റ് 7  


46. എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ കമ്പനി ബോർഡിലേക്ക് അഡീഷണൽ ഡയറക്ടർ ആയി നിയമിതനായത്- രവി കിഷൻ ടക്കർ 


47. യാത്രക്കാർക്ക് യാത്ര സംബന്ധിച്ച വിഷമങ്ങളും പരാതികളും അറിയിക്കാനുള്ള റെയിൽവേ ഇൻഫർമേഷൻ സെന്ററുകൾക്ക് റെയിൽവേ ബോർഡ് നൽകുന്ന പുതിയ പേര്- സഹ്യോഗ് 


48. അനധികൃതമായി കൊണ്ടു വരുന്ന സ്വർണ്ണം പിടികൂടുന്നതിനായി 2022 ആഗസ്റ്റിൽ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ- ഓപ്പറേഷൻ ടൊർണാഡോ 


49. 2022 ൽ 200-ാം ജന്മവാർഷികം ആചരിക്കപ്പെടുന്ന സസ്യ ശാസ്ത്രജ്ഞൻ- ഗ്രിഗർ മെൻഡൽ (ആധുനിക ജനിതക ശാസ്ത്രത്തിന് പിതാവ്) 


50. 2022- ലെ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരം- അനാഹത് സിംഗ് (14 വയസ്സ്, സ്ക്വാഷ് താരം)


No comments:

Post a Comment