1. 2022 - ലെ IBSF (ഇന്റർനാഷണൽ ബില്ല്യാർഡ്സ് & സ്നൂക്കർ ഫെഡറേഷൻ)- ന്റെ ലോക ബില്യാർഡ്സ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ താരം- പങ്കജ് അദ്വാനി
2. Rajasthan International Folk Festival 2022 - ന് വേദിയാകുന്നത്- ജോധ്പുർ
3. 2023- ൽ 37 -ാമത് ദേശീയ ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം- ഗോവ
4. 2022- ൽ റേഡിയോ അധിഷ്ഠിത GLONASS നാവിഗേഷൻ സിസ്റ്റത്തിന്റെ ഭാഗമായി GLOASS-K എന്ന നാവിഗേഷൻ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച രാജ്യം- റഷ്യ
5. 2022 - ൽ FIFA U-17 വനിതാ ലോകകപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ
6. ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി നിയമിതനായത്- ജെറമി ഹണ്ട്
7. അന്തർവാഹിനിയിൽ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിനുള്ള സംവിധാനം കൈവരിക്കുന്ന ആറാമത്തെ രാജ്യം- ഇന്ത്യ
- 2022 ഒക്ടോബറിൽ ഐ.എൻ.എസ്. അരിഹന്തിൽ നിന്ന് ബലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
8. പുതിയ ലിപി പരിഷ്കരണം അനുസരിച്ച് കേരള സർക്കാർ അടുത്തിടെ പുറത്തിറക്കിയ 5 ലിപികൾ- മഞ്ജുള, മന്ദരം, രഹന, തുമ്പ, മിയ
9. 2022 ദേശീയ ഗെയിംസിലെ മികച്ച പുരുഷതാരം- സജൻ പ്രകാശ്
10. 2022 ഒക്ടോബറിൽ അന്തരിച്ച, മുലായംസിംഗ് യാദവ് ഏത് സംസ്ഥാനത്തിലെ മുൻ മുഖ്യമന്ത്രിയായിരുന്നു- ഉത്തർപ്രദേശ്
11. മാനസികബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങൾക്കും ടെലി കൗൺസലിങ് ഉൾപ്പടെയുള്ള സേവനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓൺലൈൻ സംവിധാനം- ടെലി മാനസ്
12. മഹാരാഷ്ട്രയുടെ വൈൽഡ് ലൈഫ് ഗുഡ് വിൽ അംബാസഡറായി നിയമിതയായ ബോളിവുഡ് താരം- രവീണ ടണ്ടൻ
13. അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി- Operation Yellow
14. 2022 ഒക്ടോബറിൽ പ്രസിഡന്റ് ദ്രൗപതി മുർമു 'പരം - കാമരൂപ' സൂപ്പർ കമ്പ്യൂട്ടർ സൗകര്യം ഉദ്ഘാടനം ചെയ്ത IIT- IIT ഗുവാഹത്തി
15. 2022 ഒക്ടോബറിൽ കിഴക്കൻ നേവൽ കമാൻഡ് നടത്തിയ സുരക്ഷാ അഭ്യാസം- പ്രസ്ഥാൻ
16. തെക്കൻ പശ്ചിമഘട്ടത്തിൽ നിന്ന് കത്തിയ പുതിയ ഇനം ഞണ്ടുകൾ- പവിഴം ഗവി, രാജാ തെൽഫുസ ബ്രുണ്ണിയ
17. 2022- ലെ ആഗോള വിശപ്പ് സൂചിക (ജി.എച്ച്.ഐ) യിൽ ഇന്ത്യയുടെ സ്ഥാനം- 107 (സ്കോർ: 29.1)
18. പബ്ലിക് അഫയേർസ് സെന്ററിന്റെ പഠന റിപ്പോർട്ട് പ്രകാരം ഭരണമികവിൽ കേരളത്തെ പിന്തള്ളി ഒന്നാമതെത്തിയ സംസ്ഥാനം- ഹരിയാന (കേരളം മൂന്നാമത്, 2nd- തമിഴ്നാട്)
19. ഏഷ്യാകപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റ് കിരീട ജേതാക്കൾ- ഇന്ത്യ (ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി)
20. പത്രാധിപകൂട്ടായ്മയായ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- സീമ മുസ്തഫ
21. റെയിൽവേയുടെ ആദ്യത്തെ അലൂമിനിയം ചരക്കുവാഗണുകൾ ഫ്ളാഗ് ഓഫ് ചെയ്തത് എവിടെയാണ്- ഭുവനേശ്വർ (കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഫ്ളാഗ് ഓഫ് ചെയ്തത്)
22. സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവ ജേതാക്കൽ- തിരുവനന്തപുരം
23. മുഴുവൻ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തുന്ന ആദ്യ സംസ്ഥാനം- ഒഡീഷ
24. ഇന്റഗ്രേറ്റഡ് ലോക്കൽ സെൽഫ് ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ വഴി ഫയൽ തീർപ്പാക്കൽ മികച്ച രീതിയിൽ നടത്തിയതിന് ഒന്നാം സ്ഥാനം നേടിയ പഞ്ചായത്ത്- കൊടുവായൂർ പഞ്ചായത്ത് (പാലക്കാട്)
- 2-ാം സ്ഥാനം- മൂത്തേടം (മലപ്പുറം)
- 3-ാം സ്ഥാനം- അമ്പലപ്പുഴ വടക്ക് (അലപ്പുഴ)
25. മലയാളത്തിലെ പുതിയ ലിപി പരിഷ്കരണം അനുസരിച്ച് രൂപപ്പെടുത്തിയ പുതിയ കമ്പ്യൂട്ടർ ലിപികൾ- മന്ദാരം, തുമ്പ, മിയ,മഞ്ജുള, രഹന
26. ജിം കോർബറ്റിന്റെ ജീവിതത്തെ ആസ്പദമാക്കിപുസ്തകം പുറത്തിറക്കിയത്- ഹാഷ ഇന്ത്യ
27. 2022 ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 107 (2021:101)
28. ലോക ഭക്ഷ്യ ദിനം- ഒക്ടോബർ 16 (2022 Theme- Leave NO ONE behind)
29. ഫുട്ബോൾ സംസ്കാരം താഴെത്തട്ടിലേക്ക് എത്തിക്കുന്നതിനായി Football For All എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- ഒഡീഷ
30. മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിൽ നൽകുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- മധ്യപ്രദേശ്
31. ദൂരദർശൻ ചാനലുകൾ സെറ്റ് ടോപ് ബോക്സ് ഇല്ലാതെ കാണാൻ നിലവിൽ വരുന്ന പുതിയ സംവിധാനം- സാറ്റലൈറ്റ്ട്യൂണർ
32. സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ ആദിവാസി കോളനി നിലവിൽ വരുന്നത്- വയനാട്
33. ഡിജിറ്റലി കണക്ടഡ് ട്രൈബൽ കോളനീസ് എന്ന പേരിട്ടിരിക്കുന്ന പദ്ധതി ആരംഭിക്കുന്നത്- കല്പറ്റ
34. ഭർത്താവ് മരിച്ച അശരണരായ സ്ത്രീകളെ പരിപാലിക്കുന്നതിനു ബന്ധുക്കൾ പ്രതിമാസം ആയിരം രൂപ സഹായം നൽകുന്ന വനിതാ ശിശു വകുപ്പിന്റെ പദ്ധതി- അഭയകിരണം
35. ഈയിടെ ആന്ധ്ര സർക്കാർ നടപ്പാക്കിയ ഏത് പഠന പരിവർത്തന പ്രോജക്ടിനാണ് ലോകബാങ്ക് 250 മില്യൺ ഡോളർ നിരുപാധിക വായ്പ നൽകിയത്- SALT (Supporting Andhra's Learning Transformation)
No comments:
Post a Comment