Saturday, 8 April 2023

Current Affairs- 08-04-2023

1. ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ പദ്ധതിയുടെ നാൾവഴികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഡോക്യുമെന്ററി- The Vial India's Vaccine Story 


2. ക്ഷയരോഗദിന പ്രമേയം 2023- Yes We Can end TB


3. ഇന്ത്യയിലെ ആദ്യ PM MITRA Park (Pradhan Mantri Mega Integrated Textile Region and Apparal Park) നിലവിലൽ വരുന്നത്- Virudhunagar (തമിഴ്നാട്)


4. Azaad an Autobiography എന്ന പുസ്തകത്തിന്റെ രചയിതാവ്- ഗുലാം നബി ആസാദ്


5. 2023- ൽ അരുണാചൽ പ്രദേശിൽ കണ്ടെത്തിയ പുതിയ ഇനം ക്യാറ്റ്ഫിഷ്- Exostoma Dhritiae


6. 2023- ജുഡീഷ്യറിയെ സർക്കാരിന് കീഴിൽ കൊണ്ടു വരുന്ന നിയമഭേദഗതി പാസാക്കിയ രാജ്യം- ഇസ്രായേൽ


7. 2 വർഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനിധിക്ക് അയോഗ്യത ബാധകമാകുന്ന ജനപ്രാതിനിത നിയമത്തിലെ വകുപ്പ്- 8(3)


8. കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീൻ ദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവനദൗത്യം (എൻ.യു.എൽ.എം.) മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2021-22 ലെ സ്പാർക്ക് (സിസ്റ്റമാറ്റിക് പ്രോഗ്രസീവ് അനലിറ്റിക്കൽ റിയൽ ടൈം റാങ്കിങ്) റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം- 2

  • ഒന്നാം സ്ഥാനം- ആന്ധ്രാപ്രദേശ്

9. ലോക കാലാവസ്ഥ ദിനം (മാർച്ച് 23) 2023 Theme- The future of weather, climate and water across generations.


10. ഇന്ത്യൻ വനിതാ ഹോക്കി താരം റാണി രാംപാലിന്റെ പേരിൽ റാണീസ് ഗേൾസ് ഹോക്കി ടർഫ് നിലവിൽ വന്നത്- റായ്ബറേലി (UP) 


11. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിർമ്മിതബുദ്ധിയുടെ (A.I) മാതൃകയിൽ നിർമ്മിച്ച ചാറ്റ്ബോട്ട്- സായ

  • നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചത് ജൂപ്പിറ്റൈസ് കമ്പനി  

12. കേരള കേന്ദ്ര കേന്ദ്ര സർവകലാശാലയുടെ പ്രഥമ ഓണററി ഡോക്ടറേറ്റ് ബഹുമതിക്ക് അർഹയായത്- പി ടി ഉഷ


13. 2023 മാർച്ചിൽ കേരള സംസ്ഥാന വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റത്- ഡോ. കെ എം ദിലീപ്

  • മുഖ്യ വിവരാവകാശ കമ്മീഷണർ- വിശ്വാത്ത ബെന്യാമിൻ 
  • കമ്മീഷണർമാർ- എ അബ്ദുൽ ഹക്കീം, കെ എം ദിലീപ്

14. മലയാറ്റൂർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 16-ാമത് മലയാറ്റൂർ അവാർഡ് ലഭിച്ചത് ബെന്യാമിൻ യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസിന് അർഹയായ വി.കെ.ദീപയുടെ കഥാസമാഹാരം- വുമൺ ഈറ്റേഴ്സ്


15. രാജ്യത്തെ പ്രധാനപ്പെട്ട 6 നദികളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാരിന്റെ ജലശക്തി മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ട നദി- പെരിയാർ


16. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമ സ്ഥാപിതമാകുന്ന കേരളത്തിലെ ക്ഷേത്രം- പുഷ്പഗിരി അഗ്രഹാര സീതാരാമസ്വാമി ക്ഷേത്രം 


17. കോടതികൾക്ക് രേഖകൾ മുദ്രവെച്ച കവറിൽ കൈമാറുന്നത് ജുഡീഷ്വൽ നടപടികളുടെ മൗലിക തത്ത്വങ്ങൾക്ക് എതിരാണെന്ന് പ്രസ്താവിച്ചത്- സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് 


18. 2023- ൽ ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് എണ്ണ പൈപ്പ് ലൈൻ പദ്ധതി ഉദ്ഘാടനം ചെയ്തത്- ബംഗ്ലാദേശ്


19. ഉത്തർപ്രദേശിലെ റായ് ബറേലിയിലെ ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥയിലുള്ള എംസിഎഫ് സ്റ്റേഡിയത്തിന്റെ പുതിയ പേര്- റാണീസ് ഗേൾസ് ഹോക്കി ടർഫ്


20. ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻപ്രിയിൽ ജേതാവായത്- സെർജിയോ പെരസ് (റെഡ് ബുൾ)


21. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ 2021-22 ലെ സിസ്റ്റമാറ്റിക് പ്രോഗ്രസീവ് അനലിറ്റിക്കൽ റിയൽ ടൈം (സ്പാർക്ക്) റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം- 2

  • കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീൻ ദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്. 
  • ഒന്നാം സ്ഥാനം - ആന്ധ്രാപ്രദേശ്
  • തുടർച്ചയായി അഞ്ചാം തവണയും സ്പാർക്ക് അവാർഡിന് അർഹത നേടുന്ന ആദ്യ സംസ്ഥാനം- കേരളം
  • പദ്ധതിയുടെ സംസ്ഥാന നോഡൽ ഏജൻസി - കുടുംബശ്രീ

22. ഏകോപനമില്ലാത്ത കുഴിക്കൽ നടപടികൾ മൂലം ടെലികോം മേഖലയിൽ ഉണ്ടാകുന്ന നഷ്ടം തടയുന്നതിനായി കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ ആപ്ലിക്കേഷൻ- കോൾ ബിഫോർ യു ഡിഗ്

  • ടെലികോം കേബിൾ കടന്നു പോകുന്ന സ്ഥലത്ത് കുഴി എടുക്കണമെങ്കിൽ സർക്കാർ വകുപ്പുകൾ അടക്കം ഈ ആപ്ലിക്കേഷനിൽ മുൻകൂർ നോട്ടീസ് നൽകണം.

23. അപകീർത്തി കേസിൽ സൂററ്റ് കോടതി രണ്ടു വർഷം തടവ് ശിക്ഷ വിധിച്ച കോൺഗ്രസ് നേതാവ്- രാഹുൽ ഗാന്ധി

  • IPC 499, 500 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്
  • അപ്പീൽ നൽകാൻ 30 ദിവസം സാവകാശം

24. ഉസ്ബക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിനിടയാക്കിയതിനെ തുടർന്ന് ഇന്ത്യ സിറപ്പ് നിർമ്മാണ ലൈസൻസ് റദ്ദാക്കിയ ഫാർമ കമ്പനി- മാരിയോൺ ബയോടെക്


25. വിവാദമായ പെൻഷൻ നയത്തിനെതിരെ പ്രതിഷേധം നടക്കുന്ന രാജ്യം- ഫ്രാൻസ്


26. ചാറ്റ് ജി.പി.ടി.യ്ക്ക് ബദലായി ഗൂഗിൾ അവതരിപ്പിച്ച നിർമിതബുദ്ധി ചാറ്റ് ബോട്ട്- ബാർഡ്


27. നിയമ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇന്ത്യയിലെ പ്രമുഖ നീതിന്യായ സാങ്കേതികവിദ്യാ കമ്പനിയായ ജൂപിറ്റൈസ് വികസിപ്പിച്ച നിർമിതബുദ്ധി ചാറ്റ് ബോട്ട്- സായ


28. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ- മുകേഷ് അംബാനി (9-ാം സ്ഥാനം)


29. അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മില്ലറ്റ് മാൻ എന്നറിയപ്പെട്ട വ്യക്തി- പി.വി.സതീഷ്


30. കേരളത്തിൽ ആദ്യമായി സർവകലാശാലാ ചരിത്രം പുസ്തക രൂപത്തിൽ പുറത്തിറക്കിയത്- കുസാറ്റ്

No comments:

Post a Comment