Sunday, 30 April 2023

Current Affairs- 30-04-2023

1. 2023- ലെ ആഗോള ബുദ്ധമത ഉച്ചകോടിക്ക് വേദിയാകുന്നത്- ഡൽഹി


2. അന്താരാഷ്ട്ര സർഫ് ഓപ്പൺ ചാമ്പ്യൻഷിപ്പ് വേദി- മഹാബലിപുരം 


3. ലോകാരോഗ്യ ദിനം (ഏപ്രിൽ 7) പ്രമേയം- എല്ലാവർക്കും ആരോഗ്യം

  • ലോകാരോഗ്യ സംഘടനയുടെ ഏതാമത് വാർഷികമാണ് 2023- ൽ ആചരിക്കുന്നത്- 78 
  • ലോകാരോഗ്യ സംഘടന സ്ഥാപിതമായത്- 1948 ഏപ്രിൽ- 7

4. ദക്ഷിണേന്ത്യയിലെ ആദ്യ ആറുവരി ഒറ്റത്തുൺ മേൽപ്പാലം നിലവിൽ വരുന്നത്- കാസർകോട് 

  • 27 മീറ്റർ വീതിയും 1.12 കിലോമീറ്റർ നീളവുമുള്ള പാതയാണ് നിർമ്മിക്കുക 

5. അന്യസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യ ‘ക്രഷ്’ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്- കൊച്ചി


6. 2013 ഏപ്രിലിൽ, ഹനുമാന്റെ 54 അടി പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട സംസ്ഥാനം- ഗുജറാത്ത് 

  • ഗുജറാത്തിലെ ബോട്ടയിലെ സാരംഗ്പൂർ ക്ഷേത്രത്തിലാണ് അനാച്ഛാദനം ചെയ്തത് 

7. പ്രോജക്ട് ടൈഗർ പദ്ധതിയുടെ എത്രാമത് വാർഷികമാണ് 2023- ൽ ആഘോഷിക്കുന്നത്- 50


8. 2023 ഏപ്രിലിൽ, ഐക്യരാഷ്ട്രസഭയുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങൾ- ഇന്ത്യ, ദക്ഷിണകൊറിയ

  • 4 വർഷമാണ് കാലാവധി
  • അന്താരാഷ്ട സ്ഥിതിവിവര കണക്കുകളുമായി ബന്ധപ്പെട്ട യു.എന്നിന്റെ ഏറ്റവും ഉയർന്ന വിഭാഗമാണ് 24 അംഗ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ
  • സ്ഥാപിതമായ വർഷം- 1947
  • ആസ്ഥാനം- ന്യൂയോർക്ക്

9. 2023 ഏപ്രിലിൽ അന്തരിച്ച്, ‘ജഗർ നാഥ് മഹാ' ഏത് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു- ഝാർഖണ്ഡ്


10. 2023-24 സാമ്പത്തിക വർഷത്തിൽ, ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സംസ്ഥാന വ്യവസായ വകുപ്പിന്റെ പദ്ധതി- സംരംഭക വർഷം 2.0

  • തിരഞ്ഞെടുത്ത 1000 എം.എസ്.എ. കളെ 100 കോടി വിറ്റുവരവുള്ള യുണിറ്റുകളായി 4 വർഷത്തിനുള്ളിൽ ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള പദ്ധതി- മിഷൻ 1000
  • സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംരംഭങ്ങളുടെ വിജയവും സുസ്ഥിര ന്നും ഇറപ്പു വരുത്തുന്നതിനുള്ള പദ്ധതി- എം.എസ്.എം, സുസ്ഥിരതാ പദ്ധതി 

11. ജലാശയങ്ങളുടെ ആഴം, അടിത്തട്ടിന്റെ ഘടന എന്നിവ മനസ്സിലാക്കാനായി സംസ്ഥാന ഹൈഡ്രോ ഗ്രാഫിക് സർവേ വകുപ്പ് പുറത്തിറക്കിയ വെബ് അധിഷ്ഠിത സോഫ്റ്റ്വെയർ- ജലനേത്ര 

  • കേരള ഡിജിറ്റൽ സർവകലാശാലയാണ് വെബ് അധിഷ്ഠിത സോഫ്റ്റവെയർ നിർമ്മിച്ചത്  

12. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികളെ, വാഹനത്തിൽ സ്കൂളിലെത്തിക്കാനായി ആരംഭിച്ച "ഗോത്രസാരഥി' പദ്ധതി ഏത് പേരിലാണ് പുനർനാമകരണം ചെയ്യുന്നത്- വിദ്യാവാഹിനി


13. വ്യവസായ വകുപ്പും കുടുംബശിയും ചേർന്ന് ആരംഭിക്കുന്ന, കുടുംബശ്രീ ഓക്സിലറി യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള സംരംഭക പദ്ധതി- ഷീ സ്റ്റാർട്ട്സ്


14. ആറുമാസം കൊണ്ട് കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനമാക്കുന്നതിനായി തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സാക്ഷരതായജ്ഞം- ഡിജി കേരളം


15. 2023 ഏപ്രിലിൽ ഭൗമസൂചിക പദവി ലഭിച്ച തമിഴ്നാട്ടിൽ നിന്നുള്ള പഴവർഗ്ഗം- കമ്പത്തെ കറുത്ത മുന്തിരി


16. പൗരന് വീക്ഷണം പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനും പ്രേരിപ്പിക്കാനുമുള്ള ജനാധിപത്യ അവകാശമുണ്ടെന്ന് അടുത്തിടെ വിധി പ്രസ്താവിച്ച് ഹൈക്കോടതി- ബോംബെ ഹൈക്കോടതി


17. രാജ്യത്തെ ആദ്യ പേപ്പർ രഹിത ഡിജിറ്റൽ കോടതിയാകുന്നത്- വാഷി കോടതി


18. 2023 ഏപ്രിലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ആദ്യമായി യാത്ര ചെയ്ത യുദ്ധവിമാനം- സുഖോയ് 30 M.K.I

  • യുദ്ധവിമാനത്തിൽ യാത്ര ചെയ്യുന്ന ഇന്ത്യയുടെ രണ്ടാമത് വനിതാ രാഷ്ട്രപതി- ദ്രൗപതി

19. നിർമിതബുദ്ധി (എ.ഐ.) ഉപയോഗിച്ച് കലാസൃഷ്ടികൾ പകർത്തുന്നത് തടയിടാൻ ലക്ഷ്യമിട്ട് ഷിക്കാഗോ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച സോഫ്റ്റ്വേർ- ഗ്ലേസ്


20. അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതാര്- എടപ്പാടി കെ.പളനിസാമി


21. കേരള കേന്ദ്ര സർവകലാശാലയുടെ പ്രഥമ ഓണററി ഡോക്ടറേറ്റ് ലഭിച്ചതാർക്കാണ്- പി.ടി. ഉഷ


22. സ്വർണാഭരണങ്ങളുടെ വിൽപനയ്ക്ക് കേരളത്തിൽ എച്ച്.യു.ഐ.ഡി. നിർബന്ധമാക്കി. എച്ച്.യു.ഐ.ഡി.യുടെ പൂർണരൂപമെന്ത്- ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ


23. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമ സ്ഥാപിക്കപ്പെടുന്നത്- തെലങ്കാന


24. കേരളത്തിലെ ആദ്യ സോളാർ - വിൻഡ് മൈക്രോ ഗ്രിഡ് വൈദ്യുത പദ്ധതി നിലവിൽ വരുന്നത്- താഴെതുടുക്കി


25. ജലനിധി പദ്ധതിയിലെ ക്രമക്കേട് കണ്ടെത്താൻ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന- ഓപ്പറേഷൻ ഡെൽറ്റ


26. ചൈനയിലേക്ക് toque macaques നെ കയറ്റുമതി ചെയ്യാൻ പദ്ധതിയിടുന്ന രാജ്യം- ശ്രീലങ്ക


27. 2023- ൽ അന്തരിച്ച ബംഗ്ലാദേശ് വിമോചന പോരാളിയും പൊതുജനാരോഗ്യ വിദഗ്ധനുമായ വ്യക്തി- ഡോ. സഫറുള്ള ചൗധരി


28. ഹിമാലയത്തിലെ ഭൂകമ്പമേഖലകൾ മാപ്പ് ചെയ്യുന്നതിനായി ISRO- യും NASA- യും സംയുക്തമായി വികസിപ്പിച്ച ഉപഗ്രഹം- NISAR


29. 2023- ലെ ഫെമിന മിസ് ഇന്ത്യ കിരീടം നേടിയതാര്- നന്ദിനി ഗുപ്ത (രാജസ്ഥാൻ)


30. 2028- ലെ സമ്മർ ഒളിംപിക്സ് വേദിയായി തിരഞ്ഞെടുത്ത സ്ഥലം- ലോസ് ഏഞ്ചൽസ്, USA


പ്രഥമ കേരള പുരസ്കാരങ്ങൾ 

  • കേന്ദ്രസർക്കാരിന്റെ പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ കേരള പുരസ്കാരങ്ങളിലെ പ്രഥമ വിജയികളെ 2022 ഒക്ടോബറിൽ പ്രഖ്യാപിച്ചു. 
  • കേരള ജ്യോതി- കേരള പ്രഭ, കേരള ശ്രീ എന്നിവയാണ് പുരസ്കാരങ്ങൾ.
  • കേരള ജ്യോതി- എം.ടി. വാസുദേവൻ നായർ 
  • കേരള പ്രഭ- മമ്മൂട്ടി, എൻ.എൻ. പിള്ള, ഓംചേരി, ടി. മാധവ മേനോൻ
  • കേരള ശ്രീ- കാനായി കുഞ്ഞിരാമൻ, എം.പി. പരമേശ്വരൻ, ഗോപിനാഥ് മുതുകാട്, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സത്യഭാമാ ദാസ് ബിജു, വൈക്കം വിജയലക്ഷ്മി
  • കാനായി കുഞ്ഞിരാമൻ കേരള ശ്രീ അവാർഡ് നിരസിക്കുന്നതായി പ്രഖ്യാപിച്ചു.

No comments:

Post a Comment