Saturday, 22 April 2023

Current Affairs- 22-04-2023

1. വിദേശത്ത് വിദ്യാഭ്യാസം തുടരുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് അംബേദ്കർ ഓവർസീസ് സ്കോളർഷിപ്പ് മുഖേന ഏറ്റവും കൂടുതൽ തുക (20 ലക്ഷം രൂപ) നൽകുന്ന ആദ്യ സംസ്ഥാനം- തെലങ്കാന


2. 2023- ലെ പ്രേംനസീർ പുരസ്കാരത്തിന് അർഹനായത്- മധു 


3. 2023- ലെ ഉള്ളൂർ പുരസ്കാരം ലഭിച്ചവർ- രമാ ചെപ്പ്, ഷൈലജ ശിവറാം


4. ലോകത്തിലെ ഏറ്റവും ഉയരമുള്ള അംബേദ്കർ പ്രതിമ സ്ഥിതി ചെയ്യുന്ന സംസ്ഥാനം- തെലങ്കാന


5. പ്രൊജക്റ്റ് ടൈഗർ പദ്ധതിയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ നയം വ്യക്തമാക്കുന്ന പ്രസിദ്ധീകരണം- അമൃത് കാൽ


6. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ അടിസ്ഥാനമാക്കി എ.ഡി.ആർ തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ സമ്പന്നൻ- ജഗൻമോഹൻ റെഡ്ഡി

  • 510 കോടി, ആന്ധ്രാപ്രദേശ്

7. ഇന്ത്യയിലെ ഭൂമിയുടെ എല്ലാ വിവരങ്ങളും ക്രോഡീകരിച്ചുകൊണ്ട് സാധാരണക്കാർക്ക് ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജിയോ പോർട്ടൽ- മാതൃഭൂമി


8. 2023- ലെ വനിത ഫുട്ബോൾ ലോകകപ്പിന്റെ വേദി- ഓസ്ട്രേലിയ, ന്യൂസിലാൻഡ്


9. 'മഹാഗുരു വർഷം 2024' എന്ന പേരിൽ സമാധി ശതാബ്ദി ആചരണത്തിന് തുടക്കം കുറിക്കുന്നത് ഏത് നവോത്ഥാന നായകന്റേതാണ്- ചട്ടമ്പിസ്വാമി


10. 2023 ഏപ്രിലിൽ അന്തരിച്ച ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായ രംഗത്തെ കുലപതി- കേശബ് മഹീന്ദ്ര 


11. IPL- ൽ ഒരു ടീമിനെ 200 മത്സരങ്ങളിൽ നയിച്ച ആദ്യ ക്യാപ്റ്റൻ- മഹേന്ദ്രസിംഗ് ധോണി


12. കന്നുകാലി ആരോഗ്യ സംരക്ഷണത്തിനായി സഞ്ജീവനി പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം- ഹിമാചൽ പ്രദേശ്


13. ലോകത്തിലെ ആദ്യ H3N8 ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തത്- ചൈന 


14. 2023- ൽ ട്രാൻസ്ജെൻഡേഴ്സിന് ഒ.ബി.സി. പദവി നൽകിയ സംസ്ഥാനം- മധ്യപ്രദേശ്


15. ബ്രിട്ടൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഡയറക്ടറാകുന്ന ആദ്യ വനിത- Anne Keast Butler


16. 2023- ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരൻ- കെ. വി. രാമനാഥൻ


17. വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ ആശങ്കകളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി- വനസൗഹൃദ സദസ്സ് 


18. കേരള സ്റ്റേറ്റ് ഇൻഫർമാറ്റിക്സ് ഓഫിസറായി നിയമിതയായത്.- സുചിത്ര പ്യാരേലാൽ


19. പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ (ആർ.എൽ.വി) സ്വയം നിയന്ത്രിത ലാൻഡിങ് പരീക്ഷണം വിജയകരമായി പൂത്തിയാക്കിയ ആദ്യ രാജ്യം- ഇന്ത്യ

  • ഇന്ത്യൻ വ്യോമസേനയുടെയും ഡി.ആർ.ഡി.ഒ യുടെയും സഹകരണത്തോടെയാണ് ഐ.എസ്. ആര് ഒ വിജയകരമായി പൂർത്തിയാക്കിയത്.
  • കർണാടകത്തിലെ ചിത്ര ദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് (എ. ടി. ആർ) പരീക്ഷണം നടത്തിയത്.
  • വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. 

20. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്- 7.8%

  • 2023 ഏപ്രിലിലെ കണക്കുകൾ പ്രകാരം, രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം- ഹരിയാന (26.8%)

21. 2022 സെപ്റ്റംബർ 17- ന് എട്ട് ചീറ്റകളെ തുറന്നു വിട്ടത് രാജ്യത്തെ ഏത് ദേശീയോദ്യാനത്തിലാണ്-  കുനോ ദേശീയോദ്യാനം (മധ്യപ്രദേശ്)


22. ഏത് ആഫ്രിക്കൻ രാജ്യത്തുനിന്നാണ് 2022 സെപ്റ്റംബറിൽ ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നത്- നമീബിയ


23. 'ചേക്കുട്ടി' എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യപുരസ്കാരം നേടിയതാര്-സേതു 


24. ‘മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി' എന്ന കവിതാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരം നേടിയതാര്- അനഘ ജെ കോലത്ത്


25. പട്ടികജാതി കുടുംബങ്ങളുടെ ഭവന പുനർ നിർമാണത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയേത്- സേഫ് (സെക്യൂർ അക്കോമഡേഷൻ ആൻഡ് ഫെസിലിറ്റി എൻഹാൻസ്മെന്റ്) 


26. 2022- ലെ നെഹ്റു ട്രോഫി വള്ളം കളിയിലെ ജേതാക്കളാര്- മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ 


27. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഭരണഘട നാ സാക്ഷര പഞ്ചായത്തേത്- കുളത്തൂപ്പുഴ


28. സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ രാജ്യ ത്തെ ആദ്യത്തെ പഞ്ചായത്തേത്- പുല്ലമ്പാറ


29. ആരുടെ മരണാനന്തരച്ചടങ്ങുകൾക്ക് നൽകിയ ഔദ്യോഗികപേരായിരുന്നു ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്- ബ്രിട്ടനിലെ എലിസബത്ത് 2 രാജ്ഞി


30. 2022- ലെ യു.എസ്. ഓപ്പൺ ടെന്നീസ് കിരീടം (പുരുഷവിഭാഗം) നേടിയ 19-കാരനാര്- കാർലോസ് അൽക്കാരസ്

No comments:

Post a Comment