ജനുവരി 15 ഏത് ദിനമായാണ് ഇന്ത്യയിൽ ആഘോഷിച്ചത്- കരസേനാദിനം (Indian Army Day)
ഇംഗ്ലീഷുകാർ ഇന്ത്യ വിട്ടശേഷം 1949 ജനുവരി 15- നാണ് ഇന്ത്യൻ കരസേനാമേധാവിയായി ഇന്ത്യക്കാരനായ ലഫ്റ്റനൻറ് ജനറൽ കെ.എം. കരിയപ്പ ചുമതലയേറ്റത്. ഇതിന്റെ ഓർമയ്ക്കായാണ് ജനുവരി 15- ന് കരസേനാ ദിനമായി ആഘോഷിക്കുന്നത്.
'ദ റിയൽ ലൈഫ് മജീഷ്യൻ' എന്ന ഡോക്യുഫിക്ഷൻ സിനിമ ഏത് മാന്ത്രികൻ ഇന്ദ്രജാല ജീവിതത്തെ അധികരിച്ചുള്ളതാണ്- ഗോപിനാഥ് മുതുകാട്
ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കാഡ് 2019- ൽ നേടിയ ജാപ്പനീസ് വനിത ജനുവരി രണ്ടിന് 117-ാം പിറന്നാൾ ആഘോഷിച്ചു. ഇവരുടെ പേര്- കാനെ തനാക (kaneTanaka)