Thursday, 30 June 2022

Current Affairs- 30-06-2022

1. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി നിർദ്ദേശിക്കപ്പെട്ട ഇന്ത്യൻ വംശജ- ഡോ.ആരതി പ്രഭാകർ  


2. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി നിയമിതനായ മുൻ ഹൈക്കോടതി ജഡ്ജി- ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ 


3. 48-ാമത് G7 ഉച്ചകോടി (2022) വേദി- ജർമ്മനി (ഷ്ണല്ലോസ് എൽമൗ) 

  • സമത്വ ലോകത്തിലേക്കുള്ള പുരോഗതി എന്നതാണ് ഈ വർഷത്തെ 67 ഉച്ചകോടിയുടെ തീം.

4. ജൂലൈ 1 മുതൽ ക്രിപ്റ്റോ കറൻസിയടക്കം എല്ലാത്തരം ഡിജിറ്റൽ വെർച്വൽ  ആസ്തികൾക്കും എത്ര ശതമാനം ടി.ഡി.എസ്. (സ്രോതസ്സിൽ ഈടാക്കുന്ന നികുതി) ആണ് ബാധകമാവുക- 1%

  • ക്രിപ്റ്റോ വരുമാനത്തിനും മറ്റും ഏപ്രിൽ 1 മുതൽ 30% നികുതി ബാധകമാക്കിയിരുന്നു. 

5. രാജ്യാന്തര ഒളിമ്പിക് ദിന (ജൂൺ 23) സന്ദേശം- ലോക സമാധാനത്തിനായി ഒരുമിക്കാം.


6. വനിതാ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്- സവിത പുണിയ 


7. 2022 ജൂണിൽ ദക്ഷിണകൊറിയ വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ റോക്കറ്റ്- നൂറി


8. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് 2022 ജൂണിൽ വിജയകരമായി വിക്ഷേപിച്ച 'ഡിമാൻഡ് ഡിവൺ' പദ്ധതിയിലെ ആദ്യ ഉപഗ്രഹം- ജിസാറ്റ്- 24 . 

  • ഐ.എസ്.ആർ.ഒ. നിർമിച്ച ആദ്യ 'ഡിമാൻഡ് ഡിവൺ' ഉപഗ്രഹം. 
  • ഫ്രഞ്ച് ഗയാനയിൽ നിന്ന് Ariane- 5 റോക്കറ്റിലായിരുന്നു വിക്ഷേപണം  
  • ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഉപഗ്രഹം നിർമിച്ചു വിക്ഷേപിക്കുന്ന പദ്ധതിയാണ് 'ഡിമാൻഡ് ഡിവൺ'. 
  • ഇന്ത്യ മുഴുവൻ റേഞ്ച് ഉള്ള ഉപഗ്രഹത്തിന്റെ ആകെ ഭാരം 4180 കിലോയാണ് 

9. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) ഡയറക്ടർ ജനറലായി നിയമിതനായ മുൻ പഞ്ചാബ് ഡി.ജി.പി- ദിനകർ ഗുപ്ത 


10. ആഭ്യന്തര മന്ത്രാലയത്തിൽ സ്പെഷ്യൽ സെക്രട്ടറി (ആഭ്യന്തരസുരക്ഷ) ആയി നിയമിതനായത്- സ്വാഗത് ദാസ് 


11. അമേരിക്കയുടെ വെറ്ററൻസ് അഫയേർസ് വകുപ്പിൽ ജനറൽ കൗൺസിൽ ആയി നിയമിതയായ ഇന്ത്യൻ വംശജ- അഞ്ജലി ചതുർദേവി


12. 2022- ൽ നടക്കുന്ന ഫിഫയുടെ ചരിത്രത്തിലെ ആദ്യത്ത കാർബൺ ന്യൂട്രൽ ലോകകപ്പിന്റെ വേദി- ഖത്തർ


13. സൗരോർജ്ജത്തെ പ്രത്യേകമായി നിർമ്മിച്ച ഹീറ്റിങ് എലമെന്റിലൂടെ താപം ആക്കിമാറ്റുന്ന ഇന്ത്യൻ ഓയിൽ വികസിപ്പിച്ച് ഒരു ഇൻഡോർ ''സോളാർ കുക്കിംഗ് സിസ്റ്റത്തിന്റെ പേര്- സൂര്യ നൂതൻ 


14. രാജ്യത്തെ രണ്ടാമത്തെ സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതി- മൂങ്കിൽമട പാലക്കാട് (ആദ്യത്തേത് കരടിപ്പാറ) 


15. ഗ്രാമ കാഴ്ചകൾ ആസ്വദിക്കാനായുള്ള ഉത്തരവാദിത്വ ടൂറിസം മിഷന്റെ പദ്ധതി- സ്ട്രീറ്റ് 


16. കർണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാളുടെ ജീവചരിത്രം- ഹേമാവതി (രചയിതാവ്- ജി ഹരിസുന്ദർ)


17. സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി "ജ്യോതിർഗമയ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്- ന്യൂഡൽഹി


18. സ്വാശ്രയ കോളേജുകളിലെ പ്രവേശന മേൽനോട്ടത്തിന് ഫീസ് നിയന്ത്രിക്കുന്നതിനുള്ള സമിതികളുടെ അധ്യക്ഷനായി നിയമിതനായത്- ജസ്റ്റിസ് കെ കെ ദിനേശൻ


19. ശ്രീ ശങ്കരാചാര്യ സംസ്ക്യത സർവകലാശാല വൈസ് ചാൻസലറായി നിയമിതയായത്- K മുത്തുലക്ഷ്മി


20. ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത- ലിസ സ്ഥലേക്കർ


21. 2022 G7 (48th) ഉച്ചകോടി വേദി- ബവാറിയൻ ആൽപ്സ്, ജർമ്മനി


22. 2022 ജൂണിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻഐഎ) ഡയറക്ടർ ജനറലായി നിയമിതനായത്- ദിൻകർ ഗുപ്ത


23. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ആസ്ഥാനമായ 'വാണിജ്യ ഭവൻ' സ്ഥാപിച്ചത് എവിടെ- ന്യൂഡൽഹി


24. 2022- ലെ 48-ാമത് ജി-7 ഉച്ചകോടിയുടെ വേദി- ജർമ്മനി


25. 2022 ജൂണിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്- ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ


26. 2021- ലെ കണക്ക് പ്രകാരം സ്വർണ്ണം റീസൈക്കിൾ ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം- 4 


27. ശ്രീലങ്കൻ പ്രസിഡന്റിന് അനിയന്ത്രിതമായ അധികാരം നൽകുന്ന ഭരണഘടനയുടെ ഏത് വകുപ്പാണ് 21-ാം ഭേദഗതി പ്രകാരം റദ്ദാക്കിയത്- 20 (എ)


28. 2022- ലെ ഊക്ല റിപ്പോർട്ട് പ്രകാരം ലോകരാജ്യങ്ങളുടെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യയുടെ സ്ഥാനം- 115


29. 2022- ലെ എക്കണോമിക് ഇന്റലിജൻസ് ഗ്രൂപ്പ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരം- വിയന്ന, ഓസ്ട്രിയ


30. ദാരിദ്ര്യരേഖക്ക് താഴെയുള്ള അർഹരായ മുതിർന്ന പൗരന്മാർക്ക് സംസ്ഥാന സാമൂഹിക നീതി വകുപ്പ് സൗജന്യമായി കൃത്രിമ പല്ല് നൽകുന്ന പദ്ധതി- മന്ദഹാസം


31. 2022 ജൂണിൽ ഐഎസ്ആർഒ, ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനു (എൻഎസ്ഐ ൽ) വേണ്ടി നിർമ്മിച്ചു വിജയകരമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം- ജിസാറ്റ്-24 

  • ഏരിയൻ - 5 റോക്കറ്റിലാണ് ജിസാറ്റ്-24- നെ വിക്ഷേപിച്ചത്. 
  • ജിസാറ്റ് 24- നെ വിക്ഷേപിച്ചത്- 2022 ജൂൺ 23- ന്
  • ടെലിവിഷൻ ഏജൻസിയായ ടാറ്റ പ്ലേയ്ക്കു വേണ്ടിയാണ് ജിസാറ്റ്- 24 ഉപയോഗിക്കുന്നത്.
  • ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറുവിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്ന് ഫ്രഞ്ച് കമ്പനിയായ ഏരിയൻ സ്പേസ് ആണ് വിക്ഷേപണം നടത്തിയത്.

32. ബഹിരാകാശവിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത സർക്കാരിന്റെ കമ്പനിയായ എൻഎസ്ഐഎൽ വിക്ഷേപണം നടത്തുന്ന ആദ്യത്ത ആശയ വിനിമയ ഉപഗ്രഹം- ജിസാറ്റ്- 24.


33. കേരളത്തിലെ ആദ്യ ശിശു സൗഹൃദ കോടതി നിലവിൽ വരുന്നത് എവിടെയാണ്- കൊച്ചി


34. 2022 Asian Track Cycling Championship- ൽ വെള്ളി മെഡൽ നേടിയ ഇന്ത്യാക്കാരൻ- റൊണാൾഡോ സിംഗ്


35. 2022 ജൂണിൽ പ്രശസ്ത ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്കയും ലെബോൺ ജയിംസും ചേർന്ന് ആരംഭിച്ച Media Production Company- Hana Kuma


36. 2022 ജൂണിൽ 1200 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മസ്ജിദ് കണ്ടെത്തിയ പ്രദേശം- നെഗേവ് മരുഭൂമി (രാഹത്ത്, ഇസ്രായേൽ)


37. അന്തരിച്ച മുൻ മന്ത്രി കെ.എം. മാണിയുടെ പേരിൽ പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ച് ആശുപത്രി- ഗവ. ജനറൽ ആശുപത്രി, പാലാ


38. 2022- ലെ G-7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം- ജർമ്മനി


39. 2022 ജൂണിൽ ഇന്ത്യൻ സന്ദർശനം നടത്തിയ ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രി- Richard Marles


40. ട്രാൻസ്ജെൻഡർ താരങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ള രീതിയിൽ പുരുഷ ടീമിലോ വനിതാ ടീമിലോ കളിക്കാമെന്ന വിപ്ലവകരമായ തീരുമാനമെടുത്ത ഫുട്ബോൾ അസോസിയേഷൻ- ജർമൻ ഫുട്ബോൾ അസോസിയേഷൻ

No comments:

Post a Comment