Monday, 24 March 2025

Current Affairs- 24-03-2025

1. പ്രഥമ ഖോ ഖോ പുരുഷ ലോകകപ്പ് 2025 ജേതാക്കളായത്- ഇന്ത്യ

  • ഖോ ഖോ വനിത ലോകകപ്പ് വിജയിച്ചത് - ഇന്ത്യ


2. 2025 ജനുവരിയിൽ ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ഇന്ത്യൻ വംശജ- സുനിത വില്യംസ്


3. അടുത്തിടെ സ്ട്രോക്കിൽ നിന്ന് സുഖം പ്രാപിക്കാൻ സഹായിക്കുന്ന റോബോട്ടിക് ഹാൻഡ് എക്സോസ്കെലിറ്റൺ വികസിപ്പിച്ചത്- ഐ.ഐ.ടി. കാൺപൂർ


4. 2024- ൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം- കേരളം


5. 2024-25 വിജയ് ഹസാരെ ട്രോഫി ജേതാക്കളായത്- കർണാടക


6. അടുത്തിടെ പരീക്ഷണ പറക്കലിനിടയിൽ കത്തിനശിച്ച സ്പേസ് എക്സിന്റെ റോക്കറ്റ്- സ്റ്റാർഷിപ്പ്


7. U-19 വനിത T 20 ലോകകപ്പിൽ ഹാട്രിക്ക് നേടിയ ആദ്യ ഇന്ത്യൻ താരം- വൈഷ്ണവി ശർമ്മ


8. The World After Gaza' എന്ന ബുക്ക് എഴുതിയത്- പങ്കജ് മിശ്ര


9. 2025 പുരുഷ ഭിന്നശേഷി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ജേതാക്കളായത്- ഇന്ത്യ


10. 2025- ൽ ടെൻസിംഗ് നോർഗേ ദേശീയ സാഹസിക പുരസ്കാരം നേടിയ മലയാളി- ജിതിൻ വിജയൻ


11. 2025 ജനുവരിയിൽ ഡോ.എം.എസ്. സ്വാമിനാഥന്റെ ജന്മശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി കുട്ടനാട്ടിൽ ചേരുന്ന കർഷക കൂട്ടായ്മ- നൂറുമേനി നന്ദി


12. 2025- ലെ കുടുംബശ്രീ ദേശീയ സരസ് മേളയുടെ വേദി- ചെങ്ങന്നൂർ


13. 2025- ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണം കിട്ടിയ കേരളത്തിലെ ആദിവാസി രാജാവ്- രാമൻ രാജമന്നൻ


14. ഇന്ത്യൻ ആർമിയുടെ നിരീക്ഷണ ശേഷി നവീകരിക്കുന്നതിനായി വികസിപ്പിച്ച ബാറ്റിൽ ഫീൽഡ് സർവൈലൻസ് സിസ്റ്റം (BSS)- സഞ്ജയ്


15. 2025- ലെ ഗ്ലോബൽ ഫയർപവർ ഇൻഡക്സ് പ്രകാരം ലോകത്തിൽ ഏറ്റവും  സൈനിക ശക്തിയുള്ള രാജ്യം- യു.എസ്.എ


16. എവറസ്റ്റിലെ മലിനീകരണ പ്രശ്നം പരിഹരിക്കുന്നതിനായി എവറസ്റ്റിലേക്കുള്ള  പെർമിറ്റ് ഫീസ് കൂട്ടിയ രാജ്യം- നേപ്പാൾ


17. 2025 ജനുവരിയിൽ ഐറിഷ് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- മൈക്കിൾ മാർട്ടിൻ


18. ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ നിർമ്മിക്കാൻ പദ്ധതിയിടുന്നത്- റിലയൻസ് ഇൻഡസ്ട്രീസ്


19. 2025- ൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- വൈശാഖൻ


20. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ഉത്തരാഖണ്ഡ്


21. ചിനാർ മരങ്ങളുടെ സംരക്ഷണത്തിനായി 'ട്രീ ആധാർ' ആരംഭിച്ചത്- ജമ്മു & കാശ്മീർ


22. രാജ്യാന്തര T20 യിൽ പുറത്താകാതെ തുടർച്ചയായ ഇന്നിങ്സുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം- തിലക് വർമ്മ


23. 2025 ജനുവരിയിൽ ലോകാരോഗ്യ സംഘടന മലേറിയ വിമുക്തമാണെന്ന് പ്രഖ്യാപിച്ച രാജ്യം- ജോർജിയ


24. 2025 ജനുവരിയിൽ പത്മശ്രീ ലഭിച്ചതിന്റെ 50-ാം വാർഷികം ആചരിക്കപ്പെടുന്ന ചരിത്ര വനിത- മേരി പുന്നൻ ലൂക്കോസ്


25. 2025 റിപ്പബ്ലിക് ദിനാഘോഷത്തിൽ മികച്ച ടാബ്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടത്- ഉത്തർപ്രദേശ് (മഹാകുംഭ് 2025)


26. വന്വമൃഗങ്ങൾക്ക് കാട്ടിൽ തന്നെ ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ കേരളം ആരംഭിക്കുന്ന പദ്ധതി- മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ


27. ഇന്ത്യയിലാദ്വമായി 'WhatsApp Governance' ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്


28. നെയ്മറുമായി കരാർ ഒപ്പിടുന്ന ബ്രസീലിയൻ ഫുട്ബോൾ ക്ലബ്ബ്- സാന്റോസ്


29. അഴിമതി വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് 2025 ജനുവരിയിൽ രാജിവച്ച സെർബിയൻ പ്രധാനമന്ത്രി- മിലോസ് വുസെവിക്


30. രാത്രി 11 മണിക്ക് ശേഷം 16 വയസ്സിൽ താഴെയുള്ള കുട്ടികളെ തിയേറ്ററുകളിൽ വന്ന് സിനിമ കാണാൻ അനുവദിക്കരുതെന്ന് ഉത്തരവിട്ട ഹൈക്കോടതി- തെലങ്കാന ഹൈക്കോടതി

No comments:

Post a Comment