2. 2024 ദ്രോണാചാര്യ (ആജീവനാന്ത പുരസ്കാരത്തിന്) അർഹനായവർ- അർമാന്റോ കൊളോസോ (ഫുട്ബോൾ), എസ്.മുരളീധരൻ (ബാഡ്മിന്റൺ)
4. 2024 മൗലാന അബ്ദുൽ കലാം ആസാദ് ട്രോഫി ജേതാക്കൾ- ചണ്ഡീഗഡ് യൂണിവേഴ്സിറ്റി
5. 2024 ദ്രോണാചാര്യ അവാർഡിന് അർഹമായവർ- സുഭാഷ് റാണപാര ഷൂട്ടിംഗ്), ദീപാലി ദേശ്പാണ്ഡെ(ഷൂട്ടിംഗ്), സന്ദീപ് സഗ്വാൻ(ഹോക്കി)
6. 2024 അർജുന (ആജീവനാന്ത പുരസ്കാര) ജേതാക്കൾ- സുചാ സിംഗ് (അത്ലറ്റിക്സ്), മുരളീകാന്ത് രാജാറാം പേത്കർ (പാരാ സ്വിമ്മിംഗ്)
7. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈയിടെ ലഭിച്ച മുബാറക്ക് അൽ കബീർ പുരസ്കാരം ഏത് രാജ്യത്തിന്റെ പരമോന്നത ബഹുമതിയാണ്- കുവൈത്ത്
8. ഖേൽരത്ന നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- ഡി.ഗുകേഷ്
9. 2025 ജനുവരിയിൽ കല്പിത സർവ്വകലാശാലയായി പ്രഖ്യാപിച്ച സ്ഥാപനം- കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫോർമേഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (നീലിറ്റ്)
10. 2025 ജനുവരിയിൽ വിടവാങ്ങിയ പ്രസിദ്ധ പത്രാധിപരും ഗ്രന്ഥകാരനുമായ വ്യക്തി- എസ്. ജയചന്ദ്രൻ നായർ
11. കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്ന കവിതാ സമാഹാരം- മനോരഥം
12. മണ്ണിലെ വിഷാംശം തിന്നുജീവിക്കുന്ന ബാക്ടീരിയയെ കണ്ടെത്തി വിളവ് കൂട്ടാനുള്ള വിദ്യ വികസിപ്പിക്കുന്നത്- ഐ.ഐ.ടി. ബോംബെ.
13. പോഷകാധിഷ്ഠിത സബ്സിഡി (എൻ.ബി.എസ്.) പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്ന കേന്ദ്ര മന്ത്രാലയമേത്- രാസവള മന്ത്രാലയം
14. 2025 ദേശീയ സരസ് മേളയുടെ ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം- കേരളം
15. 2024 അർജുനാ അവാർഡിന് അർഹയായ 'അന്നു റാണി' ഏതു മേഖലയിൽ പ്രസിദ്ധയാണ്- അത്ലറ്റിക്സ്
16. മീർകാറ്റ് റേഡിയോ ടെലിസ്കോപ്പ് ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്- ദക്ഷിണാഫ്രിക്ക
17. കേരള മോട്ടോർ ട്രാൻസ്പോർട്ട് ക്ഷേമനിധി ബോർഡിന്റെ ഇടപാടുകാരെ സഹായിക്കാൻ തയ്യാറാക്കിയ AI റിസപ്ഷനിസ്റ്റ്- കെല്ലി
18. ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങിൽ ഉയർന്ന റേറ്റിങ് സ്വന്തമാക്കുന്ന ഇന്ത്യൻ ബോളർ- ജീത് ബൂംറ
19. 97-ാ മത് ഓസ്കാർ അവാർഡിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായി പട്ടികയിൽ ഇടംപിടിച്ച ഹിന്ദി ചിത്രം- സന്തോഷ്
20. 2024- ലെ ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം മികച്ച നടനായി തിരഞ്ഞെടുത്തത്- ടോവിനോ തോമസ്
21. 2025 പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച മലയാള വ്യവസായി- രാമകൃഷ്ണൻ ശിവസ്വാമി
22. 2030 ഓടുകൂടി ശൈശവ വിവാഹം നിർത്തലാക്കുന്നതിനായി കാമ്പയിൻ ആരംഭിച്ച രാജ്യം- നേപ്പാൾ
23. അതിദരിദ്രരില്ലാത്തതും വയോജന ഭിന്നശേഷി സൗഹൃദവുമായ നഗരത്തിനായി കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കുന്ന സമഗ്ര പദ്ധതി- സമന്വയ
24. യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കറായി തിരഞ്ഞെടുത്തത്- മൈക്ക് ജോൺസൻ
25. ബഹിരാകാശത്ത് പയറുവിത്തുകൾ മുളപ്പിച്ചു കൊണ്ട് ശ്രദ്ധനേടിയ ഗവേഷണ ഏജൻസി- ISRO
26. 31-ാമത് നാഷണൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിന്റെ വേദി- ഭോപ്പാൽ
27. മണ്ണ് മലിനീകരണത്തെ ചെറുക്കുന്നതിനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അടുത്തിടെ ബാക്ടീരിയ വികസിപ്പിച്ച സ്ഥാപനം- IIT ബോംബെ
28. 2025- ൽ സൂപ്പർ സൺ പ്രതിഭാസം കാണപ്പെട്ട ദിവസം- ജനുവരി 4
29. 'ആത്മാവിന്റെ സങ്കേതങ്ങൾ കേരളത്തിലെ വിശുദ്ധ വനങ്ങൾ' എന്ന ഡോക്യുമെന്ററി ആരുടേതാണ്- വേണു നായർ
30. 2025 ജനുവരിയിൽ അന്തരിച്ച ഇന്ത്യയുടെ ആണവശേഷി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞൻ- രാജഗോപാല ചിദംബരം
No comments:
Post a Comment