Sunday, 15 December 2024

Current Affairs- 15-12-2024

1. സ്വന്തമായി AI അധിഷ്ഠിത പ്രൊസസർ വികസിച്ചെടുത്ത രാജ്യത്തെ ആദ്യ സർവകലാശാല- കേരള ഡിജിറ്റൽ സർവകലാശാല


2. ലോക വയോജന ദിനം- ഒക്ടോബർ 1


3. ക്രിക്കറ്റിൽ അതിവേഗം 27,000 റൺസ് പൂർത്തിയാക്കുന്ന താരം എന്ന റെക്കോർഡ് നേടിയത്- വീരാട് കോഹ്ലി


4. നാറ്റോയുടെ പുതിയ സെക്രട്ടറി ജനറലായി ചുമതലയേൽക്കുന്നത്-  മാർക്ക് റൂട്ടെ


5. വ്യോമസേന മേധാവിയായി ചുമതയേറ്റത്- എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ്


6. 25 - മത് സ്പെഷ്യൽ സ്കൂൾ കലോത്സവത്തിനു വേദിയാകുന്നത്- കണ്ണൂർ


7. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫിലിം സൊസൈറ്റി നിലവിൽ വന്നത്- കോഴിക്കോട് (ഫിലിം സൊസൈറ്റിയുടെ പേര്- ട്രാൻസ് മുദ്ര)


8. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഡ്


9. “കൂടിയല്ല ജനിക്കുന്ന നേരത്തും” എന്ന പുസ്തകത്തിന്റെ രചയിതാവ്- എസ്.കെ. വസന്തൻ

10. കുട്ടികളുടെ മൗലികാവകാശം ലംഘിക്കുന്ന ബാല വിവാഹനിശ്ചയം നിരോധിക്കണമെന്ന് ഉത്തരവിറക്കിയ കോടതി- സുപ്രീംകോടതി

11. ലീഡർഷിപ്പ് സമ്മിറ്റ് 2024 ആതിഥേയത്വം വഹിക്കുന്നത്- IIT ഗുവാഹത്തി


12. 2024 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ വീശി അടിച്ച ചുഴലിക്കാറ്റ്- ഡാന ചുഴലിക്കാറ്റ്


13. കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിക്കാതെ 70 വയസ്സു കഴിഞ്ഞ എല്ലാവർക്കും വേണ്ടി നടപ്പാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി- ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ്


14. ഡ്രൈവിംഗ് സ്കൂളുകളുടെ നിയന്ത്രണവും ലൈസൻസുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അനുമതിയില്ലെന്ന് ഉത്തരവിറക്കിയ കോടതി- അലഹബാദ് ഹൈക്കോടതി


15. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്കർ നാഷണൽ പുരസ്കാരത്തിന് അർഹനായത്- ജിംസിത്ത് അമ്പലപ്പാട്


16. ലാഹോറിലെ കടുത്ത പുകമഞ്ഞിനെ നേരിടാൻ കൃത്രിമ മഴ പെയ്യിക്കാൻ പദ്ധതിയിടുന്നത്- പഞ്ചാബ് സർക്കാർ


17. 'യാർസ് മിസൈൽ വികസിപ്പിച്ചെടുത്ത രാജ്യം- റഷ്യ


18. 2024- ലെ സംസ്ഥാന സ്കൂൾ കായികമേള ബ്രാൻഡ് അംബാസിഡർ- പി. ആർ. ശ്രീജേഷ്,


19. ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റിന് ഇന്ത്യൻ പ്രധാനമന്ത്രി സമ്മാനിച്ചത് ഏത് പരമ്പരാഗത പെയിന്റിംഗാണ്- സൊഹ്റായ് പെയിന്റിംഗ്


20. വേൾഡ് ജസ്റ്റിസ് പ്രോജക്ട് പുറത്തിറക്കിയ റൂൾ ഓഫ് ലോ സൂചിക 2024- ൽ ഇന്ത്യയുടെ റാങ്ക്- 79


21. 'എഴുത്തുകാരുടെ ഗ്രാമം' എന്ന പേരിൽ ഒരു സാംസ്കാരിക സംരംഭം അടുത്തിടെ ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്


22. ഗ്ലോബൽ ഇക്കോസിസ്റ്റം അറ്റ്ലസ് സംരംഭം കൊളംബിയയിൽ ആരംഭിച്ചത് ഏത് പരിപാടിയിലാണ്- UN ജൈവവൈവിധ്യ സമ്മേളനം (COP-16)


23. അൽഷിമേഴ്സ് രോഗം ചികിത്സിക്കുന്നതിനായി പുതിയ വിഷരഹിത തന്മാത്രകൾ വികസിപ്പിച്ച സ്ഥാപനം- അഗാർക്കർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പൂനെ


24. ഇന്ത്യയിൽ ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ ആരംഭിച്ച പുതിയ പദ്ധതി- ക്രൂയിസ് ഭാരത് മിഷൻ


25. ഇന്റർനാഷണൽ സോളാർ അലയൻസ് (ISA) അസംബ്ലിയുടെ ഏഴാം സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന നഗരം- ന്യൂഡൽഹി


26. 2024- ൽ ഗാന്ധിജിയുടെ എത്രാമത് ജന്മവാർഷിമാണ് ആഘോഷിച്ചത്- 155


27. കടലിലും ശുദ്ധജലത്തിലും കരയിലുമായി ജീവിക്കുന്ന ആമകളുടെ  പരിരക്ഷണം ലക്ഷ്യമാക്കി കൊണ്ട് പുറത്തിറക്കിയ ആപ്ലിക്കേഷൻ- കൂർമ്മ


28. നിർമ്മിത ബുദ്ധി സേവനങ്ങൾ വിവിധ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി- ഭാരത് ജെൻ


29. കേരള വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ- സി.ബാലഗോപാൽ


30. അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷൻ വേദി- കൊച്ചി

No comments:

Post a Comment