Monday, 25 October 2021

Current Affairs- 25-10-2021

1. 2021 ഒക്ടോബറിൽ റഷ്യയിലെ സൈബീരിയൻ ഫെഡറൽ യുണിവേഴ്സിറ്റിയുടെ '

ഓണേഡ് പ്രൊഫസർഷിപ്പ് ബഹുമതിക്ക് അർഹനായ മലയാളി- സാബു തോമസ് (വൈസ് ചാൻസിലർ, എം. ജി സർവകലാശാല)


2. 22-ാമത് Lal Bahadur Shastri National Award for Excellence 2021- ൽ അർഹനായത്- Dr. Randeep Guleria (Director, All India Institute of Medical Sciences (AIIMS))


3. കവിയും ഭാഷാപണ്ഡിതനുമായിരുന്ന എൻ വി കൃഷ്ണവാര്യരുടെ പേരിലുള്ള എൻ.വി. സാഹിത്യവേദിയുടെ 2020- ലെ വൈജ്ഞാനിക സാഹിത്യ പുരസ്കാരം നേടിയത്- ഡോ. എം. എൻ. ആർ. നായർ


4. ബേപ്പൂരിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള പദ്ധതിയായ 'ആകാശമിഠായി'- ലുടെ വൈക്കം മുഹമ്മദ് ബഷീർ സ്മാരകം നിലവിൽ വരുന്നത്- കോഴിക്കോട്


5. 2021 ഒക്ടോബറിൽ ചൊവ്വയിൽ പ്രാചീനകാലത്ത് നദീമുഖങ്ങൾ നിലനിന്നിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയ NASAയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യം- പെർസിവിയറൻസ്


6. 2021 cod Archeological Survey of India Info Abeleşcoloei ക്ഷേത്രാവശിഷ്ടങ്ങളിലെ പടവുകളിൽ കണ്ടെത്തിയ ലിപി- Shankhalipi Script (Etah district, Uttar Pradesh)


7. തുറമുഖങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനും, digital monitoring സൗകര്യം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത മന്ത്രാലയം വികസിപ്പിച്ച ആപ്ലിക്കേഷൻ- My Port


8. 2021 ഒക്ടോബറിൽ Airport Authority of India- യിൽ നിന്നും Jaipur International Airport ഏറ്റെടുത്ത സ്വകാര്യ കമ്പനി- Adani Group


9. 2021 ഒക്ടോബറിൽ അന്തരിച്ച കവിയും മാപ്പിളപ്പാട്ടു ഗായകനുമായ മലയാളി- വി.എം. കുട്ടി (വിദേശത്തും ഇന്ത്യയിലുമായി 5000- ത്തോളം സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്) 


10. അന്താരാഷ്ട്ര ഫുട്ബോളിൽ 10 ഹാട്രിക് നേടിയ ആദ്യ പുരുഷ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)


11. 2021 ഒക്ടോബറിൽ Fintech startup ആയ BharatPe- യുടെ ചെയർമാനായി നിയമിതനായത്- Rajnish Kumar (മുൻ SBI ചെയർമാൻ)


12. 2021 ഒക്ടോബറിൽ ലോകത്തെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ എന്ന പദവി ലഭിച്ചത്- വില്ല്യം ഷോട്നർ (90 വയസ്സ്)


13. ലോക വിദ്യാർത്ഥി ദിനം (ഒക്ടോബർ- 15) 2021- ന്റെ പ്രമേയം- Learning for People, Planet, Prosperity and Peace


14. ഫിലാറ്റലി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ ചിത്രവും സ്റ്റാമ്പും പതിച്ച് തപാൽ കവറാണ് ചങ്ങനാശ്ശേരി പോസ്റ്റൽ ഡിവിഷൻ പുറത്തിറക്കിയത്- അക്കാമ്മ ചെറിയാൻ


15. 2023- ലെ G - 20 ഉച്ചകോടിയുടെ വേദി- ന്യൂഡൽഹി


16. 2021 ഒക്ടോബറിൽ പാർലമെന്റ് നിയമസഭാ റിപ്പോർട്ടിങ്ങിലെ മികവിനുള്ള TVR ഷേണായ് എക്സലൻസ് മാധ്യമ പുരസ്കാരം ലഭിച്ചത്- ഡി. വിജയമോഹൻ (മരണാനന്തരം)


17. 2021 ഒക്ടോബറിൽ ഇന്ത്യൻ തപാലിൽ ഇടം നേടിയ GI Tag ലഭിച്ച കേരളത്തിലെ ഉത്പന്നങ്ങൾ- പാലക്കാടൻ മട്ട, നവരയരി


18. ഗ്രാമപ്രദേശങ്ങളിലും മറ്റു അവികസിത മേഖലകളിലും ബസ് സർവീസ് ആരംഭിക്കുന്നതിനായി KSRTC നടപ്പാക്കുന്ന പദ്ധതി - ഗ്രാമവണ്ടി


19. 2021 ഒക്ടോബറിൽ World Steel Association (WSA)- ന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ- Sajan Jindal (ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യാക്കാരൻ)


20. 2021 ഒക്ടോബറിൽ Energy Efficiency Services Limited (EESL) Chief Executive Oficer (CEO) ആയി നിയമിതനായ വ്യക്തി- Arun Kumar Mishra


21. അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിന്റെ (ഒക്ടോബർ 15) 2021 പ്രമേയം- Rural women cultivating good food for all


22. ഇന്ത്യ-അമേരിക്ക സംയുക്ത സൈനികാഭ്യാസമായ ExYudhAbhyas 2021- ന്റെ 17- ാമത് എഡിഷന്റെ വേദി- Alaska (US)


23. C K Prahlad Award for Global Business Sustainability Leadership 2021 അർഹനായ ഇന്ത്യൻ-അമേരിക്കൻ- സത്യ നദെല്ല (സിഇഒ, മൈക്രോസോഫ്റ്റ്)


24. ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിന്റെ (UNHRC) ഏത് കാലയളവിലേക്കാണ് ഇന്ത്യ 2021 ഒക്ടോബറിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- 2022 മുതൽ 2024 വരെ


25. സംസ്ഥാന നഗര ഗ്രാമാസൂത്രണ വകുപ്പിന് നൽകിയ പുതിയ പേര്- തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് - (നഗര-ഗ്രാമാസൂത്രണ ഭേദഗതി ബില്ലിലൂടെ തീരുമാനം) 


26. 2021 ഒക്ടോബറിൽ കേന്ദ്രമന്ത്രാലയം രണ്ടാംഘട്ടത്തിന് അനുമതി നൽകിയ പദ്ധതികൾ- സ്വച്ഛ്ഭാരത് അഭിയാൻ 2, അമൃത് 2 


27. ഇന്ത്യയ്ക്ക് 25 വർഷത്തേയ്ക്കുള്ള അടിത്തറ പാകുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അടിസ്ഥാന വികസന പദ്ധതി- ഗതിശക്തി 


28. ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടിബറ്റൻ പ്രവാസി ഭരണകൂടത്തിലേക്ക് തിരഞ്ഞെടുത്ത വനിതാ മന്ത്രിമാർ-

  • ഡോൽമാ ഗാരി പ 
  • തർലാം ഡോൽമാ ചാംഗ്ര
  • നോർസി ഡോൽമ (ലോകമെമ്പാടുമുള്ള ടിബറ്റൻ സമൂഹത്തെ പ്രതിനിധീകരിച്ചുള്ള തെരഞ്ഞെടുപ്പിൽ) 


29. അഫ്ഗാനിൽ നിന്നും പലായനം ചെയ്ത 40000 പൗരന്മാർക്ക് അഭയം നൽകുന്നത്- കാനഡ


30. പോസ്റ്റൽ വകുപ്പ് പുറത്തിറക്കിയ ശർക്കരയുടെ പേരിലുള്ള തപാൽ കവറിലെ ചിത്രങ്ങൾ- കരിമ്പ് കൃഷിയും, ശർക്കരയും


31. മിതമായ നിരക്കിൽ ഭക്ഷണം നൽകുന്ന സംസ്ഥാനസർക്കാരിൻറ പുതിയ പദ്ധതി- സുഭിക്ഷ ഹോട്ടൽ 

  • 'വിശപ്പുരഹിതകേരളം' പദ്ധതിയുടെ ഭാഗമായി 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലും സുഭിക്ഷ ഹോട്ടലുകളിലൂടെ ഒരുനേരം ഭക്ഷണം നൽകും. 20 രൂപ നിരക്കിലാണ് ഉച്ചഭക്ഷണം നൽകുന്നത്. 

32. 2020- ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റിയുടെ അധ്യക്ഷയായി നിയമിക്കപ്പെട്ട സംവിധായിക കൂടിയായ നടി- സുഹാസിനി 


33. 2021 സെപ്റ്റംബർ 29- ന് ആചരിച്ച ലോക ഹൃദയദിനത്തിൻറ ആശയം എന്താണ്- Use Heart to connect 


34. സവിശേഷ ഗുണങ്ങളുള്ള എത്ര കാർഷിക വിളയിനങ്ങളാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിച്ചത്- 35 

  • കാലാവസ്ഥാ വ്യതിയാനം, പുതിയതരം കീടങ്ങൾ, പുതിയ രോഗങ്ങൾ തുടങ്ങിയവ ചെറുക്കാൻ ശേഷിയുള്ള, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ വികസിപ്പിച്ച വിളയിനങ്ങളാണ് പ്രധാനമന്ത്രി പുറത്തിറക്കിയത്. 

35. മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിലുള്ള അക്ഷരമാല അടുത്തിടെ നിലവിൽ വന്നു. ബധിരവിദ്യാലയങ്ങളിലെ അധ്യാപകർക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ ലിപി രൂപകല്പന ചെയ്ത സ്ഥാപനം- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) 

  • ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കു ശേഷമാണ് മലയാള അക്ഷരമാലയിൽ ഫിംഗർ സ്പെല്ലിങ് നിഷ് രൂപകല്പന ചെയ്തത്. 
  • സെപ്റ്റംബർ 20-26 വരെ നീണ്ടുനിന്ന അന്താരാഷ്ട്ര ബധിര വാരാചരണത്തിൻറെ ഭാഗമായി ലിപിയുടെ പ്രകാശനം നടന്നു. 

2021 IPL

  • ജേതാക്കൾ- ചെന്നൈ സൂപ്പർ കിങ്സ് 
  • റണ്ണേഴ്സ് അപ്പ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്  
  • ഓറഞ്ച് ക്യാപ്പ്- ഋതുരാജ് ഗെയ്ക്കാദ് (ചെന്നൈ സൂപ്പർ കിങ്സ്) 
  • എമെർജിങ് പ്ലെയർ- ഋതുരാജ് ഗെയ്ക്ക്വാദ് 
  • പർപ്പിൾ ക്യാപ്പ്- ഹർഷൽ പട്ടേൽ (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ)  
  • മുല്യമേറിയ താരം- ഹർഷൽ പട്ടേൽ 
  • ഫെയർ പ്ലേ അവാർഡ്- രാജസ്ഥാൻ റോയൽസ് 
  • ചെന്നൈ സൂപ്പർ കിങ്സിന്റെ 4-ാമത്തെ IPL കിരീടമാണിത്
  • IPL ചരിത്രത്തിൽ ഓറഞ്ച് ക്യാപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ- ഋതുരാജ് ഗെയ്ക് വാദ്  

No comments:

Post a Comment