Saturday, 7 November 2020

Current Affairs- 08/11/2020

1. ലോകത്തിലെ ഏറ്റവും വേഗമേറിയ ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മാസ് (BrahMos) ഏത് യുദ്ധക്കപ്പലിലാണ് ഇന്ത്യ വീണ്ടും പരീക്ഷിച്ചത്- ഐ.എൻ.എസ്. ചെന്നൈ 

  • റഷ്യൻ സഹായത്തോടെ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (DRDO) വികസിപ്പിച്ച മിസൈലാണിത് 
  • പരമാവധി വേഗം മൂന്ന് മാക് (Mach). (വേഗത്തിന്റെ ഒരു ഏകകമാണ് മാക്. ഒരു മാക് എന്നാൽ മണിക്കൂറിൽ 1234 കി.മീറ്റർ.) 
  • അന്തർവാഹിനി, യുദ്ധക്കപ്പൽ, പോർവിമാനം തുടങ്ങിയവയിൽ നിന്നും ഈ മിസൈൽ തൊടുക്കാം  

2. 2020- ലെ ലോക വിശപ്പുസുചിക (Global Hunger Index)- യിൽ  ഇന്ത്യയുടെ സ്ഥാനം എത്രയാണ്- 107 രാജ്യങ്ങളിൽ 94-ാമത് 

  • 2019- ലെ സൂചികയിൽ ഇന്ത്യ 117- ൽ 112-ാം സ്ഥാനത്തായിരു ന്നു
  • ബംഗ്ലാദേശ്, പാകിസ്താൻ, മ്യാൻമാർ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയെക്കാൾ ഭേദപ്പെട്ട നിലയിലാണ്. 

3. അന്തരിച്ച റോസ് കോട്ട് കൃഷ്ണ പിള്ള ഏതൊക്കെ മേഖലകളിൽ പ്രസിദ്ധി നേടിയ വ്യക്തിയാണ്- എഴുത്തുകാരൻ, മാധ്യമ പ്രവർത്തകൻ 

  • ചരിത്ര നോവലുകളുടെ രചയിതാവായ സി.വി. രാമൻ പിള്ളയുടെ ചെറുമകനാണ് 
  • തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പ്രിൻസിപ്പലായിരുന്ന ജോൺ റോസിൻ പേരിൽ സി.വി. രാമൻപിള്ള വഴുതക്കാട്ട് നിർമിച്ച റോസ്കോട്ടേജിന്റെ പേരിലാണ് കൃഷ്ണപിള്ള അറിയപ്പെട്ടത്.  
  • ആസൂത്രണ കമ്മിഷൻ വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന 'യോജന'യുടെ മലയാളം പതിപ്പിൻറ പ്രഥമ പത്രാധിപരായിരുന്നു 
  • ‘റീത്ത്' എന്ന ഇംഗ്ലീഷ് വാക്കിന് ‘പുഷ്പചക്രം' എന്ന പരിഭാഷ നൽകിയത് ഇദ്ദേഹമാണ്.
  • ഇദ്ദേഹത്തിൻറ 'വോയേജ് ടു ദി മൂൺ' എന്ന കൃതിക്ക് അവതാരിക എഴുതിയത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്.

4. ഇന്ത്യ, യു.എസ്, ജപ്പാൻ നാവികസേനകൾ സംയുക്തമായി നടത്തുന്ന വാർഷിക സൈനിക അഭ്യാസം- മലബാർ എക്സർസൈസ് 

  • ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി ഈ വർഷാന്ത്യം നടക്കുന്ന അഭ്യാസത്തിൽ ഓസ്ട്രേലിയയും പങ്കെടുക്കും 
  • സേനാതലത്തിൽ ഇന്ത്യ, യു.എസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നിവയുൾപ്പെട്ട കൂട്ടായ്മയാണ് 'Quad' (Quadrilateral Securrity Dialogue)

5. ഏത് ഏഷ്യൻ രാജ്യത്തെ സർക്കാർ വിരുദ്ധ പോരാട്ടം ഒരു വർഷം തികച്ചതിന്റെ ഓർമയ്ക്കായാണ് സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് പ്രക്ഷോഭകർ ഒരു വനിതയുടെ പ്രതിമ നിർമിച്ചിട്ടുള്ളത്- ലെബനൻ


6. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ 'ബാല സൗഹൃദകേരളം' പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായത്- ഗോപിനാഥ് മുതുകാട് 


7. 'എ റോഡ് വെൽ ട്രാവൽഡ്’ എന്ന പുസ്തകം രചിച്ച മുൻ സി. ബി.ഐ. മേധാവി- ആർ.കെ. രാഘവൻ 


8. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിവരശേഖരണവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ അമേരിക്കൻ സോഫ്റ്റ് വേർ കമ്പനിയായ സ്പ്രിംക്ലറുമായി (Sprinklr) കരാർ ഒപ്പുവെച്ചതിനെപ്പറ്റി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച കമ്മിഷൻറ അധ്യക്ഷൻ- എം. മാധവൻ നമ്പ്യാർ (മുൻ വ്യോമയാന സെക്രട്ടറി)

  • ഐ.ടി. വിദഗ്ധൻ ഗുൽഷൻ റായിയും അംഗമായിരുന്നു 

9. ഇന്ത്യൻ നാവികസേന യുടെ ചരിത്രത്തിലാദ്യമായി യുദ്ധവിമാനങ്ങൾ പറത്താൻ നിയോഗിക്കപ്പെട്ട ലെഫ്റ്റനൻറുമാരായ മൂന്ന് വനിതകൾ ആരെല്ലാം- ശിവാംഗി സിങ് (ബിഹാർ), ദിവ്യാ ശർമ (ഡൽഹി), ശുഭാംഗി സ്വരൂപ് (യു.പി.) 

  • ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റുകൂടിയാണ് ശിവാംഗി 

10. 2020 ഒക്ടോബർ 23- ന് 80 വയസ്സ് തികഞ്ഞ എഡ്സൺ അരാന്റസ് ഡോ നാസി മെന്റോ ഏത് പേരിലാണ് പ്രശസ്തനായിട്ടുള്ളത്- പെലെ (Pele) 


11. സംസ്ഥാനത്തെ പോലീസ് - ജയിൽ പരിഷ്കരണത്തിനുള്ള ശുപാർശകൾ സമർപ്പിച്ച കമ്മിഷൻ- ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ 


12. UNESCO- യിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായത്- വിശാൽ വി. ശർമ 


13. കേരളത്തിലെ ആദ്യ ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്ത്- പുഴയ്ക്കൽ (തൃശ്ശൂർ) 


14. അടുത്തിടെ അന്തരിച്ച Iron Lady of Mumbai എന്നറിയപ്പെട്ട സാമൂഹിക പ്രവർത്തക- പുഷ്പ ഭാവ 


15. ശത്രുരാജ്യങ്ങളുടെ അന്തർവാഹിനികളെ വേഗത്തിൽ കണ്ടത്താനും തുരത്താനും തദ്ദേശീയമായി ഇന്ത്യ നിർമിച്ച യുദ്ധക്കപ്പൽ ഒക്ടോബർ 22- ന് വിശാഖപട്ടണത്ത് കമ്മിഷൻ ചെയ്തു. ഇതിൻറ പേര്- ഐ.എൻ.എസ്. കവരത്തി 

  • 2003- ൽ അംഗീകരിച്ച പ്രോജക്ട് 28- ൻറ ഭാഗമായി നിർമിച്ച നാല് യുദ്ധക്കപ്പലുകളിൽ അവസാനത്തതാണ് ഇത്.
  • ഐ.എൻ.എസ്. കമോർട്ട 2014, INS കദ്മാട്ട് 2016, INS കിൽത്താൻ 2017 എന്നിവയാണ് ഇതിന് മുൻപ് കമ്മിഷൻ ചെയ്യപ്പെട്ട യുദ്ധക്കപ്പലുകൾ 
  • 1971- ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ത്യ ഉപയോഗിച്ച INS കവരത്തി എന്ന കപ്പലിൻറെ ഓർമയ്ക്കാണ് പുതിയ യുദ്ധക്കപ്പലിന് ആ പേര് നൽകിയത്.
  • 1700 കോടി രൂപയാണ് INS കവരത്തിയുടെ നിർമാണച്ചെലവ്.

16. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഏത് വ്യവസായ ഗ്രൂപ്പിനാണ് നൽകിയിട്ടുള്ളത്- അദാനി എൻറർപ്രൈസസ് 


17. സമാധാനത്തിനും സഹവർത്തിത്വത്തിനുമുള്ള അന്താരാഷ്ട്ര ഗാന്ധിയൻ പുരസ്കാരം ലഭിച്ചത്- ഡോ പി.പി. ബാലൻ 


18. പുതുച്ചേരി തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റ മലയാളി- റോയ് പി. തോമസ് (പത്തനംതിട്ട സ്വദേശിയാണ്)


19. പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. ആരാണ്- അദാർ പൂനാവാല 

  • 1966- ൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച ഡോ. സൈറസ് പൂനാവാലയുടെ പുത്രനാണ് 

20. പുന്നപ്ര-വയലാർ സമരത്തിന്റെ  എത്രാമത് വാർഷികമാണ് 2020 ഒക്ടോബറിൽ ആചരിച്ചത്- 74


21. ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ (Sea plane) ഒക്ടോബർ 31- ന് സർവീസ് തുടങ്ങിയത് ഏത് സംസ്ഥാനത്താണ്- ഗുജറാത്ത് 

  • അഹമ്മദാബാദിലെ സാബർ മതി നദിയിൽ നിന്ന് കേവാദിയയിലെ ഏകതാപ്രതിമയുടെ അരികിലേക്കാണ് സർവീസ് നടത്തുന്നത്.

22. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രക്ത സാക്ഷിത്വം വരിച്ച ഒക്ടോബർ- 31 ഏത് ദിനമായാണ് ആചരിക്കപ്പെടുന്നത്- National Pledge Day (ദേശീയ പുനരർപ്പണ ദിനം) 

  • 1984 ഒക്ടോബർ 31- ന് ന്യൂഡൽഹിയിൽ വെച്ച് സ്വന്തം അംഗരക്ഷകരാലാണ് അവർ വെടിയേറ്റ് മരിച്ചത് 
  • 1875 ഒക്ടോബർ 31- നാണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നുകൂടി അറിയപ്പെടുന്ന സർദാർ വല്ലഭ് ഭായി പട്ടേൽ ജനിച്ചത്

23. 2020 ഒക്ടോബർ 24-നു 75 വയസ്സ് തികഞ്ഞ ലോക സംഘടന- ഐക്യരാഷ്ട്രസഭ 

  • യുണൈറ്റഡ് നേഷൻസ് എന്ന പേര് നിർദേശിച്ചത് മുൻ യു.എ സ്. പ്രസിഡന്റായ ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റാണ് 
  • യു.എൻ. സെക്രട്ടറി ജനറൽമാർക്കും അതിന്റെ ഏജൻസികൾക്കുമായി 12 പ്രാവശ്യം സമാധാന നൊബേൽ സമ്മാനം ലഭിച്ചിട്ടുണ്ട്. 
  • ഏഷ്യക്കാരനായ ആദ്യ യു.എൻ. സെക്രട്ടറി ജനറലാണ് യുതാണ്ട് (മ്യാന്മർ) 
  • അഞ്ചുവർഷമാണ് സെക്രട്ടറി ജനറലിന്റെ ഔദ്യോഗിക കാലാവധി
  • രാജിവെച്ച ഏക സെക്രട്ടറി ജനറലാണ് നോർവേക്കാരനായ ട്രൈഗ് ലി (1946-62) 
  • 1961 സെപ്റ്റംബർ 18- ന് വിമാനാപകടത്തിൽ കൊല്ലപ്പെട്ട സെക്രട്ടറി ജനറലാണ്- ഡാഗ് ഹാമർഷോൾഡ് 
  • അഞ്ച് സ്ഥിരാംഗങ്ങളും 10 താത്കാലിക അംഗങ്ങളും ഉൾപ്പെട്ടതാണ് യു.എൻ. രക്ഷാസമിതി. 2021 ജനുവരി ഒന്നു മുതൽ രണ്ടു വർഷത്തേക്ക് ഇന്ത്യ താത്കാലിക അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
  • എട്ടാം തവണയാണ് ഇന്ത്യ താത്കാലികാംഗമായി തിരഞ്ഞടുക്കപ്പെടുന്നത്. 
  • യു.എന്നിലെ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി 
  • 1995-2002 കാലത്ത് പോർച്ചുഗലിന്റെ പ്രധാനമന്ത്രിയായിരുന്ന അന്റോണിയോ ഗുട്ടറസാണ് ഇപ്പോഴത്തെ യു.എൻ. സെക്രട്ടറി ജനറൽ

24. കേരള സംസ്ഥാന സഹകരണ മത്സ്യ വികസന ഫെഡറേഷൻ 2020 നവംബറിൽ ആരംഭിക്കുന്ന ഓൺലൈൻ മത്സ്യ വിപണന പദ്ധതി- ഫ്രഷ് മീൻ 


25. പുരുഷ ടെന്നീസിൽ 1000 മത്സര വിജയങ്ങൾ സ്വന്തമാക്കുന്ന 4-ാമത്തെ താരം എന്ന നേട്ടം അടുത്തിടെ സ്വന്തമാക്കിയ സ്പെയിനിന്റെ ലോക 2-ാം നമ്പർ താരം- റഫേൽ നദാൽ 


26. കേരളത്തിലെ ആദ്യത്തെ സമഗ്ര ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല- ആലപ്പുഴ 


27. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ അടുത്തിടെ നടത്തിയ സർവ്വേയിൽ 2050 ഓടെ ഏത് ജീവി വർഗ്ഗത്തിന് അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ വൻ ഇടിവുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ പ്രവചിച്ചത്- തവിട്ട് നിറത്തിലുള്ള ഹിമാലയൻ കരടി 


28. ‘മതം മതഭ്രാന്ത് മതേതരത്വം' എന്ന പുസ്തകം രചിച്ച വ്യക്തി- കെ.ടി. ജലീൽ .


29. UNESCO World Biosphere Reserve Network- ൽ  അടുത്തിടെ ഇടം നേടിയ ഇന്ത്യയിലെ ദേശീയോദ്യാനം- പന്ന ദേശീയോദ്യാനം (മധ്യപ്രദേശ്) 


30. കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിനായി അടുത്തിടെ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ- ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ 


31. പാവപ്പെട്ട കുടുംബങ്ങൾക്കും പൊതു ഓഫീസുകൾക്കും സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി അടുത്തിടെ പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം 


32. ഇ- വെഹിക്കിൾസിന് നൂറുശതമാനം നികുതി ഇളവ് നൽകുന്ന സംസ്ഥാനമേത്- തമിഴ്നാട്


33. ലോക പോളിയോ ദിനമായാചരിക്കുന്നതെന്ന്- ഒക്ടോബർ 24


34. ത്രിപുര സംസ്ഥാനത്ത് ഏത് പക്ഷിയെ വേട്ടയാടുന്നതാണ് നിരോധിച്ചത്- അമർ പരുന്തുകൾ


35. യുനെസ്കോ ലോകബയോസ്ഫിയർ ശൃംഖലയിൽ ഉൾപ്പെട്ട ഇന്ത്യയിലെ നാഷണൽ പാർക്ക് ഏത്- പന്ന നാഷണൽ പാർക്ക്, മധ്യപ്രദേശ്

No comments:

Post a Comment